ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

Showing posts with label രാമായണ വിശകലനം. Show all posts
Showing posts with label രാമായണ വിശകലനം. Show all posts

5 December 2020

രാമായണ വിശകലനം - 08

രാമായണ വിശകലനം - 08

ഗോത്രങ്ങളോ, വർഗ്ഗങ്ങളോ അല്ല മിറച്ച് വ്യക്തിയണ് സാമൂഹ്യ പുരോഗതിയുടെ ആണിക്കല്ല്. സംഘടിച്ചു നേടവുന്ന ഒന്നല്ല മന:ശന്തിയും, സമധാനവും. ജന്മ പ്രകൃതിയിൽ അഹങ്കാരികളോ, ആക്രമികളോ ആകുന്നതിൽ രണ്ടു തരക്കാരെ കാണാവുന്നതാണ്. ചെയ്യുന്നത് തെറ്റാണെന്ന് അിറയുവാൻ കഴിയാത്തവരും, അിറഞ്ഞിട്ടും നിവൃത്തിക്കുവാൻ കഴിയാത്തവരുമാണിവർ. ആദ്യ തരകാർക്ക് ഉത്തമ ഉദാഹരണമാണ് ബാലി. അറിവിന്റെ കുറവു കൊണ്ടല്ല മിറച്ച് താൻ ഒരു അഹങ്കാരിയാണെന്നുള്ള കാര്യം മാത്രം ബാലി അിറയാതെ പോകുന്നു. ബലം കൊണ്ട് അഹങ്കാരിക്കുന്ന മറ്റൊരാളാണ് ഇന്ദ്രജിത്. ബലം തന്നയാണ് പരമാസ്പദം (എന്തിനും യോഗ്യത) എന്നാണ് ഇന്ദ്രജിത്തിന്റെ ധാരണയും വിശ്വാസവും. തെറ്റാണെന്ന് അറിഞ്ഞിട്ടും വേണ്ടാത്ത നിവൃത്തികൾ കയ്യൊഴിയുവാൻ പറ്റാത്തവർ സഹതാപമല്ലേ അർഹിക്കുന്നുള്ളൂ. മറിച്ച് അവരെ ശിക്ഷിച്ചതു കൊണ്ട് എന്താണ് കാര്യം?

കാമ ക്രോധ, മോഹങ്ങളുടെ ശരങ്ങളേറ്റ് ജീവാത്മാവ് അബോധാവസ്ഥയിലായി പോകുന്നു. അതോടൊപ്പം സകല സാദ്വീകാരങ്ങളും അസ്ത പ്രജ്ഞങ്ങളായി പോകുന്നു. അനന്യ ഭക്തിയുടെ ഒരു കുതിപ്പിലൂടെ കൈവരുന്ന മൃതസജ്ജീവിനി മാത്രമാണ് ഇവിടെ രക്ഷയായി വരുന്നത്. ആ മരുന്ന് ഏതാണ്? എന്താണ്? കൃത്യമായി എവിടെ നിന്ന് ലഭിക്കും? എന്നൊന്നും അിറയില്ലായെങ്കിൽ പോലും അപാരമായ ഭക്തി സുശക്തമാണെങ്കിൽ നിമിഷങ്ങൾക്കകം മലയോടെ പൊക്കിയെടുത്ത് അതു കൊണ്ടു വരും.  കടുകുമണിയോളം വിശ്വാസം ഉണ്ടെങ്കിൽ മലയോട് നീങ്ങി പോകുവാൻ കൽപിച്ചാൽ അങ്ങിനെ സംഭവിക്കും എന്നാണ്. അപ്പോഴും കപട ഭക്തിയുടെ (അവിശ്വാസത്തിന്റെ) വേഷം പൂണ്ട് വഴി മുടക്കാനാരിക്കുന്ന കാലനേമിമരെ വേണ്ട പോലെ കൈകാര്യം ചെയ്യേണ്ടി വരുന്നു. ഭക്തിയുടെ സിദ്ധിയായ ദിവ്യ ഔഷ ധം പ്രാണേന്ദ്രീയാദി സമൂഹത്തേയും, ശരീരത്തിന്റെ അന്തർ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈശ്വര സാന്നിദ്ധത്തേയും, അസുര നിശ്ചയങ്ങളുടെ ശരപാത ക്ലേശത്തിൽ നിന്ന് മോചിതരാക്കുന്നു. ഈശം തന്നെയാണ് ഭക്തി. ഭക്തി തന്നെയാണ് ഈശം. അത്യാപൽ സന്ധിയിൽ ഈശം ഭക്തിയുടെ കുതിപ്പായി ഉയിർക്കുന്നു എന്നാണ് സാരം. രാമ ശരമോ, രാമാനുഗ്രഹമോ ഏറ്റു രൂപാന്തരപ്പെടുന്ന എല്ലാവരും അപേക്ഷിക്കുന്നതെന്തെന്നാൽ "നിൻ മഹാ മായാദേവി എന്നെ മോഹിപ്പിക്കായ്ക, അംബുജവിലോചന" എന്നാണ്. ദൃശ്യ പ്രപഞ്ചവും,അതിലെ ബന്ധനങ്ങളും, മായയാണ്. അതിനാൽ ഇവയെല്ലാം ഉപേക്ഷണീയങ്ങളാണ് എന്ന ധാരണക്ക് നിരക്കുന്നതല്ല രാമന്റെ ചെയ്തികളും, ജീവിതവും.  രാമന്റെ വഴിയിൽ വരുന്ന സുഖ, ദു:ഖങ്ങളെല്ലാം യാഥാർത്ഥ്യ ബോധത്തോടെ തന്നെ രാമൻ ഏറ്റു വാങ്ങുന്നു. അച്ഛൻ, അമ്മ, സഹോദരങ്ങൾ, ആചാര്യന്മാർ എന്നിങ്ങനെ ആരെയെല്ലാം സ്നേഹാദരങ്ങളോടെ കാണണമോ അവരെയെല്ലാം അങ്ങിനെ കാണുന്നുണ്ടായിരുന്നു. അവരോടുള്ള ഉത്തരവാദിത്തങ്ങൾ ശിരസ്സാ നിർവഹിക്കുന്നുണ്ടായിരുന്നു. 

