ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

25 November 2016

പഞ്ച ഋഷി ബ്രാഹ്മണര്‍

പഞ്ച ഋഷി ബ്രാഹ്മണര്‍

ഭഗവാന്‍ വിശ്വകര്‍മ്മാവ്‌ തന്റെ ശരീരത്തില്‍ നിന്നും ദേവി ഗായത്രിയെ സൃഷ്ടിച്ചു. ഇവരുടെ പുത്രന്മാരാണ്
1.മനു
2.മയന്‍
3.ത്വഷ്ടാവ്
4.ശില്പി
5.വിശ്വജ്നന്‍
ഇവര്‍ പഞ്ച ഋഷി ബ്രാഹ്മണര്‍ എന്നറിയപ്പെടുന്നു. ഓരോ പുത്രന്മാരും ഓരോ ബ്രഹ്മ ഋഷി ഗോത്രങ്ങളിലാണ്‌ ജനിച്ചത്‌.

മനു സനക ബ്രഹ്മ ഋഷി ഗോത്രത്തിലും

മയന്‍ സനാതന ബ്രഹ്മ ഋഷി ഗോത്രത്തിലും

ത്വഷ്ടാവ് പ്രജ്ഞ്സ ബ്രഹ്മ ഋഷി ഗോത്രത്തിലും

ശില്പി അഭുവന ബ്രഹ്മ ഋഷി ഗോത്രത്തിലും

വിശ്വജ്നന്‍ സുപര്ണ്ണ ബ്രഹ്മ ഋഷി ഗോത്രതിലുമാണ് ജനിച്ചത്‌.

മനു ബ്രഹ്മ
വിശ്വകര്‍മ്മാവിന്റെ ആദ്യ പുത്രനും ലോകത്തിലെ ആദ്യ മനുഷ്യനും ആദ്യ ഭരണകര്ത്താവും ആണ് മനു. ഇദ്ദേഹത്തിന്റെ ആസ്ഥാനം സരസ്വതി നദിയുടെയും ദ്രുഷദ്വ്തി നദിയുടെയും ഇടയിലുള്ള നഗരമാണന്നു വിശ്വസിക്കുന്നു. ധര്‍മ്മ ശാസ്ത്രത്തിന്റെ രചയിതാവായാ ഇദ്ദേഹത്തിന്റെ സമയത്താണ് ഭഗവാന്‍ വിഷ്ണു തന്റെ അവതാരങ്ങള്‍ തുടങ്ങിയത്.

വളരെ വലിയ വംശ പരമ്പരയാണ് മനുവിന്റെത്. യയാതിയുടെ ഭാര്യയായ ദേവയാനിയും മറ്റും ഈ വംശതിലുള്ളതാണ്. ഇവരുടെ മകനാണ് യദു. യദു വംശം ഉണ്ടായത് ഈ രാജാവില്‍ നിന്നാണ്. അങ്ങനെയെങ്കില്‍ ശ്രീ കൃഷ്ണനും ഈ വംശപരംബരയിലെയാണ്.

മയ ബ്രഹ്മ
വിശ്വകര്‍മ്മ ഭഗവാന്റെ രണ്ടാമത്തെ പുത്രനാണ് മയന്‍. ഇദ്ദേഹം മഹാനായ ശില്പിയും, തച്ചു ശാസ്ത്രജനും, ദേവ ശില്പിയുമാണ്. പുരാണങ്ങളില്‍ കാണുന്ന സകല നിര്‍മ്മിതികളുടെയും ശില്പി മയനാണ്. മയനെ പുരാണങ്ങള്‍ ഒരു അസുരനായാണ് ചിത്രികരിചിരിക്കുന്നത്. മയന്റെ സൃഷ്ടിയില്‍ ത്രിലോകങ്ങള്‍, രാജ്യ സഭകള്‍, വിമാനങ്ങള്‍, പുന്തോട്ടങ്ങള്‍, ശക്തിയേറിയ ആയുധങ്ങള്‍ എന്നിവ ചിലത് മാത്രം.

