സ്ത്രീ പുരുഷന്റെ ഇടതുവശം ഇരിക്കണമോ?
സ്ത്രീ എപ്പോഴും പുരുഷന്റെ ഇടതുവശം ഇരിക്കണമെന്നാണ് ആചാരസംഹിത വെളിപ്പെടുത്തുന്നത്. വിവാഹപന്തല്‍ പരിശോധിച്ചാലും പുരുഷന്റെ ഇടതുവശത്താണ് സ്ത്രീക്ക് ഇരിപ്പിടം അനുവദിച്ചിട്ടുള്ളത്. ഇതിനു കാരണമായി പറയുന്നത് സ്ത്രീയുടെ വലതുവശമായി പ്രവര്‍ത്തിക്കേണ്ടത് പുരുഷനാണെന്നും സ്ത്രീയാകട്ടെ പുരുഷന്റെ ഇടതുവശമെന്നുമാണ്. ഈ സങ്കല്പ്പത്തിന് ശക്തി പകരുന്നതാണ് ഹൈന്ദവ ധര്‍മ്മത്തിലെ, വലതുവശം പുരുഷനും ഇടതുഭാഗം സ്ത്രീയും ചേരുന്ന അര്‍ദ്ധനാരീശ്വര സങ്കല്‍പ്പം. ഇതൊക്കെ വെറും അന്ധവിശ്വാസമായി നിലനില്ക്കുമ്പോള് ആധുനിക ശാസ്ത്രം ഇതിനെ പിന്തുണയ്ക്കുന്നു. ഓരോ ശരീരത്തിലെയും വലതുഭാഗം പുരുഷാത്മകവും ഇടതുഭാഗം സ്ത്രൈണവുമാണെന്നാണ് ആധുനിക ശാസ്ത്രത്തിന്റെ അഭിപ്രായം.
No comments:
Post a Comment