ബന്ധങ്ങൾ മായയാണെങ്കിൽ പിന്നെ കർത്തവ്യങ്ങൾ എവിടെയാണ്? എന്തിനു വേണ്ടിയാണ് വിശ്വാമിത്രന്റെ യാഗം രക്ഷിക്കുവാൻ കൊടും കാട്ടിലേക്ക് പോയിരുന്നത്? എന്തുകൊണ്ട് രാമൻ അയോദ്ധ്യയിൽ സുഖമായി കഴിയുവാൻ സാധിക്കാതിരുന്നത്? എന്തിനു ഭയങ്കരാരയ രാക്ഷസന്മാരോട് പട പൊരുതണം? വിവാഹവും, ദാമ്പത്യവും എല്ലാം വെറും മായയാണെങ്കിൽ എന്തിനൊരു മഹാ ചാപം (വില്ല്) വളച്ചു പൊട്ടിക്കണം? ഭാര്യയെ ഒരുത്തൻ കട്ടു കൊണ്ടു പോയെങ്കിൽ, ബന്ധനവും, ബന്ധവും നീങ്ങി കിട്ടിയെന്ന് ആശ്വസിക്കുകയല്ലെ വേണ്ടിയിരുന്നത്? പിന്നെ എന്തിനു കാടും, കടലും താണ്ടി കിട്ടാവുന്ന സഹായമെത്രയും സംഘടിപ്പിച്ച്, ജീവൻ പണയം വെച്ച് പോരാടി? എന്താണ് മായ? എന്താണ് കർത്തവ്യം? മേൽപറഞ്ഞ സംഗതികളിൽ മാതൃകാപരമായ വേർതിരിവുകൾ രാമായണത്തിൽ ഉടനീളം കാണാവുന്നതാണ്. ഇന്ദ്രീയങ്ങളല്ല, അവക്ക് വിഷയങ്ങളോടു സംഭവിക്കുന്ന ബന്ധനമാണ് മായ. അപ്പോൾ അവ മനസ്സിനെ വിഷയങ്ങളിലേക്കു പിടിച്ചു വലിക്കുന്നു. മനസ്സ് ബുദ്ധിയേയും വലിച്ചിഴയ്ക്കുന്നതോടെ ജീവൻ എന്ന അവബോധം അഗണ്യകോടിയിൽ തിരസ്കൃതമാകുന്നു. മിറിച്ച് ബുദ്ധി ജീവാഭിമുഖവും, മനസ്സ് ബുദ്ധ്യൂന്മുഖവും ഇന്ദ്രീയങ്ങൾ മനസ്സിന്റെ വരുതിയിലും ഇരിക്കുന്നതാണ് ശരിയായ നല്ല മാർഗ്ഗം. ദിശാമുഖങ്ങളെ ഇങ്ങിനെ ഇരുത്തി കൊണ്ട് പ്രാപഞ്ചികമായ യാഥാർത്ഥ്യങ്ങളെ ഉപേക്ഷ കൂടാതെ നേരിടുകയാണ് വേണ്ടത്. ഒന്നിൽ നിന്നും പിൻ തിരിയുകയോ, ഒളിച്ചോടുകയോ അല്ലാ വേണ്ടത്. ഉണ്ണുമ്പോൾ ഉണ്ണുക, കരയുമ്പോൾ കരയുക, ചിരിക്കുമ്പോൾ ചരിക്കുക, പോരാടുമ്പോൾ വിട്ടു വീഴ്ചയില്ലാതെ പോരാടുക. മറഞ്ഞിരുന്ന് അമ്പ് ചെയ്തേ തീരുവെങ്കിൽ അതു ചെയ്യണം. ഈശ്വരൻ എന്നത് ഇതെല്ലാമാണ്. എന്നാൽ ഈ ചെയ്തികളുടെയല്ലാം കർത്താവ് താനാണെന്ന അഹങ്കാരമോ, ഇവയിലാണ് അത്യന്തമായി രമിക്കേണ്ടതെന്ന വിചാരമോ, ഇവയോട് അടിമത്തമോ, ബോധമോ ഉണ്ടാകാൻ പാടില്ലാത്തതാകുന്നു.  ഇതൊന്നും ഞാനല്ല എന്ന ആപ്ത വാക്യം ഓർക്കുക. രാമായണം പാരായണത്തിനു ശേഷം ശരീര ക്ഷേത്രത്തിൽ ശുദ്ധി കലശം നടക്കേണ്ടതുണ്ട്. ദു:ഖങ്ങളുടേയും, കൽമഷങ്ങളുടേയും, ദുർവികാരങ്ങളുടേയും അഴുക്കുകൾ ഒന്നൊന്നായി നീങ്ങി പോകണം. തത്വോപദേശങ്ങളിലൂടെ കൈ വരുന്ന അറിവ് ഒരു ഊന്നു വടിയായി ഉപയോഗുക്കുക. മനസ്സിന്റെ ദുർമേദസ്സ് നീങ്ങുന്നതിനാൽ ആരോഗ്യം മെച്ചപ്പെടുന്നു. ആയുസ്സ് നീളുന്നു. സുഖവും, സമാധാനവും ആനുഭവിക്കുവാൻ കഴിയന്നു. ഇതു തന്നെയാണ് രാമായണ ഫലശ്രുതി.

