ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 April 2017

ഈശ്വരൻ, സ്ര്യഷ്ടി, പരിണാമം, പുനർജന്മം - 05

ഈശ്വരൻ, സ്ര്യഷ്ടി, പരിണാമം, പുനർജന്മം - 05

സത്യത്തിൽ ഒരേയൊരു ആത്മാവേ ഉള്ളുവെങ്കിലും പരിണാമത്തിന്റെ, ചുറ്റുപാടുകളുമായുള്ള പ്രതികരണങ്ങളുടെ ഓർമ്മകൾ പൊതിയുന്നതിനാൽ സസ്യജാലങ്ങൾക്ക് പൊതുവായി ഒരു collective soul കാണപ്പെടുന്നുണ്ടത്രെ.

അതായത് സസ്യ ജാലങ്ങളെ പ്പൊതിഞ്ഞ് ഒരു collective soul നിലനില്ക്കുന്നുണ്ട്. പിന്നീട് സസ്യങ്ങളിൽ നിന്ന് ജന്തു ജാലങ്ങളിലേയ്ക്ക് വരുമ്പോൾ ജന്തു ജാലങ്ങൾക്കും പൊതുവായ ഒരു ആത്മാവ് രൂപപ്പെടുന്നുണ്ടത്രെ.ഒരു പക്ഷെ, വളർച്ചയുടെ ഭാഗമായി ക്ര്യമി കീടങ്ങൾക്കും, ജല ജീവികൾക്കും, പക്ഷികൾക്കും, മ്ര്യഗങ്ങൾക്കും പ്രത്യേകം പ്രത്യേകം collective souls കാണപ്പെടാനുള്ള സാദ്ധ്യതയും ഉണ്ടാകാമത്രെ.

മനുഷ്യരുമായി അനേക ജന്മം അടുത്ത് ഇടപഴകുന്ന വളർത്തു മ്ര്യഗങ്ങളിൽ ക്രമേണ ഈഗോ ഉടലെടുക്കുക്കുകയും ഉന്നതിയുടെ ഒരു പ്രത്യേകഘട്ടത്തിൽ അവയ്ക്ക് collective soul ൽ നിന്നും സ്വാതന്ത്ര്യം ലഭിച്ച് വ്യക്തിഗത ആത്മാവുകളായി മനുഷ്യനായി ജന്മമെടുക്കാൻ കഴിയുകയുമാണത്രെ ചെയ്യുന്നത്.

പുനർജന്മം

ഭാരതീയ പുരാണങ്ങൾ തന്നെ കാര്യകാരണ, പുനർ ജന്മ്മ സിദ്ധന്തങ്ങളിൽ അധിഷ്ഠിതമാണന്നും ഇവയിൽ പരക്കെ പുനർജന്മ്മത്തെക്കുറിച്ചുള്ള അനവധി കഥകളും നമുക്ക് കാണാൻ കഴിയുന്നു.

ആത്മാവിനു നാശമില്ലെന്നും ജീവാത്മാവ് മരണശേഷം കുറച്ചുകാലം സൂക്ഷ്മ ലോകങ്ങളിൽ കഴിഞ്ഞ് പിന്നീട് പുതിയ ശരീരം സ്വീകരിച്ച് പുനർജ്ജനിക്കുന്നു.

ഉയർന്ന തലങ്ങളിൽ നിന്നും വീക്ഷിയ്ക്കുമ്പോൾ മരണമെന്ന വേദനാജനകമായ,സകലതും അവസാനിയ്ക്കുന്ന ഒരവസ്ഥ ജീവാത്മാവിനു സംഭവിയ്ക്കുന്നില്ല.

അത് അതിന്റെ സകല ഓർമ്മകളോടും കൂടി പുതിയൊരു ശരീരം സ്വീകരിയ്ക്കുന്നുവെന്നു മാത്രം. ജനനശേഷം ഈ ഓർമ്മകൾ മറയ്ക്കപ്പെടുന്നതിനാൽ ജീവാത്മാവിനു ഓരോ ജനന ശേഷവും താൻ ഒരു പുതിയ സ്ര്യഷ്ടിയായി തോന്നുന്നു.

ആത്മീയമായി പുരോഗമിക്കാതിരികുന്ന ആത്മാവിനെ സംബന്ധിച്ച്  ഇത് നല്ലതു തന്നെയാണു. കാരണം പക്വത വന്നിട്ടില്ലാത്തതിനാൽ അതിനു പുതിയ അനുഭവങ്ങളിലൂടെ മുന്നേറാൻ ഇത് തടസ്സമായി പ്രവർത്തിച്ചേക്കാം.

നമ്മൾ വിവിത മതങ്ങളിൽ, ജാതികളിൽ, സ്ഥലങ്ങളിൽ ആണായും, പെണ്ണായും മാറിമാറി പുതിയ അനുഭവങ്ങളെ സ്വായത്തമാക്കാൻ കർമ്മ ഫലമനുസരിച്ച് വീണ്ടും വീണ്ടും ജന്മമെടുക്കുന്നുണ്ട്. .

