ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

16 November 2016

ഉപനിഷത് ഒരു അന്വേഷണം

ഉപനിഷത് ഒരു അന്വേഷണം

ഉപനിഷത്തുക്കൾ തികച്ചും അപൗരുഷേയങ്ങളാണ് എന്നാണ് പണ്ഡിത മതം. അതായത് ഏതെങ്കിലും ഒരു വ്യക്തിയാൽ സൃഷ്ടിക്കപ്പെട്ടതല്ല. വേദവും ഇത് പോലെ ത്തന്നെയാണ്. വേദങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഉപനിഷത്തുക്കൾ. അപ്പോൾ വേദം മനുഷ്യനിർമ്മിതമല്ലെങ്കിൽ ഉപനിഷത്തും മനുഷ്യനിർമ്മിതല്ല. അപൗരുഷേയമാണ്. അവ ദർശിച്ച് രേഖപ്പെടുത്തുകയാണ്. ഋഷികൾ ചെയ്തിട്ടുള്ളത്. അതിനാൽ ഋഷികളെ ഉപനിഷത് ദ്രഷ്ടാക്കൾ എന്നു പറയുന്നു. ഇവ കൃത്യമായി ഏതു കാലഘട്ടത്തിൽ ഉണ്ടായി എന്ന് കൃത്യമായി പറയാനാവില്ല. കാരണം വിഷയം ജനങ്ങളിലേക്ക് എത്തിക്കണം എന്നല്ലാതെ താൻ ദർശിച്ചതാണെന്നും ഇന്ന കാലത്ത് ഉണ്ടായതാണെന്നും ഒന്നും ഋഷികൾ രേഖപ്പെടുത്തിയിട്ടില്ല.

അനന്തവൂം അനാദിയുമായ ജ്ഞാനമാണ് ഉപനിഷത്തിലെ പ്രതിപാദ്യ വീഷയം. ആ ജ്ഞാനത്തെ സാക്ഷാത്കരിച്ചവരാണ് ഋഷിമാർ. ഉപനിഷത്തുക്കളിലെ തത്വചിന്ത ആദ്ധ്യാത്മിക മണ്ഡലത്തിൽ മനുഷ്യന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടുള്ളതിൽ വെച്ച് ഏറ്റവും മഹത്തരമായിട്ടുള്ളതാണ്. അതു കൊണ്ടാണ് അതിന് വേദാന്തം എന്ന പേര് വന്നത്. ബുദ്ധിയാകുന്ന ചിറകിന്റെ സഹായത്തോടെ മേലോട്ട് മേലോട്ട് പറന്നാൽ എത്തിച്ചേരാവുന്ന പരമോന്നത പദത്തിലാണ് ഉപനിഷത്തിലെ തത്വചിന്ത വിഹരിക്കുന്നത് എന്നാണ് പണ്ഡിതരുടെ അഭിപ്രായം.

ഉപ - അടുത്ത്, നിഷദിക്കുക - ഇരിക്കുക എന്ന വ്യുത്പത്തി അനുസരിച്ച് ഗുരുവിന്റെ അടുത്തിരൂന്ന് പഠിക്കേണ്ടുന്ന രഹസ്യവിദ്യ എന്നും അർത്ഥം പറയാറുണ്ട്. എന്നാൽ ഗുരുവിന്റെ അടുത്ത് ഇരിക്കുക എന്നത് വിക്യാർത്ഥത്തിൽ എടുക്കാനുള്ളതല്ല. ധ്യാനിച്ചിരിക്കുന്ന ഗുരുവിനടുത്ത് മൗനമായി ഇരുന്ന് ഗുരുവിന്റെ ദർശനങ്ങളെ അതേ പോലെ ഒപ്പി എടുക്കുക. ഇവിടെ ഗുരുവും ശിഷ്യനും സ്വീകരിക്കുന്ന ഭാഷ മൗനമാണ്. തനിക്ക് കിട്ടേണ്ടത് കിട്ടിയാൽ ഗുരുവിനെ നമസ്കരിച്ച് ശിഷ്യൻ പോകുന്നു. ബാഹ്യമായി ആരും അറിയാതെ ഉപനിഷത് ദർശനങ്ങൾ അങ്ങിനെ മറ്റൊരാളിലേക്ക് പകർത്തപ്പെട്ടു.

വേദങ്ങളിൽ നിന്നാണ് ഉപനിഷത്തുക്കളുടെ വ്യുൽപ്പത്തി എന്നു പറഞ്ഞല്ലോ!
ഋഗ്വേദം=21
യജുർവ്വേദം=109
സാമവേദം=1000
അഥർവ്വവേദം=50
------------------------------
ആകെ=======1180
                             =====
ഇവയാണ് വേദങ്ങളുടെ ശാഖകൾ.ഈ ഓരോ ശാഖകൾക്കും  ഓരോ ഉപനിഷത്തുക്കൾ ഉണ്ടായിരുന്നു. എന്നാണ് ശ്രീരാമൻ ഹനുമാനോട് പറയുന്നത്. അതിൽ വേദ ശാഖകൾ നഷ്ടപ്പെട്ടു. അതോട് കൂടി എല്ലാം നഷ്ടമായി. എങ്കിലും ഇരുനൂറിലധികം ഉപനിഷത്തുക്കൾ ഇന്നും ലഭ്യമാണെന്ന് പണ്ഡിതന്മാർ അവകാശപ്പെടുന്നു.

1 comment:

  1. 2000ത്തിന് അധികം ഉപനിഷത്തുക്കള് ഉണ്ടായിരുന്നു എന്ന് കേള്ക്കാറുണ്ടല്ലോ

    ReplyDelete