ശരീരക്ഷേത്രത്തിൽ ഈശത്തെ അനന്യ ഭക്തിയോടെ പരമാധികാരിയായി വാഴിച്ചാൽ പിന്നെ ഒന്നിനാലും ബന്ധനമോ, ദു:ഖമോ, ദുരിതങ്ങളോ ഉണ്ടാകുകയില്ല എന്നത് നിശ്ചയമാണ്. രാമൻ വിവാഹം കഴിഞ്ഞ് ഭാര്യാ സമേതം അയോദ്ധ്യയിൽ സസുഖം വാഴുന്ന കാലം നാരദൻ വന്ന് രാമനെ അവതാരോദ്ദേശ്യം ഓർമ്മപ്പെടുത്തുന്നതായി നമുക്ക് കാണാം. "സത്യന്ധസന്ധൻ ഭവാനെങ്കിലും മാനസേ മർത്ത്യ ജന്മം കൊണ്ടു വിസ്മൃതനായി വരും". മനുഷ്യനായി പിറന്നാൽ മിക്കവരും തന്റെ ജന്മോദ്ദേശം മറക്കുന്നു എന്ന് സാരം.   ഹരേ രാമ ഹരേ രാമ, രാമ രാമ ഹരേ ഹരേ....

രാമായണ വിശകലനം - 07

രാമായണ വിശകലനം - 07

ദു:ഖങ്ങൾ: പ്രാപഞ്ചിക ദു:ഖത്തിന്റെ പരമ കാഷ്ഠയുടെ പ്രതീകമാണ് അശോക വനിയിലെ ദു:ഖിതയായ സീത. മനുഷ്യ ജീവിതത്തിൽ ദു:ഖം അനിവാര്യമാണ്. ഒരു ജന്മത്തിനും സുഖം തന്നെയായിട്ടോ, ദു:ഖം തന്നെയായിട്ടോ ഒരു ജീവിതം ഇല്ല. സാക്ഷാൽ ഈശ്വരൻ മകനായി പിറന്നിട്ടു പോലും കൗസല്യക്ക് സങ്കടങ്ങളേ ഉണ്ടായിട്ടുള്ളൂ,. ദശരഥൻ പുത്ര ദു:ഖത്താൽ മരിക്കുന്നു. ചക്രവർത്തിയായി വാഴേണ്ട അയോദ്ധ്യാ രാജ കുമാരൻ രാമൻ, കൊടുംകാട്ടിൽ അലഞ്ഞു തിരിഞ്ഞു നടക്കേണ്ടി വന്നു. മഹാ റാണിയായി വാഴേണ്ട മൈഥിലി വെറും മരത്തോലുമെടുത്ത് വെറും മണ്ണിൽ അന്തിയുറങ്ങുന്നു. പ്രിയപ്പട്ടവരിൽ നിന്ന് തട്ടിയെടുക്കപ്പെട്ട് അന്യദിക്കിലൊരു മരച്ചോട്ടിൽ രാക്ഷസികളുടെ ബന്ധനത്തിൽ അതിഭയങ്കരാന്തരീക്ഷത്തിൽ രാവണന്റെ പ്രേമാഭ്യർത്ഥന സഹിച്ച് തടവുകാരിയായി കഴിയുന്നു. ഇവിടെ എന്തൊരു മഹാ സങ്കടമാണ് നാം വീക്ഷിക്കുന്നത്. നേരറിവിൽ നിന്ന് ഉടലെടുക്കുന്ന മഹാ സാന്ത്വനങ്ങൾ അതാതിടങ്ങളിൽ നമുക്ക് ദർശിക്കാവുതാണ്. ജീവിത്തെ വ്യവഹരിക്കുക മാത്രമാണ് യാഥാർത്ഥ്യം. അങ്ങിനെ മാത്രമേ നമ്മൾ അതിനെ കാണാവൂ. ഇതാണ് ജ്ഞാനത്തിന്റെ കാതൽ. ശരിയായ അറിവോടെയുള്ള അടിയുറപ്പുള്ള ഭക്തിയാണ് ദു:ഖങ്ങളെ ജയിക്കുവാനുള്ള ഒരേ ഒരു വഴി. രാമനിലുള്ള കടുത്ത ഭക്തിയും വിശ്വാസമാണ് സീതക്ക് എപ്പോഴും താങ്ങാവുന്നത്. 

