ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 June 2017

ഉപനിഷതകഥകൾ - 16 [ആരാണ് ശ്രേഷ്ഠൻ]

ഉപനിഷതകഥകൾ - 16

ആരാണ് ശ്രേഷ്ഠൻ 

ഒരിക്കൽ ഇന്ദ്രിയെങ്ങളെല്ലാം പരസ്പരം കലഹമുണ്ടാക്കി. ഒരുവന്റെ ശരീരത്തിൽ ജീവനെ നിലനിർത്തുന്നതിൽ നമ്മളിൽ ആരാണ് പ്രധാനസഹായി? എന്ന അന്വേഷണമാണ് കലഹത്തിന് കാരണം. ആദ്യം ഇന്ദ്രിയങ്ങൾക്കിടയിൽ വാദപ്രദിവാദമാണ് ആരംഭിച്ചത്. ഓരോരുത്തരും "ഞാൻ ശ്രേഷ്‌ഠൻ എന്ന് അവകാശവാദമുന്നയിച്ചു. പക്ഷെ മറ്റു ഇന്ദ്രിയങ്ങൾ അംഗീകരിച്ചുകൊടുത്തില്ല.

സ്ഥൂലശരീരം, സൂക്ഷ്മശരീരം, കാരണശരീരം എന്നിങ്ങനെ മൂന്നുവിധ ശരീരങ്ങൾ മനുഷ്യനുണ്ട്. ജാഗ്രത്, സ്വപനം, സുഷുപ്തി, എന്നി മൂന്നുവസ്ഥകളെ ജീവൻ അനുഭവിക്കുന്നത്. ജീവന്റെ സൂക്ഷ്മശരീരം 17 അവയവങ്ങളോട് കൂടിയതാണ്. 5 ജ്ഞാനേദ്രിയങ്ങൾ, 5 കർമ്മേന്ദ്രിയങ്ങൾ, ബുദ്ധി, മനസ്സ്, പഞ്ചപ്രാണങ്ങൾ എന്നിവയാണ് 17 അവയവങ്ങൾ. ഓരോ അവയവയും ശരീരത്തിലിരുന്നുകൊണ്ട് അതാതിന്റെ ധർമത്തെ അനുഷ്ഠിക്കുന്നു. അതുവഴി ശരീരം സ്വാഭാവികമായി പ്രവർത്തിക്കുന്നു.
   
ഇതിൽ ആരുടെ ധർമ്മമാണ് ശ്രേഷ്ഠമായത്? ആരാണ് വലിയവൻ? എന്നിങ്ങനെ ഇന്ദ്രിയങ്ങൾക്കിടയിൽ തങ്ങളുടെ ശ്രേഷ്ഠതയെ പറ്റി ഒരു വലിയ തർക്കം ഉണ്ടായി. ഈ വിഷയത്തിൽ ഒരു തീർപ്പുകല്പിച്ചു കിട്ടുന്നതിനുവേണ്ടി അവർ പ്രജാപതിയെ സമീപിച്ചു.

പ്രജാപതി അവരുടെ വാദം കേട്ടിട്ട് പറഞ്ഞു.

"നിങ്ങളെല്ലാവരും ശരീരത്തിനും ജീവനും വേണ്ടി ധർമ്മങ്ങളനുഷിടിക്കുന്നുണ്ട്. ഏതെങ്കിലും ഒരാൾ ശരീരത്തെ വിട്ടു പോയാൽ ശരീരത്തിന്റെ ഒരു ഭാഗം നികൃഷ്ടമായിത്തീരും അത് കൊണ്ട് നിങ്ങളിൽ ആറു പുറത്തു പോയാലാണോ ശരീരം കൂടുതൽ നികൃഷ്ടമായി വിചാരിക്കുന്നത്, അവനാണ് നിങ്ങളിൽ ശ്രേഷ്ഠൻ.

ഒരു സ്വയം പരീക്ഷണത്തിലൂടെ സ്വയം ശ്രേഷ്ഠത്വം നിർണ്ണയിക്കുവാനാണ് പ്രജാപതി ഉപദേശിച്ചത്.

ആദ്യം വാഗിന്ദ്രിയം ശരീരത്തിൽ നിന്നും പുറത്തുപോയി. അതോടെ ദേഹത്തിൽ നിന്നും സംസാരശേഷി നഷ്ടപ്പെട്ട്. ശരീരം മൂകമായി തീർന്നു. ഒരു വർഷത്തിന് ശേഷം   വാഗിന്ദ്രിയം മടങ്ങി വന്ന് മറ്റുള്ള ഇന്ദ്രിയങ്ങളോട് ചോദിച്ചു.

