ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 November 2016

നക്ഷത്ര വിചാരം

നക്ഷത്ര വിചാരം

  1. അശ്വതി നക്ഷത്രഫലം
ഗ്രഹങ്ങളുടെ ഭ്രമണപഥമായ  ബ്രഹ്മാണ്ഡലത്തില്. 360 ഡിഗ്രികളെ 27 നക്ഷത്രമേഖലകളായി വിഭജിച്ചിട്ടുള്ളതില് ആദ്യത്തെ നക്ഷത്ര മേഖലയാണ് അശ്വതി. ബ്രഹ്മാണ്ഡലത്തില് 0 ഡിഗ്രി മുതല് 13 ഡിഗ്രി (ഭാഗ) 20 മിനിട്ട് (കല) വരെയാണ് അശ്വതി നക്ഷത്ര മേഖല, ഭൂമിയെ ചുറ്റി സഞ്ചരിക്കുന്ന ചന്ദ്രന് 0 ഡിഗ്രി മുതല് 13 ഡിഗ്രി 20 മിനിട്ടുവരെ സഞ്ചരിക്കുന്ന സമയത്തെ അശ്വതി നക്ഷത്രം എന്നു പറയുന്നു. സാധാരണ ഭാഷയില് അന്നേ ദിവസം അശ്വതി നക്ഷത്രമാണ്. മനുഷ്യനെ സംബന്ധിച്ചിടത്തോളം ചന്ദ്രന് 0 ഡിഗ്രി മുതല് 13 ഡിഗ്രി 20 മിനിട്ടിനകത്തുള്ള മേഖലയില് സഞ്ചരിക്കുന്ന സമയത്ത് ജനിക്കുന്ന ശിശുവിന്റെ നക്ഷത്രം അശ്വതി ആയിരിക്കും. 
മേടം നക്ഷത്രരാശിയിലെ ആൽഫ, ബീറ്റ, ഗാമ എന്നീ മൂന്നു നക്ഷത്രങ്ങളാണു് അശ്വതി. ഭാരതീയ ജ്യോതിശാസ്ത്രത്തിലും ജ്യോതിഷത്തിലും കുതിരയെപ്പോലെയുള്ളവൾ എന്ന അർഥത്തിൽ അശ്വിനി എന്നാണു് ഇപ്പോൾ ഈ കൂട്ടം അറിയപ്പെടുന്നതു്.
അശ്വാരൂഢന്മാരായ രണ്ടുപേർ എന്ന അർത്ഥത്തിൽ അശ്വിനൗ അഥവാ അശ്വായുജൗ എന്ന ദ്വന്ദനാമങ്ങളായിരുന്നു ഈ നക്ഷത്രകൂട്ടങ്ങൾക്കു് പ്രാചീനമായി ഉണ്ടായിരുന്നതു്. എന്നാൽ സൂര്യസിദ്ധാന്തത്തിലും മദ്ധ്യകാലഘട്ടത്തിനുശേഷമുള്ള ഗ്രന്ഥങ്ങളിലും ഈ പേർ അശ്വിനി എന്നായി മാറി.
അശ്വതി നക്ഷത്രത്തില് ജനിച്ചവന് പണ്ഡിതനും സ്ഥിരസ്വഭാവക്കാരനും, വിദഗ്ദനും, പ്രവര്ത്തനങ്ങളില് വിശ്വാസപൂര്വ്വം ഏര്പ്പെടുന്നവനും, കുടുംബത്തിൽ പ്രധാനിയും ആയിരിക്കും. ഇയാളിൽ ആത്മവിശ്വാസം വളരെ കൂടുതലായിരിക്കും. ആളുകളുടെ ബഹുമാനം ധാരാളം ലഭിക്കും. ശരീരാകൃതി വളരെ ശോഷിച്ചതോ വളരെ കൃശമോ, വളരെ ഉയര്ന്നതോവളരെ ഹ്രസമോ ആകാതെ മദ്ധ്യമമായിരിക്കും. ഈ നക്ഷത്രത്തില് ജനിച്ചാല് ബുദ്ധിശക്തി, ധൈര്യം, സാമര്ത്ഥ്യം എന്നവ ഉണ്ടായിരിക്കും. ഓര്മ്മശക്തി, അറിവ് സമ്പാദിക്കുന്നതില് താല്പര്യം, വിശാലനയനങ്ങള്, വിസ്തൃതമായ നെറ്റിത്തടം, ശാന്തത, വിനയം, ചിലപ്പോള് നിര്ബന്ധബുദ്ധി, ബലപ്രയോഗത്തിന് വഴങ്ങാത്ത സ്വഭാവം, നിശ്ചദാര്ഢ്യം, ചിലപ്പോള് മദ്യാപാനാസക്തി, സേവന സന്നദ്ധത, പരിശ്രമശീലം തുടങ്ങിയ ഇവരുടെ ലക്ഷണങ്ങളാണ്. സ്ത്രീകള് ഈ നക്ഷത്രത്തില് ജനിക്കുന്നത് ഐശ്വര്യപ്രദമാണ്.  ഇവര് വലിയ അഭിമാനികളാണ്. അഭിമാനത്തിന് ക്ഷതമോ കോട്ടമോ വരുന്ന പ്രവര്ത്തികളില് ഇടപെടാറില്ല. തന്റെ അഭിമാനത്തിന് ഭംഗം വരുത്തുന്നവരോട് തക്ക സമയത്ത് പകരം ചോദിക്കുകയും ചയ്യും. അതുകൊണ്ട് അശ്വതി നക്ഷത്രക്കാരെ എതിരാളികളാക്കരുത്. അവരുടെ പ്രതികാരദാഹം എളുപ്പം കെട്ടടുങ്ങന്നതല്ല. പെട്ടന്നു തീരുമാനമെടുക്കാനും പ്രവര്ത്തിച്ച് ലക്ഷ്യത്തില് എത്താനുമുള്ള വെമ്പല് കാരണം ഇവര് സ്വേഛാധികളെപ്പോലെ പെരുമാറും. കീഴ്ജീവനക്കാരും സഹപ്രവര്ത്തകരും തന്റെ കൂടെ എത്തുന്നില്ലാ എന്നുകാണുമ്പോള് ക്ഷോഭിക്കും. ഇത് സഹപ്രവര്ത്തകരുടെ അപ്രീതിക്കും, മുഷിച്ചിലിനും, നിസ്സഹകരണത്തിനും കാരണമാകുമെന്നതിനാല് ഈ സ്വഭാവത്തെ നിയന്ത്രിക്കണം. ഇല്ലെങ്കില് മന:സമാധാനം നശിക്കും. ലോകരോടുതന്നെ നീരസവും പുഛവും തോന്നാനിടവരും. അമിതമായ ആത്മവിശ്വാസം കാരണം അപകടങ്ങളില് ചാടാന് ഇടയാകുകയും ചെയ്യും.
 അശ്വതി നക്ഷത്രക്കാര്ക്ക് സ്വന്തം കഴിവുകളെപ്പറ്റി വലിയ മതിപ്പാണ്. അവര് മറ്റുള്ളവരെ സഹായിക്കാന് ഉപയോഗിക്കുന്നതില് സന്തോഷവുമാണ്. തന്റെ സഹായം തേടുന്നവരെ സഹായിക്കാന് തയ്യാറായി തന്റെ അസൗകര്യങ്ങളെയും മറന്ന് പ്രവര്ത്തിക്കും. സഹായം തേടിവരുന്നവര്ക്ക് പ്രതീക്ഷിച്ചതിലും അധികം സഹായം ലഭിക്കും. മറ്റുള്ളവരെ സഹായിക്കുന്നത് ഒറു തരം ഭ്രാന്തോ ദൗര്ബല്യമാണ് ഇവര്ക്ക് അശ്വതിക്കാരുടെ ഈ ദൗര്ബ്ബല്യത്തിനെ മറ്റുള്ളവര് നല്ല പോലെ മുതലെടുക്കും. പകരം കൃതഘ്നതയും കാണിക്കും.
അശ്വതി നക്ഷത്രക്കാര് സ്വന്തം അഭിപ്രായമനുസരിച്ചേ പെരുമാറുകയുള്ളു. മറ്റുള്ളവര് എതിര് അഭിപ്രായം പറയുന്നത് ഇഷ്ടപ്പെടുകയില്ല. സൗകര്യപ്പെട്ടാല് എതിര്ക്കുകയും ചെയ്യും. എതിര്ക്കുന്ന സ്വഭാവവും തര്ക്കിക്കുന്ന സ്വഭാവവും ഇവരുടെ കൂടെ പിറപ്പാണ്. എതിര്പ്പ് പ്രകടിപ്പിക്കുമ്പോള് രൂക്ഷവും പരുഷവുമായ ഭാഷ പ്രയോഗിക്കും.
 അശ്വതി നക്ഷത്രക്കാര് പലവിഷയങ്ങളെക്കുറിച്ചും സാമാന്യ ജ്ഞാനമുള്ളവരാണ്. ഇവര്ക്ക് ഊര്ജസ്വലതയോടും ബുദ്ധിപൂര്വ്വമായും ഉത്സാഹത്തോടുകൂടിയും പ്രവര്ത്തിക്കാന് സാധിക്കും. ഇവരില് കലാരസികതയും വിനോദപ്രിയവും ഉണ്ടായിരിക്കും. വിവേകശക്തി, ചുറുചുറുക്ക്, പ്രസരിപ്പ് ചൈതന്യം, ശാന്ത ഗാംഭീര്യം എന്നിവ ഇവരുടെ വിശേഷ ഗുണങ്ങളാണ്. ഒരുകാര്യം വേണമെന്നു നിശ്ചയിച്ചാല് അതിലേയ്ക്ക് നിരന്തരംപ്രയത്നിക്കുന്ന സ്വഭാവം ഇവരില് കാണും. മറ്റുള്ളവര്ക്ക് ഇതു നിര്ബന്ധബുദ്ധിയാണെന്നു തോന്നി പോകും. താന് ആഗ്രഹിക്കുന്നതു നടന്നില്ലെങ്കില് ഇവര്ക്ക് മുന്കോപം വരിക സ്വാഭാവികമാണ്. ഓരോ വിഷയത്തെപ്പറ്റിയും ഇവര് പെട്ടെന്നു തന്നെ തീരുമാനമെടുക്കും. കാര്യങ്ങളെപ്പറ്റിയും അവ നേടാനുള്ള പോംവഴികളെപ്പറ്റിയും ചിന്തിച്ചുനില്ക്കാറില്ല. ഇതുകൊണ്ട് മറ്റുള്ളവര് ഇവരെ വീണ്ടുവിചാരമില്ലാത്തവരാണെന്നു പറയും. ഒരു തീരുമാനമെടുത്തുകഴിഞ്ഞാല് അതില് നിന്നും പുറകോട്ടുപോകുന്ന സ്വഭാവം ഇവര്ക്കില്ല. മാത്രമല്ല ആ ലക്ഷ്യം നേടാന് കിണഞ്ഞു ശ്രമിക്കുന്ന നിശ്ചയദാര്ഢ്യവും ഇവര്ക്കുണ്ട്. ഈ സ്വഭാവം കാരണം അശ്വതിക്കാര് ഒരു കാര്യം ശ്രദ്ധിക്കുന്നതു നന്നായിരിക്കും. പൊതുവെയുള്ള ധൃതി സ്വഭാവവും പെട്ടെന്നു തീരുമാനമെടുക്കുന്ന സ്വഭാവത്തെയും ഒന്നു നിയന്ത്രിച്ച് ഓരോ കാര്യവും വിവേക പൂര്വ്വം തീരുമാനിക്കുകയും യുക്തിപൂര്വ്വം വരും വരായ്കകള് ചിന്തിക്കുകയും ചെയ്ത് സാവധാനം പ്രവര്ത്തനത്തില് ഏര്പ്പെട്ടാല് ജീവിതത്തില് ഉയര്ന്ന ലക്ഷ്യത്തില് എത്തിച്ചേരാം. കമ്പനി മാനേജര്മാര്, ഭരണാധികള്, സൈന്യാധിപന്മാര് തുടങ്ങയവര് ആത്മനിയന്ത്രണവും യുക്തിബോധവും വിവേകശക്തിയുമുള്ള അശ്വതി നക്ഷത്രക്കാരായിരിക്കും. മനോവിഷമങ്ങള് സാധാരണയായി ഉണ്ടാകുമെങ്കിലും അതിനെ പുറത്തു കാണിക്കാറില്ല. സ്വന്തം ക്ലേശങ്ങളുടെ പരിഹാരത്തിനായി മറ്റുള്ളവരെ സമീപിക്കുന്നതിന് ഇവരുടെ ആത്മാഭിമാനം സമ്മതിക്കുകയില്ല. കുടുംബ ഭരണത്തില് വരുന്ന ക്ലേശങ്ങള് ഇവര് ഭാര്യയെപ്പോലും അറിയിക്കുകയില്ല. കുടുംബത്തിനോടും കുട്ടികളോടും ഇവര്ക്ക് വലിയ സ്നേഹമാണ് എന്തു ത്യാഗം സഹിച്ചും കുടുംബസുഖം നിലനിര്ത്തും. പക്ഷേ കുടുംബത്തില് നിന്ന് ഇവര്ക്ക് ആനുകൂല്യം കുറവായിരിക്കും. ഇവര് അടുക്കും ചിട്ടയും ഉണ്ടായിരിക്കണമെന്ന് നിര്ബന്ധമാണ്. താന് ഉപയോഗിക്കുന്ന ഉപകരണങ്ങള് മുറി, കിടക്ക, ഡ്രസ്സ് തുടങ്ങിയവ വൃത്തിയാക്കി സൂക്ഷിക്കും. ബാത്റൂം വൃത്തിയാക്കാനും മുറികളില് പൊടിയടിക്കാനും കുളിക്കാനും മറ്റും ഇവര് മണിക്കൂറുകള് ചിലവാക്കും. സംഗീതം, നൃത്തം, തുടങ്ങിയ കലകളിലും വ്യായാമങ്ങളിലും താത്പര്യം ഉണ്ടായിരിക്കും. പരിശീലിച്ചാല് പ്രദര്ശന പാടവം ലഭിക്കും.
അശ്വതി ജാതകരില് നിന്ന് ഔഷധങ്ങള് സ്വീകരിക്കുന്നതും അവര് ഔഷധങ്ങള് നല്കുന്നതും ഫലപ്രദമാണെന്ന് വിശ്വസിക്കപ്പെടുന്നു.

*പ്രതികൂല നക്ഷത്രം*

 കാര്ത്തിക, മകയിരം, പുണര്തം, വിശാഖം നാലാംപാദം, അനിഴം, തൃക്കേട്ട എന്നിവ പ്രതികൂലനക്ഷത്രങ്ങളാണ്.
 സൂര്യന്, ചൊവ്വ, വ്യാഴം എന്നീ ദശാകാലങ്ങള് ഇവര്ക്ക് പൊതുവെ അശുഭമായേക്കാം. അതിനാല് ഇക്കാലത്ത് ഇവര് വിധിപ്രകാരം ദോഷപരിഹാരകര്മ്മങ്ങള് അനുഷ്ഠിക്കേണ്ടതാണ്. ഈ നക്ഷത്രക്കാര് ഗണപതിയെ ഭജിക്കുന്നത് ഉത്തമമാണ്. ജന്മനക്ഷത്രം തോറും ഗണപതിഹോമം നടത്തുന്നത് ഐശ്വര്യപ്രദമായിരിക്കും. വിനായക ചതുര്ത്ഥിനാളില് വ്രതമനുഷ്ഠിക്കുന്നതും ഉത്തമം. കേതുപ്രീതികരമായ മന്ത്രങ്ങളും സ്തോത്രങ്ങളും ഇവര് ജപിക്കുന്നതും ഉത്തമം. രാശ്യാധിപനായ കുജനെ പ്രീതിപ്പെടുത്തുന്ന കര്മ്മങ്ങളും ഇവര് അനുഷ്ഠിക്കേണ്ടതാണ്. ചൊവ്വാഴ്ചയും അശ്വതി നക്ഷത്രവും ചേര്ന്നുവരുന്ന ദിവസം സുബ്രഹ്മണ്യഭജനം, ഭദ്രകാളീഭജനം (ചൊവ്വ ജാതകത്തില് യുഗ്മരാശിയിലെങ്കില്) എന്നിവ നടത്തുന്നത് ഫലപ്രദമാണ്.?.

*നക്ഷത്ര മൃഗം*– കുതിര
*നക്ഷത്ര വൃക്ഷം – കാഞ്ഞിരം
*നക്ഷത്ര ഗണം* – ദേവം
*നക്ഷത്ര യോനി* – പുരുഷം
*നക്ഷത്ര പക്ഷി* – പുളള്
*നക്ഷത്ര ഭൂതം*– ഭൂമി.

  1. ഭരണി നക്ഷത്രഫലം

ഭരണി നക്ഷത്രക്കാരുടെ മറ്റുള്ളവരോടുള്ള പെരുമാറ്റം ആകര്ഷകമായിരിക്കും. ഇവര് പലപ്പോഴും അപവാദങ്ങള്ക്ക് പാത്രമാവുകയും ചെയ്യും. ഒരു ലക്ഷ്യത്തിന് വേണ്ടി സ്ഥിരപരിശ്രമം ചെയ്യാറുള്ള ഇവര് കാഠിന്യമനസ്സുള്ളവരായിരിക്കും. കലാപരമായ കാര്യങ്ങളില് ചിലര്ക്ക് താല്പര്യമുണ്ടായിരിക്കും. പരിശ്രമത്തിനൊത്ത് ഇവര്ക്ക് ഫലം ലഭിക്കാറില്ല. പൊതുവെ ഇവര്ക്ക് ആരോഗ്യവും ദേഹപുഷ്ടിയും കാണും. ഈ നക്ഷത്രത്തില് ജനിച്ച സ്ത്രീകള്ക്ക് പൊതുവെ ദാമ്പത്യസുഖം കുറവായിക്കും.ല­ക്ഷ്യം നേ­ടാ­നാ­യി കഠി­ന­പ്ര­യ­ത്നം ചെ­യ്യാ­റു­ള്ള ഇവര് ഉന്നത നി­ല­യി­ലെ­ത്തി­ച്ചേ­രു­ന്നു. ആരോ­ഗ്യ­പ­ര­മാ­യും കാ­യി­ക­പ­ര­മാ­യും ഉയര്­ച്ച­യു­ള്ള ഇവര് സാ­ഹ­സിക പ്ര­വര്­ത്ത­ന­ങ്ങള് ഇഷ്ട­പ്പെ­ടു­ന്നു. വള­രെ പ്ര­യാ­സ­മേ­റിയ ഒരു ബാ­ല്യ­മാ­ണി­വര്­ക്കു­ള്ള­തെ­ങ്കി­ലും മത്സ­ര­ങ്ങ­ളില് വി­ജ­യി­ക്കു­ക­യും പൊ­തു­കാ­ര്യ­ങ്ങ­ളില് ഇട­പെ­ടു­മ്പോള് നഷ്ടം ഉണ്ടാ­കു­ക­യും ചെ­യ്യു­ന്നു. ആരെ­യും വക­വ­യ്ക്കാ­ത്ത പ്ര­കൃ­ത­ക്കാ­ര­ണി­വര്. 33 വയ­സ്സി­ന് ശേ­ഷം ഇവര്­ക്ക് ജീ­വി­ത­ത്തില് പു­രോ­ഗ­തി കൂ­ടി­വ­രു­ന്നു­.

കൂ­റ്  മേ­ടം­
ദേ­വത  യമന്
ഗ­ണം  മനു­ഷ്യ­ഗ­ണം­
പു­രു­ഷ­ന­ക്ഷ­ത്രം
 മൃ­ഗം  ആന
പ­ക്ഷി  പു­ള്ള്
വൃ­ക്ഷം  നെ­ല്ലി­

രോഹിണി, തിരുവാതിര, പൂയം, വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട എന്നിവ പ്രതികുലനക്ഷത്രങ്ങളാണ്..പ്രതികൂലമായ നക്ഷത്രങ്ങളില് ശുഭകര്മങ്ങള് ഒഴിവാക്കേണ്ടതാണ്. ആ നക്ഷത്രത്തില്പ്പെട്ടവരുമായി കൂട്ടുപ്രവര്ത്തനങ്ങള്, അവരെ കണികാണല്, അവര്ക്കുവേണ്ടി ജാമ്യം നില്ക്കുക തുടങ്ങിയ കാര്യങ്ങള് ഒഴിവാക്കണം.

ചന്ദ്രന്, രാഹു, ശനി എന്നീ ദശാകാലങ്ങളില് അവര് വിധിപ്രകാരം ദോഷപരിഹാരകര്മ്മങ്ങള് അനുഷ്ഠിക്കണം. മഹാലക്ഷ്മീഭജനം, അന്നപൂര്ണേശ്വരി ഭജനം തുടങ്ങിയവ ഭരണിനക്ഷത്രക്കാര് അനുഷ്ഠിക്കുന്നത് ഫലപ്രദമായിരിക്കും. ജന്മനക്ഷത്രം തോറും ലക്ഷ്മീപൂജ നടത്തുന്നതും ഉത്തമമാണ്. ക്ഷേത്രങ്ങളില് യക്ഷിക്ക് വഴിപാടുകള് നടത്തുക, ശുക്രപ്രീതികരമായ മന്ത്രങ്ങളും സ്തോത്രങ്ങളും ജപിക്കുക എന്നിവയും ഫലപ്രദമായ കര്മ്മങ്ങളാണ്. വെള്ളി, ചൊവ്വ ദിവസങ്ങളും ഭരണി നക്ഷത്രവും ചേര്ന്ന് വരുന്ന ദിവസങ്ങളില് ഇവര് സവിശേഷപ്രാധാന്യത്തോടെ വ്രതം, മറ്റ് ദോഷപരിഹാരകര്മ്മങ്ങള് എന്നിവ അനുഷ്ഠിക്കണം. വെള്ള, ഇളംനീല, വിവിധവര്ണങ്ങള് ചേര്ന്നത്, ചുവപ്പ് എന്നീ നിറങ്ങള് ഇവര്ക്ക് അനുകൂലമാണ്.

