ബഹുദൈവാരാധന
ഏറ്റവും ശ്രേഷ്ഠമായ ബഹുദൈവാരാധന…! മുപ്പത്തി മുക്കോടി ദൈവങ്ങള്‍….! എന്തുകൊണ്ടാണ് ഹൈന്ദവ ധര്‍മ്മത്തില്‍ മാത്രം ഇത്രയും ദൈവങ്ങള്‍ ? ഇതില്‍ ഏത് ദൈവത്തിനാണ് കൂടുതല്‍ മഹത്വം ? ഞാന്‍ ഇതില്‍ ഏത് ദൈവത്തെ ആരാധിക്കണം ? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ മനുഷ്യ സഹജമാണ്. അരുവി, പുഴ, തടാകം, കടല്‍, സമുദ്രം എന്നൊക്കെ നാം പറയുന്നു. പക്ഷെ സത്യത്തില്‍ ഉള്ളത് ജലം മാത്രമല്ലേ..? വ്യത്യസ്ത രൂപത്തിനും ഭാവത്തിനും അനുസരിച്ച് നാം ജലത്തെ തന്നെ പല നാമങ്ങളില്‍ സൂചിപ്പിക്കുന്നു. ഈ നാമങ്ങളും സത്യം, ജലവും സത്യം. ഇനി അഥവാ നാമങ്ങള്‍ മാറിയാലും ജലം എന്നത് സത്യം തന്നെ. ഇപ്രകാരം ഹൈന്ദവ ധര്‍മ്മത്തില്‍ ഒരുപാട് നാമങ്ങള്‍ ഉണ്ടെങ്കിലും ഒരുപാട് ദൈവങ്ങള്‍ ഇല്ല എന്നത് തന്നെയാണ് ഒന്നാമതായി മനസ്സിലാക്കേണ്ടുന്ന വസ്തുത. ഒരേ ദൈവത്തെ തന്നെയാണ് നാം വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ആരാധിക്കുന്നത്. ഹൈന്ദവ ധര്‍മ്മത്തിലെ ദൈവ സങ്കല്‍പം അനുസരിച്ച് ‘’ബ്രഹ്മം’’ മാത്രമാണ് സത്യം. ഇനി എന്താണ് ബ്രഹ്മം എന്ന് ചോദിച്ചാല്‍ കാണുന്നതും കാണപ്പെടാത്തതും അറിയുന്നതും അറിയപ്പെടാത്തതും ആയി എന്തെല്ലാം ഉണ്ടോ, അതിന്റെ എല്ലാം ആകത്തുകയെ നാം ‘’ബ്രഹ്മം’’ എന്ന് പറയുന്നു. അങ്ങിനെ നോക്കിയാല്‍ ബ്രഹ്മം മാത്രമേ ഉള്ളൂ, മറ്റൊന്നും ഇല്ല എന്ന് സാരം. ഇനി ശ്രീ രാമന്‍, ശ്രീ കൃഷ്ണന്‍, ശ്രീ പരമേശ്വരന്‍, മഹാവിഷ്ണു, ഗണപതി, മുരുകന്‍, ദേവി ഇവരൊക്കെ ആരാണ് എന്ന് ചോദിച്ചാല്‍ അതിനെല്ലാമുള്ള ഉത്തരം മുകളില്‍ പറഞ്ഞു കഴിഞ്ഞു. കാരണം ബ്രഹ്മം മാത്രമേ ഉള്ളൂ എങ്കില്‍ ഉള്ളതെല്ലാം തന്നെ ആ ബ്രഹ്മത്തിന്റെ വിഭിന്ന രൂപ ഭാവങ്ങള്‍ മാത്രം. ഓരോരുത്തരുടെ അഭിരുചിക്കും വാസനകള്‍ക്കും അനുസരിച്ച് ഇതില്‍ ആരെ വേണമെങ്കിലും ആരാധിക്കാവുന്നതാണ്. അതിനാല്‍ ആര് ആരെ ആരാധിച്ചാലും ആരാധിക്കപ്പെടുന്നത് ബ്രഹ്മം തന്നെ…! ഇനി ഇവര്‍ എല്ലാം ഉണ്ടായാലും ഇല്ലെങ്കിലും എല്ലാം ബ്രഹ്മം തന്നെ എന്ന് പറയുമ്പോള്‍ അവിടെ ബ്രഹ്മം ഉണ്ട് എന്നത് നിസ്സംശയം തെളിയിക്കപ്പെടുകയും ചെയ്തു. ഇപ്രകാരം ബ്രഹ്മം അഥവാ ദൈവം ഉണ്ട് എന്ന് തെളിയിക്കുവാന്‍ കഴിയുന്ന ലോകത്തിലെ ഏക ധര്‍മ്മവും ഹൈന്ദവ ധര്‍മ്മം തന്നെ. ബഹുദൈവ ആരാധനയുടെ മറ്റൊരു മഹത്വം ഓരോരുത്തര്‍ക്കും അവരുടെ അഭിരുചിക്ക് അനുസരിച്ച് ഈശ്വരനെ ആരാധിക്കാം എന്നതാണ്. ഉദാഹരണമായി ഒരു കുട്ടിയുടെ രൂപത്തില്‍ വേണമെങ്കില്‍ അങ്ങിനെ, അതല്ലെങ്കില്‍ മാതാവിന്റെയോ പിതാവിന്റെയോ രൂപത്തില്‍ വേണമെങ്കില്‍ അങ്ങിനെ, എന്ന് തുടങ്ങി ഗുരുവിന്റെ രൂപത്തിലോ , ഏതെങ്കിലും ജീവികളുടെ രൂപത്തിലോ എന്ന് വേണ്ട, തന്റെ ദൈവം എങ്ങിനെ ഇരിക്കണം എന്ന് തീരുമാനിക്കുവാന്‍ പോലുമുള്ള സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം ഹൈന്ദവ ധര്‍മ്മത്തില്‍ ഉണ്ട്. അവരവര്‍ക്ക് ഇഷ്ടമുള്ള ഗ്രന്ഥത്തെയും ഗുരുവിനെയും സ്വയം തിരഞ്ഞെടുക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. പക്ഷെ മുപ്പത്തി മുക്കോടി ദേവന്മാര്‍ ഉണ്ടായിട്ടും; സെമിറ്റിക് മതങ്ങളില്‍ പറയുന്നത് പോലെ; “എന്നെ ആരാധിക്കാത്തവരെ എല്ലാം നരകത്തിലിട്ട് കത്തിക്കും’’ എന്ന് പറയുന്ന ക്രൂരനും നിക്രുഷ്ടനും വിവരദോഷിയുമായ ഒരു ദൈവമോ; ഞാന്‍ മാത്രമാണ് ഏക മാര്‍ഗ്ഗം എന്നോ എന്റെ ഗ്രന്ഥം മാത്രമാണ് ഏക ഗ്രന്ഥം എന്നോ പറയുന്ന “അല്പജ്ഞാനികളായ” ദൈവ പുത്രന്മാരോ പ്രവാചകരോ ഹൈന്ദവ ധര്‍മ്മത്തില്‍ ഇല്ല എന്നതാണ് മറ്റൊരു സത്യം. അതായത് ആരുടേയും അടിമയായി ജീവിക്കുവാനല്ല ; സ്വതന്ത്രമായി പ്രപഞ്ചസത്യം അന്വേഷിച്ച് അറിയുവാന്‍ ആണ് ഹൈന്ദവ ധര്‍മ്മം മനുഷ്യനെ പഠിപ്പിക്കുന്നത്. ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടമുള്ള രൂപത്തില്‍ ദൈവത്തെ ആരാധിക്കുക. ഇനി രൂപവും ഭാവവും ഉള്ള ദൈവത്തെ ആരാധിക്കുന്നത് ഇഷ്ടമല്ലെങ്കില്‍ കാണുന്നതെല്ലാം ബ്രഹ്മം എന്ന് കരുതി സര്‍വ്വ ചരാചരങ്ങളെയും സ്നേഹിക്കുക, ബഹുമാനിക്കുക, ആരാധിക്കുക. അത് തന്നെയാണ് ഹൈന്ദവ ധര്‍മം അനുശാസിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ ആരാധന. ഇനി അതിനും കഴിയില്ല എങ്കില്‍ സമ്പൂര്‍ണ്ണ നിരീശ്വരവാദിയായി ജീവിക്കുക. പക്ഷെ പ്രകൃതിയെയെങ്കിലും സ്നേഹിക്കുവാനും സംരക്ഷിക്കുവാനും ഉള്ള സമയം കണ്ടെത്തുക
ശുഭദിനം നേരുന്നു
ഓരോഹൈന്ദവനും ഏതൊരറിവും സ്വതന്ത്രമായി പങ്ക് വെയ്ക്കാവുന്ന ലോകം സങ്കൽപ്പിക്കൂ. അതാണ് എന്റെ പ്രതിബദ്ധത അറിവാണ് സര്‍വധനത്താല്‍ പ്രധാനം
No comments:
Post a Comment