ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

3 May 2016

ശ്രാദ്ധം

ശ്രാദ്ധം


       ശ്രാദ്ധം കണക്കാക്കുന്നത് മരിച്ച മാസത്തിലെ മരണനാളാണ്. ഒരു ദിവസം അസ്തമയത്തിന് മുന്‍പ് 6 നാഴിക വരെ മരണനക്ഷത്രം വന്നാലും അന്ന് ശ്രാദ്ധം നടത്താം. മലയാളമാസമാണ് മാസമായി എടുക്കുക. ഒരു മാസത്തില്‍ രണ്ടുതവണ മരണനക്ഷത്രം വന്നാല്‍ ആദ്യത്തെതാണെടുക്കുക. മക്കള്‍, ഭാര്യ, ഇളയസഹോദരങ്ങള്‍, ചെറുമക്കള്‍ എന്നിവര്‍ക്ക് ശ്രാദ്ധമൂട്ടാം. ശ്രാദ്ധമൂട്ടുന്നവര്‍ അന്യഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല, രണ്ടുനേരം കുളിക്കണം, മറ്റുള്ളവരെ സ്പര്‍ശിക്കരുത്, ഭസ്മലേപനങ്ങള്‍ അണിയരുത്. എണ്ണതേച്ച് കുളിക്കരുത്. ഒരുനേരം മാത്രം ഭക്ഷണം കഴിക്കുക.  പകലുറങ്ങുക, ചൂതുകളി, പുകവലി, മറ്റുള്ളവരുമായി കലഹിക്കുക എന്നിവ വര്‍ജ്ജ്യമാണ്‌. പായ മാത്രം കിടക്കാന്‍ ഉപയോഗിക്കുക, ബ്രഹ്മചര്യം പാലിക്കുക, മത്സ്യമാംസാദികള്‍ ഉപയോഗിക്കരുത്. ശുഭവസ്ത്രം മാത്രം ധരിക്കുക. കുളിക്കാത്തവരെയും പഴകിയ വസ്ത്രം ഉടുത്തവരെയും സ്പര്‍ശിക്കരുത്. കായം, പെരിഞ്ചീരകം, കൂണ്‍, പപ്പായ, മസാല, ഉഴുന്നുപരിപ്പ്, ഉള്ളി, തലേദിവസത്തെ ഭക്ഷണം, പപ്പടം, മുരിങ്ങയ്ക്ക, കടച്ചക്ക എന്നിവ കലര്‍ന്ന ഒരു ഭക്ഷണവും കഴിക്കരുത്.
     ബലിയിടാനുള്ള സ്ഥലം ചാണകം മെഴുകി വൃത്തിയാക്കി വയ്ക്കണം. എണ്ണതേക്കാതെ മുങ്ങികുളിച്ച് ഈറന്‍ ഉടുത്ത് വേണം പിണ്ഡം സമര്‍പ്പിക്കേണ്ടത്. എള്ള്, കറുക, ചെറുള എന്നിവ പുരുഷന്മാര്‍ക്കും എള്ള്, ചീന്തില, തുളസിപ്പു എന്നിവ സ്ത്രീകളും ശ്രാദ്ധത്തിനുപയോഗിക്കുന്നു. പുരുഷന്മാര്‍ തെക്കോട്ട്‌ തിരിഞ്ഞിരുന്നും സ്ത്രീകള്‍ കിഴക്കോട്ട് തിരിഞ്ഞിരുന്നും വേണം ബലിയിടാന്‍. ബലികാക്ക വന്ന് പിണ്ഡം കഴിച്ച ശേഷമേ കര്‍മ്മം ചെയ്യുന്നവര്‍ ഭക്ഷണം കഴിക്കാന്‍ പാടുള്ളൂ. ശ്രാദ്ധശേഷം പുരാണപാരായണം, ക്ഷേത്രദര്‍ശനം എന്നിവ നടത്താം. സംക്രാന്തി, ഗ്രഹണം എന്നിവ ശ്രാദ്ധമൂട്ടാന്‍ ഉത്തമദിവസങ്ങളാണ് എന്നാല്‍ കൃഷ്ണപക്ഷ ചതുര്‍ദ്ദശിയില്‍ ശ്രാദ്ധമൂട്ടരുത്.
     സൂര്യനുദിച്ച്‌ 4 മണിക്കൂര്‍ കഴിഞ്ഞേ ശ്രാദ്ധമൂട്ടാവു എന്ന് ബ്രാഹ്മണര്‍ക്കിടയില്‍ ചിട്ടയുണ്ട്. മറ്റുള്ളവര്‍ക്ക് സൂര്യോദയത്തിനു മുന്‍പ് ശ്രാദ്ധം ചെയ്യരുതെന്നാണ് ചിട്ട. മദ്ധ്യാഹ്നത്തിന് മുന്‍പ് ശ്രാദ്ധം കഴിഞ്ഞിരിക്കണം. 
ശ്രാദ്ധം മുടങ്ങിയാല്‍ 
        ശ്രാദ്ധം ഒരു കാരണവശാലും മുടക്കാന്‍ പാടില്ല. പിറന്നാള്‍, ഏകാദശി, മുപ്പെട്ടുവെള്ളിയാഴിച്ച (ഒരു കാരണവശാലും  അത്താഴം മുടക്കരുത്താത്ത  ദിവസം) എന്നീ ദിവസങ്ങളില്‍പ്പോലും ശ്രാദ്ധമനുഷ്ഠിക്കണം. പക്ഷെ ശ്രാദ്ധ ദിവസം പുലവരികയാണെങ്കില്‍..... പുലയില്‍ ശ്രാദ്ധമൂട്ടാന്‍ പാടില്ലാത്തതിനാല്‍ പുല വീടുന്ന ദിവസം ശ്രാദ്ധമൂട്ടാമെന്നുണ്ട്. ചിലര്‍ അടുത്ത അമാവാസി ദിവസമാണ് ശ്രാദ്ധമൂട്ടാന്‍ തെരഞ്ഞെടുക്കാറ്. പുല പോലെ തന്നെ, സ്ത്രീകള്‍ക്ക് മെന്‍സസ് പിരീഡില്‍ ശ്രാദ്ധമൂട്ടാന്‍ പാടില്ലെന്നുണ്ട്. അവര്‍ക്ക് പുലയിലെ ചിട്ടതന്നെയാണ്.