അചിരേണ രാക്ഷസികൾ മിത്രങ്ങളും, സഹായികളും ആയി മാറുന്നു. അതിശക്തരെന്നതിനു പുറമെ മായാവികളും കൂടിയാണ് രാക്ഷസന്മാർ എന്ന കഥാ പാത്രങ്ങൾ. യഥേഷ്ടം രൂപം മാറാനും, നിമിഷം കൊണ്ട് എവിടേയും ചെന്ന് ചേരുവാനും ഇന്ദ്രജാലങ്ങൾ കാണിക്കുവാനും ഇവർക്കു കഴിയും. ശരീരമാകുന്ന ക്ഷേത്രത്തിനകത്താണ് രാമ രാവണ യുദ്ധം അരങ്ങേറുന്നതെന്ന വസ്തുത മനസ്സിലാക്കിയാലെ ഈ സമസ്യക്ക് ഉത്തരം ലഭിക്കൂ. സവ്വീകാരങ്ങൾക്ക് മായ ശേഷിക്കുകയില്ല. മറുപക്ഷത്തുള്ള വികാരങ്ങൾക്ക് സദ് വികാരങ്ങൾ ഉണ്ട്. അവ വേഷം മാറി വരും.

കാലക്രമേണ ആൾമാറാട്ടം നടത്തി സന്യാസിയെ പോലെ ഭവിച്ച് മോഹ, ലോഭങ്ങൾ അഭിലഷണീയ മുഖ ഭാവങ്ങൾ സ്വീകരിച്ചു കൊണ്ട് കബളിപ്പിക്കുവാൻ നോക്കും. പൊന്മാനായി പ്രലോഭിപ്പിക്കും. ശൂർപ്പണഖയായി വശീകരിക്കുവാൻ നോക്കും. മഹാ മായാവിയായ രാവണന്റെ സന്തതിയായ ഇന്ദ്രജിത് ഒരു സൂപ്പർ മായാവിയായണ്. ഇന്ദ്രൻ (മനസ്സിനെ കൂടി ജയിച്ചവൻ) ശരീര ക്ഷേത്രത്തിൽ അവിഹിത ബന്ധങ്ങൾ പതിവാണ്. തമോ വാസന തന്റെ ഗുണത്തെ വേൾക്കുവാൻ ഇട വരുന്നു. അതിൽ സന്തതികൾ ജനിക്കുന്നു. ധർമ്മിഷ്ഠയായ മണ്ഡോദരിയുടെ പുത്രനായ ഇന്ദ്രജിത്തിനു മനസ്സിനെ കീഴടക്കി ജയിക്കുവാൻ കഴിയുന്നു. ബ്രഹ്മാസ്ത്രം കൈവശമാക്കുന്നു. ക്ഷമാതീതരയാവർക്കേ അക്ഷര ശരം വശത്താക്കുവാൻ കഴിയൂ. മനസ്സാകുന്ന ഇന്ദ്രജിത്തിലാണ് രാവണന്റെ പ്രതീക്ഷ. രാവണനുള്ളതിന്റെ അനേകമിരട്ടി അഹന്തയും, ദർപ്പവും ഇന്ദ്രജിത്തിലുണ്ട്. തന്നെ തോൽപ്പിക്കുവാൻ ഈ പ്രപഞ്ചത്തിൽ ആരും തന്നെ ഇല്ലെന്ന് ഇന്ദ്രജിത്ത് ഉറച്ച് വിശ്വസിക്കുന്നു. മന: പ്രത്യക്ഷങ്ങളിൽ സത്യമേത്, പ്രച്ഛന്ന വേഷധാരിയേത് എന്ന തിരിച്ചറിവു കൂടാതെ ഒരു അങ്കം ചെയ്യാൻ വയ്യ. ഈ തിരിച്ചറിവ് ഭയങ്കര ദുഷ്കരമാണ്. എന്നാൾ കപടമല്ലാത്ത ഭക്തി മായജാലങ്ങൾക്ക് ഒരു മറുമരുന്നാണ്. ഭക്തിക്കാണ് അന്തിമ ജയം.  ദശരഥൻ അനുഭവിക്കുന്ന പുത്ര വിയോഗ ദു:ഖത്തിനു കാരണം മുൻകാല ശാപം തന്നെയാണല്ലോ. കൈകേയിയുടെ ഭാവ പകർച്ചക്കു കാരണം മന്ഥരാ വൃത്താന്തമാകുന്നു. രാക്ഷസരായി വിരാജിക്കുന്നവർ എല്ലാം തന്നെ ഒന്നുകിൽ ശാപഗ്രസ്തർ അല്ലെങ്കിൽ ജന്മ വാസനകളാൽ പ്രേരിതർ. എങ്ങിനെ നോക്കിയാലും പ്രാപഞ്ചിക സങ്കടങ്ങൾ മനുഷ്യ ജീവിതത്തിൽ അനിവാര്യമാണ്. ഈശ്വര അവതാരമായാലും ഒരു ഇളവും സൃഷ്ടി കർത്താവ് അനുവദിക്കുന്നില്ല. കിളിപ്പാട്ടു മുഴുവനും പാടി കഴിയുമ്പോഴും അതു കണ്ട ആരേയും, ഒന്നിനേയും വെറുക്കുവൻ കഴിയുകയില്ല. അതു കൊണ്ടാവാം. വെറുപ്പ് എന്ന വികാരത്തിനു കാവ്യ ശരീരം, തന്നിലോ, അനുവാചക മനസ്സിലോ നിലനില്പ്പ് അനുവിക്കുന്നില്ല. പ്രപഞ്ച സ്ഥിതിയുടെ ആകത്തുക അിറയുമ്പോൾ ആർക്ക് ആരെയണ്, എങ്ങിനെയാണ്, എന്തിനെയാണ് വെറുക്കുവാൻ  കഴിയുക...