"എന്നെക്കൂടാതെ എങ്ങനെയാണു നിങ്ങള്ക്ക് ജീവിക്കാൻ സാധിച്ചത്? മൂകാവസ്ഥയിൽ എന്ത് ചെയ്തു?

അപ്പോൾ മറ്റു ഇന്ദ്രിയങ്ങൾ പറഞ്ഞു.....

"മൂകൻമാർ വാക്കുകൾ കൊണ്ട് സംസാരിക്കുന്നില്ല. എന്നാൽ അവരും ജീവിക്കുന്നുണ്ടല്ലോ. മൂകൻമാർ പ്രാണനെകൊണ്ടു ശ്വസിക്കുകയും കണ്ണുകൊണ്ട് കാണുകയും ചെവി കൊണ്ട് കേൾക്കുകയും മനസ്സുകൊണ്ട് അറിയുകയും ജനനേന്ദ്രിയo കൊണ്ട് സന്തതികളെ ജനിപ്പിക്കുകയും ചെയ്യുന്നുണ്ട്. അത് പോലെ ഞങ്ങളും ജീവിച്ചു."

അത് കേട്ട് വാഗിന്ദ്രിയത്തിന് അഹങ്കാരം നശിച്ചു. താൻ വലിയ ശ്രേഷ്ഠനൊന്നുമല്ല. തന്റെ അഭാവത്തിലും ശരീരം നിൽക്കുമെന്നറിഞ്ഞു വാക്ക് ശരീരത്തിൽ തിരികെ പ്രവേശിച്ചു.

പിന്നീട് കണ്ണ് ദേഹത്തിൽ നിന്നും പുറത്തു പോയി തിരികെ ഒരു വർഷം കഴിഞ്ഞു വന്നു മറ്റു ഇന്ദ്രിയങ്ങളോട് ചോദിച്ചു. ഞാൻ ഇല്ലാതെ നിങ്ങൾ എങ്ങനെ ജീവിച്ചു.

"അന്ധന്മാർക്കു കണ്ണിനു കാഴ്ചയില്ല. എങ്കിലും അവർ മറ്റ് ഇന്ദ്രിയങ്ങളെ കൊണ്ട് ഓരോന്നും അറിഞ്ഞു ജീവിക്കുന്നു. അത് പോലെ ഞങ്ങളും ജീവിച്ചു."

താൻ വലിയ ശ്രേഷ്ഠനൊന്നുമല്ലന്നറിഞ്ഞ കണ്ണ് ശരീരത്തിൽ തിരികെ പ്രവേശിച്ചു.  

അടുത്തത് ശ്രോത്രേന്ദ്രിയമായ ചെവിയുടെ ഊഴം ആയിരുന്നു.

അങ്ങനെ  ചെവി ശരീരത്തിൽ നിന്നും പുറത്തു പോയി ഒരു വർഷം കഴിഞ്ഞപ്പോൾ തിരിച്ചു വന്നു മറ്റു ഇന്ദ്രിയങ്ങളോട് ചോദിച്ചു ഞാൻ ഇല്ലാതെ നിങ്ങൾ എങ്ങനെ കഴ്ഞ്ഞു.

"ബധിരന്മാർ ചെവി കൊണ്ട് കേൾക്കുന്നില്ല. പക്ഷെ പ്രാണനെ കൊണ്ട് ശ്വസിച്ചും കണ്ണുകൾ കൊണ്ട് കണ്ടും മനസ്സ് കൊണ്ട് അറിഞ്ഞും മറ്റു ഇന്ദ്രിയങ്ങളുടെ സഹായത്തോടെ ജീവിക്കുന്നുണ്ട്. അത് പോലെ ജീവിച്ചു."

താനും  വലിയ ശ്രേഷ്ഠനൊന്നുമല്ലന്നറിഞ്ഞ ചെവി ശരീരത്തിൽ തിരികെ പ്രവേശിച്ചു.

അടുത്ത് മനസ്സിന്റെ ഊഴം ആയിരുന്നു. മനസ്സ് പോയപ്പോൾ ശരീരം മൂഢാവസ്ഥയിൽ ആയി. ഒരു വർഷം കഴിഞ്ഞു വന്ന മനസ്സിനോട് മറ്റിന്ദ്രിയങ്ങൾ പറഞ്ഞു.

"മൂഢന്മാർ മനസ്സ് കൊണ്ട് ഒന്നും ചിന്തിക്കുന്നില്ല എങ്കിലും മറ്റു ഇന്ദ്രങ്ങളെ കൊണ്ട് ജീവിച്ചു അത് പോലെ ഞങ്ങളും ജീവിച്ചു."

