ക്രിയകുണ്ഡിലിനിയോഗത്താൽ സ്വരൂപസിദ്ധി നേടിയ പതിനെട്ട് ശൈവ സിദ്ധന്മാർ - 02
ശൈവസിദ്ധദർശനങ്ങളുടെ പ്രത്യേകതകൾ സംഭാവനകൾ ക്രിയാ യോഗ സാധനയിലൂടെ സ്വരൂപ സിദ്ധി നേടിയവർ ഇവരുടെ സിദ്ധി തുടങ്ങിയ കാര്യങ്ങൾ ആണ് ഈ പരമ്പരയീലൂടെ വ്യക്തമാക്കുവാൻ ആഗഹിക്കുന്നത്
ചിലരിൽ ഉണർന്നു കഴിഞ്ഞാൽ പിന്നീട് ഇതിനെ ശാന്തമാകുകയെന്ന കാര്യം ശ്രമകരമാണു.
ഇതിനിരയാകുന്ന മിക്ക വ്യക്തികളിലും വളരെ ചെറുപ്പത്തിൽ ത്തന്നെ ലൈംഗികവാസന ക്രമാതീതമായി ഉണർന്നു വരുന്നതായി കാണുന്നു.
കുണ്ഡലിനിയെന്നത് ഒരുതരം വൈദ്യുതിയാണു. മനസ്സ് ശുദ്ധീകരിച്ചു പാകപ്പെടാതിരിയ്ക്കുമ്പോൾ, യോഗനാഡികൾ ശക്തമല്ലാതിരിയ്ക്കുമ്പോൾ, ഹൈപ്പർടെൻഷൻ, പ്രമേഹം, തുടങ്ങിയ രോഗാവസ്ഥയുണ്ടായിരിയ്ക്കുമ്പോൾ കുണ്ടലിനീശക്തി ഉണരുകയാണെങ്കിൽ രോഗാവസ്ഥ അകാരണമായി മൂർഛിക്കാനിടവരും.
മസ്തിഷ്ക്കത്തിലേയ്ക്ക് അനിയന്ത്രിതമായ സന്ദേശങ്ങൾ പോകുന്നതിനു, ഹോർമോൺ വ്യവസ്ഥ, ശാരീരിക രസതന്ത്രം എന്നിവ തകിടം മറയുന്നതിനും ഇടവരും.
മനുഷ്യശരീരം ഒരു മഹാ അത്ഭുതമാണു. മനുഷ്യ മസ്തിഷ്കവും, മനസ്സും, നാഡികളും, ആന്തരീകാവയവങ്ങളും ഏറ്റവും പുരോഗതി പ്രാപിച്ചവയാണു.
മനുഷ്യ ശരീരത്തിനു രോഗാണുക്കൾക്കെതിരെ സ്വയം പ്രതിരോധിയ്ക്കാനും, സ്വയം കേടുപാടുകൾ തീർത്ത് സുഖപ്പെടുത്താനും, ഒരോ ഏഴുവർഷത്തിലും സ്വയം പുനർനിർമ്മിച്ച് പുതിയതായി തീരാനുള്ള സ്വതസിദ്ധമായ കഴിവുണ്ടത്രെ. എന്നാൽ അറിഞ്ഞൊ, അറിയാതേയൊ പ്രക്ര്യതി ദത്തമായ ഈ നൈസർഗിക പ്രവർത്തനത്തിനു ഭംഗം വരുത്തുമ്പോഴാണു രോഗാവസ്ഥകളുണ്ടാകുന്നത്.
ശുശ്രുത സംഹിത പ്രകാരം മനുഷ്യ ശരീരത്തിൽ 108 പ്രധാന മർമ്മ സ്ഥാനങ്ങളുണ്ട്.