രാമായണ വിശകലനം - 06

രാമായണ വിശകലനം - 06

സേതു ബന്ധനം:-    സംസാര സാഗര മദ്ധ്യത്തിലാണ് ലങ്കാ പുരവും, രാവണ കോട്ടയും. അതായത് ലങ്കയും, രാവണനും, വിഭീഷണനും, കുംഭകർണ്ണനുമെല്ലാം നമ്മളിൽ തന്നെ സ്ഥിതി ചെയ്യുന്നു. പ്രകൃതി ദേവിയായ ബ്രഹ്മത്തെ അന്യാധീനത്തിൽ നിന്ന് തിരച്ചെടുക്കുവാൻ വേണ്ടിയണ് സേതുബന്ധനം നിർമ്മിക്കുന്നത്. നമുക്ക് എങ്ങോ നഷ്ടപ്പെട്ടു പോയ ബ്രഹ്മജ്ഞാനം, ആനന്ദം എന്നിവ വീണ്ടെടുക്കണമെങ്കിൽ സംസാര സാഗരം മറി കടക്കേണ്ടതായിട്ടുണ്ട്. സംസാര സാഗരം നീന്തി കടക്കണമെങ്കിൽ പരമ ഭക്തനായ ഹനുമാന്റെ വഴിയാണ് ഒന്നാമത്തെ മാർഗ്ഗം. പ്രാണായാമ ക്രിയ വഴി അർപ്പണ ബോധത്തിൽ നിന്ന് ലഭിച്ച ഊർജ്ജം അവലംബിച്ച് മല പോലെ വളർന്ന് ഇച്ഛാശക്തിയുടെ ബലത്തിൽ ഏകാഗ്ര മനസ്സോടെ ഒറ്റ കുതിപ്പു കൊണ്ട് മറു കര താണ്ടാം. എന്നാൽ സാധാരണകാർക്ക് ഈ മാർഗ്ഗം സുഗമമല്ല. അവർക്ക് സംസാര സാഗരം മണ്ണും കല്ലും ഇട്ടു നികത്തി കൊടുത്തു കൊണ്ടു വേണം അക്കരെ പ്രാപിപ്പിക്കുവൻ. സേതു ബന്ധിക്കുന്നതിലേക്ക് വാനര സേന ഏക മനസ്സോടെ പ്രയത്നിക്കുന്നു. അക്കൂട്ടത്തിൽ നിസ്സാര ജീവിയായ അണ്ണാൻ പോലും എല്ലാം മറന്ന് സഹായിക്കുന്നതായി കാണാവുന്നതാണ്. നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളും, മനസ്സും സാക്ഷാൽക്കാര പ്രാപ്തിക്കായി ഏകീഭവിച്ച് പ്രയത്നിക്കേണ്ടതാകുന്നു എന്ന് സാരം. വനരന്മാർ സ്വതവേ ചാഞ്ചാട്ടക്കാരാണ്. അതുപോലെ നമ്മുടെ മനസ്സും മഹാ ചാഞ്ചാട്ടക്കാരനാണ്. ചാഞ്ചാട്ടക്കാരായ കുരങ്ങന്മാർ കാര്യ സാദ്ധ്യത്തിനായി ഏക മനോഭാവത്തോടെ യത്നിച്ചു.

രാവണ കോട്ട നമ്മുടെ ഉള്ളിൽ തന്നെയാണ്. കാമ ക്രോധാദികളുടെ ചക്രവർത്തിയായ രാവണൻ അവിടെയാണ് വാഴുന്നത്. സത്വ പ്രകൃതിയെ രാവണൻ ബലാൽക്കാരേണ അടക്കി ഭരിക്കുന്നു. ആയതിനാൽ നാം കോട്ടക്കകത്തു കയറി ഇതിന്റെ അതിബലവും, സ്വാധീനവും മനസ്സിലാക്കണം. നമ്മുടെ ഇച്ഛാശക്തിയുടെ ബലം കൊണ്ട് അതിനെ അളക്കുവാൻ കഴിയണം. അതിനെ തകർക്കുവാൻ കഴിയുമോ എന്നറിയണം. പന്നീട് സദുപദേശരൂപേണ സന്ധി മാർഗ്ഗം ആരായണം. അവസാനം ഒരു യുദ്ധത്തിനു തന്നെ ഒരുങ്ങണം. യുദ്ധത്തിനു മുമ്പ് വിഭീഷണനെപ്പോലെയുള്ള സാത്വീക ഗുണഭാവ വികരങ്ങളെ നമ്മുടെ തുണക്കായി കൂട്ടാം. പിന്നെ നമുക്ക് ചിറ കെട്ടി പൂർത്തിയാക്കണം. ശരീരമാകുന്ന ക്ഷേത്രത്തിലെ ഓരോ അണുവിന്റേയും ഇച്ഛാശക്തി ഏകോപിച്ച് ലങ്കാപുരിയിലെ കോട്ടയിലേക്ക് പ്രവേശിക്കണം. കന്മഷത്തിന്റേയും, കാമ ക്രോധാദികളുടേയും കൊട്ടത്തളങ്ങൾ ഓരോന്നായി തകർക്കപ്പെടണം. മുക്തി നേടണം. ഈ യുദ്ധത്തിൽ പ്രകൃതിയിലെ സർവ്വ ശക്തികളുടേയും സഹായം അത്യാവശ്യമാണ്. അവ നമുക്ക് ലഭ്യവുമാണ്. യുദ്ധാനന്തരം ജ്ഞാന വിദ്യയാകുന്ന സീതയെ നമുക്ക് ലഭിക്കുന്നു. അങ്ങിനെ ലഭിച്ച വിദ്യയാകുന്ന സീതയെ ഒന്നും കൂടി അഗ്നി ശുദ്ധി വരുത്തി സത്യത്തിലേക്ക് എത്തി ചേരാവുന്നതാണ്. ഇതാണ് സീതയുടെ അഗ്നി പ്രവേശനം. സത്യം എക്കാലത്തും സത്യം തന്നെയാണ്. എന്നാൽ അതിന്റെ യാഥാർത്ഥ്യം മനസ്സിലാക്കുവാൻ, കണ്ടെത്തുവാൻ ആധുനിക ശാസ്തത്തിന് കഴിഞ്ഞിട്ടില്ല. ശാസ്ത്രം വളരാത്തതു കൊണ്ട് അതിനു കഴിഞ്ഞില്ല. എന്നു വെച്ച് ശാസ്ത്രത്തിനു കഴിയാത്തതു കൊണ്ട് അതിനു വിധേയമാകാത്തതു കൊണ്ട് യാഥാർത്ഥ്യം ഒരിക്കലും പിഴയാകുന്നില്ല...

