ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 April 2017

പതിനെട്ട് ശൈവ സിദ്ധന്മാർ - 6

ക്രിയകുണ്ഡിലിനിയോഗത്താൽ സ്വരൂപസിദ്ധി നേടിയ പതിനെട്ട് ശൈവ സിദ്ധന്മാർ - 06

ശൈവസിദ്ധദർശനങ്ങളുടെ പ്രത്യേകതകൾ  സംഭാവനകൾ ക്രിയാ യോഗ സാധനയിലൂടെ സ്വരൂപ സിദ്ധി നേടിയവർ ഇവരുടെ സിദ്ധി തുടങ്ങിയ കാര്യങ്ങൾ ആണ് ഈ പരമ്പരയീലൂടെ വ്യക്തമാക്കുവാൻ ആഗഹിക്കുന്നത്

ശിവ പ്രോക്തമായ സനാതന ധർമ്മ ചിന്തകൾ ശൈവ, വൈഷ്ണവ, ശാക്തേയ, മത ദർശനങ്ങൾക്കും ഇപ്പോഴുള്ള ഹിന്ദു മത ദർശനങ്ങൾക്കും, മുൻപ് മഹാശിവനാൽ പ്രചരിപ്പിയ്ക്കപ്പെട്ട ലോകമാസകലം വ്യാപിച്ച ഇശ്വര ധർമ്മം അഥവാ സനാതന ധർമ്മമെന്ന ഒരു മഹത്തായ സംസ്കാരം ഉണ്ടായിരുന്നുവത്രെ.

സകല കലകളുടേയും, യോഗ സാധനകളുടേയും പ്രചാരകനായി മഹാശിവൻ അറിയപ്പെടുന്നു.

ഏകദേശം 8500 വർഷം മുൻപ് ജനിച്ച് മഹാ യോഗിയായി ജീവിച്ച് മഹാസമാധിയായി എന്നു വിശ്വസിയ്ക്കപ്പേടുന്നു. ഒരു സാധാരണ മനുഷ്യനായി ജനിച്ച് യോഗസാധനയിലൂടെ ദൈവ തുല്യനായി തീരുകയും, എതൊരാൾക്കും അങ്ങിനെ ആകാമെന്നും, എല്ലാവരും അങ്ങിനെ ആകണമെന്നും അതാണു ദൈവ ഹിതമെന്നും പഠിപ്പിച്ചു.

അദ്ദേഹത്തിന്റെ ദർശനങ്ങളിൽ ജാതി, മത, വർഗ്ഗ, ലിംഗ ഭേദചിന്തകൾ ഉണ്ടായിരുന്നില്ല. സങ്കീർണ്ണമായ പൂജകളൊ, യാഗങ്ങളൊ, പൂജാരികളൊ ഉണ്ടായിരുന്നില്ല, അവനവൻ, സ്വയം, പര ബ്രഹ്മ സ്വരൂപനായ, അദ്ര്യശ്യനായ,ഏക ദൈവത്തെ മാത്രം ആരാധിയ്ക്കാൻ ആഹ്വാനം ചെയ്തിരുന്നു.

ശിവലിംഗം ശിവന്റെ ലിംഗമല്ല. പരബ്രഹ്മ്മത്തിന്റെ അടയാളമാണു. ലിംഗമെന്നാൽ അടയാളം എന്നാണു അർഥം. പ്രപഞ്ചസ്ര്യഷ്ടിയുടെ സമയത്ത് നിരാകാര രൂപിയായ സർവ്വേശ്വരന്റെ സഹസ്രാര ചക്രയിൽനിന്നും മൂലാധാര ചക്രയിലേയ്ക്ക് ഇറങ്ങിവന്ന മഹാ പ്രകാശ സ്തൂപത്തെ യോഗ ദ്ര്യഷ്ടിയിൽ യോഗികൾ കാണുകയും അതിനെ ഈശ്വരന്റെ അടയാളമായി ആരാധിക്കാൻ തുടങ്ങുകയും ചെയ്തു..

മഹായോഗിയായ ശിവൻ തന്നെ ഇതിനെ ആരാധിച്ചിരുന്നുവത്രെ. ഈശ്വരന്റെ ഊർജ്ജമായ ഈ ശക്തിയെ മഹാകുണ്ഡലിനി എന്നും ത്രിപുര സുന്ദരിയെന്നും വിളിക്കുന്നു.