1 comment:

  1. മഹാഗണപതിയെയും ഗുരുവിനെയും പ്രാർത്ഥിച്ചു മുന്നിൽ നിലത്തു വെള്ളം തളിച്ച് അതിൽ ദര്ഭപ്പുല്ല് 5 ഇഞ്ച് നീളമുള്ള 5 കഷണങ്ങൾ തെക്കുവടക്കായി വെക്കുക.

    കയ്യിൽ എള്ളും, തുളസിയും ചന്ദനവും എടുത്തു ഈ മന്ത്രം ചൊല്ലി ആദി പിതൃക്കളെ ആവാഹിക്കുക.

    “വസു രുദ്ര ആദിത്യ സ്വരൂപൻ മമ വംശദ്വയ ആദിപിതൃൻ ധ്യായാമി ആവാഹയാമി യാസ്മിൻ കൂർച്ചാ മദ്ധ്യേ സ്ഥാപയാമി പൂജയാമി ”

    കയ്യിലുള്ള എള്ളും മറ്റും പ്രാർത്ഥനയോടെ ദർഭയുടെ മധ്യത്തിൽ വെക്കുക.

    വീണ്ടും, അരിയും, തുളസിയും, ചന്ദനവും എടുത്തു ഈ മന്ത്രം ചൊല്ലി മൂല പിതൃക്കളെ ആവാഹിക്കുക.

    ” മമ വംശദ്വയ ഉഭയകുല പിതൃൻ ധ്യായാമി ആവാഹയാമി യാസ്മിൻ കൂർച്ചാ മൂലേ സ്ഥാപയാമി പൂജയാമി.” ദർഭയുടെ ചുവടത്ത വെക്കുക.

    “ഓം നമോ നാരായണായ ” എന്ന മന്ത്രം ചൊല്ലി മൂന്ന് മൂന്ന് പ്രാവശ്യം വീതം വെള്ളവും, പൂവും, അരിയും,, ചന്ദനവും അവസാനം വെള്ളവും രണ്ടിടത്തും കൊടുക്കുക.

    ഈ മന്ത്രം ചൊല്ലി പ്രാർത്ഥിക്കുക “ദേവതാഭ്യ പിത്രുഭ്യശ്ച മഹായോഗീഭ്യ ഏവ ച നമ സ്വദായൈ സ്വാഹയായ് നിത്യമേവ നമോ നമ: ”



    (I do namaskaaram to the divine power of gods, great pithrus and great rushies and also the internal and external energy present in all.)

    ചോറിന്റെ പകുതിയെടുത്തു പിണ്ഡമുരുട്ടുക. അപ്പോൾ പറയേണ്ട മന്ത്രം ചുവടെ ചേർക്കുന്നു.

    “ആബ്രഹ്മണോ യേ പിതൃ വംശ ജാതാ മാതു സ്തഥാ വംശ ഭവാ മദീയ

    വംശ ദ്വയേസ്മിൻ മമ ദാസ ഭൂതാ ഭൃത്യാസ്ഥതയ്‌വാ ആശ്രിത

    സേവകാശ്ച മിത്രാണി സഖ്യ പശവശ്ച വൃക്ഷാ:

    ദൃഷ്ടാശ്ച അദൃഷ്ടാശ്ച കൃതോപകാര

    ജന്മാന്തരേ യേ മമ സംഘതാശ്ച തേയ്ഭ്യ സ്വയം പിണ്ഡ ബലിം ദദാമി.”

