ധ്യാനം മോക്ഷമാര്‍ഗ്ഗമോ?
ജീവിത ദുഃഖങ്ങളില്‍ നിന്നും മോചനം ആഗ്രഹിക്കുന്ന മനുഷ്യന് മോക്ഷമാര്‍ഗ്ഗമായാണ് ധ്യാനത്തെ കാണുന്നത്.
മനസ്സിനെ എകാഗ്രമാക്കിയാല് ശാരീരികവും മാനസികവുമായ അസ്വസ്ഥതകളില്‍ നിന്നും മോചനം നേടാമെന്ന് നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഭാരതീയര്‍ മനസ്സിലാക്കിയിരുന്നു.
ധ്യാനത്തിലൂടെ അവനവന്റെ ശരീരത്തെ തിരിച്ചറിയാനുള്ള ആത്മജ്ഞാനം സ്വായത്തമാകും.മാനസിക പിരിമുറുക്കത്തിലൂടെ ആധുനിക മനുഷ്യജീവന് ഭീഷണിയായ രക്തസമ്മര്‍ദ്ദവും ഹൃദ്രോഗവും പോലും നിരന്തരമായ ധ്യാനത്തിലൂടെ നിയന്ത്രണവിധേയമാകുന്നുണ്ട്.
ഒരാള്‍ ധ്യാനത്തിലാകുമ്പോള്‍ ശരീരത്തിലെ വിവിധ ഊര്‍ജ്ജകേന്ദ്രങ്ങളില്‍ ശേഖരിച്ചിരിക്കുന്ന ഊര്‍ജ്ജം അതാതു മേഖലകളിലേക്ക് കൃത്യമായി വ്യാപരിക്കുന്നു. ഇത് ക്രമരഹിതമായ ശരീരതാളത്തെ ക്രമപ്പെടുത്തുന്നു.
ധ്യാനാവസ്ഥയില്‍ മസ്തിഷ്ക്കത്തിലെ ബീറ്റാതരംഗങ്ങള്‍ ആല്‍ഫ, ഗാമ, ഡെല്‍റ്റ, തീറ്റ എന്നിവയുടെ തരംഗദൈര്‍ഘ്യത്തിലേക്ക് ഉയരുന്നത് മൂലമാണ് ഇപ്രകാരം സംഭവിക്കുന്നത്.
ആല്‍മരത്തിന്റെ സാമീപ്യം ധ്യാനത്തിന് ഗുണപരമായ അന്തരീക്ഷം ഒരുക്കുന്നുണ്ടെന്ന് നേരത്തെ തന്നെ തിരിച്ചറിഞ്ഞിട്ടുള്ളതാണ്. ശരീരത്തെ വിഷലിപ്തമായ അവസ്ഥയില്‍ നിന്നും മോചിപ്പിക്കാന്‍ ആല്‍മരം സഹായിക്കുന്നുണ്ട്.
അത്തി, ഇത്തി, പേരാല്‍, അരയാല്‍, കല്ലാല്‍ എന്നിവ ചേര്‍ത്തുള്ള കഷായം അണലി വിഷത്തിന് മരുന്നായി ആയ്യുര്‍വേദം നിര്‍ദ്ദേശിക്കുന്നുണ്ട്.
No comments:
Post a Comment