രാമായണ വിശകലനം - 05

രാമായണ വിശകലനം - 05

അദൈതവും, വേദാന്തവും മിക്കവർക്കും അറിയാവുന്നതാണല്ലോ. അറിവ് അനുഭവമാക്കുവാൻ അവരവരുടെ ജന്മ പ്രകൃതി അവരെ അനുവദിക്കുന്നുല്ല. തന്റെ വഴി ശരിയല്ലെന്ന് രാവണന് അിറയാമായിരുന്നിട്ടും അതില് നിന്ന് പിന്തിരിയുവാൻ രാവണൻ ആഗ്രഹമുണ്ടായിരന്നിട്ടും അതിനു കഴിയുന്നില്ല. ഈ കഴിവുകേടിൽ നിന്നുള്ള പരിപൂർണ്ണ മോചനമാണ് രാവണൻ ആഗ്രഹിച്ചിരുന്നത്. ഈ ഒരു സാത്വീക അംശം തന്നെയാണ് രാവണനിൽ നിഴലിക്കുന്നത്. സാത്വീക ഗുണാംശമായ ഈശോ വാസ്യ ജ്ഞാനം അനുഭവമായി ലഭിച്ച ഭക്തനാണ് വിഭീഷണൻ. അതുകൊണ്ട് അയാൾ കാര്യങ്ങൾ നേർവഴിക്കു കൊണ്ടു പോകുവാൻ ധൈര്യം അവലംബിക്കുകയും ചെയ്തിരുന്നു. രാവണനോട് നല്ല കാര്യങ്ങൾ ചെയ്യുവാനായി വിഭീഷണൻ പറഞ്ഞു കൊടുക്കുന്നതായി പല സന്ദർഭത്തിലും കാണാം. തനിക്കു തന്നെ അറിയാവുന്നതും, തനിക്കു സ്വഭാവവശാൽ അപ്രാപ്യമായതുമായ നേർവഴി ഒരു തിരുത്തലായി മറ്റൊരാളിൽ നിന്ന് കേൾക്കുവാൻ ഇടവരുമ്പോഴോ, സ്വീകരിക്കുവാൻ ശക്തിയായി പ്രേരിപ്പിക്കുമ്പോഴൊ രാവണ പ്രകൃതകാർക്ക് കോപം ഉണ്ടാകുന്നു. പുണ്ണിൽ (വ്രണത്തിൽ) കൊള്ളി തട്ടുന്നതു പോലെ അസഹ്യമാണ് ഇത്തരകാർക്ക് ഇതുപോലെയുള്ള ഉപദേശം. "എന്റെ മുന്നിൽ നിന്ന് മാറിപ്പോയിട്ടില്ലായെങ്കിൽ നിന്നെ ഞാൻ വെട്ടി കൊല്ലും എന്നാണ് രാവണന്റെ പ്രതികരണം" . 

