ക്രിയകുണ്ഡിലിനിയോഗത്താൽ സ്വരൂപസിദ്ധി നേടിയ പതിനെട്ട് ശൈവ സിദ്ധന്മാർ - 07
ശൈവസിദ്ധദർശനങ്ങളുടെ പ്രത്യേകതകൾ സംഭാവനകൾ ക്രിയാ യോഗ സാധനയിലൂടെ സ്വരൂപ സിദ്ധി നേടിയവർ ഇവരുടെ സിദ്ധി തുടങ്ങിയ കാര്യങ്ങൾ ആണ് ഈ പരമ്പരയീലൂടെ വ്യക്തമാക്കുവാൻ ആഗഹിക്കുന്നത്
നാം വിശ്വസിയ്ക്കുന്ന, ശ്രീപരമേശ്വരൻ, ശ്രീരാമൻ, ശ്രീക്ര്യഷ്ണൻ, യേശുദേവൻ മുതലായ ദേവന്മാരൊക്കെ നമ്മെ സംബന്ധിച്ചിടത്തോളം ഇശ്വരന്മാരാണെങ്കിലും അവരും രൂപഭാവമില്ലാത്ത സർവേശ്വരനെ പ്രാർത്ഥിച്ചിരുന്നുവെന്ന സത്യം ജ്ഞാനമായതു കൊണ്ട് അത് ഉൾക്കൊള്ളാൻ ശ്രമിയ്ക്കുക.
ഓം നമശിവായയെന്നാൽ ശിവനിലൂടെ ഓംങ്കാരത്തിലേയ്ക്ക് എന്നും,
ഓം നമോ നാരായണായ: എന്നാൽ നാരായണനിലൂടെ ഓംങ്കാരത്തിലേയ്ക്ക് എന്നും മനസ്സിലാക്കുക.
മേല്പ്പറഞ്ഞ രണ്ടു കാര്യവും നമ്മുടെ സംശയ ഭാവങ്ങൾ കുറ്യ്ക്കുന്നതിനും സ്ഥിര വിശ്വാസം നേടുന്നതിനും സഹായകമാകും.
ആത്മാവിന്റെ ഗുണമായ മനസ്സിന്റെ ബഹിർപ്രകടന രൂപമായ ശ്വാസത്തിൽ നമ്മുടെ ഇഷ്ടദൈവത്തിന്റെ നാമം നിരന്തരം മനനനം ചെയ്ത് യോഗമാക്കി മാറ്റണം.
അഥായത് ശ്വാസ നിശ്വാസങ്ങളിൽ ഇഷ്ട ദൈവത്തിന്റെ നാമം ജപിയ്ക്കണം.
ഓം നമ:ശിവായ, ഓം നമോ നാരായണായ, ഓം യേശുദേവായ നമ:
(ശ്വാസം ഉള്ളിലേയ്ക്ക് എടുക്കുമ്പോൾ ഓം എന്നും നിശ്വസിയ്ക്കുമ്പോൽ നമ:ശിവായ എന്നും ജപിയ്ക്കാവുന്നതാണു).
ഈശ്വരനും നമ്മളും തമ്മിലുള്ള അകലം ഒരിയ്ക്കൽ സ്മരിച്ചതിനു ശേഷം രണ്ടാമതു സ്മരിക്കുന്നതു വരെയുള്ള സമയ ദൈർഘ്യമാണു.
അതു കൊണ്ടു കഴിയുന്നത്ര തവണ ധാര മുറിയാതെ ജപിയ്ക്കേണ്ടതാണു.
ഇഷ്ട ദൈവത്തിന്റെ ചിത്രത്തിൽ നോക്കിക്കൊണ്ട് ജപിയ്ക്കുന്നത് മൂർത്തീരൂപം മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടുന്നതിനു സഹായകരമാകുന്നതാണു.
ആദ്യമായി അബ്ഡോമിനൽ ബ്രീത്തിങ്ങ്, അനുലോമ വിലോമ പ്രാണയാമം എന്നിവ ചെയ്യുന്നത് വളരെ നല്ലതാണു.
താൻ സുരക്ഷിതനാണെന്നും, വാക്കു കൊണ്ടോ, നോക്കു കൊണ്ടോ, ചിന്ത കൊണ്ടോ, പ്രവ്രർത്തി കൊണ്ടോ, സാമീപ്യം കൊണ്ടോ, യാതൊരു ശക്തിയ്ക്കും തന്നെ അസ്വസ്ഥനാക്കാൻ കഴിയുകയില്ലെന്നും എപ്പോഴും താൻ, ഈശ്വരനാൽ സംരക്ഷിയ്ക്കപ്പെട്ടവനാണെന്നും ഭാവനചെയ്യുക.
