മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമാണ് വരാഹം. വിഷ്ണുപുരാണം, മഹാഭാരതം, വരാഹപുരാണം തുടങ്ങി പ്രാചീന ഗ്രന്ഥങ്ങളിൽ വരാഹത്തെപ്പറ്റിയുള്ള പരാമർശങ്ങൾ കാണപ്പെടുന്നു.
മഹാവിഷ്ണുവിന്റെ ഗോപുരദ്വാരത്തിൽ നിന്നിരുന്ന രണ്ട് കിങ്കരന്മാരാണ് ജയനും വിജയനും.
സനകാദി മഹർഷികൾ ഒരിയ്ക്കൽ മഹാവിഷ്ണുവിനെ സന്ദർശിയ്ക്കുന്നതിനായി വൈകുണ്ഠത്തിൽ ചെന്നു. എന്നാൽ ജയവിജയന്മാർ ഇവരെ അനാദരിച്ചു.
താപസന്മാരെ ദാനവന്മാരാകട്ടെ എന്ന് ശപിച്ചു. ശേഷം മൂന്നുതവണ മഹാവിഷ്ണുവിനാൽ ഈ ജന്മങ്ങളിൽ നിഗ്രഹിയ്ക്കപ്പെട്ടാൽ ശാപമോക്ഷം ലഭിയ്ക്കും എന്ന് അവർ അനുഗ്രഹിയ്ക്കുകയും ചെയ്തു. അപ്രകാരം കശ്യപമഹർഷിയ്ക്കും ദിതിയ്ക്കും ജനിച്ച പുത്രന്മാരാണ് ഹിരണ്യാക്ഷനും ഹിരണ്യകശിപുവും.
അസുരന്മാരായി ജനിച്ച ജയവിജയന്മാർ ലോകപീഡ ചെയ്തു നടക്കാൻ തുടങ്ങി. ഒരിയ്ക്കൽ ഹിരണ്യാക്ഷൻ സമുദ്രത്തിലിറങ്ങി ഗദ കൊണ്ട് തിരമാലകളെ താഡനം ചെയ്തുകൊണ്ടിരുന്നു. ഭയചകിതനായ വരുണദേവൻ മഹാവിഷ്ണുവിനെ അഭയം പ്രാപിയ്ക്കുകയും മഹാവിഷ്ണു വരാഹവേഷം കൈക്കൊണ്ട് സമുദ്രഭാഗത്ത് എത്തി.
മഹാവിഷ്ണുവിനെ കണ്ട നേരം ഹിരണ്യാക്ഷൻ ഭൂലോകത്തെ കയ്യിലേന്തി പാതാളത്തിലേയ്ക്ക് പലായനം ചെയ്തുവെന്നും വരാഹവേഷം പൂണ്ട മഹാവിഷ്ണു അവിടെച്ചെന്ന് ഹിരണ്യാക്ഷനെ വധിച്ച് ഭൂലോകത്തെ വീണ്ടെടുത്തു എന്നുമാണ് ഐതിഹ്യം.
വരാഹാവതാരത്തെ മനസിലാക്കേണ്ട വിധം
🎀❉━═══🪷═══━❉🎀
ഒരു വരാഹത്തിന്റെ ശരീരം ഭൗതികമാണെങ്കിലും, ഭഗവാന്റെ വരാഹ രൂപം ഭൗതികമായി കളങ്കപ്പെട്ടിട്ടില്ലെന്ന് നമ്മൾ ഓർമിക്കണം. സത്യ ലോകത്തിൽനിന്നാരംഭിച്ച് വ്യോമം മുഴുവൻ നിറയുന്നൊരു ബൃഹത്ത് രൂപം സ്വീകരിക്കാൻ ഒരു ഭൗമിക സൂകരത്തിന് കഴിയില്ല. ഭഗവദ് ദേഹം സകല പരിത:സ്ഥിതികളിലും അതീന്ദ്രിയമായിരിക്കും. അതിനാൽ വരാഹ ശരീര സ്വീകരണം കേവലം ലീലയായ അദ്ദേഹത്തിന്റെ ശരീരം എല്ലാ വേദങ്ങളുമാകുന്നു, അഥവാ അതീന്ദ്രിയമാകുന്നു. എന്നിട്ടും, വരാഹ ശരീരം സ്വീകരിച്ച അദ്ദേഹം വരാഹത്തെപ്പോലെ മണം പിടിച്ച് ഭൂമിയെ അന്വേഷിക്കുവാൻ ആരംഭിച്ചു. ഭഗവാന്, ഏതൊരു ജീവസത്തയുടെ ഭാഗവും പൂർണമായി അഭിനയിക്കാനാവും വരാഹത്തിന്റെ അതി ഭീമാകാരം അഭക്തർക്ക് ഭയങ്കരമായി. നേരെമറിച്ച്, ഭക്തരിൽ അതൊരു ഭയവും അങ്കുരിപ്പിച്ചില്ല. അദ്ദേഹം സ്വന്തം ഭക്തന്മാരെയെല്ലാം പ്രസാദ പൂർവം കടാക്ഷിക്കുകയാൽ അവർക്കെല്ലാം അതീന്ദ്രിയാനുഭൂതി വേദ്യമായി .
