സ്വസ്തി
ഈശ്വരന്റെ ആഗ്രഹവും തന്റെ ആഗ്രഹവും ഒന്നായിരിക്കട്ടെ എന്നതിന്റെ പ്രതീകമായാണ് സ്വസ്തി ഉപയോഗിച്ചുവരുന്നത്. ഇത് നന്മയെയാണ് സൂചിപ്പിക്കുന്നത്. ഒരു അക്ഷത്തില്‍ കറങ്ങികൊണ്ടിരിക്കുന്ന ലോകചക്രമായും ഇതിനെ കരുതിവരുന്നുണ്ട്. സൂര്യന്റെയും വിഷ്ണുവിന്റെയും ചിഹ്നമായും ഉപയോഗിച്ചുവരുന്ന സ്വസ്തി മംഗളകരമായതിനെയും സൂചിപ്പിക്കുന്നുണ്ട്. ഭാരതത്തില്‍ മാത്രമല്ല ചില വൈദേശിക രാഷ്ട്രങ്ങളില്‍പ്പോലും ഇത് പല രൂപത്തിലും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. സ്വസ്തിക ചിഹ്നം വരച്ചുവച്ചാല്‍ ഭയത്തില്‍ നിന്നും ഭൂതപ്രേതാദികളില്‍ നിന്നും രക്ഷ നേടാനാകുമെന്നൊരു വിശ്വാസവും നിലവിലുണ്ട്.
No comments:
Post a Comment