അക്യുപ്രഷർ, റിഫ്ളക്സോളജി, അക്യുപങ്ങ്ചർ, കാന്തചികിൽസ എന്നിവപ്രകാരം ശരീരത്തിൽ 14 മെറീഡിയനുകളും, ഈ മെറീഡിയനുകളിലായി നൂറുകണക്കിനു മർമ്മ കേന്ദ്രങ്ങളുമുണ്ടത്രെ. നാഡീ കേന്ദ്രങ്ങളായ മർമ്മങ്ങൾ നാഡീ വ്യൂഹത്താൽ ശരീരത്തിലെ പ്രധാനപ്പെട്ട അന്തർശ്രാവി ഗ്രന്ഥികളായ, പിറ്റ്യൂട്ടറി, പീനിയൽ, തൈറോയിഡ്, പാരാതൈറോയിഡ്, തൈമസ്, പാൻ ക്രിയാസ്, അഡ്രിനൽ, ലൈംഗിക ഗ്രന്ഥികൾ എന്നിവയുമായും, അസ്ഥിവ്യൂഹം, മാസപേശീവ്യൂഹം, ശ്വസനവ്യൂഹം, രക്തചംക്രമണവ്യൂഹം, ദഹനവ്യൂഹം, ലസികാവ്യൂഹം, വിസർജ്ജനവ്യൂഹം, പ്രത്യുല്പ്പാദനവ്യൂഹം, ബോധേന്ദ്രിയങ്ങൾ, സ്പർശനേന്ദ്രിയങ്ങൾ, കർമ്മേന്ദ്രിയങ്ങൾ, എന്നിവയുമായും ബന്ധപ്പെട്ട് കാല്പ്പത്തികളിലും, കൈപ്പത്തികളിലും എത്തി നില്ക്കുന്നു.
നമുക്ക് അന്നമയകോശമായ ഈ ഭൗതീക ശരീരം കൂടാതെ നഗ്നനേത്രങ്ങളാൽ കാണാൻ കഴിയാത്ത ശരീരത്തിനകത്തും പുറത്തും വ്യാപിച്ചു കിടക്കുന്ന ഏഴു പാളികളുള്ള ഓറയെന്നറിയപ്പെടുന്ന പ്രകാശവലയമുണ്ട്.
ഇതിൽ ഏകദേശം ഒരിഞ്ചു കനത്തിൽ വരെ ശരീരത്തിനു തൊട്ടു കിടക്കുന്ന പ്രാണമയ കോശമെന്ന പ്രകാശ പാളിയിലാണു ജീവന്നധാരമായ പ്രാണനൊഴുകുന്നത്.
ശരീരത്തിലെ സകല ആന്തരീകാവയവങ്ങളുടേയും ബ്ളൂപ്രിന്റ് ഇതിൽ ആലേഖനം ചെയ്യപ്പെട്ടു കിടക്കുന്നു. ശരീരത്തിലും ഓറയിലുമായി സ്ഥൂലവും, സൂക്ഷമവുമായ 1.72,000, നാഡികളും, 3, 50, 000, നാഡീതന്തുക്കളും വ്യാപിച്ചുകിടക്കുന്നു. ഇതിൽ എറ്റവും പ്രധാനപ്പെട്ട നാഡിയായ സുഷുമ്ന നട്ടെല്ലിനത്തായി സ്ഥിതിചെയ്യുന്നു. മറ്റുരണ്ടു പ്രധാന നാഡികളായ ഇഡ ( ചന്ദ്രനാഡി), പിംഗള ( സൂര്യനാഡി) എന്നിവ സുഷുമ്നയുടെ അടിയിൽനിന്നും പുറപ്പെട്ട് സുഷുമ്നയിൽ ആറു സ്ഥാനങ്ങളിൽ പിണഞ്ഞ് അവസാനം ആജ്ഞചക്രയിൽ അവസാനിയ്ക്കുന്നു.
ഇഡ, ഇടതു നാസാദ്വാരമായും, പിംഗള വലതു നാസാദ്വാരമായും ബന്ധപ്പെട്ടു കിടക്കുന്നു.
സുഷുമ്നയിൽ എഴുസ്ഥാനങ്ങളിലായി പ്രധാനപ്പെട്ട ഏഴു ഊർജ്ജകെന്ദ്രങ്ങളായ മൂലാധാരം, സ്വാധിഷ്ടാനം, മണിപ്പൂരകം, അനാഹത, ആജ്ഞ, വിശുദ്ധി, സഹസ്രാര എന്നിവ സ്ഥിതി ചെയ്യുന്നു.
