ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

6 April 2017

ശ്രീ വെങ്കടേശ്വര സുപ്രഭാതം

ശ്രീ വെങ്കടേശ്വര സുപ്രഭാതം

ശ്രീ വെങ്കടേശ്വര സുപ്രഭാതം പ്രമുഖമായ ഒരു ക്ഷേത്രാചാരമായ പള്ളിയുണർത്തലിനോടനുബന്ധിച്ച് ക്ഷേത്രത്തിലെ ദേവനെ സ്തോത്രങ്ങളും കീർത്തനങ്ങളും കൊണ്ട് ഉണർത്തുന്ന പതിവ് ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലെ ഹിന്ദു ക്ഷേത്രങ്ങളിൽ ഉണ്ട്. ഈ സ്തോത്രങ്ങളിൽ ഏറ്റവും പ്രമുഖമായ സ്ഥാനം നേടിയിട്ടുള്ള ഒരു കീർത്തനമാണ് എം.എസ്. സുബ്ബലക്ഷ്മി ആലപിച്ച് എച്.എം.വി റെക്കോർഡ് ചെയ്ത് പ്രസിദ്ധീകരിച്ച ശ്രീ വെങ്കടേശ്വര സുപ്രഭാതം. 

ഈ കീർത്തനത്തിന് നാലു ഭാഗങ്ങളുണ്ട്.

പള്ളിയുണർത്തൽ
സ്തുതിക്കൽ
ശരണം പ്രാപിക്കൽ
മംഗളാശംസ

ഇതിൽ ഒന്നാമത്തെ ഭാഗമായ "കൗസല്യാ സുപ്രജാരാമ" എന്നു തുടങ്ങുന്ന ഭാഗം ദേവന്റെ പള്ളിയുണർത്തൽ കീർത്തനമാണ്.

രണ്ടാമത്തെ ഭാഗമായ സ്തുതിയാണ് "കമലാകുചചൂചുക കുങ്കുമതോ" എന്നു തുടങ്ങുന്ന ഭാഗം. 

"ഈശാനാം ജഗതോസ്യവെങ്കടപതേ" എന്നു തുടങ്ങുന്ന മൂന്നാം ഭാഗം ശരണം പ്രാപിക്കാനും 

"ശ്രീകാന്തായ കല്യാണനിഥയോ" എന്നാരംഭിക്കുന്നഭാഗം മംഗളാശംസക്കായും രചിക്കപ്പെട്ടിട്ടുള്ളതാണ്.

ഈ കീർത്തനത്തിന്റെ രചയിതാവാരാണെന്നത് വ്യക്തതയില്ലാത്ത വിവരമാണ്. കാഞ്ചീപുരത്തിൽ ജീവിച്ചിരുന്ന ഹസ്ത്യാദ്രി നാഥൻ(1361 - 1454) എന്ന ഭക്തകവിയാണ് ഇതിന്റെ കർത്താവെന്നു ഒരഭിപ്രായം നിലവിലുണ്ട്. എന്നാൽ കാഞ്ചീപുരത്തുതന്നെ 1430-നടുത്ത് ജീവിച്ചിരുന്ന അനന്താചാര്യൻ എന്ന കവിയാണിതു രചിച്ചതെന്നും മറ്റൊരഭിപ്രായവും ഉണ്ട്.

സൂര്യവംശജനും ഇക്‌ഷ്വാകു രാജകുലജാതനുമായ ദശരഥ മഹാരാജാവ്‌ (പത്തു ദിശകളില്‍ രഥം ഓടിച്ചവന്‍) തന്റെ അരുമസന്താനങ്ങളായ ശ്രീരാമന്‍, ലക്ഷ്‌മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍ എന്നിവരുടെ വിവാഹ കാര്യങ്ങള്‍ രാജകൊട്ടാരത്തോടു ചേര്‍ന്ന പുരോഹിതന്മാരും ബന്ധുക്കളുമായി ചര്‍ച്ച ചെയ്യാനിരിക്കുമ്പോള്‍ ആകസ്‌മികമായ വിശ്വാമിത്ര മഹര്‍ഷി അവിടെ വന്നു. ദേവേന്ദ്രന്‍ ബ്രഹ്‌മാവിന്റെ സമക്ഷത്തില്‍ എത്തുവാന്‍ കാട്ടുന്ന ഉത്സാഹത്തോടെ, ദശരഥന്‍, വിശ്വാമിത്ര മഹര്‍ഷിയുടെ മുമ്പിലെത്തി. അദ്ദേഹം രാജകീയ ഉപചാരത്തോടെ അദ്ദേഹത്തെ സ്വീകരിച്ച്‌ ആതിഥേയ മര്യാദകള്‍ നല്‍കി. അധികം വൈകാതെ വിശ്വാമിത്ര മഹര്‍ഷി തന്റെ ആഗമനോദ്ദേശം വെളിപ്പെടുത്തി.

