ആറാട്ട് ഉത്സവസമാപന ചടങ്ങാണോ?
ആറാട്ട് ഉത്സവ സമാപന ചടങ്ങാണ്. ക്ഷേത്രോത്സവ സമാപനദിവസം ദേവന്റെ തിടമ്പ് എഴുന്നള്ളിച്ച് ക്ഷേത്രകുളത്തിലോ പുഴയിലോ മുക്കുന്നു. തന്ത്രിയും പൂജാരിയും മറ്റാളുകളും പങ്കെടുക്കും. തിടമ്പ് മുക്കുന്നതോടൊപ്പം ആളുകളും മുങ്ങും. ഘോഷയാത്രയിലും ആറാട്ടിലും സ്ത്രീകളുള്‍പ്പെടെ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുക്കും. ശ്രീപത്മനാഭക്ഷേത്രത്തിലെയും ഗുരുവായൂര്‍ ക്ഷേത്രത്തിലെയും ആറാട്ടുകള്‍ പ്രസിദ്ധവും വിശേഷപ്പെട്ടതുമാണ്.
No comments:
Post a Comment