  1. കാര്ത്തിക നക്ഷത്രഫലം

കാര്ത്തിക നക്ഷത്രത്തില് ജനിച്ചവര് അതീവ ബുദ്ധിശാലികളും മുന്തിയതരം ഭക്ഷണത്തോട് താത്പര്യമുള്ളവരുമായിരിക്കും. ഇക്കൂരുടെ ദാമ്പത്യജീവിതം സുഖകരമായിരിക്കും. ചിലര്ക്ക് ദാമ്പത്യജീവിതം കൂടുതല് കാലം അനുഭവിക്കാന് സാധിക്കില്ല. മറ്റുള്ളവരെ സഹായിക്കാന് കൂട്ടാക്കാത്ത ഇവര്, ബുദ്ധി ഉപദേശിക്കുമെങ്കിലും സ്വന്തം ജീവിതത്തില് ഇത്തരംബുദ്ധി ഇവര്ക്ക് സഹായമാവില്ല. കാര്ത്തിക നക്ഷത്രക്കാര് സമൂഹജീവികളാണ്. പരിചയക്കാരുടെയും, സ്നേഹിതരുടെയും, ഇടയില് എപ്പോഴും കഴിയാന് ആഗ്രഹിക്കുന്നു. ഇവര് സത്കാരങ്ങള് നല്കുന്നതിലും, സ്വീകരിക്കുന്നതിലും ഒരുപോലെ താത്പര്യം കാണിക്കുന്നു. മറ്റുള്ളവരോട് വളരെ സന്തോഷത്തോടുകൂടി പെരുമാറുകയും അവരുടെ മനസ്സില് നല്ല അഭിപ്രായം ജനിപ്പിക്കുകയും ചെയ്യുന്നു. കാര്ത്തിക നക്ഷത്രക്കാര് സ്വപ്രയത്നം കൊണ്ട് മുന്നേറുന്നവരാണ്. ആത്മര്ത്ഥത കൂടുതലായതുകൊണ്ട് നിസ്സാരകാര്യങ്ങള്ക്കുപോലും ഇവര് ക്ഷോഭിക്കും. ഈ ക്ഷോഭത്തില് ഇവര് വീണ്ടുവിചാരമില്ലാതെ പലതീരുമാനങ്ങളും എടുക്കുകയും ആ തീരുമാനങ്ങളില് ഉറച്ചുനില്ക്കാനുള്ള നിര്ബന്ധം മന:പ്രയാസമുണ്ടാക്കുകയും ചെയ്യും. ഇടവ ലഗ്നക്കാര്ക്ക് ഭംഗിയും അഴകുമുള്ള വസ്തുക്കളോട് വലിയ താത്പര്യമായിരിക്കും. പക്ഷെ അവയെ ഉപയോഗിക്കുന്നതിനു പകരം സൂക്ഷിച്ചു വയ്ക്കാനാണ് ഇവര് ആഗ്രഹിക്കുന്നുത്. ഇവര്ക്ക് കലാവാസന കൂടുതല് ആയിരിക്കും. ഇടവം രാശിയുടെ അധിപതി ശുക്രനായതുകൊണ്ട് ഇവര് അലങ്കരണത്തിലും വേഷവിധാനത്തിലും ആഭരണ ധാരണത്തിലും തലമുടി ചീകുന്നതിലും, മറ്റും ഒരു പ്രത്യകത വച്ചു പുലര്ത്തുന്നു. പൊതുവെ വലിയ കാര്യങ്ങള് ഒന്നും വേണമെന്ന ആഗ്രഹമില്ല. ഒരു അലസതയും മന്ദഗതിയും ഉണ്ടായിരിക്കും. വളരെ നിര്ബന്ധിച്ചാല് മാത്രമെ ഏതെങ്കിലും ഒരു പുതിയ കാര്യത്തില് ഏര്പ്പെടുകയുള്ളൂ. പക്ഷെ ജോലി ഏറ്റെടുത്തു കഴിഞ്ഞാല് വളരെ ഭംഗിയായി പൂര്ത്തിയാക്കുവാന് ശ്രമിക്കുകയും പൂര്ത്തിയാക്കുന്നതുവരെ സമാധാനമില്ലാതിരിക്കുകയും ചെയ്യും.കഴിവുകള് ഉണ്ടെങ്കിലും സ്വന്തമായൊരു ജോലി തുടങ്ങത്തക്ക മൗലികത ഇവരില് കുറവായിരിക്കും. പക്ഷെ ആരെങ്കിലും ഒരു കാര്യം തുടങ്ങിയിട്ട് ഇവരെ ഏല്പ്പിച്ചു കൊടുത്താല് അതിനെ ചുമതലയോടുകൂടി മുന്നോട്ടു കൊണ്ട്പോകും.ഒരു കാര്യത്തിലും ഇവര് മുന്നിട്ട് ചാടി ഇറങ്ങാറില്ല. പക്ഷെ പ്രവര്ത്തനത്തില് ഇറങ്ങി കഴിഞ്ഞാല് ദൃഢനിശ്ചയത്തോടുകൂടി ലക്ഷ്യത്തില് എത്തും. കാര്യങ്ങള് ആത്മര്ത്ഥതയോടെ ചെയ്യും. തളര്ച്ച എന്നത് അനുഭവപ്പെടാറില്ല. യന്ത്രം പോലെ തന്നെ പ്രവര്ത്തിക്കും.ഒരുകാര്യം ആരംഭിക്കുമ്പോള് അതിന്റെ ഫലത്തെപ്പറ്റി പൂര്ണ്ണമായി ചിന്തിച്ചിട്ടേ ആരംഭിക്കുകയുള്ളൂ. നല്ല വിട്ടുവീഴ്ചാ മനോഭാവം ഉള്ളവരാണ്. എതിര്ത്തുനിന്നാലും ഒടുവില് അനുകൂലരാകും. ആപത്തുകളും, എതിരുകളും അനുഭവപ്പെട്ടാലും വല്ലാതെ നിരാശരാകാറില്ല. ഒടുവില് ഇവര്ക്ക് വിജയം ലഭിക്കുകയും ചെയ്യും. പൊതുവെ നീചപ്രവര്ത്തികള് ഇവര്ക്ക് മടിയാണ്. സൗന്ദര്യ പ്രധാനമായ പ്രവര്ത്തികളില് ഇവര് മുന്കൈയെടുക്കുകയും ചെയ്യും.
ഭാവിയെപ്പറ്റി വലുതായി ചിന്തിക്കാന് ഇവര്ക്കു അറിയുകയില്ല. അതുകൊണ്ട് ഭാവിയെപ്പറ്റി ഇവര് വലിയ പദ്ധതികള് ഒന്നും തയ്യാറാക്കാറില്ല. ഭാവിയെപ്പറ്റി വ്യാകുലപ്പെടാതെ അന്നന്നു കഴിയുന്ന രീതിയില് കാര്യങ്ങള് നടത്തികൊണ്ടു പോകും. അപ്പോഴപ്പോള് വന്നുചേരുന്ന പരിസ്ഥിതികളുമായി ഇവര് വളരെ വേഗത്തില് ഇണങ്ങിച്ചേരും.
ഇവര്ക്ക് നിര്ബന്ധബുദ്ധിയും, അതിനനുസരിച്ച കോപവുമുണ്ട്. തന്റെ അഭിപ്രായത്തിന് എതിരു പറയുന്നവരോട് കയര്ക്കും. കഷ്ടപ്പാടിനെപ്പറ്റി ഭയമാണെങ്കിലും കുട്ടികളോടും മറ്റും വലിയ സ്നേഹം കാണിക്കും. പണമിടപാടുകള് നടത്താന് ഇവര്ക്ക് നല്ല കഴിവാണ്. വളരെ കണശക്കാരായിരിക്കും. ധൂര്ത്തു ചിലവുകള് ഒന്നും ചെയ്യുകയില്ല. 

ഗൃഹഭരണത്തില് സമര്ത്ഥരായ, ഭര്ത്തൃഭക്തിയുള്ള സ്തീകളായിരിക്കും ഭാര്യമാരായി ഈ നക്ഷത്രത്തില് ജനിച്ച പുരുഷന്മാര്ക്ക് ലഭിക്കുക. ഈ നക്ഷത്രക്കാര് ആഢംബര പ്രിയരും നിര്ബന്ധബുദ്ധിക്കാരും ക്ഷിപ്രകോപികളും ആയിരിക്കും. അച്ഛനില് നിന്നും യാതൊരുവിധ ഗുണവും ലഭിക്കാത്ത ഇക്കൂട്ടര് സഹോദരനുമായി കലഹിക്കാനിടയുണ്ട്. കലാസാഹിത്യ മേഖലകളില് ഇവര് ശോഭിക്കുന്നു.
കാര്ത്തിക നക്ഷത്രത്തില് ജനിച്ച സ്ത്രീകള് സൌന്ദര്യവതികളായിരിക്കും. മറ്റുള്ളവരെ അംഗീകരിക്കാത്തതും വകവയ്ക്കാത്തതുമായ ഇവരുടെ പെരുമാറ്റം മൂലം മാനസിക സമ്മര്ദ്ദത്തിന് വഴിയൊരുങ്ങുകയും ജീവിതത്തിലുടനീളം തിക്താനുഭവങ്ങളും സ്വൈര്യക്കേടും ഉണ്ടാകുകയും ചെയ്യുന്നു. ബന്ധുക്കളുമായി പിണങ്ങിപ്പിരിയുന്ന സ്വാഭാവമുള്ള ഇവര്ക്ക് ഭര്ത്തൃ സൌഭാഗ്യം കുറഞ്ഞിരിക്കാനോ വിരഹദുഖമോ പുത്രദുഃഖമോ അനുഭവിക്കാനോ ഇടയുണ്ടാകുകയും ചെയ്യുന്നു.

ദേവത  അഗ്നി
ഗണം  അസുരഗണം
സ്ത്രീനക്ഷത്രം
മൃഗം  ആട് 
പക്ഷി  പുള്ള് 
വൃക്ഷം  അത്തി 

  1. രോഹിണി നക്ഷത്രഫലം

ശ്രീകൃഷ്ണന്റെ ജന്മനക്ഷത്രം എന്ന പേരില് പ്രസിദ്ധമായ ഈ നക്ഷത്രത്തില് ജനിക്കുന്നവര് സ്ഥിരചിത്തരും സൗന്ദര്യമുള്ളവരുമായിരിക്കും. നേത്രത്തിന് വൈകല്യമോ രോഗമോ വരാന് സാധ്യതയുണ്ട്. കുലീനത, മധുരഭാഷണം, പെട്ടെന്നുള്ള കോപം, നീതിന്യായതാല്പര്യം എന്നിവ ഇവരുടെ പ്രത്യേകതകളാണ്. മാതാവിനോട് ഇവര്ക്ക് പ്രത്യേകതയുണ്ട്. വാത്സല്യം, സ്നേഹം, ദയ, പരോപകരാപ്രവണത , മുഖശ്രീ എന്നിവ ഗുണങ്ങളാണ്
രോഹിണി നക്ഷത്രക്കാര് സാധാരണയായി അല്പം തടിച്ച ശരീരപ്രകൃതക്കാരായി കാണുന്നു.ഇവരുടെ കണ്ണുകള് വലുതും തിളക്കമുള്ളതുമായിരിക്കും. പലരുടെ നടുക്ക് ഇവരുടെ ആകര്ഷണീയത കൊണ്ട് തിരിച്ചറിയാന് സാധിക്കും.കൃഷ്ണന്റെ ജന്മദിനമായി കൊണ്ടാടുന്ന അഷ്ടമിരോഹിണി, ഈ നാളിലാണ്. സാത്വികരായതുകൊണ്ട് മനസ്സിനു നല്ല സ്ഥിരതയുള്ളവരാണ്. ചെറിയ അപകടങ്ങള് വന്നു എന്നു വിചാരിച്ച് പതറുകയോ ആത്മധൈര്യം കൈവിടുകയോ ചെയ്യാറില്ല. ദൃഢചിത്തതയോടും ആത്മവിശ്വാസത്തോടും കൂടി പരാജയപ്പെട്ട പ്രവര്ത്തനങ്ങളില് തന്നെ വീണ്ടും വീണ്ടും ഏര്പ്പെട്ട് വിജയം വരിക്കും. ഈ സ്വഭാവവിശേഷണം കാരണം രോഹിണി നക്ഷത്രക്കാരെ മറ്റുള്ളവര് ബഹുമാനിക്കും. മറ്റുള്ളവര് ബഹുമാനിക്കുന്ന ലളിത ജീവിതമായിരിക്കും ഇവരുടേത്. ഇവര് നീചകര്മ്മങ്ങളില് തത്പരരാകാറില്ല. വിചാരവികാരങ്ങള്ക്ക് അടിമപ്പെട്ട് വേണ്ടാത്ത പ്രവര്ത്തനങ്ങളില് ഏര്പ്പെടുകയുമില്ല. മറ്റുള്ളവരുടെ കുറവുകുറ്റങ്ങള് കണ്ടുപിടിക്കാന് കഴിവുള്ളയിരിക്കും. ഇവര് ബുദ്ധി ജീവികളും മനസ്വികളുമായിരിക്കും. ഏതു തൊഴിലും സമര്ത്ഥമായും ആത്മാര്ത്ഥമായും മനസ്സിരിത്തിയും ചെയ്യും.സ്നഹിക്കുന്നവര്ക്കുവേണ്ടി എന്തും ചെയ്യാന് ഇവര് തയ്യാറാകും. പല വിദ്യയിലും നിപുണരായിരിക്കുമെങ്കിലും ഒരു വിദ്യയിലും പൂര്ണ്ണത്വമുണ്ടായിരിക്കുകയില്ല.

ജീവിതം ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും. പ്രവര്ത്തനങ്ങളില് വിജയവും നേടും. എന്നാല് വ്യക്തമായ ജീവിത പദ്ധതി രൂപപ്പെടുത്തുന്നതില് പരാജയപ്പെടും. ഈ കുറവിനെ മറികടന്നാല് ഇവര് അധികാരവും സമ്പത്തും വിജയവും നേടും. വരവ് ചെലവുകള് നോക്കാതെ ജീവിക്കുന്നത് മൂലം പ്രയാസം ഉണ്ടാകും. വ്യാപാരങ്ങളിലും സാമൂഹ്യ പ്രവര്ത്തന രംഗത്തും ഇവര് ശോഭിക്കും.

കുടുംബത്തില് സ്വതന്ത്ര ബുദ്ധി മൂലം പിതാവുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാന് സാധ്യത. മാതാവിനോടായിരിക്കും കൂടുതല് അടുപ്പവും സ്നേഹവും.

അമിതമായ അഭിമാന ബോധമാണ് ഇവരുടെ പ്രധാന ദൌര്ബല്യം. അധികാര പ്രമത്തത കാണിക്കും. ക്ഷോഭം മൂലം പല തീരുമാനങ്ങളും എടുക്കും, പക്ഷെ പിന്നീട് വേണ്ട എന്നും തോന്നും. സ്ഥിരമായ ഒരു ലക്ഷ്യം ഇവരുടെ പരിഗണനയില് ഇല്ല. സ്നേഹമാണ് ഇവരുടെ സഹായങ്ങളുടെ അടിസ്ഥാനം. സത്യത്തെ മുന്നിര്ത്തി ജീവിക്കും. ആത്മാഭിമാനം മുറിവേറ്റാല് സഹന ശക്തിയും  ക്ഷമയുമില്ലതെ പ്രതികരിക്കും.

എല്ലാവരോടും സമത്വ രീതിയില് പെരുമാറും. ധാരാളം അറിവ് സമ്പാദിക്കും. അടുക്കും ചിട്ടയും പോരാ.

രോഹിണി നക്ഷത്രക്കാരായ സ്ത്രീകള് മുഖപ്രസാദമുള്ളവരും ആകര്ഷകമായ കണ്ണുകളോടുകൂടിയവരും വശ്യമായ പുഞ്ചിരിയുള്ളവരും എല്ലാവരും ഇഷ്ടപ്പെടുന്ന ലാളിത്യത്തോടുകൂടിയവരുമായിരിക്കും. മാതൃകാപരമായ ജീവിതം നയിച്ചകൊണ്ട് ഭര്ത്താക്കന്മാര്ക്ക് എപ്പോഴും സഹായവും പ്രേരണയുമായിരിക്കും. ക്ഷമയും മന:ശക്തിയും ഉണ്ടായിരിക്കും. ആഭരണാദി അലങ്കാരങ്ങള് ഇഷ്ടപ്പെടുന്നത് ഇവരുടെ സ്വഭാവമാണ്. ധാര്മ്മികമായ പ്രവര്ത്തികളില് താത്പര്യവും ഈശ്വരഭക്തിയും ഉണ്ടായിരിക്കും. സ്വഭാവദൂഷ്യം അസൂയ ഇവയൊന്നും ഉണ്ടായിരിക്കുകയില്ല.

 രാഹു, കേതു, ശനി ദാശാപഹാരകാലങ്ങളില് രോഹിണി നക്ഷത്രക്കാര് ദോഷപരിഹാരം ചെയ്യണം. പതിവായി ചന്ദ്രനെയോ ദുര്ഗ്ഗാദേവിയേയോ പാര്വ്വതീദേവിയെയോ ആരാധിക്കുന്നത് നല്ലതാണ്. 
തിങ്കളാഴ്ചവ്രതം ക്ഷിപ്രഫലം നല്കും. രോഹിണിയും തിങ്കളും ഒത്തുവരുന്ന ദിവസവും പൗര്ണ്ണമി ദിവസവും വ്രതമെടുത്ത് പ്രത്യേകപൂജകള് ചെയ്യുന്നത് അത്യുത്തമം ആയിരിക്കും. പൗര്ണ്ണമിയില് ദുര്ഗ്ഗാക്ഷേത്രദര്ശനവും അമാവാസിയില് ഭദ്രകാളീക്ഷേത്രദര്ശനവും ഗുണപ്രദം ആകുന്നു. അനുജന്മനക്ഷത്രങ്ങളായ അത്തം, തിരുവോണം എന്നിവയിലും നക്ഷത്രദിവസവും ക്ഷേത്രദര്ശനം നടത്തണം. രോഹിണിയുടെ നക്ഷത്രദേവത: ബ്രഹ്മാവ്. നിത്യവും ബ്രഹ്മാവിനെ പൂജിക്കുന്നതും ബ്രഹ്മമന്ത്രം ജപിക്കുന്നതും ഗുണപ്രദം ആകുന്നു.
മന്ത്രം: "ഓം ബ്രഹ്മദേവായ നമ:"

 വെള്ള, ചന്ദനനിറം എന്നിവ അനുകൂലം.

 നക്ഷത്ര മൃഗം പാമ്പ്,
 വൃക്ഷം ഞാവല്,
 ഗണം മാനുഷ,
 യോനി സ്ത്രീ,
പക്ഷിപുള്ള്,
 ഭൂതം ഭൂമി.

 അനിഷ്ട നക്ഷത്രങ്ങള്  തിരുവാതിര, പൂയം, മകം, മൂലം, പൂരാടം, ഉത്രാടം1/4

  1. മകയിരം നക്ഷത്രഫലം

മകയിരം നക്ഷത്രം ഭാരതീയ ജ്യോതിശാസ്ത്രത്തിൽ മൃഗശീർഷംഎന്നറിയപ്പെടുന്നു. ആദ്യ പകുതി ഇടവരാശിയിലും അവസാന പകുതി മിഥുനരാശിയിലുമാണെന്ന് കണക്കാക്കുന്നു.ഈ നക്ഷത്രജാതര് സൗന്ദര്യം, ബുദ്ധി, ആത്മാര്ത്ഥത എന്നിവയുള്ളവരായിരിക്കും. ഏറ്റെടുക്കുന്ന തൊഴില് കാര്യക്ഷമമായി ചെയ്യാന് ഇവര്ക്ക് കഴിയുന്നു. പൊതുവേ ഇവരുടെ കൈപ്പടയും നന്നായിരിക്കും, മകയിരം നക്ഷത്രത്തില് ജനിച്ചവരില് അധികംപേരും തീരുമാനങ്ങളെടുക്കാന് വളരെയേറെ സമയമെടുക്കുന്നവരാണ്. എല്ലാത്തിനേയും സംശയത്തോടുകൂടി നോക്കുന്ന സ്വഭാവമുണ്ടാകും. മനസ് എപ്പോഴും ആശങ്കാകുലമായിരിക്കും. മകയിരം നക്ഷത്രക്കാര് കൃത്രിമബുദ്ധിക്കാരല്ലാത്തതുകൊണ്ട് ആളുകളെ ഉള്ളുതുറന്ന് വിശ്വസിക്കുന്നവരാണ്. അതുകൊണ്ട് ഇവര്ക്ക് വലിയ ചതിവും, അമളിയും പറ്റാറുണ്ട്. ഇവരുടെ പ്രത്യേകതകളും നേര്ബുദ്ധിയും കാരണം ആളുകള് ഇവരോടു സന്തോഷപൂര്വം ഇടപഴകുന്നു. ഇവര്ക്ക് ആഡംബരഭ്രമവും വേഷവിധാനഭ്രമവും ഉണ്ടാകും. സുഹൃത്തുക്കളുമായി വളരെ അടുത്ത സ്നേഹ ബന്ധവും ഇവര് പുലര്ത്തുന്നു. തികഞ്ഞ ആത്മാര്ഥത ഇവരുടെ പ്രത്യേകതയാണ്. സംസാരത്തിലും പെരുമാറ്റത്തിലും കുലീനതയും വിശ്വസ്തതയും കാട്ടും, മറ്റുള്ളവരെ സഹായിക്കാനും അവരുടെ കാര്യങ്ങള് ചെയ്തുകൊടുക്കാനും ഇവര് എപ്പോഴും തയാറായിരിക്കും. ഇവര് പൊതുവെ ചിലവ് കൂടുതല് ഉള്ളവരായതിനാല് വേണ്ടതിനും വേണ്ടാത്തതിനും പണം ചിലവാക്കും. കൈയില് വരുന്ന പണം മറ്റുള്ളവര്ക്കുവേണ്ടി ചിലവാക്കിയെന്നിരിക്കും. ഇത് കൂടുതല് ബാധ്യതകള് വരുത്തി വയ്ക്കും.

ആരോടെങ്കിലും വിശ്വാസം തോന്നിയാല് അവര് പറയുന്നതനുസരിച്ച് പ്രവര്ത്തിക്കാന് മടിക്കുകയില്ല. നിഷപക്ഷമായി ചിന്തിക്കുന്ന സ്വഭാവമുണ്ടാകും. ശത്രുക്കളെ സ്വാധീനിക്കാന് പ്രത്യേകമായ കഴിവ് കാണിക്കും. അന്യരുടെ അഭിപ്രായങ്ങള് ശ്രദ്ധിക്കുമെങ്കിലും തീരുമാനങ്ങളെടുക്കുന്നത് സ്വന്തം ഇഷ്ടമനുസരിച്ചായിരിക്കും. ഇതുമൂലം സ്വജനങ്ങളുമായി അടുപ്പക്കുറവും, അടുത്തസുഹൃത്തുക്കളുടെ അതൃപ്തിയും ഉണ്ടാകും. കുടുംബജീവിതത്തില് ചില അസ്വസ്ഥതകള് ഉണ്ടാകും. ജീവിതപങ്കാളിയുടെ ആരോഗ്യക്കുറവുമൂലം ചിലപ്പോള് ക്ലേശിക്കേണ്ടിവരും. ആശയപരമായ ഭിന്നതയും കുടുംബത്തിലുണ്ടാകും. എന്നാല് ഉറച്ച ഈശ്വരവിശ്വാസവും അതില് നിന്ന് ഉണ്ടാകുന്ന ആത്മവിശ്വാസവും എല്ലാ ബുദ്ധിമുട്ടുകളില് നിന്നും മോചനം നേടാന് വഴിതെളിക്കും. അമ്മയുടെ കുടുംബത്തില് നിന്ന് സഹകരണം കൂടുതല് ലഭിക്കാം. മധ്യവയസിനു ശേഷമായിരിക്കും ചിലപ്പോള് ജീവിതത്തില് നേട്ടമുണ്ടാവുക.

കൂട്ടുകച്ചവടങ്ങളില് ഇവര്ക്ക് പല നഷ്ടവും സംഭവിക്കും. എന്നാല് വിശ്വാസ വഞ്ചകരോടും ഇവര് നയപരമായി നിന്ന് കാര്യം സാധിക്കും. പിണങ്ങിയാല് ( വളരെ അപൂര്വ്വം ) ശത്രുവിന്റെ നാശം കണ്ടേ വിശ്രമിക്കൂ . ലളിതവും ആദര്ശ പരവുമാണ് ജീവിതം. നല്ല വസ്ത്രം ധരിക്കാന് ഇഷ്ടപ്പെടും. വിലപ്പെട്ട അഭിപ്രായങ്ങള് പറയും . 