അമരാവതി (ഇന്ദ്ര ലോകം), വൈകുണ്ഡം, കൈലാസത്തിലെ കല്യാണ മണ്ഡപം, ഇന്ദ്ര സഭ, വരുണ സഭ, കുബേര ലോകം, സത്യാ ലോകം, മയ സഭ എന്നിവ പ്രശസ്തം. മയന്‍ സൃഷ്‌ടിച്ച പ്രശസ്തങ്ങളായ പുന്തോട്ടങ്ങള്‍ ആണ് നന്ദാവനം, ചെയ്ത്രരധ (അളകപുരി), ഖാണ്ടവനം, വൃന്ദാവനം മുതലായവ. മയന്‍ നിര്‍മ്മിച്ച പ്രശസ്ത വിമാനങ്ങള്‍ ആണ് ത്രിപുര വിമാനം, സൌഭാഗ വിമാനം, പുഷ്പക വിമാനം. ഇതില്‍ ത്രിപുര വിമാനം, അസുരന്മാരായ വിദ്യുന്മണിക്കും താരകാക്ഷനും വേണ്ടിയാണ് നിര്‍മ്മിച്ചത്. സൌഭാഗ വിമാനം മറ്റൊരസുരനായ സാലവന്‍ (ശിശുപാലന്റെ അനുജന്‍) വേണ്ടിയാണ് ഇരുമ്പില്‍ നിര്‍മ്മിച്ചത് .

പ്രശസ്തമായ പുഷ്പകവിമാനം കുബെരനുവേണ്ടിയാണ് നിര്‍മ്മിച്ചതെങ്ങിലും പിന്നിട് മഹാനായ അസുര രാജാവ് രാവണന്‍ അത് തട്ടിയെടുത്തു.

മയന്‍റെ ഭാര്യയാണ് ഹേമ. മന്ധോതരി, മായാവി, ദുന്ദുഭി എന്നിവരാണ് മക്കള്‍. മണ്ടോതരിയെ അസുര മഹാ രാജാവ് രാവണന്‍ ആണ് വിവാഹം ചെയ്തത്. ദുന്ദുഭിയെ വാനരരാജന്‍ ബാലി വധിച്ചു.

മയന്‍റെ രണ്ടാം ഭാര്യയില്‍ വ്യോമന്‍ എന്ന പുത്രന്‍ ഉണ്ടായിരുന്നു. ശിബി മഹാരാജവിടെ മകളായ ചന്ദ്രമതിയെ വളര്‍ത്തിയതും രാജ ഹരിചന്ദ്രന് വിവാഹം കഴിച്ചുകൊടുത്ത്തതും മയനാണ്.

ത്വഷ്ട ബ്രഹ്മ
വിശ്വകര്‍മ്മ ഭഗവാന്റെ മൂന്നാമതെ പുത്രനാണ് ത്വഷ്ടവ്. ഇ-.ദ്ദേഹം ത്രിലോക ജ്യോതിഷിയും ദേവലോകത്തെ ഭിഷഗ്വരനും ആയിരുന്നു. ത്വഷ്ടവിനു ധാരാളം ശിഷ്യ ഗണനകള്‍ ഉണ്ടായിരുന്നു. ഇതില്‍ രുഭസ് അതി പ്രശസ്തന്‍ ആയിരുന്നു. ത്വഷ്ടാവിന്റെ ഭാര്യ ദിതിയുറെ മകളായ രചനയാണ്. ഇവരുടെ മക്കളാണ് പദ്മകോമള, സനഗ(സപ്ജ്ഞ), വിശ്വരൂപന്.

പദ്മകോമളയെ വിവാഹം കഴിച്ചത് കശ്യപന്റെ മകനായ ശൂര പദ്മാസുരന്‍ ആണ് .

വിശ്വരൂപന്‍ സുരാചാര്യ (ദേവഗുരു) ആയി. ദേവേന്ദ്രന്റെ അടുത്ത സുഹൃത്തായ ഇദ്ദേഹമാണ് ഇന്ദ്രന് നാരായണ കവചം കൊടുത്തത്. പക്ഷെ പിന്നീട് ഇന്ദ്രനുമായി ശത്രുതയിലാകുകയും, ഇന്ദ്രന്‍ വിശ്വരൂപനെ ചതിയിലൂടെ വധിക്കുകയും ചെയ്തു. ഇതില്‍ ഇന്ദ്രന് ബ്രഹ്മഹത്യ പാപവും ഗുരുദ്രോഹ ശാപവും ലഭിച്ചു.