( ശ്രീമദ് ഭാഗവതം 3.13.28/ ഭാവാർത്ഥം)
ഹിരണ്യാക്ഷൻ ഭുമി യെ തട്ടിക്കൊണ്ടുപോയി കടലിൽ താഴ്ത്തി എന്ന് പറയുന്നു സമുദ്രം ഭൂമിയലല്ലേ? പിന്നെങ്ങിനെ???
ഇത് വളരെ വ്യത്യസ്തമായ ഒരു സംഗതിയാണ് പല വ്യാഖ്യാനങ്ങളിൽ കൂടി തത്ത്വം മനസ്സിലാക്േണ്ടതാണ് ഭാഗവത ആചാര്യന്മാർക്ക് ഏറെ ശ്രമകരമായ ഒന്നണിത് കഥയും തത്ത്വവും കൂടെ കലർത്തീ വ്യാഖ്യാനിക്കണം ആരാണ് ഹിരണ്യാക്ഷൻ? എന്താണ് ഭൂമി? എന്താണ് വരാഹം?
1 ഹിരണ്യാക്ഷൻ - അസൂയയോടെ കാമത്തെ ന്യായീകരിച്ചവൻ
2 ഭൂമി - പ്രേരണയായ സ്ത്രീ
3 വരാഹം - ഉദാരമതിയായ പരബ്രഹ്മം
അപ്പോൾ തന്റെ ഉള്ളിലുള്ള അസൂയ മുഴുത്ത് കാമത്തോടെ അതിന് ആധാരമായ സ്ത്രീയെ ആഴിയിലേക്ക് അഥവാ ദൃഷ്ടിക്ക് ചെന്നെത്താൻ പറ്റാത്തിടത്തെക്ക് ഒരാൾ തട്ടിക്കൊണ്ട് പോയപ്പോൾ ഉദാരമതിയായ ജഗദീശ്വരൻ അതിനെ മോചിപ്പിച്ച് യഥാസ്ഥാനത്ത് എത്തിച്ചു യഥാസ്ഥാനം ഭക്തിയാണ് അതായത് ഭക്തയായ ഒരു സ്ത്രീയെ അസൂയയോടെകാമത്തെ സ്വീകരിച്ചവന് കിട്ടില്ല. എന്നർത്ഥം
2. സൂര്യനും,സൂര്യദേവനും ഒന്നല്ല. വായുവും വായുദേവനും ഒന്നല്ല ഭൂമിയും ഭൂമീദേവിയും ഒന്നല്ല. ആഴി എന്ന് പറയുന്നത് ഗ്രഹങ്ങൾക്ക് ഇടയിലുള്ള Space ആണ്
അപ്പോൾ ---ഹിരണ്യാക്ഷൻ. സൂര്യൻ
തട്ടിയകറ്റി തന്നിൽ നിന്ന്------സൂര്യനിൽ നിന്ന് പൊട്ടിത്തെറിച്ച് അന്തരീക്ഷത്തിൽ തണുത്തുറഞ്ഞതാണ് ഭൂമി എന്ന് ശാസ്ത്രം പറയുന്നുവല്ലോ അതിനെയാണ് ഇവിടെ സുചിപ്പിക്കുന്നത് സൂര്യ നായ ഹിരണ്യാക്ഷൻ സൂര്യന്റെ അംശമായിരുന്ന പിണ്ഡാണ്ഡത്തെ തട്ടി ആഴിയിൽ ഒളിപ്പിച്ചു - അതായത് Space ലേക്ക് തള്ളി വരാഹം എന്ന പരബ്രഹ്മം അതിനെ മറ്റ് ഗ്രഹങ്ങളുടെ ആകർഷണ വലയത്തിൽ സ്ഥാപിച്ചു
3' ഹിരണ്യാക്ഷൻ ഭൂമിദേവിയെ തട്ടിക്കൊണ്ട് പോയി ആരും കാണാത്തിടത്ത് കൊണ്ടുപോയി വരാഹ രൂപമായ പരബ്രഹ്മം അത് കണ്ട് പിടിച്ച് തന്റെ ഉള്ളിലൊതുക്കി ഭൂമീദേവി ലക്ഷമീദേവിയുടെ അവതാരമായ ധാന്യലക്ഷ്മിയാണ് 'ഇത്രയും കാര്യങ്ങൾ വരാഹാവതാരത്തിൽ ഉണ്ട്
No comments:
Post a Comment