പണം ബുദ്ധിപൂര്വ്വം ചെലവാക്കുന്നതെങ്ങനെ എന്ന് മറ്റുള്ളവരെ പഠിപ്പിക്കാന് വളരെ സമര്ത്ഥരാണ് . എന്നാല് ഈ പ്രസംഗക്കാരാകട്ടെ അമിത ചെലവു മൂലം കഷ്ടപ്പെടും . എന്നും എന്തെങ്കിലും ബാധ്യത കാണും. മന: സമാധാനം ഉണ്ടാവുകയില്ല. പ്രശ്നങ്ങള് ഒന്നിന് പിറകെ മറ്റൊന്ന് വന്നു കൊണ്ടിരിക്കും . മറ്റുള്ളവരുടെ അഭിപ്രായങ്ങള് വളരെ ശ്രദ്ധിച്ചു കേള്ക്കുന്നതായി ഭാവിക്കും. പക്ഷെ  അവയൊന്നും പാലിക്കുകയില്ല. അവനവനു ഇഷ്ടപ്പെട്ട രീതിയില് മാത്രം കാര്യങ്ങള് ചെയ്യും. ഒരുതരം ഈഗൊ...! തനിക്ക് ഇഷ്ടമില്ലാത്ത സന്ദര്ഭങ്ങള് ഒഴിവാകാന് ശ്രമിക്കും. പക്ഷെ പോകേണ്ടി വന്നാല് അവിടെ തിളങ്ങാനും ശ്രമിക്കും . ഒരു പ്രവൃത്തിയിലും ഏറെക്കാലം ഉറച്ചു നില്ക്കില്ല. ജോലികള് മാറി മാറി ചെയ്യും. ചെയ്യുന്ന ജോലിയില് സ്വന്തം കൈമുദ്ര പതിപ്പിക്കും. സ്വന്തം പരിശ്രമത്താല് ധനം സമ്പാദിക്കും . ആസാദ്യകരമായ കുടുംബ ജീവിതം ഉണ്ടാകും . എന്നാല് മുന്കോപം മൂലം ഇടയ്ക്കിടെ അസ്വസ്ഥതകള് ഉണ്ടായിക്കൊണ്ടിരിക്കും . 

പുറമേ ധൈര്യം കാണിക്കും എന്നാല് വലിയ ധൈര്യം കാണില്ല.
 ബാല്യകാലം അത്ര മെച്ചമായിരിക്കുകയില്ല. ആരോഗ്യക്കുറവ്, കുടുംബത്തിലെ അസ്വസ്ഥതകള്, സാമ്പത്തിക ബുദ്ധിമുട്ടുകള് തുടങ്ങിയവകൊണ്ട് 21 വയസുവരെ പലവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാം. വിദ്യാഭ്യാസത്തിന് അലസതയോ, തടസങ്ങളോ ഉണ്ടാകാം. 21 വയസു മുതല് 37 വയസു വരെ പൊതുവെ അഭിവൃദ്ധികരമാണ്. വിദ്യാഗുണം, തൊഴില്ലാഭം, ധനാഭിവൃദ്ധി തുടങ്ങിയവയെല്ലാം ഈ കാലത്ത് പ്രതീക്ഷിക്കാം. 37 വയസിനു ശേഷം ജീവിതത്തില് കൂടുതല് നേട്ടങ്ങള് ഉണ്ടാകാം. എന്നാല് ഈ കാലത്തു സ്വജനവിരോധം, സ്വജനങ്ങളില് നിന്ന് ഉപദ്രവങ്ങള് ഉണ്ടാകാം. ഈ കാലത്ത് ഉണ്ടാകുന്ന കൂട്ടുകെട്ടുകള് വളരെ ശ്രദ്ധിക്കണം. 56 വയസിനു ശേഷം രോഗകാര്യങ്ങളില് കൂടുതല് ശ്രദ്ധ വേണം.

മകയിരം നക്ഷത്രത്തില് ജനിച്ച സ്ത്രീകള് ശരീരശുദ്ധിയും പരിസരശുദ്ധിയുമുള്ളവരായിരിക്കും. സുന്ദരികളും സുശീലകളുമായ ഇവര് ദയ, വാത്സല്യം, പരോപകാരം എന്നിവയുള്ളവരായിരിക്കും. വാചാല പ്രിയരായിരിക്കുമെങ്കിലും കുടുംബജീവിതത്തില് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നവരായിരിക്കും

 പ്രതികൂല നക്ഷത്രങ്ങള്  പുണര്തം, ആയില്യം, പൂരം,
 മകയിരം ഇടവക്കൂറിന്  മൂലം, പൂരാടം, ഉത്രാടം (ആദ്യപാദം) എന്നിവയും മകയിരം മിഥുനക്കൂറിന്  ഉത്രാടം (അവസാന മൂന്നുപാദം), തിരുവോണം, അവിട്ടം (ആദ്യപകുതി) എന്നിവയും പ്രതികൂലനക്ഷത്രങ്ങളാണ്.

 ഇവര് വ്യാഴദശ, ബുധദശ, ശുക്രദശ എന്നിവയില് വിധിപ്രകാരം ഗ്രഹദോഷപരിഹാരങ്ങള് അനുഷ്ഠിക്കേണ്ടതാണ്. മകയിരക്കാര് കുജനെയും കുജന്റെ ദേവതകളെയും ഭജിക്കുന്നത് ഉത്തമമാണ്. ചൊവ്വാഴ്ചകള്, മകയിരം, ചിത്തിര, അവിട്ടം നക്ഷത്രങ്ങള് എന്നിവയില് കുജമന്ത്ര, സ്തോത്രജപം, സുബ്രഹ്മണ്യഭജനം,{ ഭദ്രകാളീഭജനം കുജന് ജാതകത്തില് യുഗ്മരാശിയിലെങ്കില്) എന്നിവ നടത്താവുന്നതാണ്.
ചൊവ്വാഴ്ചയും മകയിരവും ചേര്ന്നുവരുന്ന ദിവസം വ്രതം, മറ്റു ദോഷപരിഹാരാനുഷ്ഠാനങ്ങള് എന്നിവയ്ക്ക് സവിശേഷപ്രാധാന്യമുണ്ട്. ഈ ദിവസം അംഗാരകപൂജ നടത്തുന്നതും നന്നായിരിക്കും. ചുവന്ന വസ്ത്രങ്ങള് ഇവര്ക്ക് അനുകൂലമാണ്. മകയിരം ഇടവക്കൂറുകാര് ശുക്രനെയും മിഥുനക്കൂറുകാര് ബുധനെയും പ്രീതിപ്പെടുത്തുന്നതും നന്നായിരിക്കും. മകയിരത്തിന്റെ ദേവത ചന്ദ്രനാണ്.

വൃക്ഷം കരിങ്ങാലി  
 മൃഗം  പാമ്പ് 
പക്ഷി  പുള്ള്
 ദേവത  ചന്ദ്രന്
ഗണം  ദേവഗണം
സ്ത്രീനക്ഷത്രം

  1. തിരുവാതിര നക്ഷത്രഫലം

നക്ഷത്രങ്ങളിലെ ആറാമത്തെ നക്ഷത്രമാണിത്. ചന്ദ്രൻ തിരുവാതിര നക്ഷത്രത്തിന്റെ ആകാശഭാഗത്തു വരുന്ന ദിവസമാണ് തിരുവാതിര നാൾ. തിരുവാതിര നാൾ ഭാരതീയ ജ്യോതിഷത്തിൽ ആർദ്ര എന്നറിയപ്പെടുന്നു. മിഥുനക്കൂറിൽപ്പെടുന്നു. തീക്കട്ട പോലുള്ള തിരുവാതിര നക്ഷത്രം പോലെ തന്നെ ഇവരുടെ രീതികളും. പല വിഷയങ്ങളിലും നല്ല അറിവ്, കാര്യങ്ങള് അവതരിപ്പിക്കാനുള്ള  കഴിവ്, സരസത, ബന്ധുത്വം, സൗഹൃദം ഇവയെല്ലാം ഇവരുടെ ഗുണങ്ങളാണ്    
തിരുവാതിര നക്ഷത്രക്കാര് പൊതുവെ ഉത്സാഹ ഭരിതരും, എല്ലാ കാര്യങ്ങളിലും ചുറുചുറുക്കുള്ളവരുമായിരിക്കും,ഇവര് സാമാന്യം ബുദ്ധിമാന്മാരായിരിക്കും. പല വിഷയങ്ങളിലും വിജ്ഞാനം നേടുവാന് ഇവര്ക്കു കഴിയും. അതു വളരെ വേഗത്തി. തന്നെ നേടുകയും ചെയ്യും. ഇവര് ആദര്ശനിഷ്ടന്മാരാണ്. അതുകൊണ്ട് പ്രായോഗിക ജീവിതത്തില് വലിയ പൊരുത്തക്കേടുകള് അനുഭവപ്പെടും. സ്വന്തം ആദര്ശവും ആശയവും, പൊരുത്തപെടാത്തപ്പോള് പൊട്ടിത്തെറിക്കും. പെട്ടെന്നു കോപം വരുന്ന പ്രകൃതക്കാരാണ്. കോപം വന്നാല് ഇടം വലം നോക്കാതെയും ഭവിഷ്യത്തിനെപ്പറ്റി ചിന്തിക്കാതെയും പ്രവര്ത്തിച്ചു കളയും.
 തിരുവാതിര നക്ഷത്രക്കാര് പൊതുവെ സഹൃദയന്മാരാണ്. വാക്കിന്റെ കാരകനായ ബുധന് രാശ്യാധിപതിയായതുകൊണ്ട് യുക്തി യുക്തമായും ഫലിത രസത്തോടുകൂടിയും സംസാരിക്കും. ആളുകളുമായി ഇടകലരന്നു ജീവിക്കുന്നതാണ് ഇവര്ക്കിഷ്ടം. ഏകാന്തത ഇവര്ക്കിഷ്ടപ്പെടാറേയില്ല. ഇവരോടു ഇടപഴകുന്നതില് എല്ലാവരും ഇഷ്ടപ്പെടും. അതിനുകാരണം പരിചയപ്പെടുന്നവര്ക്കു വേണ്ടി ഇവര് കാണിക്കുന്ന ആത്മാര്ത്ഥതയാണ്. ചെറിയ ചെറിയ അഭിപ്രായ വ്യത്യാസത്തെപ്പോലും ഇവര് വലിയ അഭിമാനക്ഷതമായിട്ടുകാണും. കോപം വരുക സാധാരണമാണെങ്കിലും ഇവര് അത് വേഗം മറക്കും. ചിലരില് ദുരഭിമാനം മുന്നിട്ടുനില്ക്കും.
ഇവര് അഭിമാനികളും, സ്വതന്ത്ര പ്രകൃതികളുമാണ്. അതുകൊണ്ട് എത്ര കാര്യസാധ്യത്തിനായാലും മറ്റുള്ളവരുടെ മുമ്പെ തലകുനിച്ചോ കൈനീട്ടിയോ നില്ക്കുകയില്ല. അതിരു കവിഞ്ഞ ആത്മാഭിമാനം പലപ്പോഴും അപകടത്തില് ചാടിക്കുകയും ചെയ്യും. പലരംഗങ്ങളിലും ഇവര്ക്ക് അമളികളും പറ്റാറുണ്ട്.
 പഠിത്തത്തിലായാലും തൊഴിലായാലും ഇവര് ഒരിടത്തുതന്നെ പറ്റിപിടിച്ചു നില്ക്കാന് ആഗ്രഹിക്കുന്നില്ല. പലപ്പോഴും ജോലിസ്ഥലങ്ങള് മാറി മാറിക്കൊണ്ടിരിക്കും. താമസിക്കുന്ന വീടും മാറി മാറിക്കൊണ്ടിരിക്കും. അതുകാരണം ഒരു സ്ഥലത്തില് തന്നെയോ ഒരു വിഷയത്തില് തന്നെയോ അള്ളിപിടിച്ചിരിക്കുന്ന സ്വഭാവം ഇവരില് കാണുന്നില്ല. ഇവരുടെ ജാതകത്തില് ശനി ബലവാനാണെങ്കില് രസതന്ത്രത്തിലും, കണക്കിലും മിടുക്കന്മാരായിരിക്കും. ശുക്രന് ബലവാനാണെങ്കില് സംഗീതസാഹിത്യാദികൃതികളില് പ്രത്യേക സാമര്ത്ഥ്യം നേടും. ജീവിതത്തില് ഇവര്ക്ക് നല്ല അനുഭവങ്ങള് തുടര്ച്ചയായി ലഭിക്കുന്നില്ല. ശനി ഭാഗ്യകാരനാണെങ്കിലും അഷ്ടമാധിപന് കൂടിയായതാണ് ഇതിനുകാരണം. ശനിക്ക് അഷ്ടമാധിപത്യം ഉള്ളതുകൊണ്ട് ഇവര് സാധാരണയായി ദീര്ഘായുസ്സുക്കള് ആയിരിക്കും. മറ്റുള്ളവരുടെ കീഴില് ജോലി ചെയ്യാന് പോകാതെ തനിക്കു പ്രയോജനം ലഭിക്കത്തക്ക പ്രവര്ത്തനങ്ങളില് ഏര്പ്പെട്ടാല് ഇവര്ക്ക് കൂടുതല് പ്രയോജനം ലഭിക്കും.തിരുവാതിര നക്ഷത്രക്കാര്ക്ക് ഉപകാര സ്മരണ കുറയും, ഗര്വ്വ് കൂടുതലാണെന്നും പറയുന്നുണ്ട്. മാത്രമല്ല ചെറിയകാര്യങ്ങളില് പിണങ്ങി സന്ദര്ഭം വരുമ്പോള് തന്റെ പിടിപ്പുകേട് പുറത്ത് പ്രദര്ശിപ്പിക്കുകയും ചെയ്യും.സ്ത്രീകളോട് ഇവര്ക്ക് ആകര്ഷണം കൂടുതലാണ്.
 ഉപജീവനത്തിനു വേണ്ടി ഇവര്ക്ക് നാടുവിട്ട് അച്ഛനമ്മമാരില് നിന്നു അകന്നു നില്ക്കേണ്ടി വരും. ഇവരെകൊണ്ട് അച്ഛനമ്മമാര്ക്ക് വലിയ സാമ്പത്തിക പ്രയോജനം ഉണ്ടാകാറില്ല. ഇവര് സാധാരണ രണ്ടു ലക്ഷ്യങ്ങള്ക്കും ഫലത്തിനും വേണ്ടി ഒരേ സമയത്ത് പ്രവര്ത്തിക്കും. ഒരുവെടിക്ക് രണ്ടു പക്ഷി എന്നാണ് ഇവരുടെ സിദ്ധാന്തം. അതായത് ഒരു പ്രവര്ത്തനം കൊണ്ടു രണ്ടു തരത്തിലുള്ള പ്രയോജനം ഉണ്ടാക്കാന് ശ്രമിക്കും.തിരുവാതിരക്കാര്ക്ക് യൗവ്വനം കഴിഞ്ഞാണ് അഭിവൃദ്ധിയുണ്ടാകാനിടയുള്ളത്. ബാല്യകാലം അത്ര മെച്ചമായിരിക്കുകയില്ല. 

ദേവത: ശിവൻ
ഗണം: മാനുഷം
ഭൂതം:ജലം
മൃഗം: ശ്വാവ്
പക്ഷി: ചെമ്പോത്ത്
വൃക്ഷം:കരിമരം

  1. പുണര്തം നക്ഷത്രഫലം

പുണര്­തം നക്ഷ­ത്ര­ത്തില് ജനി­ച്ച­വര് സ്ഥി­ര­മായ ഒരു സ്വ­ഭാ­വം
പ്ര­ക­ടി­പ്പി­ക്കു­ന്നി­ല്ല. മത­പ­ര­മായ കാ­ര്യ­ങ്ങള്­ക്ക് ഏറെ ശ്ര­ദ്ധ നല്­കു­ന്ന ഇക്കൂ­ട്ടര് മാ­താ­പി­താ­ക്ക­ളു­ടെ­യും ഗു­രു­ക്ക­ന്മാ­രേ­യും ശു­ശ്രൂ­ഷി­ക്കു­ന്ന­തി­നും
ബഹു­മാ­നി­ക്കു­ന്ന­തി­നും വള­രെ പ്രാ­ധാ­ന്യം കല്­പ്പി­ക്കു­ന്നു. വള­രെ­വേ­ഗം
കോ­പി­ക്കു­ന്ന പ്ര­കൃ­ത­ക്കാ­രാ­ണി­വര്. സ്വ­ന്തം കാ­ര്യം നോ­ക്കി ജീ­വി­ക്കു­ന്ന ഈ നക്ഷ­ത്ര­ക്കാര് സത്യ­ത്തി­നും ധര്­മ്മ­ത്തി­നും നി­ര­ക്കാ­ത്ത യാ­തൊ­രു­വിധ
കര്­മ്മ­ങ്ങ­ളി­ലും ഏര്­പ്പെ­ടു­ന്നി­ല്ല. കൂ­ടാ­തെ ഇത്ത­രം പ്ര­വര്­ത്തി­കള് അവ­രെ ചൊ­ടി­പ്പി­ക്കു­ക­യും ചെ­യ്യു­ന്നു.
 അസത്യത്തിനും നീതിരഹിതമായ നേട്ടങ്ങള്ക്കും കൂട്ട് നില്ക്കാതവര്. മനസ്സിന് അംഗീകരിക്കാന് കഴിയാത്ത പ്രവൃത്തികള് കണ്ടാലുടന് പ്രതികരിക്കുന്നവര്, ഇഷ്ടമില്ലാത്ത കാര്യങ്ങള് വെട്ടിത്തുറന്നു പറയുന്നവര്. എന്നാല് ഈ പ്രതികരണം വര്ധിച്ച് പലപ്പോഴും ആവശ്യത്തില് ഏറെയുള്ള  സാഹസികത കാണിക്കുന്നതാണ് ഇവര്ക്കുള്ള ദോഷം  
ആഢം­ബ­ര­ജീ­വി­തം കൊ­തി­ക്കു­ന്ന ഇവ­രു­ടെ ജീ­വി­തം 32 വയ­സ്സി­നു­ശേ­ഷം ഗു­ണ­ക­ര­മാ­യി തീ­രു­ന്നു. വക്കീല്, വ്യ­വ­സാ­യി, പ്ര­ഭാ­ഷ­കന്, ലേ­ഖ­കന് എന്നീ മേ­ഖ­ല­ക­ളില് തി­ള­ങ്ങാന് ഇവര്­ക്കു കഴി­യു­ന്നു­. 

ഈ നക്ഷ­ത്ര­ത്തി­ലെ സ്ത്രീ­കള് അനാ­വ­ശ്യ സം­സാ­രം­മൂ­ലം വഴ­ക്കു­കള് വി­ളി­ച്ചു വരു­ത്തു­ന്നു. ശു­ദ്ധ­ഹൃ­ദ­യ­രായ അവര് ഭര്­ത്തൃ പരി­ച­ര­ണ­ത്തി­ന് ഏറെ പ്രാ­ധാ­ന്യം കല്­പ്പി­ക്കു­ന്നു. 

പ്ര­തി­കൂല നക്ഷ­ത്ര­ങ്ങള്  ആയി­ല്യം, പൂ­രം, അത്തം, 

കൂ­റ്  മി­ഥു­നം 3/4, കര്­ക്കി­ട­കം 1/4

ദേ­വത  അദി­തി­
ഗ­ണം  ദേ­വ­ഗ­ണം 
സ്ത്രീ­ന­ക്ഷ­ത്രം­
മൃ­ഗം  പൂ­ച്ച
പ­ക്ഷി  ചകോ­രം 
വൃ­ക്ഷം  മു­ള

  1. പൂയ്യം നക്ഷത്രഫലം

വാൽക്കണ്ണാടി രൂപത്തിൽ ആകാശത്തിൽ നിലകൊള്ളുന്ന 8 നക്ഷത്രങ്ങൾ ചേർന്ന രൂപമാണ് പൂയ്യം. പരിശ്രമശാലികളും മികച്ച വ്യക്തിത്വത്തിനുടമകളുമായിരിക്കും.ഏതു കാര്യത്തിലും അൽപ്പം മടിച്ചു നിന്നിട്ടേ മുന്നിലേക്ക് വരികയുള്ളൂ. കുലീന സ്വഭാവത്തിനുടമയായിരിക്കും. അന്ധവിശ്വാസത്തിനടിമപ്പെടാതെ യുക്തിസഹമായി പ്രവർത്തിച്ചു പോകും. കുടുംബസ്നേഹം, ഉപകാരസ്മരണ, ദാനശീലം, ബുദ്ധി, ക്ഷമ, കര്മ്മഗുണം എന്നീ ഗുണങ്ങളുടെ വിളനിലമായ ഇക്കൂട്ടര് വളരെ ഹൃദ്യമായി പെരുമാറാന് കഴിവുള്ളവരാണ്. മറ്റുള്ളവരുടെ ചിന്തകളെ അറിഞ്ഞ് അവരുടെ പ്രശ്നങ്ങളെ പരിഹരിക്കാനും ശ്രമിക്കും. കൂടാതെ മാറിയ പുതിയ പരിതസ്ഥിതിയോട് പൊരുത്തപ്പെടാനും അതിനോട് യോജിച്ച് പോകാനും ഇവര്ക്ക് പ്രത്യേക കഴിവ് ഉണ്ട്. അതുകൊണ്ട് തന്നെ ഒരേ രീതിയിലല്ലാതെ മാറി മാറി വരുന്ന ജോലികളില് വിജയിക്കാനും ഇവര്ക്കു സാധിക്കുന്നു. മറ്റുള്ളവര് ബഹുമാനിക്കുന്ന ലളിത ജീവിതമായിരിക്കും ഇവരുടേത്. മനസ്സിന് പൊതുവേ ബലക്കുറവായതിനാല് വളരെ ചെറിയ കാര്യങ്ങളില് പോലും വേവലാതിപ്പെടുമെന്നതാണ് ഇവരുടെ ദൗര്ബല്യം.
ഇവര് സ്വതന്ത്ര സ്വഭാവക്കാരായതു കൊണ്ടു മറ്റുള്ളവരുടെ അധികാരവും മേല്ക്കോയ്മയും തീരെ വകവച്ചുകൊടുക്കില്ല.