ഈ ഊർജ്ജകേന്ദ്രങ്ങൾ മനസ്സുമായി ബന്ധപ്പെട്ടു പ്രവർത്തിയ്ക്കുന്നു. പ്രാണൻ അഥവ, വൈറ്റൽ എനെർജിയെ സ്വീകരിച്ച് ശരീരമാസകലം എത്തിയ്ക്കുന്നത് ചക്രകളാണു.
സുഷുമനയുടെ ഏറ്റവും അടിയിൽ നട്ടെല്ലിനു കീഴെ ഗുദസ്ഥാനത്ത് ( 4th Sacral ) സാക്രൽ പ്ളക്സസ് സ്ഥിതിചെയ്യുന്ന സ്ഥാനത്ത് മൂലാധാരചക്ര സ്ഥിതിചെയ്യുന്നു.
അണ്ഡാശയം, വ്ര്യഷ്ണം, എന്നീ ഗന്ഥികളുടേയും, ലൈംഗികാവയവങ്ങളുടേയുംപ്രവർത്തനം നിയന്ത്രിയ്ക്കുന്നതും ഭൌതിക ലോകവുമായി ശക്തമായി ബന്ധിപ്പിയ്ക്കുന്നതും, രോഗപ്രതിരോധ ശക്തി വർദ്ധിപ്പിച്ച് ശരീരത്തെ ശക്തമാക്കുന്നതും, മസ്തിഷ്ക്കത്തിലെ അധികരിച്ച ചിന്ത, വൈദ്യുതി എന്നിവയെ എർത്തിങ്ങിലൂടെ ഭൂമിയിലേയ്ക്ക് ഒഴുകാനനുവദിച്ച് പരിസരബോധം വർദ്ധിപ്പിച്ച് മനസ്സിനെ ശാന്തമാക്കാൻ സഹായിക്കുന്നതും ഈ ഊർജ്ജകേന്ദ്രമാണു.
ലിംഗസ്ഥാനത്ത് ( 1st Lumbar vertebrae ) ഹൈപോഗാസ്റ്റ്രിക് പ്ളക്സസ് സ്ഥാനത്ത് സ്വാധിഷ്ടാനചക്ര സ്ഥിതിചെയ്യുന്നു.
ഈ ചക്ര അഡ്രിനൽ ഗ്രന്ഥി, വ്ര്യക്കകൾ, മലാശയം, മൂത്രാശയം, എന്നിവയുടെ പ്രവർത്തനങ്ങളെ നിയന്ത്രിയ്ക്കുന്നു.
നാഭീസ്ഥനത്ത് ( 8th Thorasic vertebrae ) സോളാർ പ്ളക്സസ് സ്ഥാനത്ത് മണിപൂരചക്ര സ്ഥിതിചെയ്യുന്നു.
ഈ ഊർജ്ജകേന്ദ്രം പാംക്രിയാസ്, കരൾ, ആമാശയം, ചെറുകുടൽ, വൻ കുടൽ, ഡയഫ്രം, ശ്വാസകോശങ്ങൾ, ഹ്ര്യദയം എന്നിവയുടെ പ്രവർത്തനങ്ങളെ സ്വാധീനിയ്ക്കുന്നു.
ദേഷ്യം , വിഷമം, സങ്കടം, കുശുമ്പ്, നിരാശ, അമർഷം , ത്ര്യിപ്തിയില്ലായ്മ എനീ നെഗറ്റീവ് വികാരങ്ങൾ ഈ ഊർജ്ജകേന്രത്തിന്റെ പ്രവർത്തനങ്ങളെ സ്വാധീനിയ്ക്കുന്നു.
നമ്മെ രോഗാവസ്ഥ കളിലേയ്ക്ക് കൊണ്ടു വരുന്നത് മൂലാധാരം, സ്വാധിഷ്ടാനം, മണിപ്പൂരകം എന്നീ ചക്രകളുടെ പ്രവർത്തന വൈകല്യങ്ങളാണു.
ഹ്ര്യദയത്തിനുനേരെ നട്ടെല്ലിൽ (1st Thorasic vertibrae ) Cardiac Pluxus സ്ഥനത്ത് അനാഹത ചക്ര എന്ന ഊർജ്ജകേന്ദ്രം സ്ഥിതിചെയ്യുന്നു.
ഈ ഊർജ്ജകേന്ദ്രം തൈമസ് ഗ്രന്ഥി, ഹ്ര്യദയം, ശ്വാസ കോശങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങളെ നിയന്ത്രിയ്ക്കുക്കുന്നു.
