പ്രഭാതത്തില്‍ കഞ്ഞിയും നെയ്യും കഴിച്ചാലെന്തു ഗുണം?
പ്രഭാതത്തില്‍ കഞ്ഞിയും നെയ്യും സേവിച്ചിരുന്ന ഒരു ജനത ആയിരുന്നു ഭാരതീയര്‍ ഒരു കാലത്ത്. ആധുനിക ഭക്ഷണരീതികളും ഫാസ്റ്റ്ഫുഡു ആഹാരങ്ങളുമൊക്കെ പുത്തന്‍ തലമുറ ശീലമാക്കിയപ്പോള്‍ കഞ്ഞിയും നെയ്യും ഇലക്കറിയും പയര്‍വര്‍ഗ്ഗങ്ങളുമൊക്കെ പഴഞ്ചന്‍ സാധനങ്ങളായി മാറുകയായിരുന്നു.
പ്രഭാതഭക്ഷണത്തിനായി കഞ്ഞിയും നെയ്യും ശീലമാക്കിയിരുന്നവര്‍ അതിനോടൊപ്പം പയര്‍ - സസ്യയിലകളും ശീലമാക്കിയിരുന്നു.
സാത്വികഭക്ഷണമായതുകൊണ്ടാണ് ഇത്തരത്തിലുള്ള ആഹാരം ശീലിപ്പിച്ചതെന്നായിരുന്നു സങ്കല്പം. എന്നാല്‍ കഞ്ഞിയിലൂടെ ലഭിച്ചിരുന്ന സുലഭമായ വെള്ളം നമ്മുടെ രക്തത്തില്‍ കെട്ടിക്കിടക്കുന്ന വിഷാംശത്തെയും മാലിന്യങ്ങളെയും പൂര്‍ണ്ണമായും പുറത്താക്കാന്‍ സഹായിക്കുമെന്നതാണ് വസ്തുത. മാത്രമല്ല, കഞ്ഞിയില്‍ നിന്നും ലഭ്യമാകുന്ന വിറ്റാമിനുകളും ആരോഗ്യസംരക്ഷണത്തിനു ഗുണം തന്നെ. നെയ്യില്‍ നിന്നും ഫോസ്ഫറസും കൊഴുപ്പും ലഭിക്കുമ്പോള്‍ പയറില്‍ നിന്നും മാംസ്യവും ഇലക്കറികളില്‍ നിന്നും വിറ്റാമിനുകളും കിട്ടും. കഞ്ഞിയിലെ ചോറില്‍ നിന്നും ലഭിക്കുന്ന അന്നജവും ശരീരത്തിനാവശ്യം.
No comments:
Post a Comment