പ്രതികൂല നക്ഷത്രങ്ങള് ; മകം ,ഉത്രം,ചിത്ര

ദേവത ബൃഹസ്പതി 
ഗണം  ദേവഗണം
പുരുഷ നക്ഷത്രം
  മൃഗം  ആട് 
പക്ഷി  ചകോരം
വൃക്ഷം അരയാല്

  1. ആയില്യം നക്ഷത്രഫലം

ജ്യോതിഷത്തിലെ ഒൻപതാമത്തെ നാളാണ് ആയില്യം. ഹിന്ദു ജ്യോതിഷത്തിൽ ആശ്ലേഷ എന്നറിയപ്പെടുന്നു.ആയില്യം അഥവാ ആശ്ലേഷ എന്ന വാക്കിന്റെ അർഥം ആലിംഗനം എന്നാണ്..കർക്കിടകരാശിയിൽപ്പെടുന്ന ഈ നാളിന്റെ ദേവത നാഗമാണ്.
 ഇവര് വളരെപെട്ടെന്നു പ്രസാദിക്കുകയും പെട്ടെന്ന് തന്നെ വിഷാദം ബാധിക്കുന്നവരുമായിരിക്കും. അതുപോലെ  ഇവര് കര്ക്കശമായി പറയുകയും  ദയഇല്ലാതെ പെരുമാറുകയും ചെയ്യും. വിട്ടുവീഴ്ചമനോഭാവം  കുറവായിരിക്കും. ആജ്ഞാശക്തിയും  നേതൃത്വം വഹിക്കാനുള്ള കഴിവും ഇവര്ക്ക് ജന്മസിദ്ധമായിട്ടുണ്ട്. അധികാരസ്ഥാനങ്ങളില്  എത്തിചേരാന്  ആഗ്രഹിക്കുകയും അതിനായി  അത്യാധ്വാനം ചെയ്യുകയും  ചെയ്യും. എല്ലാവരോടും മാന്യമായി സംസാരിക്കുകയും  പെരുമാറുകയും ചെയ്യുമെങ്കിലും സ്വന്തം  നേട്ടങ്ങളായിരിക്കും മനസ്സിലെ ലക്ഷ്യം.
അഭിവൃദ്ധിക്കായി  അത്യാധ്വാനം ചെയ്യുമെങ്കിലും ആര്ഭാടങ്ങള്ക്കു വേണ്ടി അമിതമായി ചെലവു ചെയ്യുന്ന സ്വഭാവവും ഉണ്ടാകും. നിയന്ത്രണങ്ങള് പൊതുവേ ഇഷ്ടപെടുകയില്ല. സ്വന്തം ഇഷ്ടമനുസരിച്ച് പ്രവര്ത്തിക്കാന് ആരെങ്കിലും തടസ്സം നിന്നാല് അവരില് നിന്ന് ഒഴിഞ്ഞ് മാറുകയും അവരെ വെറുക്കുകയും ചെയ്യും. എല്ലാം സമ്മതിച്ചുകൊടുക്കുന്നവരെ  മാത്രമേ  സുഹൃത്തുക്കളായി  അംഗീകരിക്കുകയുള്ളൂ. അവരെ സഹായിക്കുകയും ചെയ്യും.  ഈ സ്വഭാവം ജീവിതപങ്കാളി മനസ്സിലാക്കിയാല് വിവാഹജീവിതം വലിയ പ്രശ്നമില്ലാതെ കടന്നു പോകും. ജീവിതപങ്കാളിയില് നിന്ന് സ്നേഹം കൂടുതല് ആഗ്രഹിക്കുന്നവരാണ് ഈ നാളുകാര്
എല്ലാവരെയും സംശയദൃഷ്ടിയോടുകൂടി നോക്കുകയും ചില കാര്യങ്ങളില് ലുബ്ദവും ചില കാര്യങ്ങളില് ധാരാളിത്തവും കാണിക്കും. അധികമായി ആരോടും അടുക്കാത്ത സ്വഭാവമാണ് ഇവര്ക്കുള്ളത്. നിര്ബന്ധബുദ്ധികൂടും. പിണക്കം തോന്നുന്നവരോട് വളരെ ക്രൂരമായി ചിലപ്പോള്  പെരുമാറിയെന്നുവരും. അവരില് നിന്ന് അകന്ന് കഴിയാന് പ്രത്യേകം ശ്രദ്ധിക്കും. എപ്പോഴും ഗൗരവഭാവം മുഖത്തുണ്ടാവും.  എന്നാല്  വളരെ  അടുപ്പമുള്ളവരുടെ മുന്പില്  എല്ലാം തുറന്നു പറയുന്ന സ്വഭാവമുണ്ടാവും. ആശങ്കയും ഭയവും മനസ്സിനെ അലട്ടികൊണ്ടിരിക്കും. വളരെ ചുരുക്കം ആളുകളെ മാത്രമേ ആത്മാര്ത്ഥമായി സ്നേഹിക്കുകയുള്ളൂ. ആരെയും പൂര്ണ്ണമായി വിശ്വസിക്കുകയില്ല. എന്നാല് എല്ലാവരോടും ലോഹ്യത്തില് കഴിയാന് ശ്രമിക്കും
 ധനവും ഭാഗ്യവും ഉണ്ടാകും .പെട്ടെന്ന് ക്ഷോഭിച്ച് സാഹസപ്രവര്ത്തികള് ചെയ്തെന്നു വരും. ഇതുമൂലം  പൊതുപ്രവര്ത്തനങ്ങളിലും ജോലിസ്ഥലത്തും, തൊഴിലിലും ശത്രുക്കള് ഉണ്ടായെന്നു വരും. എല്ലാപ്രവര്ത്തനങ്ങളും വളരെ ചിട്ടയായി ചെയ്യണമെന്ന് നിര്ബന്ധമുണ്ടാകും. വിജയപരാജയങ്ങള്  ഒന്നിടവിട്ട് ജീവിതത്തില് ഉണ്ടാകും. എന്തിനെപറ്റിയും  എപ്പോഴും  ആകുലപ്പെടും. സ്വജനങ്ങളില് നിന്ന് പ്രയോജനം  പൊതുവേ കുറയും. അവരെ സഹായിച്ചാലും അവരില് നിന്ന് തിരികെ സഹായം കിട്ടാന് ബുദ്ധിമുട്ടാണ്.


 പ്ര­തി­കൂല നക്ഷ­ത്ര­ങ്ങൾ : പൂ­രം, അത്തം, ചോ­തി, അവി­ട്ടം 1/2, ചത­യം,
പൂ­രു­രു­ട്ടാ­തി­

മൃ­ഗം : കരി­മ്പൂ­ച്ച
പ­ക്ഷി : ചകോ­രം
വൃ­ക്ഷം : നാ­­കം 
ദേ­വത :നാഗം
ഗ­ണം : അസു­ര­ഗ­ണം
ലിംഗം :പു­രു­ഷ­ന­ക്ഷ­ത്രം­

  1. മകം നക്ഷത്രഫലം

മകം നക്ഷത്രത്തില് ജനിക്കുന്നവര്ക്ക് ദൈവഭക്തി, പിതൃഭക്തി, ധനസമൃദ്ധി, ഉത്സാഹം എന്നീ ഗുണങ്ങളുണ്ടായിരിക്കും. ഭൃത്യന്മാരും അനുഭവയോഗവും ഉണ്ടായിരിക്കും. ബുദ്ധിശക്തിയും വിജ്ഞാനശക്തിയും പ്രദര്ശിപ്പിക്കും. വിനയാന്വിതനും ആയിരിക്കും. ഗുരുഭക്തിയുണ്ടായിരിക്കും. സ്വയം യത്നിച്ച് ഉന്നതപദവിയില് എത്തിച്ചേരും. ജന്മസ്ഥലം വിട്ടുതാമസിക്കുന്നതിന് സാദ്ധ്യത കൂടുന്നു. സഹോദരന്മാരെ അങ്ങോട്ട് സഹായിക്കുമെങ്കിലും കുടുംബാംഗങ്ങളില് നിന്നും സഹായം തിരിച്ചുകിട്ടാനുള്ള സാദ്ധ്യത തുലോം കുറവാണ്. ചിലപ്പോഴൊക്കെ മുന്കോപവും തന്നിഷ്ടവും പ്രദര്ശിപ്പിച്ചുകളയും എന്നതൊരു ന്യൂനതയാണ്. ഉന്നതരായ വ്യക്തികളുമായി സൗഹൃദം നിലനിര്ത്തും.
സൗന്ദര്യവും അറിവും ഉള്ളവരായിരിക്കും. ധാരാളം ശത്രുക്കളും അസൂയാലുക്കളും ഉണ്ടാകും.
മ­കം നക്ഷ­ത്ര­ത്തില് ജനി­ച്ച­വര് പ്രസന്നഭാവക്കാരും സ്നേഹമുള്ളവരും  ഈശ്വര ഭക്തി­യു­ള്ള­വ­രാ­യി­രി­ക്കും. വള­രെ സൌ­മ്യ­മായ മു­ഖ­ത്തോ­ട് കൂ­ടിയ ഇവര് നി­ഷ്ക­ള­ങ്ക­രാ­യി­രി­ക്കും. വലിയ അഭി­മാ­നി­ക­ളായ ഇവര് ക്ഷി­പ്ര­കോ­പി­ക­ളും ആഢം­ബര പ്രി­യ­രു­മാ­ണെ­ങ്കി­ലും നല്ല­യാ­ളു­ക­ളു­ടെ ബഹു­മാ­ന­ത്തി­ന് വള­രെ പെ­ട്ടെ­ന്ന് പാ­ത്ര­മാ­യി­ത്തീ­രു­ന്നു. വി­ദ്യാ­സ­മ്പ­ന്ന­രും സൌ­ന്ദ­ര്യ­വും സമ്പ­ത്തും കൊ­ണ്ട് അനു­ഗ്ര­ഹീ­ത­രു­മായ ഇവര് കള­ങ്ക­മ­റ്റ ഹൃ­ദ­യ­ത്തി­ന് ഉട­മ­ക­ളു­മാ­യി­രി­ക്കും. ഈ നക്ഷ­ത്ര­ക്കാര് തങ്ങള് തീ­രു­മാ­നി­ച്ചു­റ­പ്പി­ച്ച കാ­ര്യ­ങ്ങ­ളില് നി­ന്ന് ഒരി­ക്ക­ലും പി­ന്മാ­റി­ല്ല. വള­രെ സന്തോ­ഷ­ക­ര­മായ ഒരു വൈ­വാ­ഹിക ജീ­വി­തം ഇക്കൂ­ട്ടര്­ക്ക് കാ­ണു­ന്നു­ണ്ടെ­ങ്കി­ലും ചു­രു­ക്കം ചി­ല­രില് പരാ­ജ­യ­വും കാ­ണ­പ്പെ­ടു­ന്നു­. 
സ്വ­ന്തം കു­ടും­ബ­ത്തോ­ടും കു­ല­ത്തോ­ടും അത്യ­ധി­കം കൂ­റു പു­ലര്­ത്തു­ന്ന ഈ നക്ഷ­ത്ര­ത്തില് ജനി­ച്ച സ്ത്രീ­കള് വീ­ടി­ന് വി­ള­ക്കാ­യി­രി­ക്കും. യഥാര്­ത്ഥ പതിസേവ നട­ത്തു­ന്ന ഇവര് സൌ­ന്ദ­ര്യ­വും സമ്പ­ത്തു­മു­ള്ള അസാ­മാ­ന്യ വ്യ­ക്തി­ത്വ­ത്തി­നു­ട­മ­ക­ളു­മാ­യി­രി­ക്കും. എല്ലാ സൌ­ഭാ­ഗ്യ­ങ്ങ­ളും കനി­ഞ്ഞി­ട്ടു­ണ്ടെ­ങ്കി­ലും മന­സ്സ­മാ­ധാ­നം ഇവര്­ക്ക് വള­രെ അക­ലെ­യാ­യി­രി­ക്കും­.

 മകം നക്ഷത്രവും ഞായറും ഒത്തുവരുന്ന ദിവസം സൂര്യ പ്രീതി അല്ലെങ്കില് ശിവപ്രീതി കര്മ്മങ്ങള് നടത്തണം.

 പ്ര­തി­കൂല നക്ഷ­ത്ര­ങ്ങള്  ഉത്രം, ചി­ത്തി­ര, വി­ശാ­ഖം, പൂ­രു­രു­ട്ടാ­തി 1/4, ഉതൃ­ട്ടാ­തി, രേ­വ­തി­

മൃ­ഗം  എലി­
പക്ഷി  ചകോ­രം­
വൃ­ക്ഷം  പേ­രാല്
ദേ­വത  ­പിതൃക്കള്
ഗ­ണം  അസു­ര­ഗ­ണം­
പു­രു­ഷ­ന­ക്ഷ­ത്രം­
ചുവപ്പ് അനുകൂലനിറമാണ്.
അനുകൂലരത്നംവൈഡൂര്യം

  1. പൂരം നക്ഷത്രഫലം

ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ പതിനൊന്നാമത്തേതാണ് പൂരം.
 ഐ­ശ്വ­ര്യം, നീ­തി­ബോ­ധം, സദ്സ­ന്താ­ന­ങ്ങള്, ശത്രു­ജ­യം എന്നി­വ­കൊ­ണ്ട് പൂ­രം നക്ഷ­ത്ര­ത്തില് ജനി­ച്ച പു­രു­ഷ­ന്മാര് അനു­ഗ്ര­ഹീ­ത­രാ­യി­രി­ക്കു­ന്ന­തി­നാ­ലാ­വാം, പൂ­രം പി­റ­ന്ന പു­രു­ഷന് എന്ന ചൊ­ല്ലു­ണ്ടാ­യ­തു തന്നെ. മധു­ര­ഭാ­ഷ­ണം, അഭി­മാ­നം, മാ­ന്യത എന്നി­വ­യും പൂ­രം നക്ഷ­ത്ര­ക്കാ­രു­ടെ പ്ര­ത്യേ­ക­ത­ക­ളാ­ണ്. അന്യാ­യം കണ്ടാല് എതിര്­ക്കു­ന്ന ഇക്കൂ­ട്ടര് മറ്റു­ള്ള­വ­രു­ടെ കഷ്ട­പ്പാ­ടു­ക­ളില് ദുഃ­ഖി­ക്കു­മെ­ങ്കി­ലും ഒരു സഹാ­യ­വും ചെ­യ്യി­ല്ല. ഇവര്­ക്ക് ശത്രു­ക്കള് ഉണ്ടാ­യി­രി­ക്കും. ബാ­ല്യ­ത്തില് വി­ദ്യാ­ഭ്യാ­സ­മുള്­പ്പെ­ടെ അനു­കൂല സാ­ഹ­ച­ര്യ­മാ­യി­രി­ക്കി­ല്ലെ­ങ്കി­ലും 45 വയ­സ്സി­നു­ശേ­ഷം ഇവര്­ക്ക് നല്ല കാ­ല­മാ­യി­രി­ക്കും
പൂരം നക്ഷത്രത്തില് ജനിക്കുന്നവര്ക്ക് വലിയ സാമര്ത്ഥ്യം, സഞ്ചാരശീലം, തേജസ് എന്നീ ഗുണങ്ങള് ഉണ്ടായിരിക്കും. മറ്റുള്ളവര്ക്ക് അനിഷ്ടമായ കാര്യങ്ങളൊന്നും പറയുകയില്ല. ദാനധര്മ്മങ്ങള് ചെയ്യും. വളരെയധികം ഓര്മ്മശക്തിയുണ്ടായിരിക്കും. സംഭാഷണമാധുര്യവും വാദപ്രതിവാദചാതുര്യവും കൊണ്ട് ആരെയും പാട്ടിലാക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി നേടുവാന് വളരെ എളുപ്പമാണ്. സ്വാശ്രയശീലനാണെങ്കിലും മറ്റുള്ളവരുടെ സഹായത്തോടുകൂടി മാത്രമേ പദ്ധതികള് നടപ്പാക്കാന് കഴിയുകയുള്ളൂ. ആത്മാര്ത്ഥ സുഹൃത്തുക്കളുടെ എണ്ണവും കുറവായിരിക്കും. സത്യസന്ധനും വിവേകിയും ആയിരിക്കും. അതുകൊണ്ട് ജീവിതത്തില് വിജയശ്രീലാളിതനാകും.

പ്ര­തി­കൂല നക്ഷ­ത്ര­ങ്ങള്  അത്തം, ചോ­തി, അനി­ഴം

 രാഹു, ശനി, ചന്ദ്ര ദശകളില് പൂരം നക്ഷത്രക്കാര് ദോഷപരിഹാരം ചെയ്യണം. അനുജന്മനക്ഷത്രങ്ങളായ ഭരണി, പൂരാടം എന്നിവയിലും പിന്നെ ജന്മനക്ഷത്രദിവസങ്ങളിലും ക്ഷേത്രദര്ശനം നടത്തണം. പൂരവും വെള്ളിയും ഒത്തുവരുന്ന ദിവസം പ്രത്യേകവഴിപാടുകളും പൂജകളും നടത്തണം. മഹാലക്ഷ്മി, അന്നപൂര്ണ്ണേശ്വരി, യക്ഷിയമ്മ എന്നിവരുടെ ക്ഷേത്രങ്ങളിലൊന്നില് വഴിപാട് നടത്തണം. പൂരവും ഞായറും ഒത്തുവരുന്ന ദിവസം ആദിത്യപൂജ നടത്തുകയും ശിവക്ഷേത്രദര്ശനം നടത്തുകയും ചെയ്യണം. ജന്മനാളില് പതിവായി ലക്ഷ്മീപൂജ നടത്തുന്നത് അത്യുത്തമം ആകുന്നു

ചുവപ്പ്, വെള്ള, ഇളം നീല എന്നീ നിറങ്ങള് അനുകൂലം.  
അനുകൂലരത്നം വജ്രം

വൃ­ക്ഷം  പ്ലാ­ശ്
 മൃ­ഗം  ചു­ണ്ടെ­ലി­
പ­ക്ഷി  ചകോ­രം
 ദേ­വത  ആര്യ­മാ­വ്
ഗ­ണം  മനു­ഷ്യ­ഗ­ണം­
സ്ത്രീ­ന­ക്ഷ­ത്രം 

  1. ഉത്രം നക്ഷത്രഫലം

ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ പന്ത്രണ്ടാം നക്ഷത്രമാണ് ഉത്രം . ഹിന്ദു ജ്യോതിഷത്തിൽ ഉത്തരഫാൽഗുനി എന്നറിയപ്പെടുന്ന ജ്യോതിഷ നക്ഷത്രമാണ് ഉത്രം നക്ഷത്രം. ഇതിന്ടെ ആദ്യകാൽഭാഗം ചിങ്ങരാശിയിലും അവസാനമുക്കാൽഭാഗം കന്നിരാശിയിലും ആണ്.
ഇവരില് പുരുഷ സ്വഭാവമാണ് മുന്നിട്ടു നിൽക്കുന്നത്. വലിയ അഭിമാനികളായ ഇവര്  കഠിന പ്രയത്നത്തിലൂടെ ഘട്ടം ഘട്ടമായി മുന്നേറും. നീതിവിട്ടൊരു കാര്യം ഇവരിൽ നിന്നും പ്രതീക്ഷിക്കേണ്ട. നേതൃപാടവവുമുണ്ടാകും , ഉദ്ദേശകാര്യം നടത്തിക്കുകയും ചെയ്യും. ആത്മീയത മുഖ മുദ്രയായിരിക്കും. 
ഉത്രം നക്ഷത്രത്തില് ജനിക്കുന്നവര്ക്ക് ദേഹസൗന്ദര്യം, സുഖം, വിദ്യ എന്നീ ഗുണങ്ങളുണ്ടായിരിക്കും. വിദ്യാഭ്യാസം സിദ്ധിച്ചാല് അതുവഴി ധാരാളം ധനം സമ്പാദിക്കും. 
എല്ലാര്ക്കും ഇഷ്ടപ്പെടുന്ന സ്വഭാവമായിരിക്കും. പൊതുവേ വലിയ അഭിമാനിയും സൗന്ദര്യബോധാമുള്ളവരും ആയിരിക്കും. സാഹിത്യാദി കലകളിലുള്ള താല്പര്യം മൂലം മറ്റുള്ളവരുടെ ആദരവിന് പാത്രീഭവിക്കും. എല്ലാ കാര്യങ്ങളിലും വിശാലമനസ്കതയും ശുഭാപ്തിവിശ്വാസവും പ്രദര്ശിപ്പിക്കും. ആരംഭത്തില് എളിയ നിലയിലും, ക്രമേണ പഠിച്ചും പ്രവര്ത്തിച്ചും ജീവിതത്തില് ഉയര്ന്ന നിലയിലുമെത്തിച്ചേരും.
 ബിസിനസ്സിലും വിവാഹസംബന്ധമായ കാര്യങ്ങളിലും മറ്റുള്ളവര്ക്ക് ആശ്രയമായി വര്ത്തിക്കും. ഉത്തരവാദിത്വമേറ്റെടുത്ത് വിജയത്തിലെത്തിക്കുവാന് അത്യദ്ധ്വാനം ചെയ്യുന്നതും സാധാരണമാണ്. ഇവര് കുടുംബത്തിലെ പ്രമാണിയും ജനസമ്മതരുമായിരിക്കും. എല്ലാരോടും സ്നേഹപൂര്വ്വം മാന്യമായി പെരുമാറും. ധനവും സുഖവും അനുഭവയോഗ്യമാകും.

 ഈ നക്ഷത്രത്തില് ജനിച്ച സ്ത്രീകളുടെ മുഖത്ത് മറുകടയാളം കാണപ്പെടാറുണ്ട്. ഉത്രം നക്ഷത്രത്തില് ചിങ്ങക്കൂറില് ജനിച്ച സ്ത്രീകളുടെ ദാമ്പത്യജീവിതം ദുഖം നിറഞ്ഞതായിരിക്കുമെങ്കിലും ശാന്തശീലരും സൌമ്യരുമായിരിക്കും. ഭര്ത്താവില് നിന്നും സന്താനങ്ങളില്നിന്നും എക്കാലത്തും സമാധാനവും, സന്തോഷം ലഭിക്കുന്നവരായിരിക്കും ഇക്കൂട്ടര്.

 പ്രതികൂല നക്ഷത്രങ്ങള്  ചിത്തിര, വിശാഖം, തൃക്കേട്ട,

 അനുജന്മ നക്ഷത്രങ്ങളായ കാര്ത്തിക, ഉത്രാടം എന്നിവയിലും നക്ഷത്രദിവസവും ശിവക്ഷേത്രത്തില് യഥാശക്തി പൂജകള് നടത്തണം

 ചൊവ്വ, ബുധ, വ്യാഴ ദശകളില് ഉത്രം നക്ഷത്രക്കാര് ദോഷപരിഹാരം ചെയ്യണം. ഞായറും ഉത്രവും ഒന്നിച്ച് വരുന്ന ദിവസം സൂര്യദേവനെ ഭജിക്കുന്നത് അത്യുത്തമം ആയി ഭവിക്കും. ഞായറാഴ്ചകളില് സൂര്യോദയം തുടങ്ങി ഒരു മണിക്കൂര് വരെയുള്ള സൂര്യകാലഹോരയില്, കുളിച്ച് ഈറനോടെ ഇലവെയിലില് നിന്ന് ഒരു പ്രാവശ്യം 'ആദിത്യഹൃദയം' വിഹിതമായ ഒരു കാര്യത്തിനായി ഭക്തിയോടെയും ആത്മസമര്പ്പണത്തോടെയും ജപിച്ചാല് ഉടന് ഫലം ലഭിക്കുന്നതാണ്. 
കന്നിക്കൂറുകാര് നിത്യേന ഭാഗവതം പാരായണം ചെയ്യുന്നതും ശ്രീകൃഷ്ണക്ഷേത്രദര്ശനം നടത്തുന്നതും ഉത്തമം ആകുന്നു.

 മൃഗം  ഒട്ടകം
പക്ഷി  കാകന്
വൃക്ഷം  ഇത്തി
 ഗണം  മനുഷ്യഗണം
പുരുഷനക്ഷത്രം
ദേവത ഭഗന്
അനുകുല നിറം ; ചുവപ്പ്, പച്ച, കാവി

  1. അത്തം നക്ഷത്രഫലം

ജ്യോതിഷത്തിൽ പതിമൂന്നാമത്തെ നക്ഷത്രമായ അത്തംകന്നിരാശിയിൽപ്പെടുന്നു

പൊതുവേ സ്ത്രീകൾക്ക് ഗുണകരമെന്ന് ജ്യോതിഷത്തിന്റെ അടിസ്ഥാനത്തിൽ കരുതിപ്പോരുന്ന ഈ നാളിനെ സംബന്ധിച്ച് ‘പെണ്ണത്തം പൊന്നത്തം’ എന്നൊരു ചൊല്ല് തന്നെ മലയാളനാട്ടിൽ നിലവിലുണ്ട്. ഈ നക്ഷത്രത്തില് ജനിച്ചവര് വിദ്യാസമ്പന്നരും ജിജ്ഞാസുക്കളുമായിരിക്കും. കുലീനത, അധ്വാനശീലം, വശീകരണ ശക്തി എന്നിവയും ഇവരില് കാണാം. ശാന്തത, ആത്മനിയന്ത്രണം, അടുക്കും ചിട്ടയും ഉള്ള ജീവിതശൈലി എന്നിവയും ഇവരുടെ ലക്ഷണങ്ങളാണ്. ജീവിതത്തില് ഉയര്ച്ച താഴ്ചകള് തുടര്ച്ചയായി ഇവര്ക്ക് അനുഭവവേദ്യമാകും. കൗശലവും സ്വാര്ത്ഥതയും ചിലരുടെ സ്വഭാവമാണ്. നിരൂപണം, മറ്റുള്ളവരുടെ കുറ്റങ്ങള് കണ്ടുപിടിക്കുക എന്നിവ ഇവരുടെ സ്വഭാവമാണ്. വാര്ദ്ധക്യ കാലമായിരിക്കും ഇവര്ക്ക് പൊതുവെ ഐശ്വര്യപ്രദം. അധികാരശക്തിയുള്ള തൊഴിലുകളിലാണ് ഇവര് വിജയിക്കുക. സൃഷ്ടിപരമായ പ്രവര്ത്തനങ്ങള്, വാക്കുകളുടെ ആകര്ഷകത്വം, ലഹരിവസ്തുക്കളോടുള്ള താല്പര്യം, വീടുവിട്ടുള്ള താമസം തുടങ്ങിയവയും ഇവരുടെ ലക്ഷണങ്ങളാണ്. ഈ നക്ഷത്രത്തില് ജനിക്കുന്ന സ്ത്രീകള് ആകര്ഷകത്വം, ഐശ്വര്യം, കുലീനത എന്നിവയാല് അനുഗ്രഹീതരായിരിക്കും.