സ്നേഹം ദയ എന്നീ മാനസ്സിക ഭാവങ്ങളുടെ സ്ഥാനമാണിത്.
തൊണ്ടയുടെ നേരെ മൂന്നാമത്തെ ഗളകശേരുവിന്റെ സ്ഥാനത്ത് (ഫാരഞ്ച്യാൽ പ്ലക്സസ്) വിശുദ്ധിചക്ര സ്ഥിതി ചെയ്യുന്നു.
ഈ ഊർജ്ജ കേന്ദ്രം തൈറൊയിഡ്, പാരാതൈറോയിഡ്, സ്വനപേടകം എന്നിവയുടെ പ്രവർത്തനങ്ങളെ നിയന്ത്രിയ്ക്കുന്നു.
നമ്മൾ നമ്മുടെ തന്നെ മറ്റു തലങ്ങളുമായി, മറ്റുള്ളവരോടും, ആശയവിനിമയം ചെയ്യുന്നതു ഈ ചക്ര വഴിയാണു.
രണ്ടു പുരികങ്ങളുടേയും നടുവിൽ ആദ്യത്തെ ഗളകശേരുവിന്റെ സ്ഥാനത്ത് ( കാവർനസ് പ്ളക്സസ്) ആജ്ഞ ചക്ര സ്ഥിതിചെയ്യുന്നു.
ഈ ഊർജ്ജകേന്ദ്രം പിറ്റ്യൂട്ടറി, പീനിയൽ,ലോവർ ബ്രൈൻ എന്നിവയുടെ പ്രവർത്തനങ്ങളെ സ്വാധീനിയ്ക്കുന്നു.
തലയ്ക്കുമുകളിലായി സഹസ്രാരചക്ര സ്ഥിതി ചെയ്യുന്നു.
ഈ ഊർജ്ജ്ജ്ജകേന്ദ്രം, പീനിയൽ, സെറിബ്രം, എന്നിവയുടെ പ്രവർത്തനങ്ങളെ സ്വാധീനിയ്ക്കുന്നു.
ഓറയും, ചക്രകളും, നാഡികളും, ശരീരത്തിലെ, ഊർജ്ജ, വൈദ്യുത, വാർത്താ വിനിമയ, ശ്ര്യംഖലയായി പ്രവർത്തിയ്ക്കുന്നു.ഇവ സകല, അന്തർശ്രാവി ഗ്രന്ഥികളുടേയും, വ്യൂഹങ്ങളുടേയും പ്രവർത്തനത്തിന് ആധാരമാകുന്നു.
വർദ്ധിച്ച മാനസ്സിക പ്രക്ഷുപ്തത ഒരു വ്യക്തിയിലെ ഷഡാധാര ചക്രകളുടെ പ്രവർത്തനത്തെ മന്ദീഭവിപ്പിയ്ക്കാനിടവരുത്തുന്നു.ഇത് ചക്രകളുടെ സ്ഥാനത്ത് സ്ഥിതിചെയ്യുന്ന നാഡീകേന്ദ്രങ്ങളുടേയും, അന്തർസ്രാവി ഗ്രന്ഥികളുടേയും
ആന്തരീകാവയവങ്ങളുടേയും പ്രവർത്തനങ്ങളെ തകരാറിലാക്കുന്നു.
വർദ്ധിച്ച മാനസ്സിക പ്രക്ഷുപ്തത ഒരു വ്യക്തിയിലെ ഷഡാധാര ചക്രകളുടെ പ്രവർത്തനത്തെ മന്ദീഭവിപ്പിയ്ക്കാനിട വരുത്തുന്നു.