താനും  വലിയ ശ്രേഷ്ഠനൊന്നുമല്ലന്നറിഞ്ഞ മനസ്സ് ശരീരത്തിൽ തിരികെ പ്രവേശിച്ചു.

അടുത്ത ഊഴം ഏറ്റവും അഹങ്കാരിയായ ജനനേന്ദ്രിയത്തിന്റെ ആയിരുന്നു. താൻ ഇല്ലെങ്കിൽ പിന്നെ ശരീരത്തിന് സന്താനോൽപാദനശേഷിയില്ലല്ലോ അങ്ങനെ വന്നാൽ ലോകത്തിനുതന്നെ നിലനില്പിൽലോ. അത് കൊണ്ട് തന്നെ താൻ ആണ് ഏറ്റവും ശ്രേഷഠൻ എന്ന വിചാരത്തോടെ പുറത്തു പോയി. തിരികെ ഒരു വർഷം കഴിഞ്ഞു തിരിച്ചു വന്നു.

"പ്രജനശേഷിയില്ലാത്തവർ തേജസ്സ് കൊണ്ട് സന്താനത്തെ മാത്രം ജനിപ്പിക്കുന്നില്ല മറ്റിന്ദ്രങ്ങളെ കൊണ്ട് എങ്ങനെ ജീവിക്കുന്നവോ അത് പോലെ ഞങ്ങളും ജീവിച്ചു. ഇത് കേട്ടപ്പോൾ അഹങ്കാരിയായ   ജനനേന്ദ്രിയം അഹങ്കാരം ഒക്കെ മാറ്റിവഹിച്ചു തിരിച്ചു ശരീരത്തിൽ പ്രവേശിച്ചു."

അവസാനം ആയി പ്രാണൻ പുറത്തു പോകാൻ തയ്യാറെടുത്തു. കുറ്റിയിൽ ബന്ധിക്കപ്പെട്ട ലക്ഷണമൊത്തതും ശക്തനുമായ ഒരു കുതിര രക്ഷപെടുന്നതിനുവേണ്ടി എപ്രകാരമാണോ കെട്ടുകുറ്റിയ പിഴുതെടുക്കുന്നത് അതെ അനുഭവം മറ്റിന്ദ്രിയങ്ങൾക്കുമുണ്ടായി. അതിശക്‌തമായി പ്രാണനോടപ്പം വലിക്കപെട്ടു.

ഇന്ദ്രിയങ്ങൾക്ക് മനസ്സിലായി തേങ്ങളില്ലേതും ഇല്ലെങ്കിലും ശരീരം നിലനിൽക്കും. എന്നാൽ പ്രാണൻ വേർപെട്ടാൽ തങ്ങൾക്കും നിലനിൽപ്പില്ല. അതോടെ ഭയന്ന് വിറച്ച ഇന്ദ്രിയങ്ങൾ പ്രാണനോട് യാചിച്ചു.

"പ്രഭോ അങ്ങ് പുറത്തു പോകരുതേ! അങ്ങയെ കൂടാതെ ഞങ്ങൾക്ക് ജീവിക്കാൻ കഴിയുക ഇല്ല"

മറ്റിന്ദ്രിയങ്ങൾ പ്രാണനെ ശരീരത്തിന് പുറത്തു പോകാൻ അനുവദിച്ചില്ല. അതോടെ പ്രാണന്റെ ശ്രേഷ്ഠത്വം സ്വയം വ്യക്തമായി. പ്രാണനാണ് ശ്രേഷ്ഠനെന്ന് മറ്റിന്ദ്രിയങ്ങൾ സമ്മതിച്ചു.

"അങ്ങനെയാണ് എങ്കിൽ എനിക്കുള്ള ഭക്ഷണം എന്താണ്?"

"ശ്വാക്കൾ, കൃമികൾ, കീടങ്ങൾ, പാറ്റകൾ, തുടങ്ങി എന്തല്ലാം ലോകത്തിലുണ്ടോ, അവയെല്ലാം അവിടുത്തേക്ക്‌ ഭക്ഷണമാകുന്നു. ജലം വസ്ത്രമാകുന്നു."

എങ്ങനെ ഇന്ദ്രിയങ്ങൾ പ്രാണന്റെ ശ്രേഷ്ഠത്വം വ്യക്തമാക്കപ്പെട്ടു. ഇതറിയുന്ന ശ്രോത്രിയന്മാർ ഭക്ഷണം കഴിക്കുന്നതിനു മുമ്പും ഭക്ഷണത്തിനു ശേഷവും ജലം കൊണ്ട് ആചമിക്കുന്നു. ജലം പ്രാണന്റെ വസ്ത്രമെന്ന സങ്കല്പത്തിലാണ് ആചമനം ചെയ്യുന്നത്.

No comments:

Post a Comment