 രാഹു, ശനി, കേതു എന്നീ ദശാകാലങ്ങള് പൊതുവെ അശുഭകരമായേക്കാമെന്നതിനാല് ഇക്കാലത്ത് ഇവര് വിധിപ്രകാരം ദോഷപരിഹാരകര്മങ്ങള് അനുഷ്ഠിക്കേണ്ടതാണ്. അത്തം, തിരുവോണം, രോഹിണി നക്ഷത്രങ്ങളില് ക്ഷേത്രദര്ശനം, മറ്റു പൂജാദികാര്യങ്ങള് എന്നിവയ്ക്ക് ഉത്തമം. ചന്ദ്രപ്രീതികരമായ കര്മങ്ങള് അനുഷ്ഠിക്കുക, ദുര്ഗ്ഗാദേവിയെ ഭജിക്കുക എന്നിവ അത്തം നക്ഷത്രക്കാര്ക്ക് ഉത്തമമാണ്. ചന്ദ്രന് ജാതകത്തില് പക്ഷബലമില്ലെങ്കില് ഭദ്രകാളിയെയാണു ഭജിക്കേണ്ടത്. പക്ഷബലമുള്ളവര് പൗര്ണമിയില് ദുര്ഗ്ഗാപൂജ നടത്തുന്നതും നന്നായിരിക്കും. അത്തം നക്ഷത്രവും തിങ്കളാഴ്ചയും ചേര്ന്നുവരുന്ന ദിവസം സവിശേഷപ്രാധാന്യത്തോടെ ക്ഷേത്രദര്ശനവും വ്രതാനുഷ്ഠാനങ്ങളും നടത്താവുന്നതാണ്. രാശ്യാധിപനായ ബുധനെ പ്രീതിപ്പെടുത്തുന്ന കര്മങ്ങള്, ശ്രീകൃഷ്ണക്ഷേത്രദര്ശനം, ഭാഗവതപാരായണം തുടങ്ങിയവയും അനുഷ്ഠിക്കാവുന്നതാണ്. രാശ്യാധിപനായ ബുധനെ പ്രീതിപ്പെടുത്തുന്ന കര്മങ്ങള്, ശ്രീകൃഷ്ണക്ഷേത്രദര്ശനം, ഭാഗവത പാരായണം തുടങ്ങിയവയും അനുഷ്ഠിക്കാവുന്നതാണ്

 പ്രതികൂലനക്ഷത്രങ്ങള്ചോതി, അനിഴം, മൂലം, അശ്വതി, ഭരണി, കാര്ത്തിക ആദ്യപാദം എന്നിവ ഇവര്ക്ക് പ്രതികൂല നക്ഷത്രങ്ങളാണ്.പ്രതികൂലമായ നക്ഷത്രങ്ങളില് ശുഭകര്മങ്ങള് ഒഴിവാക്കേണ്ടതാണ്. ആ നക്ഷത്രത്തില്പ്പെട്ടവരുമായി കൂട്ടുപ്രവര്ത്തനങ്ങള്, അവരെ കണികാണല്, അവര്ക്കുവേണ്ടി ജാമ്യം നില്ക്കുക തുടങ്ങിയ കാര്യങ്ങള് ഒഴിവാക്കണം.

നക്ഷത്രമൃഗംപോത്ത്,
വൃക്ഷംഅമ്പഴം,
ഗണംദേവം,
യോനിസ്ത്രീ,
പക്ഷികാക്ക,
ഭൂതംഅഗ്നി.
നക്ഷത്രദേവത സൂര്യനാണ്

  1. ചിത്ര നക്ഷത്രഫലം

കന്നി നക്ഷത്രരാശിയിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രമാണ് ചിത്രഅഥവാ ചിത്തിര (Alpha Virginis). തിളക്കം കൂടിയ നക്ഷത്രങ്ങളിൽ പതിനഞ്ചാം സ്ഥാനമാണ് ചിത്രക്കുള്ളത്.
27 നക്ഷത്രങ്ങളിൽ മധ്യത്തിൽ വരുന്ന താരമാണ് ചിത്തിര. ഇരുവശത്തുമായി 13 വീതം നക്ഷത്രങ്ങൾ കോർത്ത് ഒരു മാലയുണ്ടാക്കിയാൽ അതിലെ ലോക്കറ്റുപോലെ ശോഭിക്കുന്നതാണ് ചിത്തിര. ഏതറ്റം വരെ പോയും കാര്യങ്ങൾ സാധിക്കുവാൻ കഴിവുള്ളവരാണിവർ. കാണം വിറ്റും ഓണം ഉണ്ണുമെന്ന് നിർബന്ധം പിടിക്കുന്നവരാണിവർ. കടും പിടുത്തത്തിന്റെ ഭാഗമായി പലരും സ്വന്തം കിടപ്പാടം വരെ വിറ്റുതുലക്കും. ചിത്രഗുപ്തന്റെ നക്ഷത്രമാണ് ചിത്തിര. അദ്ദേഹത്തെ ഒരു കാര്യവും മറയ്ക്കാൻ ആർക്കും സാധ്യമല്ല. തെറ്റിന് ശിക്ഷ എന്ന നടപടിക്രമമുള്ളവരാണിവർ. 

വ്യാഴം,ബുധൻ,ശുക്രൻ  എന്നീ ദശാകാലങ്ങള് പൊതുവെ അശുഭകരമായേക്കാമെന്നതിനാല് ഇക്കാലത്ത് ഇവര് വിധിപ്രകാരം ദോഷപരിഹാരകര്മങ്ങള് അനുഷ്ഠിക്കേണ്ടതാണ്.

 പ്രതികൂലനക്ഷത്രങ്ങള് വിശാഖം,ത്രിക്കേട്ട,പൂരാടം എന്നിവ ഇവര്ക്ക് പ്രതികൂല നക്ഷത്രങ്ങളാണ്.പ്രതികൂലമായ നക്ഷത്രങ്ങളില് ശുഭകര്മങ്ങള് ഒഴിവാക്കേണ്ടതാണ്. ആ നക്ഷത്രത്തില്പ്പെട്ടവരുമായി കൂട്ടുപ്രവര്ത്തനങ്ങള്, അവരെ കണികാണല്, അവര്ക്കുവേണ്ടി ജാമ്യം നില്ക്കുക തുടങ്ങിയ കാര്യങ്ങള് ഒഴിവാക്കണം.

 നക്ഷത്രമൃഗംആൾപുലി
വൃക്ഷംകൂവളം,
ഗണംഅസുരൻ
യോനിസ്ത്രീ,
പക്ഷികാക്ക,
ഭൂതംഅഗ്നി.
 നക്ഷത്രദേവത ത്വഷ്ടാവ്

  1. ചോതി നക്ഷത്രഫലം

അവ്വപുരുഷൻ എന്ന നക്ഷത്രരാശിയിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രമാണ് ചോതി(ഇംഗ്ലീഷ്: Arcturus, ആർക്റ്ററസ്). ഭൂമിയിൽ നിന്ന് 36 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്നു. ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഒന്നാണിത്. ഹിന്ദു ജ്യോതിഷത്തിൽ സ്വാതി എന്നറിയപ്പെടുന്നു.ഈ നക്ഷത്രത്തില് ജനിക്കുന്നവര് സമര്ത്ഥരും, സുഖമുള്ളവരുമായിരിക്കും. ദാനശീലം ഇവരുടെ പ്രത്യേകതയാണ്. ധര്മിഷ്ഠത, ദയ എന്നിവയും ചോതിയുടെ ഗുണങ്ങളാണ്. ധനസമ്പാദനത്തില് താല്പര്യമുള്ള ഇവര് അതിനുവേണ്ടി ബുദ്ധിപരമായും ആകര്ഷകമായും സംസാരിക്കുകയും പ്രവര്ത്തിക്കുകയും ചെയ്യും. സംഗീതം, സിനിമ, ലളിതകലകള് തുടങ്ങിയവയില് തല്പരരായിരിക്കും. ഇവരുടെ വിവാഹത്തില് പല ക്ലേശങ്ങളും വന്നു ഭവിക്കാറുണ്ട്.മുന്കോപം, സ്വതന്ത്രചിന്ത പരോപകാരതാല്പര്യം, മാനുഷികത എന്നിവയും ഇവരുടെ സ്വഭാവസവിശേഷതകളില്പ്പെടുന്നു. യാഥാര്ത്ഥ്യങ്ങളേക്കാള് സ്വപ്നങ്ങളുടെ ലോകത്ത് അഭിരമിക്കാനാവും ചില ചോതിക്കാര്ക്ക് താല്പര്യം.
 നിരീക്ഷണ പാടവവും, ബുദ്ധിശക്തിയും, വിവേചനശക്തിയും ജന്മസിദ്ധമാകുന്നു. സഹായമഭ്യര്ത്ഥിക്കുന്ന ആരേയും സഹതാപത്തോടെ അഭിമുഖീകരിക്കും. എന്നാല് നല്ല സുഹൃത്തുക്കളേയും കപടനാട്യക്കാരേയും തിരിച്ചറിയാനുള്ള കഴിവുണ്ടെന്ന് സ്വയം അഭിമാനിക്കുമെങ്കിലും യഥാര്ത്ഥത്തില് ആ കഴിവില്ലാത്തതിനാല് പലരില് നിന്നും തിരിച്ചടിയും ആക്ഷേപവും കേള്ക്കേണ്ടിയും വരുന്നതാണ്

 ഈ നക്ഷത്രത്തില് ജനിച്ച സ്ത്രീകള് നന്മയും സത്യസന്ധതയും ഉള്ളവരായിരിക്കും. സ്വഭാവഗുണമുള്ള ഇവര് കുടുംബജീവിതത്തില് വിജയിക്കുന്നു.

.പ്രതികൂല നക്ഷത്രങ്ങള് അനിഴം, മൂലം, ഉത്രാടം, കാര്ത്തിക അവസാന മൂന്നുപാദങ്ങള്, രോഹിണി, മകയിരം ആദ്യപകുതി എന്നിവയാണ് പ്രതികൂല നക്ഷത്രങ്ങള്.
പ്രതികൂലമായ നക്ഷത്രങ്ങളില് ശുഭകര്മങ്ങള് ഒഴിവാക്കേണ്ടതാണ്. ആ നക്ഷത്രത്തില്പ്പെട്ടവരുമായി കൂട്ടുപ്രവര്ത്തനങ്ങള്, അവരെ കണികാണല്, അവര്ക്കുവേണ്ടി ജാമ്യം നില്ക്കുക തുടങ്ങിയ കാര്യങ്ങള് ഒഴിവാക്കണം.  

അനുഷ്ഠിക്കേണ്ട കാര്യങ്ങള് ശനി, കേതു, ആദിത്യന് എന്നീ ദശകളില് ഇവര് വിധിപ്രകാരമുള്ള ദോഷപരിഹാരകര്മങ്ങള് അനുഷ്ഠിക്കേണ്ടതാണ്. ചോതി, ചതയം, തിരുവാതിര എന്നീ നാളുകളില് ക്ഷേത്രദര്ശനവും മറ്റും നടത്തുന്നത് ഉത്തമം. സര്പ്പഭജനം ഈ നക്ഷത്രക്കാര്ക്ക് ഗുണപ്രദമാണ്. രാഹുവിനെ പ്രീതിപ്പെടുത്തുന്ന കര്മങ്ങള് അനുഷ്ഠിക്കുക,സര്പ്പക്ഷേത്ര ദര്ശനം നടത്തുക, സര്പ്പക്കാവില് നീര്മരുത് വെച്ചുപിടിപ്പിക്കുക തുടങ്ങിയവയൊക്കെ അനുഷ്ഠിക്കാവുന്ന കര്മങ്ങളാണ്. രാശ്യാധിപനായ ശുക്രനെ പ്രീതിപ്പെടുത്തുന്ന കര്മങ്ങളും ഇവര് അനുഷ്ഠിക്കുന്നത് നന്നായിരിക്കും. ശുക്രന്റെ അധിദേവതകളായ മഹാലക്ഷ്മി, അന്നപൂര്ണ്ണേശ്വരി എന്നിവരെ ആരാധിക്കുന്ന കര്മ്മങ്ങളും ചെയ്യണം.  ചോതിയും വെള്ളിയാഴ്ചയും ചേര്ന്നുവരുന്ന ദിവസം ലക്ഷ്മീപൂജ നടത്തുന്നത് ഉത്തമം.

ദേവത: വായു
ഗണം: ദൈവം
ഭൂതം: അഗ്നി
മൃഗം: മഹിഷം
പക്ഷി: കാകൻ
വൃക്ഷം: നീർമരുത്

 കറുപ്പ്, ഇളംനീല, വെള്ള തുടങ്ങിയ നിറങ്ങള് അനുകൂലം. 

  1. വിശാഖം നക്ഷത്രഫലം

വിശാഖം നക്ഷത്രത്തില് ജനിക്കുന്നവര്ക്ക് തേജസ്സും,സൌന്ദര്യവും ആകര്ഷണീയതയും ഉണ്ടായിരിക്കും. സംസാരത്തില് സരസനും ധാരാളം സുഹൃത്തുക്കളെ സമ്പാദിക്കുന്നവനുമായിരിക്കും

ഇവര് ഈശ്വരഭക്തിയും നീതിബോധവുമുള്ളവനായിരിക്കും. ഒരു നിശ്ചിത ലക്ഷ്യത്തിലെത്തിച്ചേരുവാന് അദ്ധ്വാനിച്ച് പ്രവര്ത്തിക്കുന്നതാണ്.സത്യധര്മാദികളില്നിന്നു വ്യതിചലിക്കാത്ത ഇവര് സ്വപരിശ്രമത്തിലൂടെയാണ് ജീവിതത്തില് വിജയിക്കുക. ബാല്യകാലം ക്ലേശകരവും യൗവ്വനകാലം മുതല് സാമ്പത്തിക പുരോഗതിയുമുണ്ടാകും. ശരിയായ കാര്യങ്ങളില് ഉറച്ചുനില്ക്കുവാനും അന്യരെ സഹായിക്കുവാനും സന്നദ്ധനായിരിക്കും. മറ്റുള്ളവരുടെ വികാരങ്ങള്ക്ക് വേണ്ടത്ര പ്രാധാന്യം നല്കുകയില്ലെന്ന ഒരു ന്യൂനതയുണ്ട്.യാഥാസ്ഥിതികനാണെങ്കിലും സ്വതന്ത്രചിന്തയിലും വിമുഖനല്ല. ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന അതേ നിമിഷത്തില് നിഗൂഢ ശക്തികളിലും വിശ്വാസം പുലര്ത്തും. 
മറ്റുള്ളവര് പറയുന്നതിനെ എതിര്ക്കുകയും സ്വന്തം തീരുമാനങ്ങളില് അടിയുറച്ച് നില്ക്കുകയും ചെയ്യുമെന്നതാണ് ഇവരുടെ ആദ്യത്തെ ദോഷം. ആരെയും നിന്ദിക്കാനും സ്തുതിക്കാനും വാക്സാമര്ത്ഥ്യമുള്ളവരായിരിക്കും. എല്ലാവരോടും ഈര്ഷ്യ തോന്നുക ഇവരുടെ പ്രത്യേകതയാകുന്നു. ധനവും പ്രശസ്തിയും സമ്പാദിക്കും.
 ബുദ്ധിപരമായ ചിന്തകളും പ്രവര്ത്തനങ്ങളും വിശാഖക്കാരുടെ പ്രത്യേകതകളാണ്. ആകര്ഷകമായി സംസാരിക്കുന്ന ഇവര് പലപ്പോഴും മുന്കോപികളുമായിരിക്കും.

 വിശാഖം നക്ഷത്രത്തില് ജനിക്കുന്നവര്ക്ക് ഈര്ഷ്യയും, അമിതമായ പിശുക്കും ഉണ്ടായിരിക്കും. പിശുക്കരാണെങ്കിലും ഇവര് അറിയാതെ പണം ഒഴുകിപ്പോകും 
  നയചാതുരിയുണ്ടെങ്കിലും വിവാഹജീവിതം ചിലപ്പോള് അസ്വാരസ്യം നിറഞ്ഞതാവും

ഈ നക്ഷത്രത്തില് ജനിച്ച സ്ത്രീകള് ഭര്ത്താവിനെ അകമഴിഞ്ഞു സ്നേഹിക്കുന്നു. ഈശ്വര ഭക്തിയും കുലനീതയുമുള്ള ഇവര്ക്ക് ഭര്ത്തൃവിരഹവും അനുഭവിക്കേണ്ടിവരാറുണ്ട്.

ഈ നാളിന്റെ ആദ്യമുക്കാൽഭാഗം തുലാം രാശിയിലും അവസാനകാൽഭാഗം വൃശ്ചികരാശിയിലും ആണെന്ന് കണക്കാക്കുന്നു.

 പ്രതികൂല നക്ഷത്രങ്ങള് കേട്ട, പൂരാടം, തിരുവോണം,
 തൂലാക്കൂറില് ജനിച്ച വിശാഖക്കാര്ക്ക് കാര്ത്തിക അവസാന മൂന്നു പാദങ്ങള്, രോഹിണി, മകയിരം ആദ്യപകുതി എന്നിവയും
 വൃശ്ചികക്കൂറില് ജനിച്ച വിശാഖക്കാര്ക്ക് മകയിരം രണ്ടാം പകുതി, തിരുവാതിര, പുണര്തം ആദ്യ മൂന്നു പാദങ്ങള് എന്നിവയും പ്രതികൂലനക്ഷത്രങ്ങളാണ്
 പ്രതികൂലമായ നക്ഷത്രങ്ങളില് ശുഭകര്മങ്ങള് ഒഴിവാക്കേണ്ടതാണ്. ആ നക്ഷത്രത്തില്പ്പെട്ടവരുമായി കൂട്ടുപ്രവര്ത്തനങ്ങള്, അവരെ കണികാണല്, അവര്ക്കുവേണ്ടി ജാമ്യം നില്ക്കുക തുടങ്ങിയ കാര്യങ്ങള് ഒഴിവാക്കണം.

 വിശാഖം, പൂരുരുട്ടാതി, പുണര്തം നക്ഷത്രങ്ങള് ക്ഷേത്രദര്ശനം, പൂജാദികാര്യങ്ങള് എന്നിവയ്ക്ക് ഉത്തമം.
 വ്യാഴപ്രീതികരങ്ങളായ കര്മങ്ങള് അനുഷ്ഠിക്കുക, വ്യാഴാഴ്ചതോറും മഹാവിഷ്ണുക്ഷേത്രദര്ശനം നടത്തുക, വിശാഖം നാള്തോറും വിഷ്ണുപൂജ നടത്തുക, പതിവായി വിഷ്ണുസഹസ്രനാമം ജപിക്കുക തുടങ്ങിയവയൊക്കെ അനുഷ്ഠിക്കുന്നതു നന്നായിരിക്കും. വ്യാഴാഴ്ചയും വിശാഖവും ചേര്ന്നുവരുന്ന ദിവസം സവിശേഷ പ്രാധാന്യത്തോടെ ഈശ്വരഭജനം നടത്തുക. വിശാഖം തൂലാക്കൂറുകാര് ശുക്രപ്രീതികരങ്ങളായ മഹാലക്ഷ്മീഭജനവും വൃശ്ചികക്കൂറുകാര് കുജപ്രീതികരമായ സുബ്രഹ്മണ്യഭജനവും ( ചൊവ്വ ജാതകത്തില് യുഗ്മരാശിയില്ലെങ്കില് ഭദ്രകാളീഭജനവും  ) നടത്തുന്നതും ഫലപ്രദമാണ്.

ബുധന്, ശുക്രന്, ചന്ദ്രന് എന്നീ ദശാകാലത്ത് ഇവര് ദോഷപരിഹാര കര്മങ്ങള് അനുഷ്ഠിക്കേണ്ടതാണ്.  

ദേവത: ഇന്ദ്രാഗ്നി
ഗണം: ആസുരം
ഭൂതം: അഗ്നി
മൃഗം: സിംഹം
പക്ഷി: കാകൻ
വൃക്ഷം: വയ്യങ്കതവ്

 മഞ്ഞ, ക്രീം നിറങ്ങള് അനുകൂലമാണ്. തുലാക്കൂറുകാര്ക്ക് ഇളം നീല, വെള്ള എന്നിവയും വൃശ്ചികക്കൂറുകാര്ക്ക് ചുവപ്പും അനുകൂലം തന്നെ.

  1. അനിഴം നക്ഷത്രഫലം

ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഒരു നക്ഷത്രമാണ് അനിഴം. ഹിന്ദുജ്യോതിഷത്തിൽ 17ആമതു വരുന്ന നക്ഷത്രമാണ് അനിഴം. അനുരാധ എന്നും അറിയപ്പെടുന്നു. സംസ്കൃതത്തിൽ 'അനുരാധ' എന്നാണ് പേര്. 'രാധയെ' (വിശാഖം നക്ഷത്രം) അനുഗമിക്കുന്നത് എന്ന അർഥത്തിലാണ് അനിഴത്തിന് ഈ പേരു വന്നത്
ബുദ്ധിയും കഠിനപ്രയ്തനവും സാമര്ത്ഥ്യവും ഇവരുടെ പ്രത്യേകതകളാണ്. വൈകാരികമായ അസ്ഥിരത, മനഃപ്രയാസം എന്നിവയും ഇവയുടെ പൊതുലക്ഷണങ്ങളാണ്. ജീവിതത്തില് പലപ്പോഴും ഇവര്ക്ക് അപ്രതീക്ഷിതമായ പരിവര്ത്തനങ്ങളുണ്ടാവും.ചെറുപ്പകാലത്ത് നിയന്ത്രിതവും സന്തുഷ്ടവുമായ അന്തരീക്ഷത്തില് വളരുവാന് കഴിഞ്ഞില്ലെന്ന് വരും. വൈകാരികമായ സ്ഥൈര്യം കുറവാണെങ്കിലും ചുറുചുറുക്കോടും ദൃഢനിശ്ചയത്തോടും അല്പ്പം അധികാരഗര്വ്വത്തോടും കൂടി പ്രവര്ത്തിക്കും. ചെറിയ കാര്യങ്ങള്പോലും ഇവരെ മാനസികമായി ക്ലേശിപ്പിക്കുന്നു. പലപ്പോഴും വിദേശത്താണ് ഇവര്ക്ക് അഭ്യുന്നതിയുണ്ടാകുന്നത്. മറ്റുള്ളവര് എന്തു പറഞ്ഞാലും സ്വന്തം അഭിപ്രായത്തില് ഉറച്ചുനിന്നു പ്രവര്ത്തിക്കും. സഹജീവികളോടും വേദനയനുഭവിക്കുന്നവരോടും ഇവര്ക്ക് ദീനാനുകമ്പയുണ്ടായിരിക്കും. എതിര്പ്പുകളെ നേരിടുന്നതിന് ഒരു പ്രത്യേക ശേഷി തന്നെ പ്രകടിപ്പിക്കാറുള്ള ഇവര് ശത്രുക്കളോടു പകരം വീട്ടുന്നതിലും താല്പര്യമുള്ളവരാണ്. തീക്ഷ്ണമനോഭാവം, ആവേശശീലം, ഈശ്വരഭക്തി, കലാപ്രണയം, സ്വാതന്ത്ര്യബോധം, നിര്ബന്ധബുദ്ധി തുടങ്ങിയവയും ഇവരുടെ ലക്ഷണങ്ങളാണ്. എപ്പോഴും ഔദാര്യവും സേവനോത്സുകതയും പ്രദര്ശിപ്പിക്കും. പല കാര്യങ്ങളിലും ഒരേ സമയത്തേര്പെടുമെന്നത് ഒരു ന്യൂനതയാകുന്നു.