    ഉരുട്ടിയ പിണ്ഡം ദർഭപ്പുല്ലിന്റെ നടുക്ക് വെക്കുക

    (in this world all those whoare born inthe family of my mother and father, and those who worked for me as servant, supporters, dependents, helpers, friends, comrades, all the animals and plants who supported by life as food, those who helped me directly and indirectly… for all of them I submit this pindam)

    മൂന്ന് പ്രാവശ്യം വീതം വെള്ളം, പൂവ്, കറുക, തുളസി, എള്ള്, ചന്ദനം, ചെറൂള വീണ്ടും വെള്ളവും കൊടുത്ത് പിണ്ഡ പൂജ നടത്തുക .

    ഈ മന്ത്രം ചൊല്ലി ബാക്കിയുള്ള ചോറ് എടുത്തു പിണ്ഡത്തിനു ചുറ്റും വിതറുക



    ” മാതൃവംശേ മൃതായേശ്ച പിതൃ വംശേ തദൈവ ച

    ഗുരു ശ്വശുര ബന്ധൂനാം യെ ച അന്യേ ബാന്ധവാഃ മൃതാ:

    യേ മേ കുലേ ലുപ്ത പിൻഡാ: പുത്ര ദാരാ വിവർജിതാ

    ക്രിയാ ലോഭ ഹതാശ്ചയവ ജാത്യ അംധാ പങ്കവസ്ത്ഥതാ

    വിരൂപാ ആമഗര്ഭാശ്ച ജ്ഞാതാ അജ്ഞാതാ കുലേ മമ

    ഭൂമൗ ദത്തേന ബാലിനാ തൃപ്ത ആയാംതു പരാം ഗതിം

    അതീത കുല കോടീനാം സപ്ത ദ്വീപ നിവാസിനാം

    പ്രണീനാം ഉദകം ദത്തം അക്ഷയ മുപ്പതിഷ്ഠതു ”

    (those who were born lived and passed away from the family of my mother, father, teachers, and from the family of wife/husband, and all other relatives, those whose panda was not done properly those who do not have wife or children, those who did not believe in all these rituals, the physically and mentally handicapped, ugly looking relatives who expired after living for a long period or in the womb of the mother due to abortion, blind, who passed away and those whom I know or do not know…. to them all I spread this rice around the pinda….let them all become happy…. all the living beings in the seven continents to them also I submit this rice and pray that they should live for long long life in this world (this is the real pitru bali-haranam)

    ചോറ് മുഴുവനും പിണ്ഡത്തിനു ചുറ്റും ഇട്ടതിനു ശേഷം പൂവും എള്ളും കുറച്ചു വെള്ളവും ചേർത്ത് പിണ്ഡത്തിനു ചുറ്റും വിതറുക.

    ഈ മന്ത്രം ചൊല്ലി കയ്യിൽ വെള്ളമെടുത്തു പിണ്ഡത്തിനു ഒഴിക്കുക

    “അവസാനിയ അർഘ്യമിദം”

    കയ്യിൽ വെള്ളമെടുത്തു ഈ മന്ത്രം ചൊല്ലി തർപ്പണം കൊടുക്കുക

    പിത്തരം തർപ്പയാമി പിതാമഹം തർപ്പയാമി പ്രപിതാമഹം തർപ്പയാമി

    പിതാമഹീം തർപ്പയാമി പ്രപിതാമഹീം തർപ്പയാമി

    മാതരം തർപ്പയാമി, മാതാമഹം തർപ്പയാമി മാതൃപിതാമഹം തർപ്പയാമി

    മാതാമഹീം തർപ്പയാമി, മാതൃ പിതാമഹീം തർപ്പയാമി മാതൃപ്രപിതാമഹീം തർപ്പയാമി.

    പിണ്ഡത്തിനു കൃത്യം ചുവട്ടിലുള്ള അല്പം എള്ള് പിണ്ഡമാറ്റിയതിനു ശേഷം എടുത്തിട്ടു മുകളിലേക്കു ഇടുക : “സ്വർഗം ഗച്ഛസ്വ”

    പിണ്ഡവും മറ്റെല്ലാ സാധനങ്ങളും ഇലയിലെടുക്കുക അല്ലെങ്കിൽ പാത്രത്തിൽ “ഇദം പിണ്ഡം ഗയാർപിതോ അസ്തു” എന്ന് ചൊല്ലിക്കൊണ്ട് ഇടുക

    കൈകൂപ്പി പ്രാർത്ഥിക്കുക “പിതൃകർമ കാലേ മന്ത്ര തന്ത്ര സ്വര വർണ കർമ്മ പ്രായശ്ചിത്തർത്ഥം നാമ ത്രയ ജപം അഹം കരിഷ്യേ . “ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായ നായ ”

    എല്ലാം കുളത്തിലോ, ആൽച്ചുവട്ടിലോ ഇട്ടിട്ടു ശുദ്ധമാവുക

    ReplyDelete