കുംഭകർണ്ണൻ മുഴുവൻ സമയവും നിദ്രാലസ്യങ്ങളാലും, ഒടുങ്ങാത്ത വിശപ്പിനാലും നിത്യവും നരകിക്കുന്നു. അയാൾക്കും തന്റെ സ്വഭാവം അസാധാരണവും, അനഭിലഷണീയവുമാണെന്ന് അിറയുകയും ചെയ്യാം. ജന്മ പ്രകൃതി അയാൾക്കും ഉപേക്ഷിക്കുവാൻ കഴിയുന്നില്ല. രാമ ശരമേറ്റ് അന്ത്യ മോചനം അയാളും ആഗ്രഹിക്കുന്നുണ്ടായിരുന്നു. മരണത്തിനു മുമ്പ് രാവണനെ ഉപദേശിച്ചു നേരെയാക്കാൻ അയാളും ശ്രമിക്കുന്നുണ്ട്. നല്ലതുപദേശിക്കുന്ന എല്ലാവർക്കും വാൾത്തല കൊണ്ടാണല്ലോ ഉത്തരം. മോക്ഷം വിദ്വേഷ ഭക്തിയിലൂടെ മാത്രമേ സാദ്ധ്യമാകൂ. അപ്പോഴും ഭക്തി യോഗം മാത്രം വിജയിക്കുന്നു. ഭഗവത് ഗീതയിലെ 14-ാം അദ്ധ്യായത്തിലെ ഗുണത്രയ വിഭാഗം ശ്രദ്ധിക്കുക. ഇവിടെ ജന്മനാ ഉണ്ടാകുന്ന ഗുണ ഭേദങ്ങളുടെ വ്യത്യാസം വിസ്തരിക്കുന്നു. ഗുണ ത്രയങ്ങളുടെ ഏതു ചേരുവയും ജന്മനാൽ ലഭിച്ചാലും എല്ലാവർക്കും ഭക്തിയിലൂടെ മോചനം സാധ്യമാണ് എന്ന് വ്യക്തമാക്കുന്നു...

രാമായണ വിശകലനം - 04

രാമായണ വിശകലനം - 04

രാവണൻ - 10 തലയുള്ളവനാണല്ലോ. അറിവും കഴിവും ഉള്ളവരിൽ അഗ്രഗണ്യൻ എന്നാണ് 10 തലയുടെ ആശയം. ഇരുപതു കണ്ണുകൊണ്ട് കാണുകയും, പത്ത് തല കൊണ്ട് ചിന്തിക്കുകയും, ഇരുപതു കൈ കൊണ്ട് പട പൊരുതുകയും ചെയ്യുന്നവനാണ് രാവണൻ. യുദ്ധങ്ങളിൽ സർവ്വ സംഹാരശേഷിയുള്ള ആയുധങ്ങൾ കൊണ്ട് പട പൊരുതി വിജയിക്കുന്നവനാണ് രാവണന്. പടുകൂറ്റൻ മതിലുകളുള്ള, വമ്പൻ കിടങ്ങുകളും പണി തീർത്ത് അതിനുള്ളിൽ അതി ശക്തമായ കോട്ട കെട്ടി അതിനകത്തു വാഴുന്നവനാണ് രാവണൻ. സർവ്വ മായാ ജാലങ്ങളും വശമാക്കിയവനാണ് രാവണൻ. കാമ രൂപിണിയാകുന്ന ശൂർപ്പണഖ രാവണന്റെ അടുത്തു നിന്നു കരഞ്ഞു പറയുമ്പോൾ വിശ്വ പ്രകൃതിയെ തന്നെ വേരോടെ പിഴതെടുത്തു സ്വന്തം ഇഷ്ടത്തിനായി ഉപയോഗിക്കുവാനാണ് രാവണൻ തീരുമാനിച്ചത്. ഇതൊന്നും ശരിയല്ലെന്നും, ഈ പോക്ക് ആപത്തിലേക്കാണെന്നും രാവണന് അിറയാമായിരുന്നു. എങ്കിലും പ്രകൃത്യാ ഗുണ സംമൂഢനായി പോയി രാവണൻ. സീതയെ കിട്ടിയാൽ തന്റെ ഇംഗിതം നിറവേറി എന്ന തോന്നലാണ് രാവണനെ ഇത്തരത്തിൽ അധഃപതിപ്പിച്ചത്. ഈപ്പറയുന്ന രാമൻ ക്ഷത്രജ്ഞൻ തന്നെ, എങ്കിൽ അതാണ് എനിക്കു കൈവല്യമാർഗ്ഗം. ഭക്തിയുടെ മാർഗ്ഗം

അവലംബിക്കുവാൻ തന്റെ മദ മാത്സര്യാദികൾ ഒരിക്കലും അനുവദിക്കുന്നില്ല. വിദ്വേഷണത്തിലൂടെ (വൈരാഗ്യം) മാത്രമേ അഖിലേശൻ പ്രസാദിക്കൂ. വൈരാഗ്യം നേടുന്നതിൽ വിജയിച്ചാൽ വിശ്വ ദേവത കാൽകീഴിൽ വരുന്നതാണ്. രാമ ശരമേറ്റു മരിച്ചാൽ മോക്ഷം അഥവ നിത്യ ജീവൻ പ്രാപിക്കും. അിറവുള്ളവർക്കു പോലും സ്വ പ്രകൃതിയുടെ പിടിയിൽ നിന്ന് മോചനമില്ല. അത്യന്തിക ജ്ഞാനമില്ലാത്ത രാവണ മതമാണ് ഇപ്പോൾ ഈ വിശ്വത്തെ മുഴുവൻ അടക്കി ഭരിക്കുന്നത്. പ്രകൃതിയെ കയ്യടക്കി ബലാൽസംഗം ചെയ്യുവാനാണ് ഇന്നത്തെ ലോക ജനതയുടെ മത്സരം. പ്രകൃതി ഇന്ന് വിവർണ്ണയും, വിവശയും, അവശയുമായി കഴിഞ്ഞിരിക്കുന്നു. ശമദാമാദികൾ മിക്കവാറും ഈ ലോകത്തിൽ നിന്ന് അപ്രത്യക്ഷമായി കഴിഞ്ഞിരിക്കുന്നു. ഭക്തിയുടെ കാര്യത്തിലാകട്ടെ എന്താണ് ഭക്തി എന്ന് പലർക്കും അിറയില്ല. ക്ഷേത്രത്തിൽ പോകുന്നവരും, മത ഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്നവരും എല്ലാം ഭക്തന്മാരണെന്നുള്ള വിശ്വാസം തെറ്റാണ്. ഈശ്വരനെ അിറഞ്ഞ്, ഈശ്വരന്റെ ഇഷ്ടം നിവർത്തിക്കുന്നവരാണ് യഥാർത്ഥ ഭക്തന്മാർ.