ഈ നക്ഷത്രത്തില് ജനിച്ച സ്ത്രീകള് പതിവ്രതകളും ഭര്ത്താവില് ഭക്തിയുള്ളവരുമായിരിക്കും. ആഡംബരഭ്രമമവും ഇവര്ക്ക് കുറവാണ്.

പ്രതികൂല നക്ഷത്രങ്ങള് ; മൂലം, ഉത്രാടം, അവിട്ടം, മകയിരം രണ്ടാംപകുതി, തിരുവാതിര, പുണര്തം ആദ്യമൂന്നുപാദങ്ങള് എന്നിവ ഇവര്ക്ക് പ്രതികൂലമാണ്.
പ്രതികൂലമായ നക്ഷത്രങ്ങളില് ശുഭകര്മങ്ങള് ഒഴിവാക്കേണ്ടതാണ്. ആ നക്ഷത്രത്തില്പ്പെട്ടവരുമായി കൂട്ടുപ്രവര്ത്തനങ്ങള്, അവരെ കണികാണല്, അവര്ക്കുവേണ്ടി ജാമ്യം നില്ക്കുക തുടങ്ങിയ കാര്യങ്ങള് ഒഴിവാക്കണം.

അനുഷ്ഠിക്കേണ്ട കാര്യങ്ങള്കേതു, സൂര്യന്, ചൊവ്വ എന്നീ ദശകളില് ഇവര് വിധിപ്രകാരമുള്ള ദോഷപരിഹാരകര്മങ്ങള് അനുഷ്ഠിക്കേണ്ടതാണ്. അനിഴം, ഉത്രട്ടാതി, പൂയം എന്നീ നക്ഷത്രങ്ങള് ക്ഷേത്രദര്ശനത്തിനും പൂജാദികാര്യങ്ങള്ക്കും ഉത്തമം. ശനി പ്രീതികരങ്ങളായ കര്മങ്ങള് അനുഷ്ഠിക്കുക, ശാസ്താക്ഷേത്രദര്ശനവും, ശിവക്ഷേത്രദര്ശനവും നടത്തുക എന്നിവ അനിഴം നക്ഷത്രക്കാര് മുടങ്ങാതെ ചെയ്യേണ്ടതാണ്. ശനിയാഴ്ചയും അനിഴം നക്ഷത്രക്കാര് മുടങ്ങാതെ ചെയ്യേണ്ടതാണ്. ശനിയാഴ്ചയും അനിഴം നക്ഷത്രവും ചേര്ന്നുവരുന്ന ദിവസം ശനീശ്വരപൂജ നടത്തുന്നതും ഉത്തമമാണ്. രാശ്യാധിപനായ ചൊവ്വയെ പ്രീതിപ്പെടുത്തുന്ന കര്മങ്ങളും ഇവര് അനുഷ്ഠിക്കുന്നതു നന്നായിരിക്കും. ജാതകത്തിലെ ചൊവ്വ ഓജരാശിസ്ഥിതനായാല്, സുബ്രഹ്മണ്യനേയും യുഗ്മരാശിയിസ്ഥിതനായാല് ഭദ്രകാളിയെയും പതിവായി ഭജിക്കുക. 

ദേവത: മിത്രൻ
ഗണം: ദൈവം
ഭൂതം :അഗ്നി
മൃഗം: മാൻ
പക്ഷി: കാകൻ
വൃക്ഷം: ഇലഞ്ഞി

 അനുകൂല നിറങ്ങള് ; കറുപ്പ്, കടുംനീല, ചുവപ്പ് 

  1. തൃക്കേട്ട നക്ഷത്രഫലം

വൃശ്ചികരാശിയിലെ ഏറ്റവും ദീപ്തിയേറിയ നക്ഷത്രമാണ്തൃക്കേട്ട (ഇംഗ്ലീഷ്: Antares, അന്റാറെസ്). α സ്കോർപ്പി എന്നും അറിയപ്പെടുന്നു. ജ്യോതിഷമനുസരിച്ചുള്ള 27 നക്ഷത്രങ്ങളിൽ 18മത്തേതാണിത്. 
ചൊവ്വാ ഗ്രഹത്തോടു സമാനമോ കിടപിടിക്കുന്നതോ എന്നർത്ഥം വരുന്ന ഗ്രീക്കുപദത്തിൽ നിന്നാണ് അന്റെറീസ് എന്ന പദത്തിന്റെ നിഷ്പത്തി. ചുവന്ന നിറവും ദീപ്തിയും തൃക്കേട്ട നക്ഷത്രത്തിനുള്ളതാണ് ഈ പേരിനാധാരം. സൂര്യന്റെ ഏകദേശം 400 മടങ്ങ് വ്യാസവും പതിനായിരത്തോളം മടങ്ങ് ദീപ്തിയുമുള്ള ഈ നക്ഷത്രം ഭൂമിയിൽനിന്ന് ഏകദേശം 604 പ്രകാശവർഷം അകലെയായി സ്ഥിതിചെയ്യുന്നു. ജൂൺഅവസാനം മുതൽ ജൂലൈ അവസാനം വരെയുള്ള കാലയളവിൽ നഗ്നനേത്രങ്ങളാൽ വളരെ വ്യക്തമായി ഈ നക്ഷത്രത്തെ കാണാൻ കഴിയും. രേഖാംശ നിർണയനത്തിനായി നാവികർ തൃക്കേട്ടയെ ആശ്രയിക്കാറുണ്ട്. പല പ്രാചീനമതങ്ങളും ഈ നക്ഷത്രത്തിന് സുപ്രധാനമായൊരു സ്ഥാനം നൽകിയിരുന്നു.

ഈ നക്ഷത്രത്തില് ജനിച്ചവര് പ്രവര്ത്തനനിരതരും, പ്രവര്ത്തനങ്ങളില് ബുദ്ധികൂര്മ്മത പ്രകടിപ്പിക്കുന്നവരുമായിരിക്കും. ഗൂഢശാസ്ത്രങ്ങളില് താല്പര്യമുള്ള ഇവര് കാര്യങ്ങളുടെ അടിത്തട്ടുവരെ അന്വേഷിക്കുന്ന പ്രകൃതിക്കാരാണ്
ഈ നക്ഷത്രത്തില് ജനിച്ചവര്ക്ക് ധര്മ്മനിഷ്ഠ, സംതൃപ്തി, ശീലഗുണം, വലിയ കോപം എന്നിവ ഉണ്ടായിരിക്കും. പുറമെ മനോബലം പ്രകടിപ്പിക്കുമെങ്കിലും ഇവര് ചഞ്ചലചിത്തരും, ഭീരുക്കളുമായിരിക്കും. ഭാഗ്യം പിന്നോക്കം ആകയാല് കഠിനമായി പരിശ്രമിക്കേണ്ടി വരും. കോപശീലവും വളഞ്ഞവഴികളും മനസ്സില് നിന്നും നീക്കിയാല് ഗുണകരമാകും. കൗശലവും ബുദ്ധിയും വിദ്യാഭ്യാസവും ഉണ്ടാകുകയും സര്ക്കാര് ജോലിയോഗഭംഗവും ഇല്ലെങ്കില് ഇവര്ക്ക് സര്ക്കാര് തലത്തില് ജോലി ലഭിക്കും. 

ഇവര് സ്വഗൃഹവും ദേശവും വിട്ടു താമസിക്കുന്നവരാണ്. സന്താനങ്ങളില്നിന്ന് ഇവര്ക്ക് സുഖം ലഭിക്കാറില്ല. പല ജോലികളും ഇവര് ജീവിതത്തില് മാറിമാറി ചെയ്യും. ബന്ധുബലം കുറയാനാണ് സാദ്ധ്യത. പൊതുവേ അദ്ധ്വാനശീലവും കര്മ്മനിരതയും മുഖമുദ്രയായിരിക്കും. ഫലിതം, പ്രത്യുത്തരം എന്നിവയും പ്രതീക്ഷിക്കാം. സമ്പാദിക്കാനൊരുങ്ങാതെ സുഖകരമായി ജീവിതം നയിക്കുവാനും അറിവ് വര്ദ്ധിപ്പിക്കാനും സദാ ആഗ്രഹിക്കും. പല കാര്യങ്ങളും വിസ്തരിച്ചുപറയും എന്നൊരു കുറവുണ്ട്. നല്ല ആരോഗ്യമുള്ള ഇവര്ക്ക് ജീവിതത്തിന്റെ ആദ്യഘട്ടം ക്ലേശകരമായിരിക്കും. ദാമ്പത്യവിഷയങ്ങളില് പൊതുവെ സുഖവും സംതൃപ്തിയും ലഭിക്കും. തൊഴിലില് ഉറച്ചുനില്ക്കാനാണ് ആഗ്രഹമെങ്കിലും പക്ഷേ അത് സാധിച്ചെന്ന് വരില്ല. അതായത്, ഉറച്ചുനില്ക്കാനാകില്ല. ഉന്നതസ്ഥാനത്ത് എത്തുകയും പെട്ടെന്ന് താഴേക്ക് വീഴുകയും ചെയ്യുന്ന ഒരു പ്രവണത സംജാതമാകും.

ഈ നക്ഷത്രത്തില് ജനിച്ച സ്ത്രീകള്ക്കും ചില ക്ലേശാനുഭവങ്ങള് ഉണ്ടാകാറുണ്ട്. ദാമ്പത്യക്ലേശം, പുത്രശോകം തുടങ്ങിയവ അനുഭവത്തില് വരാം.

പ്രതികൂല നക്ഷത്രങ്ങള് പൂരാടം, തിരുവോണം, ചതയം, 
  മകയിരം അവസാന പകുതി, തിരുവാതിര, പുണര്തം ആദ്യ മൂന്നു പാദങ്ങള്.
പ്രതികൂലമായ നക്ഷത്രങ്ങളില് ശുഭകര്മങ്ങള് ഒഴിവാക്കേണ്ടതാണ്. ആ നക്ഷത്രത്തില്പ്പെട്ടവരുമായി കൂട്ടുപ്രവര്ത്തനങ്ങള്, അവരെ കണികാണല്, അവര്ക്കുവേണ്ടി ജാമ്യം നില്ക്കുക തുടങ്ങിയ കാര്യങ്ങള് ഒഴിവാക്കണം. 

അനുഷ്ഠിക്കേണ്ട കാര്യങ്ങള്
 ശുക്രന്, വ്യാഴം, സൂര്യന് എന്നീ ദശാകാലങ്ങളില് ദോഷപരിഹാരകര്മങ്ങള് അനുഷ്ഠിക്കേണ്ടതാണ്. കേട്ട, രേവതി, ആയില്യം എന്നീ നക്ഷത്രങ്ങളില് ക്ഷേത്രദര്ശനവും മറ്റു പൂജാദികാര്യങ്ങളും നടത്തുക. ബുധനെ പ്രീതിപ്പെടുത്തുന്ന കര്മങ്ങള് ഇവര് പതിവായി അനുഷ്ഠിക്കുന്നത് ഉത്തമമായിരിക്കും. ശ്രീകൃഷ്ണക്ഷേത്ര ദര്ശനം, ഭാഗവത പാരായണം തുടങ്ങിയവ ഫലപ്രദമാണ്. തൃക്കേട്ടയും ബുധനാഴ്ചയും ചേര്ന്നു വരുന്ന ദിവസം സവിശേഷപ്രാധാന്യത്തോടെ ശാന്തികര്മങ്ങളും വ്രതവും അനുഷ്ഠിക്കുക. ഇവര് രാശ്യാധിപനായ ചൊവ്വയെ പ്രീതപ്പെടുത്തുന്ന കര്മങ്ങളും അനുഷ്ഠിക്കേണ്ടതാണ്. ജാതകത്തിലെ കുജസ്ഥിതിയനുസരിച്ച് സുബ്രഹ്മണ്യനെയോ ഭദ്രകാളിയെയോ ഭജിക്കുക.

പച്ച, ചുവപ്പ് എന്നീ നിറങ്ങള് ഇവര്ക്ക് അനുകൂലമായിരിക്കും.

ദേവത: ഇന്ദ്രൻ
ഗണം: ആസുരം
ഭൂതം: വായു
മൃഗം: കേഴമാൻ
പക്ഷി: കോഴി
വൃക്ഷം: വെട്ടി

  1. മൂലം നക്ഷത്രഫലം

മൂലം നക്ഷത്രക്കാര്ക്ക് ധര്മ്മനിഷ്ഠ, അഭിമാനം, സൗമ്യപ്രകൃതി, വളരെ ധനം എന്നിവയുണ്ടാകും.സമ്പത്തും ബഹുമാന്യതയും നേടുന്ന ഇവര് നായകസ്ഥാനത്ത് എത്തിപ്പെടും.ഇവര് സൗമ്യമായും ശാന്തമായും പെരുമാറുമെങ്കിലും ചിലപ്പോള് അസ്ഥിരചിത്തരുമായിരിക്കും. സുഖലോലുപത, വ്യയശീലം, സ്വതന്ത്രബുദ്ധി, കര്മകുശലത തുടങ്ങിയവയും ഇവരുടെ ലക്ഷണങ്ങളാണ്. സമാധാനപ്രിയരായ ഇവര് ആത്മീയമായ തലത്തില് ചിന്തിക്കുന്നവരും ആയിരിക്കും. സത്യധര്മാദികളില് നിഷ്ഠ, ദൈവവിശ്വാസം, പരോപകാരതാല്പര്യം, ഭൂതദയ തുടങ്ങിയവയും ഇവരുടെ ലക്ഷണങ്ങളാണ്.  ഗൗരവക്കാരായിരിക്കെതന്നെ അന്യരെ പരിഹസിക്കുകയും, കഴിവും അസാമാന്യ സ്വതന്ത്ര ബുദ്ധി പ്രകടിപ്പിക്കുന്നവരാണിവർ. ധനികരായി മാറും. ലോകോപകാരികളാണെങ്കിലും ഇവരുടെ ജീവിതത്തിൽ ഏറ്റക്കുറച്ചിലുകളുണ്ടാകും. ലക്ഷ്യബോധമുള്ളതിനാല് പുതിയ പ്രസ്ഥാനങ്ങളും പ്രവര്തനങ്ങളും തുടങ്ങുന്നതിന് അതീവസമര്ത്ഥരാണ്. ആരംഭിച്ച സംഗതികളെല്ലാം നിലനിര്ത്തണമെന്ന് കരുതി പ്രവര്ത്തിക്കും. സ്വന്തം സുരക്ഷപോലും നോക്കാതെ ധീരമായി പ്രവര്ത്തിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. 
പുറമേ, അഹംഭാവിയെന്ന് തോന്നുമെങ്കിലും വാസ്തവത്തില് നല്ലവരും ഉദാരമതികളും ആയിരിക്കും. എന്നാല്, ചില നേരങ്ങളിലെ ഹിംസാശീലവും നന്ദിയില്ലായ്മയും പ്രധാന ന്യൂനതയുമാണ്.
തന്റേടവും നേതൃത്വഗുണവുമുള്ള ഇവര് ദൃഢനിശ്ചയത്തോടെ ജീവിതത്തില് മുന്നേറുന്നു. മതപരമായ അനുഷ്ഠാനങ്ങള് മുറതെറ്റാതെ നിര്വഹിക്കാനും നിയമാനുസാരിയായി ജീവിക്കാനുമാണ് ഇവര്ക്ക് താല്പര്യം. പിതാവില്നിന്ന് ഇവര്ക്ക് വലുതായ ആനുകൂല്യങ്ങള് ലഭിക്കുന്നില്ല. ചിലപ്പോള് ഇവര്ക്ക് ആരോഗ്യപരമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നു. 

പ്രതികൂല നക്ഷത്രങ്ങള്ഉത്രാടം, അവിട്ടം, പൂരുരുട്ടാതി, 
                                       പുണര്തം അവസാന പാദം, പൂയം, ആയില്യം.
പ്രതികൂലമായ നക്ഷത്രങ്ങളില് ശുഭകര്മങ്ങള് ഒഴിവാക്കേണ്ടതാണ്. ആ നക്ഷത്രത്തില്പ്പെട്ടവരുമായി കൂട്ടുപ്രവര്ത്തനങ്ങള്, അവരെ കണികാണല്, അവര്ക്കുവേണ്ടി ജാമ്യം നില്ക്കുക തുടങ്ങിയ കാര്യങ്ങള് ഒഴിവാക്കണം.

അനുഷ്ഠിക്കേണ്ട കാര്യങ്ങള്
സൂര്യന്, ചൊവ്വ, വ്യാഴം എന്നീ ദശാകാലങ്ങള് ഇവര് വിധിപ്രകാരം ദോഷപരിഹാരകര്മങ്ങള് അനുഷ്ഠിക്കേണ്ടതാണ്. മൂലം, അശ്വതി, മകം എന്നീ നക്ഷത്രങ്ങളില് ക്ഷേത്രദര്ശനവും മറ്റു പുണ്യകര്മങ്ങളും നടത്തണം. ഇവര് പതിവായി ഗണപതിയെ ഭജിക്കുന്നതും മൂലം നക്ഷത്രം തോറും ഗണപതിഹോമവും നടത്തുന്നതും ഉത്തമമാണ്. കേതുവിനെ പ്രീതിപ്പെടുത്തുന്ന കര്മങ്ങളും പതിവായി അനുഷ്ഠിക്കണം. രാശ്യാധിപനായ വ്യാഴത്തെ പ്രീതിപ്പെടുത്തുന്ന കര്മങ്ങളും ഇവര് അനുഷ്ഠിക്കുന്നത് നന്നായിരിക്കും. മൂലം നക്ഷത്രവും വ്യാഴാഴ്ചയും ചേര്ന്നുവരുന്ന ദിവസം വിഷ്ണുക്ഷേത്രദര്ശനം നടത്തുന്നത് ഉത്തമമാണ്. പതിവായി വിഷ്ണുസഹസ്രനാമജപവും അഭികാമ്യം. 

ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങള് അനുകൂലം.

ദേവത: നിര്യതി
ഗണം: ആസുരം
ഭൂതം: വായു
മൃഗം:ശ്വാവ്
പക്ഷി: കോഴി
വൃക്ഷം വയനം

  1. പൂരാടം നക്ഷത്രഫലം

ജ്യോതിഷസംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഒന്നാണ് പൂരാടം. പൂർവ്വആഷാഢം എന്നും അറിയപ്പെടുന്നു.ഈ നക്ഷത്രത്തില് ജനിക്കുന്നവര് സൗന്ദര്യം, ആകര്ഷകത്വം, ബുദ്ധിശക്തി, വിശാലഹൃദയം തുടങ്ങിയവയുള്ളവരായിരിക്കും. ശുഭാപ്തിവിശ്വാസം, അഭിമാനബോധം എന്നിവയും ഇവരുടെ സവിശേഷതകളാണ്.വശീകരണശക്തി, ആകര്ഷകമായി സംസാരിക്കുവാനുള്ള കഴിവ്, സുഹൃത്തുക്കളോടു തികഞ്ഞ ആത്മാര്ത്ഥത എന്നിവയും ഇവരുടെ ഗുണങ്ങളാണ്. സ്നേഹം, വാത്സല്യം തുടങ്ങിയ സദ്ഗുണങ്ങള്, മറ്റുള്ളവരെ സഹായിക്കുവാനുള്ള മനസ്ഥിതി, മറ്റുള്ളവരുടെ അഭിപ്രായങ്ങള് കണക്കിലെടുക്കുന്ന സ്വഭാവം തുടങ്ങിയവയും ഇവരെ വലിയ സുഹൃദ്വലയത്തിന് ഉടമകളാക്കുന്നു.കലാപരമായ കാര്യങ്ങളിലും മതാനുഷ്ഠാനങ്ങളിലും ഇവര് ഒരുപോലെ തല്പരരായിരിക്കും.    

ഈ നക്ഷത്രത്തില് ജനിച്ച സ്ത്രീകള് സൗന്ദര്യം, ആഡംബരഭ്രമം എന്നിവയുള്ളവരായിരിക്കും. വിവാഹജീവിതത്തില് ഇവര്ക്ക് പല ക്ലേശങ്ങളും അഭിമുഖീകരിക്കേണ്ടിവരാറുണ്ട്.

പ്രതികൂല നക്ഷത്രങ്ങള് = തിരുവോണം, ചതയം, ഉത്തൃട്ടാതി, പുണര്തം അവസാനപാദം, പൂയം, ആയില്യം.

പ്രതികൂലമായ നക്ഷത്രങ്ങളില് ശുഭകര്മങ്ങള് ഒഴിവാക്കേണ്ടതാണ്. ആ നക്ഷത്രത്തില്പ്പെട്ടവരുമായി കൂട്ടുപ്രവര്ത്തനങ്ങള്, അവരെ കണികാണല്, അവര്ക്കുവേണ്ടി ജാമ്യം നില്ക്കുക തുടങ്ങിയ കാര്യങ്ങള് ഒഴിവാക്കണം. 

അനുഷ്ഠിക്കേണ്ട കാര്യങ്ങള്
ചന്ദ്രന്, രാഹു, ശനി എന്നീ ദശകളില് ഇവര് വിധിപ്രകാരമുള്ള ദോഷപരിഹാരങ്ങള് അനുഷ്ഠിക്കേണ്ടതാണ്
പൂരാടം, ഭരണി, പൂരം എന്നീ നക്ഷത്രങ്ങളില് ക്ഷേത്രദര്ശനം മറ്റ് പൂജാദികാര്യങ്ങള് എന്നിവയ്ക്ക് ഉത്തമം. 
ശുക്രപ്രീതികരങ്ങളായ കര്മങ്ങള് ഇവര് പതിവായി അനുഷ്ഠിക്കുന്നത് നന്നായിരിക്കും. മഹാലക്ഷ്മീഭജനം, അന്നപൂര്ണേശ്വരീഭജനം എന്നിവ ഉത്തമമാണ്. പൂരാടം നക്ഷത്രവും വെള്ളിയാഴ്ചയും ചേര്ന്നുവരുന്ന ദിവസം സവിശേഷപ്രാധാന്യത്തോടെ മുന്പറഞ്ഞ കര്മങ്ങള് അനുഷ്ഠിക്കുക, ജന്മനക്ഷത്രം തോറും ലക്ഷ്മീപൂജ നടത്തുന്നതും ഉത്തമമാണ്
രാശ്യാധിപനായ വ്യാഴത്തിനെ പ്രീതിപ്പെടുത്തുന്ന കര്മങ്ങളും ഇവര് അനുഷ്ഠിക്കേണ്ടതാണ്. വിഷ്ണുക്ഷേത്രദര്ശനം, വിഷ്ണുസഹസ്രനാമജപം എന്നിവ ഉത്തമം. വ്യാഴാഴ്ചയും പൂരാടം നക്ഷത്രവും ചേര്ന്നുവരുന്ന ദിവസം വിഷ്ണു പൂജയും നടത്താം.