എന്നാൽ അവന്റെ വളർച്ചയുടെ ഉയർന്ന ഘട്ടങ്ങളിൽ പുനർ ജന്മമുണ്ടെന്ന ആശയങ്ങൾ അവനിൽ ഉടലെടുക്കുകയും തന്റെ ഉയർച്ചതാഴ്ച്ചകളുടെ ദുരിതങ്ങളുടെ കാരണം ഒരു പക്ഷെ തന്റെ തന്നെ മുൻ കാല ചെയ്തികൾ ആയേക്കാമെന്നും അതിന്റെ പിടിയിൽനിന്നും രക്ഷപെടേണ്ടത് തന്റെ ആവശ്യമാണെന്നും അവന്റെ മനസ്സിൽ ഉദിയ്ക്കുകയും, ജനിമ്ര്യതികളുടെ പിടിയിൽനിന്നും മോചിതനാകാനുള്ള വഴികൾ, സാധനമാർഗ്ഗങ്ങൾ അവൻ ആരുടേയും പ്രേരണകൂടാതെ സ്വയം തെരഞ്ഞെടുക്കുകയും ചെയ്യുമത്രെ.

ആത്മാവിന്റെ അസ്തിത്വത്തെത്തേയും, മരണത്തിനു ശേഷമുള്ള അതിന്റെ നിലനില്പ്പിനേയും, പ്രത്യക്ഷമായോ പരോക്ഷമായോ എല്ലാ മത വിഭാഗങ്ങളും അംഗീകരിയ്ക്കുന്നതായി കാണാം.

എന്നാൽ ജൂത, ക്രൈസ്തവ, ഇസ്ലാം മതങ്ങളുടെ വിശ്വാസപ്രകാരം മനുഷ്യനു ഒരു ജന്മമേയുള്ളൂ. ആത്മാവുകൾ രണ്ടാമതൊരു ശരീരത്തിൽ ജന്മമെടുക്കുന്നില്ല.

ഈ മതങ്ങളൊക്കെ മനുഷ്യരുടെ ആത്മാവുകളെ കുറിച്ചു മാത്രമേ പരമർശിയ്ക്കുന്നുള്ളുവെന്നതു കൊണ്ടും, സംഘടിത മതങ്ങൾ വ്യക്തികളാൽ നിർമ്മിതമാണെന്നതും കൊണ്ടും ശാസ്ത്രീയ വീക്ഷണത്തേക്കാൾ പ്രത്യേക വിശ്വാസ പ്രമാണങ്ങൾക്ക് ഊന്നൽ കൊടുക്കുന്നതു കൊണ്ടും പുനർജന്മത്തെ മനപ്പൂർവ്വം സ്വീകരിയ്ക്കതിരിയ്ക്കുന്നതാണെന്നു പറയുന്നു.

പഴയ നിയമത്തിലും, ജൂത ക്രിസ്തീയ ദർശനങ്ങളിലും പുനർജന്മത്തിനെക്കുറിച്ചുള്ള ശക്തമായ വിശ്വാസങ്ങൾ നില നിന്നിരുന്നതായി കാണാമത്രെ.

ഇശികായുടേയും, ഡാനിയേലിന്റേയും, അപ്പോസ്തലന്മാരുടേയും പ്രവ്ര്യുത്തികളിലുമൊക്കെ പുനർജന്മത്തെ സാധൂകരിയ്ക്കുന്ന പല പരമാർശങ്ങളുമുണ്ടത്രെ

പുനർജന്മവിശ്വാസ പ്രകാരം ആത്മാവ് വിവിധ ജന്മങ്ങളിൽ വിവിധ ജാതികളിൽ, വിവിധ മതങ്ങളിൽ ജന്മമെടുക്കാവുന്നതാണു.

അങ്ങിനെ വരുമ്പോൾ ഒരു പ്രത്യേക രക്ഷകന്റെ, ഒരു പ്രത്യേക മത വിശ്വാസത്തിന്റെ പ്രസക്തിയ്ക്ക് നില നില്പ്പില്ലാതെ വരും.

ഇതു കൊണ്ടാണൂ പല മതങ്ങളും ആ മതങ്ങളുടെ ആദ്യ ഘട്ടങ്ങളിൽ പുനർജന്മ വിശ്വാസങ്ങൾ നില നിന്നിരുന്നുവെങ്കിലും പിന്നീട് അത്തരം വിശ്വാസങ്ങളെ ശക്തമായി എതിർക്കാൻ കാരണമെന്നു പറയുന്നു.

ഏക ജന്മ വിശ്വാസ ചിന്തകൾക്ക് നേരിടേണ്ടി വരുന്ന ഗൌരവതരമായ ചോദ്യങ്ങൾ അനവധിയാണു.

മുൻ ജന്മമില്ലാതിരിയ്ക്കെ എന്തു പാപം കൊണ്ടാണു കോടാനു കോടി ജനങ്ങൾ ദരിദ്രരായും, പീഡിതരായും, അന്ധരായും, ബധിരരായും, കഠിനരോഗബാധിതരായും ജനിയ്ക്കുന്നത്?