ഇതിൽ നിന്നാണു സകല സ്ര്യഷ്ടികളും ഉണ്ടായതു. ഓരോ മനുഷ്യന്റേയും നട്ടെല്ലിനടിയിലായി മൂലാധാരചക്രയിൽ ഉറങ്ങികിടക്കുന്ന ഈ മഹാകുണ്ഡാലിനീശക്തിയെ ഉണർത്തിയാൽ അവബോധം വർദ്ധിച്ച് ഏതൊരാൾക്കും ഈശ്വരതുല്ല്യനാകാമെന്നും ഓരോ മനുഷ്യനും അതുപോലെയാകണമെന്നും മഹായോഗിയായ ശിവഭഗവാൻ ഉത്ഘോഷിച്ചു.

കുണ്ഡലിനീയോഗയിലൂടെ മഹാദേവൻ ഈശ്വരതുല്യനായിതീർന്നതിനാൽ ഭക്തർ അദ്ദേഹത്തെ ഈശ്വരനായി ആരാധിക്കുന്നതിനും അദ്ദേഹം ആരാധിച്ചലിംഗത്തെതന്നെ ശിവലിംഗമെന്നു വിളിക്കാൻ തുടങ്ങുകയും ചെയ്തു.

ഓരോമനുഷ്യന്റെ അകത്തും ഉറങ്ങിക്കിടക്കുന്ന ഈശ്വരചൈതന്ന്യത്തെയും അതിനെ ഉണർത്തേണ്ട ആവശ്യകതയേയും ഓർമിപ്പിക്കുകയയെന്നതാണു ലിംഗാരാധനയുടെ ലക്ഷ്യം.

മഹാ ശിവന്റെ പ്രധാനപ്പെട്ട ഉപദേശങ്ങൾ ഇവയായിരുന്നു.

1.നിരകാരനായ സർവ്വേശ്വരനെ, അതിന്റെ അടയാളമായ അഗ്നി
സ്തംപത്തിന്റെ ചെറിയ രൂപങ്ങളുണ്ടാക്കി ദീപം കൊളുത്തി നിത്യേന ആരാധിക്കുക. ആ അഗ്നി നിന്റെ മൂലാധാര ചക്രയിൽ തന്നെ വസിക്കുന്നുണ്ട്. അതിനെ അകത്തൂം പുറത്തും ആരാധിക്കുക.

2.നിനക്കും ഈശ്വരനും ഇടയിൽ മദ്ധ്യവർത്തികൾ ഉണ്ടായിരിക്കരുത്.

3.ഈശ്വരനു വിലപിടിച്ച സ്വർണ്ണം, വെള്ളി , ധനം എന്നിവയല്ല, പഴങ്ങളും, പൂക്കളും, സുഗന്ധ ദ്രവ്യങ്ങളുമാണു അർപ്പിക്കേണ്ടത്..

4.നിന്റെ പ്രാണനിലും, ശ്വാസത്തിലും നിരന്തരമായി ഈശ്വരനാമത്തെ ജപിക്കുക. മാനസ പൂജചെയ്യുക. ബലി, യാഗം, ഹോമം എന്നിവയൊക്കെ നിന്റെ മനസ്സിലാണു ചെയ്യേണ്ടത്, ആത്മാവിലാണു അർപ്പിക്കേണ്ടത്.

5.നിനക്ക് മത, ജാതി, വർഗ്ഗ, ലിംഗ ഭേദങ്ങൾ ഉണ്ടായിരിക്കരുത്.

6.അനാധിയായ നീ വ്യാകുലപ്പെടാതെ , ജീവിതത്തെ ആസ്വദിക്കുക
വിവാഹിതനായി, പത്നിയും, സന്താനങ്ങളുമായി സന്തോഷത്തോടെ കുടുംബമായി ജീവിക്കുക.

7.ആരാധന, ആചാരാനുഷ്ടാനങ്ങൾ, ദേവാലയ ദർശനം, ദാനം, ശ്രാദ്ധാദി പിത്രുകർമ്മങ്ങൾ, തപസ്സ്, വൈരാഗ്യം, അഗ്നിഹോത്രം, തീർത്ഥാടനം, യാഗ, ഹോമാദികൾ, പുരാണപാരായണം, വ്ര്യതം, ഉപവാസം എന്നിവ കൊണ്ടൊന്നും, മോക്ഷമോ, മുക്തിയോ, ലഭിക്കുകയില്ലെന്നറിയുക. യോഗംകൊണ്ടേ മുക്തിയും മോക്ഷവും ലഭിക്കുകയുള്ളു.

