ആധാനം എന്നാല്‍ എന്താണ്?
ആധാനം ഒരു യാഗം. ഇതിനെ അഗ്ന്യാധാനം എന്നും പറയും. അഗ്ന്യാധാനം ഹവിര്യജ്ഞങ്ങളിലൊന്നാണ്. അഗ്ന്യാധാനം നടത്തിയാല്‍ അടിതിരിപ്പാട് എന്ന സ്ഥാനം ലഭിക്കും. സോമയാഗത്തിലെ അഗ്നിഷ്ടോമം തുടങ്ങിയവ നടത്തിയിട്ടുള്ളവര്‍ക്കേ ആധാനം യാഗം നടത്താന്‍ അധികാരമുള്ളൂ. അഗ്ന്യാധാനം അഗ്നിഷ്ടോമത്തിന്റെ തുടക്കമായും നടത്താറുണ്ട്. യാഗത്തിനുള്ള ആരംഭക്രിയകളായ നാഭീമുഖം, ആചാര്യവരണം, അരണികടച്ചില് എന്നിവ അഗ്ന്യാധാനത്തിനും നടത്താറുണ്ട്.
No comments:
Post a Comment