കൂവളത്തിന്റെ ഇല
കൂവളത്തിന്റെ ഇലയെ അലൗകികതയുടെ പ്രതീകമായാണ് കണക്കാക്കുന്നത്. മൂന്നു ഇലകളോടുകൂടി നില്ക്കുന്നതിനാല് കൂവളം മുക്കണ്ണനായ ശിവനെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നൊരു സങ്കല്‍പ്പവും പ്രചാരത്തിലുണ്ട്. ശിവന്റെയും ശക്തിയുടെയും ആരാധനയുമായി ബന്ധപ്പെട്ടിരിക്കുന്ന കൂവളത്തെ ഒരു ഔഷധ സസ്യമായും കണക്കാക്കുന്നുണ്ട്. ബില്യവൃക്ഷമെന്നു അപരനാമമുള്ള ഇതിന്റെ പഴുക്കാത്ത കായ്കളില്‍ നിന്നും ഇലകളില്‍ നിന്നുമെടുക്കുന്ന ഔഷധങ്ങള്‍ ആയ്യുര്വേദചികിത്സാ സമ്പ്രദായം ഏറെ ഉപയോഗിക്കുന്നുണ്ട്. ഈ ഇലയെ സാക്ഷിയായി അര്‍പ്പിച്ച് ഏതെങ്കിലും പ്രതിജ്ഞ നിര്‍വഹിച്ച് അത് ലംഘിച്ചാല്‍ ശാപമേല്ക്കേണ്ടി വരുമെന്നും ഭക്തര്‍ വിശ്വസിച്ചുവരുന്നു.
No comments:
Post a Comment