സനഗ(സപ്ജ്ഞ) സൂര്യനെ വിവാഹം കഴിച്ചു. ഇതില്‍ മനു, യമന്‍, യമുനാ എന്നുവര്‍ ജനിച്ചു. യമനും യമുനയും ലോകത്തിലെ ആദ്യ ഇരട്ട കുട്ടികളാണ്. യമന്‍ പിതൃ ലോകത്തിന്റെ രാജാവാണ്‌. യമുനാ നദിയായി. മനു ഇദാദേവിയെ വിവാഹം കഴിച്ചു. സൂര്യ വംശം ആരംഭിച്ചു.

സൂര്യന്ടെ ചൂട് സഹിക്കആതായപ്പോള്‍ സനഗ(സപ്ജ്ഞ) തന്റെ നിഴലിനെ സൂര്യനു കൊടുത്ത്, ഒരു കുതിരയായി മേരു പരവതതിലേക്ക് പോയി. ഈ നിഴലിനെ (ച്ഛായ) സൂര്യന്‍ ഭാര്യയാക്കി. ഇവരുടെ മക്കളാണ് ശനി. ഇതറിഞ്ഞ ത്വഷ്ടവ് സൂര്യനെ ശപിച്ചു, ശക്തി കുറച്ചു. പിന്നിട് സൂര്യന്‍ കുതിരയായി സനഗയുടെ അടുക്കലേക്കു പോയി. കുതിരകളായ സനഗ സൂര്യകള്‍ക്ക് ഉണ്ടായ ഇരട്ട പുത്രന്മാരാണ് അശ്വനി കുമാരന്മാര്‍. ഇവര്‍ പിന്നിട് അശ്വനി ദേവകള്‍ ആയി.

ദേവാഗ്ന (ശില്പി) ബ്രഹ്മ
വിശ്വകര്‍മ്മ ഭഗവാന്റെ നാലാമത്തെ പുത്രനാണ് ദേവാഗ്ന (ശില്പി) ബ്രഹ്മ. ഇദേഹത്തെ കുറിച്ച് പുരാണങ്ങളില്‍ കൂടുതലായി പരാമര്ശിക്കുനില്ല. പകരം നളന്‍ , മയന്‍ തുടങ്ങിയ ശില്‍പികള്‍ ആണ് പ്രശസ്തര്‍. 

വിശ്വഗ്ന ബ്രഹ്മ
വിശ്വകര്‍മ്മ ഭഗവാന്റെ അഞ്ചാമത്തെ പുത്രനാണ് വിശ്വഗ്ന ബ്രഹ്മ. ദേവാസുരന്‍മാരുടെ കനകശില്‍പിയാണ് വിശ്വഗ്ന ബ്രഹ്മ. ഒരിക്കല്‍ ഭൂലോകം തലകീഴായി മറിയുകയുണ്ടായി. ഇതു പരിഹരിക്കാനായി ദേവന്മാര്‍ വിശ്വാഗ്ന ശില്പിയെ സമീപിക്കുകയും, അദേഹം ഭൂമിയില്‍ മേരുപര്‍വതം സൃഷ്ടിച് ഭൂമിയെ ഒരു തുലാസ് പോലെ നിര്‍ത്തി, ഒരു വശത്ത് സസ്യജാലങ്ങളും മറുവശത്ത് ദേവന്‍മാരെയും മഹാ ഋഷികളെയും നിരത്തി. തുലാസ് സമം ആവാന്‍ സസ്യജാലങ്ങള്‍ ഉള്ള വശത്തേക്ക് കയറിയത് അഗസ്ത്യ ഋഷി ആയിരുന്നു. അന്നുമുതല്‍ ആണ് "സകല ഋഷികള്‍ക്കും സമം അഗസ്ത്യ ഋഷി" എന്ന പഴംചൊല്ല് ഉണ്ടായത്.

No comments:

Post a Comment