ദേവത:ജലം
ഗണം: മാനുഷം
ഭൂതം: വായു
മൃഗം: വാനരൻ
പക്ഷി കോഴി
വൃക്ഷം വഞ്ഞി

 വെള്ള, മഞ്ഞ എന്നിവ അനുകൂലനിറങ്ങള്.

  1. ഉത്രാടം നക്ഷത്രഫലം

ധനു നക്ഷത്രരാശിയിലെ സീറ്റ (ζ), സിഗ്മ (σ) എന്നീ നക്ഷത്രങ്ങളെയാണ് ഹിന്ദു ജ്യോതിഷത്തിൽ ഉത്രാടം എന്നറിയപ്പെടുന്നത്. ഉത്തരആഷാഢം എന്നും അറിയപ്പെടുന്നു. ഈ നാളിന്റെ ആദ്യകാൽഭാഗം ധനുരാശിയിലും അവസാനമുക്കാൽഭാഗം മകരരാശിയിലുംആണെന്ന് കണക്കാക്കുന്നു.
ആത്മാര്ത്ഥതയും ദീനാനുകമ്പയും ഇവരുടെ ഗുണങ്ങളാണ്. കഴിയുന്നതും മറ്റുള്ളവരെ ഉപദ്രവിക്കാതെയും അവര്ക്ക് നന്മചെയ്തും കഴിയാന് ഇവര് ആഗ്രഹിക്കുന്നു. ആര്ഭാടങ്ങളില് ഇവര്ക്ക് താല്പര്യം കുറവായിരിക്കും. ബുദ്ധിശക്തി, സംസ്കാര സമ്പന്നത, ധാര്മികത എന്നിവ ഈ നക്ഷത്രക്കാരുടെ ലക്ഷണങ്ങളാണ്. ധാരാളം സുഹൃത്തുക്കളും അവരില്നിന്നുള്ള സഹായങ്ങളും ഇവര്ക്കുണ്ടാവും. ആ സഹായങ്ങള് കൃതജ്ഞതയോടെ സ്മരിക്കുന്ന സ്വഭാവവും ഇവര്ക്കുണ്ട്,മറ്റുള്ളവരോട് പരുഷമായി പെരുമാറുമെന്നും ഇവര്ക്ക് ബുദ്ധിമുട്ടായിരിക്കും. ജീവിതത്തിലെ പൂര്വ്വാര്ദ്ധത്തില് ഇവര്ക്ക് പല ക്ലേശങ്ങളും അനുഭവിക്കേണ്ടിവരുന്നു. എന്നാല് പ്രയത്നം കൊണ്ട് ഇവര് നല്ലനിലയിലെത്തിച്ചേരുന്നു. മിതവ്യയവും ആത്മാര്ത്ഥതയും എല്ലാ രംഗങ്ങളിലും പ്രദര്ശിപ്പിക്കും. ഒരു കാര്യത്തിലും ഉപേക്ഷ സഹിക്കാത്തതിനാല് സഹായത്തിന് വില കല്പ്പിക്കുന്നവരായിരിക്കും. അര്ഹതയില്ലാത്ത പണം കിട്ടിയെന്നുവരും. പരാജയം വിജയമാക്കി മാറ്റാന് ശ്രമിക്കും. എങ്കിലും കുടുംബക്ലേശങ്ങള് ഇവരെ പൊതുവേ വിട്ടുമാറാറില്ല. അന്യായമായ മാര്ഗങ്ങളിലൂടെ ധനം സമ്പാദിക്കുവാന് ഇവര് വിമുഖരാണ്

ഈ നക്ഷത്രത്തില് ജനിച്ച സ്ത്രീകള് ഭര്തൃഭക്തിയും ഈശ്വരഭക്തിയുമുള്ളവരായിരിക്കും. എങ്കിലും അഹങ്കാരം, വാഗ്ദോഷം എന്നിവ ഇവരില് ചിലരുടെ ദോഷങ്ങളാണ്.

പ്രതികൂല നക്ഷത്രങ്ങള്= അവിട്ടം, പൂരുരുട്ടാതി, രേവതി, 
ഉത്രാടം ആദ്യപാദ(ധനുക്കൂര്)ത്തിന് = പുണര്തം അന്ത്യപാദം പൂയം, ആയില്യം  (കര്ക്കിടകക്കൂര്),എന്നിവയും 
ഉത്രാടം അവസാന മൂന്നുപാദ (മകരക്കൂര്)ത്തിന് = മകം, പൂരം, ഉത്രം ആദ്യപാദം എന്നിവയുംപ്രതികൂലനക്ഷത്രങ്ങളാണ്.

പ്രതികൂലമായ നക്ഷത്രങ്ങളില് ശുഭകര്മങ്ങള് ഒഴിവാക്കേണ്ടതാണ്. ആ നക്ഷത്രത്തില്പ്പെട്ടവരുമായി കൂട്ടുപ്രവര്ത്തനങ്ങള്, അവരെ കണികാണല്, അവര്ക്കുവേണ്ടി ജാമ്യം നില്ക്കുക തുടങ്ങിയ കാര്യങ്ങള് ഒഴിവാക്കണം.


അനുഷ്ഠിക്കേണ്ട കാര്യങ്ങള്
ചൊവ്വ, വ്യാഴം, ബുധന് എന്നീ ദശാകാലങ്ങളില് ഇവര് ദോഷപരിഹാര കര്മങ്ങള് അനുഷ്ഠിക്കേണ്ടതാണ്
ഉത്രാടം, കാര്ത്തിക, ഉത്രം നാളുകള് ക്ഷേത്രദര്ശനം മറ്റ് പൂജാദികാര്യങ്ങള് എന്നിവയ്ക്ക് ഉത്തമം. 
നക്ഷത്രാധിപനായ ആദിത്യനെ പ്രീതിപ്പെടുത്തുന്ന കര്മങ്ങള് ഇവര് പതിവായി അനുഷ്ഠിക്കേണ്ടതാണ്. ഞായറാഴ്ചവ്രതം, ഉത്രാടം നാളില് ശിവക്ഷേത്രദര്ശനം, ശിവഭജനം, ഞായറും ഉത്രാടവും ചേര്ന്നുവരുന്ന ദിവസം ആദിത്യപൂജ തുടങ്ങിയവയൊക്കെ അനുഷ്ഠിക്കാം. നിത്യവും സൂര്യോദയത്തിനുശേഷം ആദിത്യനെ ഭജിച്ചുകൊണ്ട് അല്പസമയം വെയിലേല്ക്കുന്നത് ഉത്തമമാണ്
ഉത്രാടം ധനുക്കൂറില് ജനിച്ചവര് വ്യാഴത്തെയും മകരക്കൂറില് ജനിച്ചവര് ശനിയെയും പ്രീതിപ്പെടുത്തുന്ന കര്മങ്ങളും അനുഷ്ഠിക്കണം. വ്യാഴപ്രീതിക്കായി വിഷ്ണുക്ഷേത്രദര്ശനം, വിഷ്ണുസഹസ്രനാമജപം, വിഷ്ണുപൂജ തുടങ്ങിയവയും, ശനിപ്രീതിക്കായി ശനിയാഴ്ചവ്രതം, ശാസ്താക്ഷേത്രദര്ശനം, ശനീശ്വരപൂജ, അന്നദാനം തുടങ്ങിയവയും നടത്താം. 

ധനുക്കൂറില് ജനിച്ചവര്ക്ക്  ചുവപ്പ്,  മഞ്ഞ, മകരക്കൂറില് ജനിച്ചവര്ക്ക് കറുപ്പ്, കടുംനീല എന്നിവ അനുകൂല നിറങ്ങളാണ്.

ദേവത: വിശ്വദേവതകൾ
ഗണം: മാനുഷം
ഭൂതം: വായു
മൃഗം: കാള
പക്ഷി: കോഴി
വൃക്ഷം: പ്ലാവ്

  1. തിരുവോണം നക്ഷത്രഫലം

ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഇരുപത്തിരണ്ടാമത് നക്ഷത്രമാണ് തിരുവോണം. ഇതിനെ സംസ്കൃതത്തിൽ ശ്രാവണം എന്നും അറിയപ്പെടുന്നു. ഗരുഡൻ നക്ഷത്രരാശിയിലെആൽഫ, ബീറ്റ, ഗാമ എന്നീ നക്ഷത്രങ്ങളെയാണ് ജ്യോതിഷത്തിൽ തിരുവോണം നക്ഷത്രമായി പരിഗണിക്കുന്നത്. ഇംഗ്ലീഷിൽ ആൾട്ടേർ (Altair) എന്നറിയപ്പെടുന്ന ആൽഫ അക്വിലെ എന്ന നക്ഷത്രത്തെ മാത്രമായും തിരുവോണം എന്നറിയപ്പെടാറുണ്ട്.
പത്താമത്തെ രാശിയായ മകരത്തിലാണ് (Capricorn) തിരുവോണത്തിന്റെ സ്ഥാനം. രാശിചക്രത്തിൽ 280º മുതൽ 293º 20' വരെയുള്ള മേഖലയാണിത്. ആകാശ വീഥിയിൽ മുഴക്കോലിന്റെ ആകൃതിയിൽ കാണപ്പെടുന്നു.

ഈ നാളിൽ ജനിച്ചവർ ധീരത, ഉദാരശീലം, ജ്ഞാനസമ്പാദനം, കാര്യശേഷി, ദീർഘകാല ലക്ഷ്യത്തെ മുൻനിർത്തിയുള്ള പ്രവർത്തനം, കുലീനത, ദാനശീലം, നിരന്തരപ്രയത്നശീലം, പരോപകാരതല്പരത എന്നീ ഗുണങ്ങളോടുകൂടിയവരായിരിക്കും
പ്രതിസന്ധികളിലും ഇവര് കഠിനമായി പ്രയത്നിച്ച് മുന്നേറുന്നു. ജീവിതത്തിന് ഒരു അടിത്തറ വേണമെന്ന ആഗ്രഹത്തോടെയുള്ള പ്രവര്ത്തനങ്ങളില് ഇവര് ഏര്പ്പെടും. 
 നല്ല സംഭാഷണത്തിലൂടെ ഇവര്ക്ക് ധാരാളം സുഹൃത്തുക്കള് ഉണ്ടാകുന്നു. ആചാരാനുഷ്ഠാനങ്ങളില് ഇവര്ക്ക് വലിയ വിശ്വാസമുണ്ടായിരിക്കും. അതിയായ ഉത്കര്ഷേച്ഛയുള്ളവരുമാണ് ഇവര്. പൊതുവെ സ്വദേശത്തുനിന്നും വിട്ടുനില്ക്കുമ്പോഴാണ് ഇവര്ക്ക് ഭാഗ്യാനുഭവങ്ങളുണ്ടാവുന്നത്. സാമ്പത്തിക കാര്യങ്ങളില് അച്ചടക്കവും അതുമൂലമുള്ള പിശുക്കും ഇവരുടെ പ്രത്യേകതയാണ്
ന്യായമായ മാര്ഗ്ഗത്തില്നിന്നും വ്യതിചലിച്ചുകൊണ്ടുള്ള പ്രവര്ത്തനങ്ങളില് ഇവര് ഏര്പ്പെടാന് ഇഷ്ടപ്പെടുന്നില്ല. കുടുംബാംഗങ്ങളെ സ്നേഹിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്നതും ഇവരുടെ ഗുണമാണ്. ഭക്ഷണകാര്യങ്ങളില് ഇവര് തങ്ങളുടേതായ താല്പര്യം പുലര്ത്തുന്നു. ആദര്ശനിഷ്ഠമായ രാഷ്ട്രീയവിശ്വാസവും ഇവര്ക്കുണ്ടായിരിക്കും. 
ഈ നക്ഷത്രത്തിന്റെ രാശ്യാധിപൻ മകരം രാശിയുടെ അധിപനായ ശനിയുംദശാധിപൻ ചന്ദ്രനുമായതിനാൽ ഈ നാളുകാരിൽ ശനിയുടേയും ചന്ദ്രന്റേയും സ്വഭാവ സവിശേഷതകൾ കാണാം.

ഈ നക്ഷത്രത്തില് ജനിച്ച സ്ത്രീകള്ക്ക് നല്ല ഭര്ത്താവ്, കുടുംബസുഖം, ഐശ്വര്യം എന്നിവയുണ്ടാവും.

പ്രതികൂല നക്ഷത്രങ്ങള് = ചതയം, ഉത്തൃട്ടാതി, അശ്വതി, മകം, പൂരം, ഉത്രം ആദ്യപാദം.

പ്രതികൂലമായ നക്ഷത്രങ്ങളില് ശുഭകര്മങ്ങള് ഒഴിവാക്കേണ്ടതാണ്. ആ നക്ഷത്രത്തില്പ്പെട്ടവരുമായി കൂട്ടുപ്രവര്ത്തനങ്ങള്, അവരെ കണികാണല്, അവര്ക്കുവേണ്ടി ജാമ്യം നില്ക്കുക തുടങ്ങിയ കാര്യങ്ങള് ഒഴിവാക്കണം. 

അനുഷ്ഠിക്കേണ്ട കാര്യങ്ങള്
രാഹു, ശനി, കേതു ദശാകാലങ്ങളില് ഇവര് ദോഷപരിഹാരകര്മങ്ങള് അനുഷ്ഠിക്കേണ്ടതാണ്. തിരുവോണം, രോഹിണി, അത്തം നക്ഷത്രങ്ങളില് ക്ഷേത്രദര്ശനവും മറ്റ് പൂജാദികാര്യങ്ങളും നടത്തുക. നക്ഷത്രനാഥനായ ചന്ദ്രനെ പ്രീതിപ്പെടുത്തുന്ന കര്മങ്ങള് ഇവര് പതിവായി അനുഷ്ഠിക്കുക. ജാതകത്തില് ചന്ദ്രന് പക്ഷബലമുണ്ടെങ്കില് ദുര്ഗ്ഗാദേവീഭജനവും പക്ഷമില്ലെങ്കില് ഭദ്രകാളീഭജനവും നടത്തുന്നത് ഉത്തമം. പൗര്ണ്ണമി ദിനത്തില് ദുര്ഗ്ഗാപൂജയും അമാവാസി ദിനത്തില് ഭദ്രകാളീപൂജയും നടത്താം. തിരുവോണവും തിങ്കളാഴ്ചയും ചേര്ന്നുവരുന്ന ദിവസം കൂടുതല് പ്രാധാന്യമര്ഹിക്കുന്നു. 
രാശ്യാധിപനായ ശനിയെ പ്രീതിപ്പെടുത്തുന്ന കര്മങ്ങളും ഇവര്അനുഷ്ഠിക്കേണ്ടതാണ്. ശനിയാഴ്ച വ്രതം, ശാസ്താഭജനം, ശനീശ്വര പൂജ, അന്നദാനം തുടങ്ങിയവ തിരുവോണം നാളില് നടത്താം. 

വെളുപ്പ്, കറുപ്പ് നിറങ്ങള് അനുകൂലം.

ദേവത : വിഷ്ണു
ഗണം: ദൈവം
ഭൂതം: വായു
മൃഗം വാനരൻ
പക്ഷി കോഴി
വൃക്ഷം എരിക്ക്

  1. അവിട്ടം നക്ഷത്രഫലം

ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഒരു നക്ഷത്രമാണ് അവിട്ടം.അവിട്ടം നക്ഷത്രരാശിയിലെ ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നീ നക്ഷത്രങ്ങളാണ് ജ്യോതിഷത്തിൽ അവിട്ടം നക്ഷത്രമായി അറിയപ്പെടുന്നത്. ധനിഷ്ഠ (ശ്രവിഷ്ഠ) എന്നും ഇതിന് പേരുണ്ട്. ഈ നാളിന്റെ ആദ്യപകുതിഭാഗം മകരരാശിയിലും അവസാനപകുതിഭാഗം കുംഭരാശിയിലുമാണെന്നാണ് കണക്കാക്കുന്നത്.ഈ നക്ഷത്രത്തില് ജനിക്കുന്നത് ഐശ്വര്യപ്രദമാണ്
ബുദ്ധിശക്തി, കലാനിപുണത, ധൈര്യം,നിശ്ചയദാര്ഢ്യം,പരിശ്രമശീലം തുടങ്ങിയവ ഇവരുടെ ലക്ഷണങ്ങളാണ്
ജീവിതത്തില് പലപ്പോഴും ഇവര്ക്ക് അപ്രതീക്ഷിതമായ പരിവര്ത്തനങ്ങളുണ്ടാവും. അധികാരത്തിന് വഴങ്ങുന്നതിലുമധികം അധികാരം പ്രയോഗിക്കാനാണ് ഇഷ്ടം,ചെറിയ കാര്യങ്ങള്പോലും ഇവരെ മാനസികമായി ക്ലേശിപ്പിക്കുന്നു. എതിര്പ്പുകളെ നേരിടുന്നതിന് ഒരു പ്രത്യേക ശേഷി തന്നെ പ്രകടിപ്പിക്കാറുള്ള ഇവര് ശത്രുക്കളോടു പകരം വീട്ടുന്നതിലും താല്പര്യമുള്ളവരാണ്. തികഞ്ഞ അഭിമാനബോധമാണ് ഇവരുടെ സ്വഭാവത്തിലെ ഒരു പ്രത്യേകത. പിശുക്കരാണെങ്കിലും ദാനധര്മ്മം ഇഷ്ടപ്പെടും. ജീവിതത്തില് സകലവിധ ഐശ്വര്യങ്ങളും അനുഭവിച്ച്, ഉദ്ദേശിച്ച കാര്യം നിറവേറ്റുന്നതായി കാണാം. കലഹം ഒഴിവാക്കി സമാധാനം സ്ഥാപിക്കാന് പ്രത്യേകം ശ്രദ്ധിക്കും. അഹംഭാവം പ്രകടിപ്പിക്കാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കും. 

ഈ നക്ഷത്രത്തില് ജനിച്ച സ്ത്രീകള് പതിവ്രതകളും ഭര്ത്താവില് ഭക്തിയുള്ളവരുമായിരിക്കും. ആഡംബരഭ്രമമവും ഇവര്ക്ക് കുറവാണ്.

പ്രതികൂല നക്ഷത്രങ്ങള് = പൂരുരുട്ടാതി, രേവതി, ഭരണി
പ്രതികൂലമായ നക്ഷത്രങ്ങളില് ശുഭകര്മങ്ങള് ഒഴിവാക്കേണ്ടതാണ്. ആ നക്ഷത്രത്തില്പ്പെട്ടവരുമായി കൂട്ടുപ്രവര്ത്തനങ്ങള്, അവരെ കണികാണല്, അവര്ക്കുവേണ്ടി ജാമ്യം നില്ക്കുക തുടങ്ങിയ കാര്യങ്ങള് ഒഴിവാക്കണം. 

അനുഷ്ഠിക്കേണ്ട കാര്യങ്ങള്
 ഇവര് വ്യാഴദശ, ബുധദശ, ശുക്രദശ എന്നീ ദശകളില് വിധിപ്രകാരമുള്ള ദോഷപരിഹാരകര്മങ്ങള് അനുഷ്ഠിക്കേണ്ടതാണ്.കുജനെയും കുജന്റെ ദേവതകളെയും ഭജിക്കുന്നത് ഉത്തമമാണ്. ചൊവ്വാഴ്ചകള്, മകയിരം, ചിത്തിര, അവിട്ടം നക്ഷത്രങ്ങള് എന്നിവയില് കുജമന്ത്ര, സ്തോത്രജപം, സുബ്രഹ്മണ്യഭജനം, {കുജന് ജാതകത്തില് യുഗ്മരാശിയിലെങ്കില് ഭദ്രകാളീഭജനം ) എന്നിവ നടത്താവുന്നതാണ്.
രാശ്യാധിപനായ ശനിയെപ്രീതിപ്പെടുത്തുന്ന കര്മങ്ങളും ഇവര് അനുഷ്ഠിക്കുന്നതു നന്നായിരിക്കും. ശാസ്താക്ഷേത്രദര്ശനവും, ശിവക്ഷേത്രദര്ശനവും നടത്തുക എന്നിവ  അവിട്ടം നക്ഷത്രക്കാര് മുടങ്ങാതെ ചെയ്യേണ്ടതാണ്. ശനിയാഴ്ചയും  അവിട്ടം നക്ഷത്രവും ചേര്ന്നുവരുന്ന ദിവസം ശനീശ്വരപൂജ നടത്തുന്നതും ഉത്തമമാണ്

ദേവത: വസുക്കൾ
ഗണം: ആസുരം
ഭൂതം: ആകാശം
മൃഗം: സിംഹം
പക്ഷി: മയിൽ
വൃക്ഷം വഹ്നി

അനുകൂലനിറം=കറുപ്പ്, ചുവപ്പ്, നീല 

  1. ചതയം നക്ഷത്രഫലം

കുംഭം രാശിയിലെ ഗാമ അക്വാറി എന്ന നക്ഷത്രമാണ് ചതയം. ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്നഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഇരുപത്തിനാലാമത്തേതാണിത്. സംസ്കൃതത്തിൽ ഇത് ശതഭിഷ എന്നറിയപ്പെടുന്നു.ഈ നക്ഷത്രത്തില് ജനിക്കുന്നവര് സഹായം അഭ്യര്ത്ഥിച്ചു വരുന്നവരെ എന്തുവിലകൊടുത്തും സഹായിക്കാന് ശ്രമിക്കുന്നു.ഇവര് സ്വതന്ത്രചിന്താഗതിയുള്ളവരും സ്ഥിരമായി പ്രവര്ത്തിക്കുന്നവരും കുലീനതയുള്ളവരുമായിരിക്കും. പിതാവിനേക്കാള് മാതാവിനോടായിരിക്കും ഇവര്ക്ക് ആഭിമുഖ്യം കൂടുതല്. ആദര്ശങ്ങളെ മുറുകെപ്പിടിക്കുന്ന ഇവര് ഔദാര്യശീലമുള്ളവരുമായിരിക്കും.സൗഹൃദങ്ങള്ക്ക് ഇവര് വലിയ വിലകല്പിക്കുകയും ചെയ്യാറുണ്ട്. പാരമ്പര്യം, പ്രാചീന ശാസ്ത്രങ്ങള് എന്നിവയോട് ഇവര്ക്ക് ആഭിമുഖ്യം കൂടുതലായിരിക്കും. ആത്മീയമായ മനസസിനുടമകളുമായിരിക്കും ഇവര്. ആരോടും എന്തും തുറന്നു പറയുന്ന സ്വഭാവമാണ് ഇവരുടേത്. അത് ഇവര്ക്ക് അനവധി ശത്രുക്കളെ സൃഷ്ടിക്കുകയും ചെയ്യുന്നു. ശത്രുക്കളുടെ പ്രവര്ത്തനങ്ങളെ പരാജയപ്പെടുത്താന് സഹജമായ കഴിവുള്ള ഇവര് സാഹസികകര്മങ്ങളില് ഏര്പ്പെടാനും മടിക്കാറില്ല  

ഈ നക്ഷത്രത്തില് ജനക്കുന്ന സ്ത്രീകള്ക്ക് ദാമ്പത്യജീവിതം ക്ലേശകരമായിരിക്കും.