അതേസമയം എന്തുപുണ്യം ചെയ്തിട്ടാണു മറ്റൊരുകൂട്ടം മനുഷ്യർ ധനവന്മാരായും, സൌന്ദര്യവന്മാരായും, ആരോഗ്യവന്മാരായും ജനിയ്ക്കുന്നത്?.,

എന്തു കുറ്റം ചെയ്തിട്ടാണു കൊച്ചു കുട്ടികൾ ലൈഗികമായി പീഡിപ്പിയ്ക്കപ്പെടുന്നതും നന്നെ ചെറു പ്രായത്തിൽ ത്തന്നെ മരണപ്പെടേണ്ടി വരുന്നതും?

ഒറ്റ ജന്മം മാത്രം നല്കി യാതനകളും ദുരിതങ്ങളും നല്കുന്ന ദൈവം ഒരിയ്ക്കലും നീതിമാനല്ല എന്നും വെറും സ്വേഛാപധിപതി മാത്രമാണെന്നും വിശ്വസിയ്ക്കേണ്ടി വരുന്നു.

തന്റെ രൂപത്തിൽ ദൈവം മനുഷ്യനെ സ്ര്യഷ്ടിച്ഛ് അവനു തെറ്റു തിരുത്താനൊ, അടുത്ത ജന്മങ്ങളിലെങ്കിലും സ്വസ്ഥതയും സൌഖ്യവും അനുഭവിയ്ക്കാനൊ അവസരം നല്‍കാത്ത ദൈവം ക്ര്യൂരനായിരിയ്ക്കണമല്ലൊ.

മനുഷ്യനു ഈ കാണുന്ന അന്നമയകോശം എന്ന ശരീരം കൂടാതെ, പ്രാണമയം,കാമമയം മനോമയം, വിജ്ഞാനമയം,ആനന്ദമയം,ചിന്മയം, സദാനന്ദമയം എന്നിങ്ങനെ വിവിധ ശരീരങ്ങൾ കൂടിയുണ്ട്.

ഒന്നിനെ ഉൾക്കൊണ്ടും പൊതിഞ്ഞും അടുത്തത് സ്ഥിതിചെയ്യുന്നു.ഇവ വിവിധങ്ങളായ സൂക്ഷ്മ ലോകങ്ങളെ പ്രതിനിധാനം ചെയ്യുന്നു.

കാമമയകോശം നരകത്തേയും, മനോമയകോശം സ്വർഗത്തേയും, വിജ്ഞാനമയകോശം മഹർലോകത്തേയും, ആനന്ദമയകോശം ജനർലോകത്തേയും,
ചിന്മയകോശം ബ്രഹ്മ്മലോകത്തേയും, സദാനന്ദമയകോശം ശിവലോകം/ സത്യലോകം/ വിഷ്ണുലോകം എന്നിവയേയും പ്രതിനിധാനം ചെയ്യുന്നു.

ആത്മാവുകളുടെ ഉന്നതിക്കനുസരിച്ച് മരണ ശേഷം കഴിയുന്നതിനു ഓരോ ലോകത്തേയും വീണ്ടും ഏഴുതലങ്ങളായി (മൊത്തം 49 ലോകങ്ങളായി ) തിരിച്ചിരിക്കുന്നുവത്രെ.

ഈ ലോകങ്ങളിലേയ്ക്ക് എത്താനുള്ള വാതായനങ്ങളാണത്രെ, സുഷുമ്നയിൽ കാണുന്ന മൂലാധാരം, സ്വാധിഷ്ടാനം, മണിപ്പൂരകം, അനാഹതം, വിശുദ്ധി,ആജ്ഞ, സഹസ്രാര തുടങ്ങിയ ആധാരചക്രകൾ.

ഈ ഊർജ്ജ കേന്ദ്രങ്ങൾ മനസ്സുമായി ബന്ധപ്പെട്ടു പ്രവർത്തിയ്ക്കുന്നു. ഓറയും, ചക്രകളും, നാഡികളും, ശരീരത്തിലെ, ഊർജ്ജ, വൈദ്യുത, വാർത്താ വിനിമയ, ശ്ര്യംഖലയായി പ്രവർത്തിയ്ക്കുന്നു ഇവ.

സ്വാധിഷ്ഠാന ചക്ര_ കാമ ലോകത്തേയ്ക്കും, മണിപൂര ചക്ര_സ്വർഗ ലോകത്തെയ്ക്കുo, അനാഹത ചക്ര_ മഹർ ലോകത്തേയ്ക്കും, വിശുദ്ധി ചക്ര_ ജനർ ലോകത്തേയ്ക്കും അജ്ഞ ചക്ര_ തപോ ലോകത്തേയ്ക്കും, സഹസ്രാര ചക്ര_ സത്യ ലോകത്തെയ്ക്കും ഉള്ള വാതായനങ്ങളാണത്രെ.

തുടരും.....

No comments:

Post a Comment