കുണ്ഡലിനീ യോഗയിലൂടെ മൂലാധാര ചക്രയിൽ ഉറങ്ങി കിടക്കുന്ന കുണ്ഡലിനീ ശക്തിയെ ഉണർത്തി, ലക്ഷക്കണക്കിനു ജന്മങ്ങളിലെ കർമ്മഫലങ്ങൾ ഭസ്മീകരിച്ചു മുക്തിനേടുക.

മോഹൻഞ്ചദാരൊ, ഹാരപ്പ സംസ്കാരങ്ങൾ സനാതന ധർമ്മത്തിന്റെ അവസാന ദശകളായിരുന്നു.

ആര്യന്മാരുടെ അധിനിവേശത്താലാണു  ആ സംസ്ക്രിതി നശിച്ചു പോയതെന്ന ഒരു വാദഗതി നിലവിലുണ്ട്.
അതിക്രമിച്ചു കയറിയ ആര്യ ജനത്തിനു പുരോഹിതനിലും, യാഗങ്ങളിലും, വിശ്വസിയ്ക്കാത്ത ഭാരതീയ ജനതയെ ഒട്ടും ഇഷ്ടമായിരുന്നില്ലയെന്നു വേണം കരുതാൻ.

ശിവനെ ഏക ദൈവമായി സ്വീകരിച്ചിരുന്ന ഒരു ജനതയെ ശക്തികൊണ്ട് കീഴടക്കിയെങ്കിലും അവരുടെ മനസ്സിൽനിന്നും ശിവതത്വങ്ങളെ മാറ്റാൻ പുതിയ വിശ്വാസങ്ങൾക്ക് കഴിഞ്ഞില്ല.

കാലങ്ങൾക്കിടയ്ക്ക് ശൈവ, ശക്തേയ, വൈഷ്ണവ സംസ്കാരങ്ങൾ ഇഴുകി ചേർക്കപ്പെടുകയും, ആര്യമതത്തിലെ പുരോഹിത വർഗ്ഗത്തിനു വർണ്ണ വ്യവസ്ഥയിലൂടെ അധികാരം വന്നുചേരുകയും ചെയ്തതായികാണാം.

അതുവരെ അറപ്പോടെ മാറ്റിനിറുത്തിയ ശൈവ, ശാക്തേയ വീശ്വാസങ്ങളുടേയും,തന്ത്ര ശാസ്ത്രമുൾപ്പടെയുള്ള ശാസ്ത്രങ്ങളുടേയും ആചാരങ്ങളുടേയും വരെ പൂജാരികളും, അധികാരികാരികളും വരെയാകാൻ അവർക്കു യാതൊരു വിഷമവുമുണ്ടായില്ലയെന്നുകാണാം...
സത്യത്തിൽ ശിവപ്രോക്തമായ, അദ്വൈത, സനാതന ധർമ്മചിന്തകളിൽ ആചാര അനുഷ്ഠാനങ്ങളും, യാഗങ്ങളും, ഹോമങ്ങളും, ഉപരിവിപ്ള്രവകരമായ ഭക്തിയും കലരുകയും അതുവരെ യുണ്ടാകാതിരുന്ന, ജാതി ചിന്തകളും, ഉച്ഛനീചത്തങ്ങളും പടരുകയും, സനാതനധർമ്മം ഇപ്പോൾ കാണുന്ന ഹിന്ദു ധർമ്മമായി അധപതിയ്ക്കുകയും ചെയ്തു.

മഹാ ശിവരാത്രി സത്യത്തിൽ മഹാശിവൻ മഹാ സമാധിയായ ദിവസമത്രെ. സകല ശീഷ്യഗണങ്ങളേയും വിളിച്ചുവരുത്തി സകലരുടേയും സാന്ന്യദ്ധ്യത്തിൽ ഓം:നമ:ശിവായ മന്ത്ര ധ്വനികളുടെ ആരവത്തിൽ പ്രണവശരീരനായി,പരബ്രഹ്മസ്വരൂപനായി മാറിയത്രെ. എനിയ്ക്കുമാകാമെങ്കിൽ നിങ്ങളിൽ ഓരോരുത്തർക്കും ഇങ്ങനെയാകാം, ആകണം ഇത് ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയാണു അദ്ദേഹം അങ്ങിനെ ശിഷ്യഗണങ്ങളുടെ സമക്ഷം ചെയ്തത്.

