അഷ്ടചൂര്‍ണം
'അഗ്നിബലമുള്ളവന്‍ ആരോഗ്യവാന്‍'ആയുര്‍വേദത്തിന്റെ ശക്തമായ ഒരു നിലപാടാണിത്. കഴിച്ച ഭക്ഷണം ദഹിക്കാതെ വരുന്നതും ആഹാരത്തോട് വിരക്തിതോന്നുന്നതും സങ്കടകരമാണ്. വിശപ്പും രുചിയും നഷ്ടപ്പെട്ടവര്‍ ഭക്ഷണത്തെ ഭയത്തോടെ കാണുന്നു. അവരുടെ അഗ്നിയെ ഉദ്ദീപിപ്പിക്കുകയാണ് അഷ്ടചൂര്ണത്തിന്റെ ധര്‍മം.
ചുക്ക്, കുരുമുളക്, തിപ്പലി, അയമോദകം, ഇന്തുപ്പ്, ജീരകം, കരിഞ്ചീരകം, കായം എന്നിവയാണ് അഷ്ടചൂര്ണ നിര്‍മിതിക്കുപയോഗിക്കുന്ന എട്ട് മരുന്നുകള്‍. ഹിംഗ്വാഷ്ടകചൂര്‍ണം എന്നൊരു പേരുകൂടി ഇതിനുണ്ട്.
ഊണുകഴിക്കുമ്പോള്‍ ആദ്യത്തെ ഉരുള അഷ്ടചൂര്‍ണവും നെയ്യും ചേര്‍ത്ത് ഉരുട്ടി സ്വാദറിഞ്ഞ് സാവധാനത്തില്‍ കഴിക്കണമെന്നാണ് വിധി. ഉമിനീര് മുതലുള്ള എല്ലാ ദഹനരസങ്ങളെയും ഉദ്ദീപിപ്പിച്ച് ഭക്ഷണം ആസ്വാദ്യകരമായ അനുഭവമാക്കാന്‍ അഷ്ടചൂര്‍ണം സഹായിക്കുന്നു. നെയ്യിനു പകരം മോര്, കഞ്ഞിവെള്ളം, തേന്‍ എന്നിവയിലേതെങ്കിലും ചേര്‍ത്ത് സേവിക്കാവുന്നതാണ്. ഉദരകൃമികളെ നശിപ്പിക്കാനും കുടലിെന്റ ചലനങ്ങളെ ക്രമീകരിച്ച് വയറ്റില്‍വേദന മുതലായവയെ ഇല്ലാതാക്കാനും
No comments:
Post a Comment