അദ്ദേഹം ഇപ്രകാരം പറഞ്ഞു: `രാജാക്കന്മാരില്‍ വെച്ച്‌ ശ്രേഷ്‌ഠനായ ദശരഥ മഹാരാജാവേ ഇപ്പോള്‍ ഞാന്‍ സുപ്രധാനമായ ഒരു യജ്ഞം നടത്തിക്കൊണ്ടിരിക്കുകയാണ്‌. പക്ഷെ. സുബാഹു, മാരീചന്‍ എന്നീ രണ്ടു രാക്ഷസന്മാര്‍ ആ യജ്ഞഭൂമിയില്‍ രക്തവും മാംസവും മറ്റും വര്‍ഷിച്ച്‌ അവിടെ അശുദ്ധമാക്കി എന്റെ യജ്ഞത്തെ അലങ്കോലപ്പെടുത്തുകയാണ്‌. ബദ്ധപ്പാടുകള്‍ സഹിച്ച്‌ ഞാന്‍ നടത്തുന്ന ഈ യജ്ഞത്തിനിടയില്‍ രോക്ഷാകുലനാകുകയോ, അവരെ ശപിക്കുകയോ ചെയ്‌താല്‍ യജ്ഞത്തിന്റെ ശരിയായ ഫലം സിദ്ധിക്കുകയില്ല. അത്‌ എനിക്ക്‌ വളരെ നിരാശാജനകവും നിരുത്സാഹകരവുമാണ്‌. മഹാരാജാവേ, അങ്ങളുടെ കനിഷ്‌ഠപുത്രനായ ശ്രീരാമന്‍ വളരെ ബലവാനും വീരപരാക്രമിയുമാണല്ലോ. ശ്രീരാമനുമാത്രമേ ബലിഷ്‌ഠകായരായ അവരെ നിഗ്രഹിക്കുവാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട്‌ ശ്രീരാമനെ എന്റെ കൂടെ കൂട്ടിക്കൊണ്ടുപോകുവാന്‍ അങ്ങ്‌ അനുമതി നല്‍കണം.' 

അപ്രതീക്ഷിതമായ ഈ അപേക്ഷ കേട്ട്‌, ദശരഥ മഹാരാജാവ്‌ ചിന്താവിഷ്‌ടനായി. ശ്രീരാമനെ പിരിഞ്ഞ്‌ ജീവിക്കുവാനുള്ള വൈമനസ്യം മൂലം ചിന്താക്കുഴപ്പത്തിലാഴ്‌ന്ന രാജാവിനെ കുലഗുരുവായ വസിഷ്‌ഠ മഹര്‍ഷി വേണ്ടവിധം ഉപദേശിച്ചതിനാലും, ശ്രീരാമനെ ഭംഗിയായി നോക്കിക്കൊള്ളാമെന്നും, ഉദ്ദേശിച്ച കാര്യം നടന്നുകഴിഞ്ഞാല്‍ സുരക്ഷിതമായി അവരെ തിരിച്ചുകൊണ്ടുവന്നുകൊള്ളാമെന്നുമുള്ള ഉറപ്പിന്മേല്‍ ശ്രീരാമനേയും, രാമനെ പിരിഞ്ഞ്‌ ഒരു നിമിഷം പോലും കഴിയാനാവാത്ത ലക്ഷ്‌മണനേയും വിശ്വാമിത്ര മഹര്‍ഷിയുടെ കൂടെ യാത്രയയച്ചു. അങ്ങനെ മൂന്നുപേരുമായി യജ്ഞ ഭൂമിയിലേക്ക്‌ പുറപ്പെട്ടു. മാര്‍ഗ്ഗമേധ്യേ വിശ്വാമിത്രന്‍, മഹാവിഷ്‌ണുവിന്റെ മറ്റ്‌ അവതാരങ്ങളുടെ വീരകഥകള്‍ പറഞ്ഞു കേള്‍പ്പിച്ചുകൊണ്ടിരുന്നു. അവര്‍ യാത്ര തുടര്‍ന്നു. 

നടന്നു നടന്ന്‌ അവര്‍ സരയൂ നദിക്കരയിലെത്തി. സമയം സായംസന്ധ്യയായതിനാല്‍ ആ രാത്രി അവിടെ കഴിച്ചുകൂട്ടി. വിശ്വാമിത്ര മഹര്‍ഷി അവര്‍ക്ക്‌ പുല്ലുകൊണ്ട്‌ മനോഹരമായ ശയ്യയൊരുക്കി. അദ്ദേഹത്തിന്റെ താരാട്ട്‌ കേട്ട്‌ രാമലക്ഷ്‌മണന്മാര്‍ സുഖുനിദ്രയില്‍ മുഴുകി. 

അടുത്ത സുപ്രഭാതമായി. മഹര്‍ഷി, ശ്രീരാമന്റെ ശയ്യാ സമീപത്തെത്തി നിദ്രയില്‍ നിന്നുണര്‍ത്താന്‍ ശ്രമിച്ചു. അവരെ ഉണര്‍ത്തുവാന്‍ വിശ്വാമിത്രന്‍ ഉരുവിട്ട ശ്ശോകങ്ങളാണ്‌ തിരുപ്പതി വെങ്കാടാചലപതി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്‌ക്കായി ദിവസവും ആലപിച്ചുവരുന്നത്‌.

No comments:

Post a Comment