ഇത് ചക്രകളുടെ സ്ഥാനത്ത് സ്ഥിതിചെയ്യുന്ന നാഡീകേന്ദ്രങ്ങളുടേയും,അന്തർശ്രാവിഗ്രന്ഥികളുടേയും ആന്തരീകാ വയവങ്ങളുടേയും പ്രവർത്തനങ്ങളെ തകരാറിലാക്കുന്നു
അയാളുടെ സൂര്യനാഡിയും, ഇടതു മസ്തിഷ്കവും, അധികരിച്ചു പ്രവർത്തിയ്ക്കാൻ തുടങ്ങുകയും, ഇതിന്റെ ഫലമായി രക്തത്തിലെ അമ്ളഗുണം വർദ്ധിയ്ക്കാൻ തുടങ്ങുകയും അയാൾക്ക് എന്തോ ആപത്ത് വരുന്നതായി ശരീരം തെറ്റിദ്ധരിയ്ക്കുകയും, ഇത് അയാളുടെ സ്വാഭാവിക അവസ്ഥയായി തീരുകയും ചെയ്യുന്നു.മാനസ്സികമോ,ശാരീരികമോ ആയ രോഗാവസ്ഥകളെ ക്കുറിച്ച് കാലേക്കൂട്ടി അപകട സൂചന ല്കുന്ന പ്രകൃതിദത്തമായ ഒരു അലറാം ആകുന്നു. തൈറോയിഡ് ഗ്ളാൻഡ്.
മനുഷ്യന്റെ ആയുസ്സിനും, ജീവനും,സന്തോഷത്തിനും ഭീഷണിയാകുന്ന കാൻസർ, പ്രമേഹം, ഹ്ര്യദയ തകരാറുകൾ, വ്ര്യക്ക രോഗങ്ങൾ, മാനസ്സിക രോഗങ്ങൾ എന്നീ രോഗാവസ്ഥകളിലെല്ലാം വളരെ നാളുകൾക്കു മുൻപു തന്നെ തൈറോയിഡ് ഗ്ളാൻഡ് അപകട സൂചന നല്കുന്ന്തായി കണാൻ കഴിയും.
കൈപ്പത്തിയിൽ തള്ള വിരലിനു അടിയിലായി മുഴച്ചു നില്ക്കുന്ന ശുക്രമണ്ടല സ്ഥാനത്തും മണിബന്ധത്തിലും അമർത്തിയാൽ വേദനയുണ്ടാകും.
ഗർഭാവസ്ഥയിൽ സ്ത്രീകളിലുണ്ടാകുന്ന മാനസ്സിക പിരിമുറുക്കം കുഞ്ഞിന്റെ തൈറോയിഡ് ഗ്ളാൻഡിനെയും, ഹോർമോൺ വ്യവസ്ഥയേയും ബാധിക്കുന്നതായും കാൻസറടക്കം കുഞ്ഞുങ്ങളിലുണ്ടാകുന്ന പലവിധ രോഗാവസ്തകൾക്കും മൂല കാരണമാകുന്നതായും കണ്ടുവരുന്നു.
നിരന്തരമായ മാനസ്സിക പിരിമുറുക്കം ഉണ്ടാകുമ്പോളും, രോഗ പ്രതിരോധശക്തി ക്ഷയിച്ചു രോഗാവസ്ഥയുണ്ടാകുമ്പോളും രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുമ്പോളും അപകടസൂചനയുടെ അലറാം മുഴക്കുകകയാണു തൈയറോയിഡ് ഗ്ളാൻഡ് ചെയ്യുന്നതു.
ഇതൊരു രോഗ ലക്ഷണമാണു. എന്തോ കാരണത്താൽ തൈറോയിഡ് പ്രതികരിക്കുന്നുവെന്നേ ഇതിനർത്ഥമുള്ളു..
നമ്മൾ നമ്മുടെ തന്നെ മറ്റു തലങ്ങളുമായും മറ്റുള്ളവരോടും ആശയവിനിമയം ചെയ്യുന്നതു ഈ ഉർജ്ജ കേന്ദ്രം വഴിയാണു..
ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടുള്ള ദുരിതങ്ങളും, തുടർന്നുണ്ടാകുന്ന പ്രതിസന്ധികളും, കഠിനമായ മാനസ്സിക പിരി മുറുക്കങ്ങളുണ്ടാക്കുമ്പോൾ നമ്മുടെ വികാരങ്ങളേയും ആവശ്യങ്ങളേയും,മറ്റുള്ളവരോടു പറയാനും പങ്കു വെക്കാനും കഴിയാതെ വരുന്ന, സാഹചര്യത്തിൽ ഈ ഊർജ്ജ കേന്ദ്രത്തിന്റെ സ്പന്ദനം കുറയുകയും തൈറോയിഡ്ഗ്ളാൻഡിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു.