പ്രതികൂല നക്ഷത്രങ്ങള്= ഉത്തൃട്ടാതി, അശ്വതി, കാര്ത്തിക, ഉത്രം മൂക്കാല്, അത്തം, ചിത്തിര ആദ്യ പകുതി.
പ്രതികൂലമായ നക്ഷത്രങ്ങളില് ശുഭകര്മങ്ങള് ഒഴിവാക്കേണ്ടതാണ്. ആ നക്ഷത്രത്തില്പ്പെട്ടവരുമായി കൂട്ടുപ്രവര്ത്തനങ്ങള്, അവരെ കണികാണല്, അവര്ക്കുവേണ്ടി ജാമ്യം നില്ക്കുക തുടങ്ങിയ കാര്യങ്ങള് ഒഴിവാക്കണം.

അനുഷ്ഠിക്കേണ്ട കാര്യങ്ങള്
ശനി, കേതു, സൂര്യന് എന്നീ ദശകളില് ഇവര് ദോഷപരിഹാരകര്മങ്ങള് അനുഷ്ഠിക്കേണ്ടതാണ്
ചതയം, തിരുവാതിര, ചോതിനക്ഷത്രങ്ങള് ക്ഷേത്രദര്ശനത്തിനും മറ്റ് പൂജാദികാര്യങ്ങള്ക്കും ഉത്തമം. നക്ഷത്രാധിപനായ രാഹുവിനെ പ്രീതിപ്പെടുത്തുന്ന കര്മങ്ങള് ഇവര് പതിവായി അനുഷ്ഠിക്കേണ്ടതാണ്. സര്പക്ഷേത്രങ്ങളില് ദര്ശനം നടത്തുക, കുടുംബത്തില് സര്പക്കാവുകള് പരിരക്ഷിക്കുക, അവിടെ കടമ്പുവൃക്ഷം വെച്ചുപിടിപ്പിക്കുക തുടങ്ങിയവയൊക്കെ ദോഷപരിഹാരകര്മങ്ങളാണ്. ചതയം നാളില് രാഹുപൂജ നടത്തുന്നതും ഉത്തമം. 
രാശ്യാധിപനായ ശനിയെപ്രീതിപ്പെടുത്തുന്ന കര്മങ്ങളും ഇവര് അനുഷ്ഠിക്കുന്നതു നന്നായിരിക്കും. ശാസ്താക്ഷേത്രദര്ശനവും, ശിവക്ഷേത്രദര്ശനവും നടത്തുക എന്നിവ  ചതയം നക്ഷത്രക്കാര് മുടങ്ങാതെ ചെയ്യേണ്ടതാണ്. ശനിയാഴ്ചയും  ചതയം നക്ഷത്രവും ചേര്ന്നുവരുന്ന ദിവസം ശനീശ്വരപൂജ നടത്തുന്നതും ഉത്തമമാണ്

ദേവത:വരുണൻ
ഗണം:ആസുരം
ഭൂതം: ആകാശം
മൃഗം: കുതിര
പക്ഷി: മയിൽ
വൃക്ഷം: കടമ്പ്

കറുത്ത വസ്ത്രങ്ങള് ഇവര്ക്ക് അനുകൂലമാണ്.

  1. പൂരോരുട്ടാതി നക്ഷത്രഫലം

പൂരോരുട്ടാതി നക്ഷത്രത്തിൽ ജനിക്കുന്നവൻ സ്ത്രീകൾക്ക് ഇഷ്ടനായും സുഭഗനായും ഇടവിട്ടു സുഖദുഃഖങ്ങൾ അനുഭവിക്കുന്നവനായും ഭോഗസുഖം ഉള്ളവനായും രാജാവിങ്കൽ നിന്നു ലഭിയ്ക്കപ്പെട്ട സമ്പത്തോടുകൂടിയവനായും ദുഷ്ടനായും വിവാദത്തിൽ ജയിക്കുന്നവനായും ദീർഘായുസ്സനുഭവിക്കുന്നവനായും ഭവിക്കും.

ഈ നക്ഷത്രത്തില് ജനിച്ചവര് ബുദ്ധിപരമായ പ്രവര്ത്തനങ്ങള്, നീതിനിഷ്ഠ, പൗരുഷം എന്നിവയോടുകൂടിയവരായിരിക്കും.സ്ഥിരമായ പ്രയത്നം, അഭിപ്രായസ്ഥിരത എന്നിവയും ഇവരുടെ പ്രത്യേകതകളാണ്. ഏതു രംഗത്തും ഇവര് ശുഭപ്രതീക്ഷ വെച്ചുപുലര്ത്തുന്നു. പാരമ്പര്യരീതികള്, നിയമങ്ങള് എന്നിവ പിന്തുടരാനും അനുസരിക്കാനുമാണ് ഇവര്ക്കിഷ്ടം. ഹൃദയവിശാലതയും മറ്റുള്ളവരുടെ ഇഷ്ടമറിഞ്ഞു പൊരുമാറാനുമുള്ള കഴിവും ഇവര്ക്കുണ്ട്. തനിക്കും മറ്റുള്ളവര്ക്കും പ്രയോജനപ്രദമാകുന്ന രീതിയില് ഇവര്കാര്യങ്ങള് ചെയ്യും. മറ്റുള്ളവരുടെ അഭിപ്രായം ശ്രദ്ധാപൂര്വ്വം കേള്ക്കുമെങ്കിലും സ്വന്തം ഇഷ്ടപ്രകാരം മാത്രമേ എന്തും പ്രവര്ത്തിക്കുകയൂള്ളു. ആത്മീയമായ ഉള്ക്കാഴ്ച ഇവരുടെ പ്രത്യേകതയാണ്. പൊതുവെ ആരോഗ്യവും ദീര്ഘായുസ്സും ഉള്ള ഇവര് ഔദ്യോഗികരംഗത്തും ഉയര്ച്ച പ്രാപിക്കുന്നു.എന്തെങ്കിലും തരത്തിലുള്ള മനോദുരിതം പലപ്പോഴും ഇവര്ക്കുണ്ടായിക്കൊണ്ടിരിക്കും. 


ഈ നക്ഷത്രത്തില് ജനച്ച സ്ത്രീകള്ക്ക് ഉന്നത നിലയിലുള്ള ഭര്ത്തൃലബ്ധി, സന്താനസുഖം, സര്ക്കാര്ജോലി എന്നിവ ലഭിക്കാം

പ്രതികൂല നക്ഷത്രങ്ങള്= രേവതി,ഭരണി, രോഹിണി, 
പൂരുരുട്ടാതി (കുംഭക്കൂര്) =ഉത്രം മുക്കാല്, അത്തം, ചിത്തിര ആദ്യപാദവും, 
പൂരുരുട്ടാതി അന്ത്യപദത്തിന് = ചിത്തിര അവസാനപാദം, ചോതി, വിശാഖം ആദ്യമൂന്നു പാദങ്ങള് എന്നിവയും പ്രതികൂലമാണ്.
പ്രതികൂലമായ നക്ഷത്രങ്ങളില് ശുഭകര്മങ്ങള് ഒഴിവാക്കേണ്ടതാണ്. ആ നക്ഷത്രത്തില്പ്പെട്ടവരുമായി കൂട്ടുപ്രവര്ത്തനങ്ങള്, അവരെ കണികാണല്, അവര്ക്കുവേണ്ടി ജാമ്യം നില്ക്കുക തുടങ്ങിയ കാര്യങ്ങള് ഒഴിവാക്കണം. 

അനുഷ്ഠിക്കേണ്ട കാര്യങ്ങള് ഇവര് ബുധന്, ശുക്രന്, ചന്ദ്രന് എന്നീ ദശാകാലങ്ങളില് ദോഷപരിഹാരകര്മങ്ങള് അനുഷ്ഠിക്കേണ്ടതാണ്
പൂരുരുട്ടാതി, പുണര്തം, വിശാഖം നക്ഷത്രങ്ങള് ക്ഷേത്രദര്ശനത്തിനും മറ്റു പൂജാദി ശുഭകര്മങ്ങള്ക്കും ഉത്തമം. നക്ഷത്രാധിപനായ വ്യാഴത്തെ പ്രീതിപ്പെടുത്തുന്ന കര്മങ്ങള് നിത്യവും അനുഷ്ഠിക്കുന്നത് നന്നായിരിക്കും. ജന്മനക്ഷത്രം തോറും വിഷ്ണുപൂജ, പതിവായി വിഷ്ണുസഹസ്രനാമജപം തുടങ്ങിയവ അനുഷ്ഠിക്കുന്നത് ഉത്തമമാണ്. പൂരുരുട്ടാതിയും വ്യാഴാഴ്ചയും ചേര്ന്നുവരുന്ന ദിവസം സവിശേഷ പ്രാധാന്യത്തോടെ കര്മങ്ങള് അനുഷ്ഠിക്കണം. 
{ കുംഭക്കൂര് =രാശ്യാധിപനായ ശനിയെ പ്രീതിപ്പെടുത്തുന്ന കര്മങ്ങളും ഇവര് അനുഷ്ഠിക്കുന്നതു നന്നായിരിക്കും.}

ദേവ: അജൈകപാത്
ഗണം: മാനുഷം
ഭൂതം: ആകാശം
മൃഗം: നരൻ
പക്ഷി: മയിൽ
വൃക്ഷം: തേൻമാവ്

മഞ്ഞ, കറുപ്പ്, കടും നീല എന്നിവ അനുകൂല നിറങ്ങള്.

  1. ഉത്രട്ടാതി നക്ഷത്രഫലം

നക്ഷത്രനാമങ്ങളിൽ26ാമത്തേതായി പരിഗണിക്കപ്പെടുന്നു ഉത്രട്ടാതി. ഉത്തരഭാദ്രപദം (ദേവനാഗരി: उत्तरभाद्रपदा) എന്നും അറിയപ്പെടുന്ന ഈ നക്ഷത്രം പൂർണ്ണമായും മീനം രാശിയിൽഉൾപ്പെടുന്നു. ഗാമ പെഗാസി, ആൽഫാ ആന്ദ്രൊമീഡിയ എന്നീ നക്ഷത്രങ്ങളാണ് ഉത്രട്ടാതിയിൽ ഉൾപ്പെടുന്നത്. “ഉത്രട്ടാതി കട്ടിൽക്കാലുപോലെ” എന്നാണ് നക്ഷത്രനിരീക്ഷണം നടത്തുന്നവർക്ക് ഈ സ്ഥാനം തിരിച്ചറിയാനുള്ള അടയാളം. കട്ടിലിന്റെ രണ്ടു കാലുകൾ പൊലെയോ ഇരട്ടത്തലയുള്ള ആളായോ ഇരട്ടക്കുട്ടികളായോ ഉത്രട്ടാതിയുടെ രൂപം സങ്കൽപ്പിക്കാറുണ്ട്.
ഉത്രട്ടാതി നക്ഷത്രത്തിൽ ജനിക്കുന്നവൻ  നല്ലവണ്ണം സംസാരിക്കുന്നവായും സുഖവും നല്ല സന്താനങ്ങളും ഉള്ളവനായും ശത്രുക്കളെ ജയിക്കുന്നവനായും ധർമ്മിഷ്ഠനായും നല്ല വിനയമുള്ളവനായും പിശുക്കും ഭോഗസുഖവും നല്ല ഗുണങ്ങളും ശാസ്ത്രങ്ങളിൽ അറിവും ഉള്ളവനായും ഭവിക്കും.ഇവര് ഈശ്വരവിശ്വാസികളും ആത്മീയവാദികളും മധുരമായും മൃദുവായും സംസാരിക്കുന്നവരുമായിരിക്കും. ആകര്ഷകത്വം, നിഷ്കളങ്കപ്രകൃതം, പരോപകാരതാല്പര്യം തുടങ്ങിയവയും ഇവരുടെ ലക്ഷണങ്ങളാണ്. ശത്രുക്കളുടെ പ്രവര്ത്തനങ്ങളെ പരാജയപ്പെടുത്താന് ഇവര്ക്കു കഴിവുണ്ട്
ആത്മനിയന്ത്രണശക്തിയുള്ള ഇവരുടെ മനസ്സിലിരുപ്പ് മറ്റുള്ളവര്ക്ക് പെട്ടെന്ന് മനസ്സിലാക്കാന് കഴിയില്ല. ക്ലേശിക്കുന്നവരെ സഹായിക്കുന്ന മനസ്സും ഇവര്ക്കുണ്ട്. ശാസ്ത്രജ്ഞാനം, ധര്മിഷ്ഠത, സത്യസന്ധത, ദയാദാക്ഷിണ്യങ്ങള് എന്നിവ ഇവരുടെ ഗുണങ്ങളാണ്.സ്വയം പ്രവര്ത്തിക്കാതെ മറ്റുള്ളവരെക്കൊണ്ട് പ്രവര്ത്തിപ്പിക്കുവാനാണ് ഇവര് ശ്രമിക്കാറ്. ഇവര് വലിയ ധൈര്യശാലികളാണെന്നും പറയുവാന് കഴിയുകയില്ല. അലപ്മായ ആലസ്യവും ഇവര്ക്കുണ്ടായിരിക്കും. 
ഈ നക്ഷത്രത്തില് ജനിച്ച സ്ത്രീകള്ക്ക് കുടുംബജീവിതം സുഖപ്രദമായിരിക്കും. നല്ല പെരുമാറ്റവും സ്വഭാവവും ഇവരുടെ ഗുണങ്ങളാണ്.

പ്രതികൂല നക്ഷത്രങ്ങള് = അശ്വതി, കാര്ത്തിക, മകയിരം, ചിത്തിര അവസാന പകുതി, ചോതി, വിശാഖം ആദ്യ മൂന്നു പാദങ്ങള്.
പ്രതികൂലമായ നക്ഷത്രങ്ങളില് ശുഭകര്മങ്ങള് ഒഴിവാക്കേണ്ടതാണ്. ആ നക്ഷത്രത്തില്പ്പെട്ടവരുമായി കൂട്ടുപ്രവര്ത്തനങ്ങള്, അവരെ കണികാണല്, അവര്ക്കുവേണ്ടി ജാമ്യം നില്ക്കുക തുടങ്ങിയ കാര്യങ്ങള് ഒഴിവാക്കണം. 

അനുഷ്ഠിക്കേണ്ട കാര്യങ്ങള്
കേതു, സൂര്യന്, ചൊവ്വ എന്നീ ദശകളില് ഇവര് ഗ്രഹദോഷപരിഹാരങ്ങള് അനുഷ്ഠിക്കേണ്ടതാണ്
ഉത്തൃട്ടാതി, പൂയം, അനിഴം നക്ഷത്രങ്ങളില് ക്ഷേത്രദര്ശനവും മറ്റുപൂജാദികര്മങ്ങളഉം ചെയ്യുക. 
നക്ഷത്രനാഥനായ ശനിയെ പ്രീതിപ്പെടുത്തുന്ന കര്മങ്ങള് ഇവര് പതിവായി അനുഷ്ഠിക്കുന്നതു നന്നായിരിക്കും. ശനിയാഴ്ച വ്രതം, ജന്മനക്ഷത്രംതോറും ശനീശ്വരപൂജ, അന്നദാനം തുടങ്ങിയവ നടത്തുക. ശനിയും ഉത്തൃട്ടാതിയും ചേര്ന്നുവരുന്ന ദിവസം സവിശേഷ പ്രാധാന്യത്തോടെ കര്മങ്ങള് അനുഷ്ഠിക്കുക. 
രാശിനാഥനായ വ്യാഴത്തെ പ്രീതിപ്പെടുത്തുന്ന കര്മങ്ങളും ഇവര് അനുഷ്ഠിക്കേണ്ടതാണ്. വിഷ്ണുസഹസ്രനാമജപം, വിഷ്ണുക്ഷേത്രദര്ശനം, വിഷ്ണുപൂജ തുടങ്ങിയവ നടത്താവുന്നതാണ്.

ദേവത: അഹിർബുധ്നി
ഗണം മാനുഷം
ഭൂതം ആകാശം
മൃഗം പശു
പക്ഷി മയിൽ
വൃക്ഷം കരിമ്പന

  1. രേവതി നക്ഷത്രഫലം

മീനം നക്ഷത്രരാശിയിലെ സീറ്റ (ζ) എന്ന നക്ഷത്രമാണ് രേവതി. ഇത് ഹിന്ദു ജ്യോതിശാസ്ത്രത്തിലെ ഇരുപത്തി ഏഴാമത്തെ നക്ഷത്രമാണ്.ജന്മ നക്ഷത്രങ്ങളിലെ അവസാനത്തെ നക്ഷത്രമായ രേവതി നക്ഷത്രത്തിൽ ജനിക്കുന്നവർ ബലവാന്മാരും മറ്റുള്ളവരാൽ ശ്രദ്ധിക്കപ്പെടുന്നവരുമായിരിക്കും. ഇവർ കരുണയുള്ളവരും സൗഹൃതങ്ങൾക്ക് വിലകൽപ്പിക്കുന്നവരും നേതൃത്വഗുണമുള്ളവരും ആയിരിക്കും. ഈ നക്ഷത്രത്തിൽ ജനിക്കുന്നവർ പഠനത്തിലും കലാസാഹിത്യം, ഗവേഷണങ്ങൾ തുടങ്ങിയ പ്രവർത്തി മേഖലകളിലും ശോഭിക്കും,ഇവരില് ഭൂരിപക്ഷം പേര്ക്കും വിദ്യാഭ്യാസപരമായി ഉയര്ച്ചയിലെത്താന് കഴിയുന്നു. അതുപോലെ ആദ്ധ്യാത്മിക ചിന്തയും ഇവരില് മുന്നിട്ടുനില്ക്കും.ബുദ്ധിപരമായും യുക്തിപരമായും ഉള്ള പ്രവര്ത്തനം, പരാശ്രയം കൂടാതെയുള്ള ജീവിതം, ധൈര്യം, ആരോഗ്യം  ഓര്മശക്തി, അറിവുസമ്പാദിക്കുന്നതില് താല്പര്യം,മന:ശുദ്ധി  തുടങ്ങിയവ ഇവരുടെ ലക്ഷണങ്ങളാണ്.രഹസ്യം സൂക്ഷിക്കുക ഇവരെ സംബന്ധിച്ച് ശ്രമകരമാണ്. അതുപോലെ ആരെയും ഇവര് കണ്ണുമടച്ച് വിശ്വസിക്കുകയുമില്ല.ആരേയും എതിര്ക്കണമെന്ന് ആഗ്രഹം ഉണ്ടായിരിക്കുകയില്ല. അതുപോലെ ആരെയും വകവെക്കാറുമില്ല. ചിലര്ക്ക് സന്മാര്ഗ്ഗജീവിതത്തില്നിന്നും വ്യതിചലിക്കുന്ന സ്വഭാവം കാണും. 

ഈ നക്ഷത്രത്തില് ജനിച്ച സ്ത്രീകള് പതിവ്രതകളും ആചാരാനുഷ്ഠാനതല്പരകളുമായിരിക്കും.

പ്രതികൂല നക്ഷത്രങ്ങള് = ഭരണി, രോഹിണി, തിരുവാതിര, ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മൂന്നു പാദം.

പ്രതികൂലമായ നക്ഷത്രങ്ങളില് ശുഭകര്മങ്ങള് ഒഴിവാക്കേണ്ടതാണ്. ആ നക്ഷത്രത്തില്പ്പെട്ടവരുമായി കൂട്ടുപ്രവര്ത്തനങ്ങള്, അവരെ കണികാണല്, അവര്ക്കുവേണ്ടി ജാമ്യം നില്ക്കുക തുടങ്ങിയ കാര്യങ്ങള് ഒഴിവാക്കണം


അനുഷ്ഠിക്കേണ്ട കാര്യങ്ങള് = ശുക്രന്, ചന്ദ്രന്, രാഹു എന്നീ ദശകങ്ങളില് ദോഷപരിഹാരകര്മങ്ങള് അനുഷ്ഠിക്കേണ്ടതാണ്. രേവതി, ആയില്യം, കേട്ട നക്ഷത്രങ്ങള് ക്ഷേത്രദര്ശനത്തിനും മറ്റു പൂജാദികര്മങ്ങള്ക്കും ഉത്തമം. നക്ഷത്രാധിപനായ ബുധനെ പ്രീതിപ്പെടുത്തുന്ന കര്മങ്ങളാണ് ഇവര് അനുഷ്ഠിക്കേണ്ടത്. രാശ്യാധിപനായ വ്യാഴത്തെയും പ്രീതിപ്പെടുത്തുന്നത് ഉത്തമമാണ്. വിഷ്ണുഭജനം, ശ്രീകൃഷ്ണഭജനം, വിഷ്ണുസഹസ്രനാമജപം, ഭാഗവതപാരായണം തുടങ്ങിയവ അനുഷ്ഠിക്കാവുന്നതാണ്. ബുധനാഴ്ചയും രേവതിയും ചേര്ന്നുവരുന്ന ദിവസം സവിശേഷ പ്രാധാന്യത്തോടെ കര്മങ്ങള് അനുഷ്ഠിക്കുക. 

മഞ്ഞ, പച്ച തുടങ്ങിയവ അനുകൂല നിറങ്ങള്.

ദേവത: പുഷാവ്
ഗണം ദൈവം
ഭൂതം ആകാശം
മൃഗം ആന
പക്ഷി മയിൽ
വൃക്ഷം ഇരിപ്പ

നക്ഷത്രങ്ങള് സ്വയം ജ്വലിക്കുന്നവയാണ്.അവയില് നിന്നും ധാരാളം ഊര്ജ്ജം പ്രവഹിക്കുന്നുണ്ട് .ചില പ്രത്യേക ഇനത്തില് പെട്ട മരങ്ങള് ഈ ഊര്ജ്ജത്തെ  സ്വാംശീകരിക്കുന്നു .എല്ലാ വൃക്ഷങ്ങള്ക്കും ഇരുപത്തിയേഴു  നക്ഷത്രത്തില് നിന്നുമുള്ള ഊര്ജ്ജം ആഗിരണം ചെയ്യാന് കഴിവില്ല .ഓരോ നക്ഷത്രത്തില് നിന്നും പ്രവഹിക്കുന്ന ഊര്ജ്ജം ആഗിരണം ചെയ്യാന് ഓരോ പ്രത്യേക തരം മരങ്ങള് ഭൂമിയില് ഉണ്ട് .ഈ ഊര്ജ്ജം ആഗിരണം ചെയ്ത് അവ മനുഷ്യന്റെ ചേതനകളെ സ്വാധീനിക്കാന് കഴിവുള്ള അംഗങ്ങളെ പ്രസരിപ്പിക്കുന്നു .അവ സര്ഗ്ഗ വാസനകളെ പരിപോഷിപ്പിക്കുകയും ,ക്രിയാത്മകമായി പ്രതികരിക്കുകയും ചെയ്യുന്നു .ഓരോ വൃക്ഷവും ഭൂമിയിലെ ജീവന്റെ നിലനില്പ്പിനു വേണ്ടി മഹത്തായ സേവനങ്ങള് ചെയ്യുന്നു.

ഓരോ നക്ഷത്രത്തിന്റെയും ദേവതയെ നിത്യം ഭജിക്കുന്നതും ഉത്തമമാണ്.ഓരോ നക്ഷത്രജാതരും അവരവരുടെ മൃഗത്തെയും പക്ഷിയേയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാന് പാടില്ല. അവയെ പരിരക്ഷിക്കാന് കഴിയുമെങ്കില് അത് ആയുര്വര്ദ്ധനകരവുമാണ്. നക്ഷത്രവൃക്ഷത്തെ നട്ടുവളര്ത്തുന്നതും ഐശ്വര്യപ്രദമാണ്.



No comments:

Post a Comment