തൃക്കാര്‍ത്തിക
വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക നാളില്‍ അനുഷ്ഠിക്കുന്ന ഒരു കര്‍മ്മം. ഒരു വ്രതാനുഷ്ഠാനത്തെക്കാളുപരി ഒരു ആഘോഷമാണ്. ലക്ഷ്മികടാക്ഷത്തിനായി സന്ധ്യാനേരത്ത് മണ്ചെരാതുകളില് ദീപങ്ങള്‍ കൊളുത്തി വിടും പരിസരവും പ്രകാശപൂര്‍ണ്ണമാക്കുന്നു. ഇതിന് കാര്‍ത്തിക വിളക്ക് എന്നറിയപ്പെടുന്നു. വീടുകളില്‍ തിരികൊളുത്തി ഭക്തജനങ്ങള്‍ തൃക്കാര്ത്തികയാഘോഷിക്കുമ്പോള് പല ദേവീക്ഷേത്രങ്ങളിലും സുബ്രഹ്മണ്യക്ഷേത്രങ്ങളിലും തൃക്കാര്‍ത്തിക ഉത്സവമായി ആഘോഷിച്ചു തുടങ്ങിയിട്ടുണ്ട്.
No comments:
Post a Comment