നിരന്തരമായ മാനസ്സിക പിരിമുറുക്കം അഡ്രിനൽ ഗ്ളാൻഡിന്റെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുകയും ഫ്ളൈറ്റ് ഓർ ഫൈറ്റ് റിയാക്ക്ഷൻ ഉണ്ടാകുകയും ഇതിന്റെ ഫലമായി തലച്ചോറിലെ ഹൈപ്പോതലാമസ് ഉല്പ്പാധിപ്പിക്കുന്ന ടി എസ് എച് ഹോർമോണിന്റെ അളവു കൂടുകയൊ കുറയുകയൊ ചെയ്യാനിട വരികയും ചെയ്യുന്നു.
ഇതു തൈറോയിഡ് ഗ്ളാൻഡ് ഉല്പ്പാധിപ്പിക്കുന്ന ഹോർമോണായ തൈറോക്സിന്റെ ഉല്പാധനത്തെ പ്രതികൂലമായി ബാധിക്കുന്നു.
അഡ്രിനാലിന്റെ ഉല്പ്പാദനം ഉയർന്ന ശ്വാസോച്ഛാസ നിരക്കിനും, ഹ്ര്യദയത്തിന്റെ അധികരിച്ച പ്രവർത്തനത്തിനും ഇടയാക്കും. ഇതിനെ തുടർന്ന് രക്തത്തിൽ ഓക്സിജന്റെ അളവു കുറയുകയുന്നതിനും, കാർബൺ ഡയോക്സൈഡിന്റെ ആളവു വർദ്ധിയ്ക്കുന്നതിനും ഇടവരുത്തും.
ഇത് രക്തത്തിന്റെ അമ്ളാവസ്ഥ വർദ്ധിയ്ക്കുന്നതിനു കാരണമാകുകയും ഉപാപചയ പ്രവർത്തനങ്ങളാൽ ശരീരത്തിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ ശരീരത്തിൽ നിന്നും വിസർജ്ജിയ്ക്കപ്പെടാനാകാതെ രക്തത്തെ മലിനീകരിയ്ക്കുന്നതിനും ഇട വരുത്തുന്നു.ഇത് ശരീരത്തിന്റെ രോഗ പ്രതിരോധശേഷി കുറയുന്നതിനും അനവധി രോഗാവസ്ഥകൾ ഉണ്ടാകുന്നതിനു ഇട വരുത്തുകയും ചെയ്യുന്നു.
അനാവശ്യമായ ജാഗ്രതാവസ്ഥ മസ്തിഷ്ക്കത്തിന്റെ അമിത പ്രവർത്തനത്തിനും
മസ്തിഷ്ക്കത്തിൽ ഉയർന്ന വൈദ്യുതിയുടെ ഉല്പ്പാദനത്തിനും, നാഡികളുടെ ബല ക്ഷയത്തിനും വഴിവയ്ക്കുന്നു
അന്തർസ്രാവിഗ്രന്ഥികളുടെ അതിപ്രവർത്തനം, പ്രവർത്തന ക്കുറവു, മിശ്ര പ്രവർത്തനം, എന്നിവയാൽ ഹോർമോൺ നില, സൂര്യ, ചന്ദ്ര നാഡികളുടെ പ്രവർത്തനം, അമ്ളക്ഷാരഗുണം, പോസറ്റീവ്, നെഗറ്റീവ് ചാർജ് എന്നിവയിൽ വ്യതിയാനം വന്ന് ശരീരത്തിന്റെ രസതന്ത്രം മാറി അനേകം രോഗാവസ്ഥകൾക്ക് കാരണമാകുന്നുവത്രേ
ആന്തരീകാവയവങ്ങളുടെ കാര്യക്ഷമതയിലൂണ്ടാകുന്ന മാന്ദ്യം, ജീവ ശക്തിയുടെ കുറവ്, രോഗ പ്രതിരോധ ശക്തിയുടെ ക്ഷയം എന്നിവ രോഗാണുക്കളുടെ ആക്രമണത്തിനും പലവിധ രോഗാവസ്ഥകൾക്കും വഴിവയ്ക്കുന്നു.
തുടരും .....
No comments:
Post a Comment