രോഗാവസ്ഥയുള്ള ശരീരഭാഗങ്ങളെ സങ്കല്പ്പിച്ച് അവിടേയ്ക്ക് വർദ്ധിച്ച തോതിൽ ദൈവ ക്ര്യപ ഒഴുകിയെത്തുന്നതായും ആ അവയവങ്ങൾ ആരോഗ്യത്തിലേയ്ക്ക് തിരിച്ചു വരുന്നതായും ഭാവന ചെയ്യുക.
ഓരൊ ദിവസം ചെല്ലും തോറൂം, ആരോഖ്യവും, സൌഖ്യവും വർദ്ധിച്ചു വരുന്നതായും സത്യമായും തനിക്കത് അനുഭവിച്ചറിയാൻ കഴിയുന്നുണ്ടെന്നും , ഏതൊരു പ്രതികൂലാവസ്ഥയിലും സമചിത്തനായിരിയ്ക്കാനും,വാക്കിലും, പ്രവൃത്തിയിലും സമചിത്തത പാലിയ്ക്കാന്നും തനിയ്ക്കു കഴിയുമെന്നും ഏതൊരു പ്രതിസന്ധിയേയും ഈശ്വരാനുഗ്രഹത്താൽ ധൈര്യപൂർവ്വം തനിയ്ക്കു നേരിടാൻ കഴിയുമെന്നും മനസ്സാൽ ചിന്തിയ്ക്കുക.
ഹ്ര്യദയ ചക്രയിൽ നിന്നും ദിവ്യമായ സ്നേഹം, തന്നിലെയ്ക്കും, കുടുംബാഗങ്ങളിലേയ്ക്കും, ബന്ധുമിത്രാതികളിലേയ്ക്കുംസുഹ്ര്യത്തുക്കളിലേയ്ക്കും, സർവ്വചരാചരങ്ങളിലേയ്ക്കും വ്യാപിക്കുന്നതായി ഭാവനചെയ്ത് ദിവ്യമായ അലൌകികമായ സ്നേഹാവസ്ഥയിലേക്ക്
ആഴ്ന്നുപോകുക.
ഈശ്വരനെ സ്മരിച്ചു ജപിച്ചു സുഖകരമായ ആ അനുഭൂതിയിൽ ആഴ്ന്നാഴ്ന്നുപോകുക.

മതിയായ സമയം ധ്യാനിയ്ക്കുക. മനസ്സിൽ ഒന്നുമുതൽ അഞ്ചുവരെ എണ്ണി കഴിയുമ്പോൾ കൂടുതൽ ആത്മ വിശ്വാസത്തോടെ, ആരോഗ്യത്തോടെ, തനിയ്ക്കു ഉണർന്നുവരാൻ കഴിയുമെന്നു മനസ്സിൽ പറയുക.
ഉണർന്നു വന്നു കഴിഞ്ഞാലും ധ്യാനാവസ്ഥയിൽ ലഭിച്ച സൌഖ്യവും, സുരക്ഷിതബോധവും എപ്പോഴും നില നില്ക്കുമെന്നും, മനനം ചെയ്യുക.
എന്നിട്ട് മനസ്സിൽ ഒന്നു മുതൽ അഞ്ചുവരെ എണ്ണി ധ്യാനാവസ്ഥയിൽ നിന്നും ഉണർവ്വിലേയ്ക്ക് വരിക.
ഈ വിശ്വ പ്രപഞ്ചത്തിൽ താൻ ഒറ്റപ്പെട്ടവനാണെന്ന ധാരണയാണു രോഗഭയം, മരണഭയം തുടങ്ങിയ സകല വിധ ഭയപ്പാടുകൾക്കും കാരണം.
നിരന്തരമായ ജപത്താൽ താൻ ഒറ്റപ്പെട്ടവനല്ലെന്നും ഈ വിശ്വപ്രപഞ്ചത്തിന്റെ ശക്തമായ ഒരവിഭാജ്യ ഘടകമാണെന്നും,സുരക്ഷിതനാണെന്നുമുള്ള ബോധം നമ്മിൽ അറിയാതെ ആവിർഭവിക്കുകയും ഇത് ജീവിത പ്രതിസന്ധികളെ സമ ചിത്തതയോടെ അഭിമുഖീകരിക്കുന്നതിനു സഹായിക്കുകയും ചെയ്യും.
പ്രാരാപ്തങ്ങളിലും ജീവിത പ്രതിസന്ധികളിലും,രോഗ ഭയങ്ങളാലും ഉഴലുന്ന ആധുനിക മനുഷ്യനെ ആരോഗ്യത്തിലേയ്ക്കും, ആത്മീയതയിലേയ്ക്കും, എത്തിച്ചേരാൻ സഹായിക്കുന്ന ഒരു മാർഗ്ഗമാണു ജപത്തോടുകൂടിയ പ്രാർത്ഥന.
തുടരും....
No comments:
Post a Comment