പക്ഷെ ഉപരിവിപ്ലവകരമായ ഭക്തിയാൽ നാം ശിവതത്വങ്ങൾ മറക്കുന്നു, അദ്ദേഹം പറഞ്ഞത്, കാണിച്ചുതന്നത്, ചെയ്യുന്നില്ല, അതിൽ വിശ്വസിക്കുന്നില്ല, അതേ സമയം ശിവനിൽ വിശ്വസിയ്ക്കുന്നു.

യോഗ സാധനകളോടൊപ്പമുള്ള നിരന്തരമായ പഞ്ചാക്ഷരി മന്ത്രസാധനായാൽ ശിവ ഭഗവാന്റെ രൂപങ്ങൾ വിവിധ ആധാരചക്രകളിൽ പ്രത്യക്ഷീ ഭവിയ്ക്കുകയും, ശരീരത്തിനു ചുറ്റുമുള്ള പ്രകാശവലയത്തിൽ ശിവ പ്രീതിയാൽ ശിവഭൂത ഗണങ്ങളുടെ സ്ഥിരമായ സാന്നിദ്ധ്യമുണ്ടാകുകയും ചെയ്യുമെന്നു അനുഭവസ്ഥർ പറയുന്നു.

പ്രാർത്ഥന/ധ്യാനം

നമ്മളിൽ ഭൂരിഭാഗം പേരും ഈശ്വര വിശ്വാസികളും, മത പരമായ ആചാരനുഷ്ഠാനങ്ങളോടു കൂടിയ, ജപം, പ്രാർഥന, ദേവാലയ ദർശനം, വഴിപാട്,പുരാണ പാരായണം,വ്രതം,എന്നിവ ഭക്തിപൂർവം അനുഷ്ഠിയ്ക്കുന്നവരും, ഇതാണു യഥാർത്ഥമായ രീതി, ഇതില്ക്കഴിഞ്ഞ് വേറെ മാർഗ്ഗങളൊന്നും ഇല്ല എന്നു വരെ ചിന്തിയ്ക്കുന്നുവർ ആണല്ലൊ.

എന്നാൽ ദിവസവും പത്തൊ, പതിനഞ്ചൊ മിനിട്ടു നേരം സ്ഥല, കാല സമയ ബോധമില്ലാതെ ഇശ്വര ചിന്തയിലേയ്ക്ക് ഭക്തി പൂർവ്വം ആഴത്തിലേയ്ക്കിറങ്ങി മനസ്സമാധാനത്തോടു കൂടി പ്രാർത്ഥിയ്ക്കാൻ കഴിയാറുണ്ടോ?

എന്തെങ്കിലും, കാര്യമായ ശാരീരിക, മാനസ്സിക അസ്വസ്ഥതകൾ നിരന്തരമായി ശല്യം ചെയ്യുന്നുണ്ടോ? ഭക്തി കൊണ്ട് അതിനെ ഫലപ്രഥമായി നേരിടാൻ നമുക്ക് കഴിയുന്നുണ്ടോ?
ഇത്രയ്ക്ക് പ്രാർത്ഥിച്ചിട്ടും ഗുണം കിട്ടാഞ്ഞ് നിരാശതോന്നുണ്ടോ?

മുക്തിയോ, മോക്ഷമോ ലഭിച്ചില്ലെങ്കിലും, ശാരീരികമോ, മാനസ്സികമോ ആയ സ്വസ്ഥതയെങ്കിലും വർദ്ധിപ്പിയ്ക്കാനായി ജീവിത പാതയിലെ ദുരിതങ്ങളെയെങ്കിലും നേരിടുന്നതിനു ശക്തി പകരുന്നതിനെങ്കിലും, ഭക്തിയും, പ്രാർഥനയും നമുക്ക് സഹായകമാകുന്നത് നല്ലതാണു.

കാൻസർ രോഗികളിലടക്കം ഉപയോഗിച്ച് വിജയിച്ചിട്ടുള്ള ഒരു എളിയ പ്രാർത്ഥനാരീതി താഴെ പങ്കുവയ്ക്കാം.

ജ്ഞാന, യോഗ മാർഗ്ഗത്തോടു കൂടിയ ഭക്തിയാണു ഏറ്റവും ശക്തമായത്. കഴിയുന്നതും ഒരു മൂർത്തിയെ മാത്രം ഇഷ്ടദേവതയായി തിരഞ്ഞെടുക്കുക.

തുടരും....

No comments:

Post a Comment