മായാ സീത മരീചന്റെ പൊൻ വേഷം കണ്ട് ഭ്രമിക്കുന്നു. അതിനെ ലഭ്യമാക്കുവാൻ മായാ സീത ശഠിക്കുന്നു. എല്ലാം അറിഞ്ഞു കൊണ്ടു തന്നെ രാമൻ ഒന്നും അിറയാത്തവനെപ്പോലെ അതിനെ പിന്തുടർന്നു പോകുന്നു. രാവണൻ വന്ന് മായ സീതയെ മോഷ്ടിച്ചു കൊണ്ട് സ്ഥലം വിടുന്നു. ലോക സാധാരണമായ ഒരു കാര്യമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ആഭരണത്തിനോ, വാഹനത്തിനോ മറ്റോ സ്ത്രീകൾ ശാഠ്യം പിടിക്കുന്നു. ഇതോടെ ഭർത്താക്കന്മാരുടെ ഉറക്കം കെടുത്തുന്നു. ഗത്യന്തരമില്ലാതെ ഭർത്താക്കാന്മാർ കൊള്ള പലിശക്ക് സാധനങ്ങൾ വാങ്ങി കൂട്ടുന്നു. അവസാനം കടക്കെണിയും, ദുരന്തവും ഫലം. ലോക സ്വഭാവ വിസ്താരം:- മാനിന്റെ പിന്നാലെ പോയ രാമന്റെ ശബ്ദാനുകരണം മരീചൻ പുറപ്പെടുവിക്കുന്നു. മായസീത, ലക്ഷ്മണനോട് അന്വേഷിക്കുവാൻ ശകാരിക്കുന്നു. രാമന് ഒരിക്കലും ആർത്ത നാദം പുറപ്പെടുവിക്കുകയില്ല എന്ന് ലക്ഷ്മണൻ പറയുന്നുവെങ്കിലും ഒടുവിൽ വഴങ്ങുന്നു. ലക്ഷ്മണൻ അകലുമ്പോൾ രാവണൻ എത്തുന്നു. ഈ ലോകത്തിലെ രാവണന്മാർക്ക് ദുരാചാരങ്ങൾ അങ്ങിനെ വഴിയൊരുങ്ങുന്നു.

കാര്യം കാണാൻ അവർ ആദ്യം പ്രലോഭനം സൃഷ്ടിക്കും. അതിന്റെ പിന്നാലെ പ്രകോപനവും, ചതിയും, ഭയപ്പെടുത്തലും ആരംഭിക്കും. രാക്ഷസ മായയാണന്ന് പറഞ്ഞിട്ടും മായ സീത അടങ്ങിയിരുന്നില്ല. ഇതിനൊന്നും വശംവദരാകത്തവരോട് ഒരു രാവണനും ഒന്നും ചെയ്യുവാൻ സാദ്ധ്യമല്ല. തനിക്ക്എന്താണ് വേണ്ടത്? എന്താണ് വേണ്ടാത്തത്? ഏതാഗ്രഹം സാദ്ധിക്കുവാൻ ഏതുവരെ പോകാം? ഹിതം പറയുന്നതാരാണ്? ആരോട് എന്താണ് പറയാവുന്നത്? എന്താണ് പറഞ്ഞു കൂടാത്തത്? എന്നിങ്ങനെയുള്ള കാര്യങ്ങളൊക്കെ അിറയാവുന്ന ആർക്കും ഒരു രാവണനെക്കൊണ്ടും ഒരു ശല്യവും വരില്ല.

ത്രി ഗുണങ്ങളിൽ സാത്വീകം -ജ്ഞാന സമ്പാദനത്തേയും, രജോഗുണം-കാമവും, ക്രോധത്തേയും,  തമോഗുണം-നിദ്രയും അലസതയും സൂചിപ്പിക്കുന്നു.  രാക്ഷസരെ വധിക്കുക എന്നാൽ രജോ-തമോ ഗുണങ്ങളെ ഇഷ്ടായ്മ ചെയ്യുക എന്ന് സാരം.

അവതാര പരുഷന്റെ ദു:ഖം:-   

അവതാര പരുഷന്മാർക്ക് സങ്കടവും ദു:ഖവും ഉണ്ടോ? മനുഷ്യനായാണ് പിറവി എന്നതിനാൽ മനുഷ്യരുടെ സുഖ, ദു:ഖങ്ങൾ അവതാരങ്ങളിലും കാണപ്പെടുന്നത് സ്വാഭാവീകം. അതുകൊണ്ടാണല്ലോ ശ്രീ കൃഷ്ണനും, രാമനും, മറ്റും കഷ്ടങ്ങൾ സഹിക്കേണ്ടി വന്നിരുന്നത്. സന്ദർഭാനുസാരമുള്ള വികാരങ്ങൾക്ക് മനുഷ്യ പ്രകൃതിയിലുള്ള ആരു തന്നെ അതീനന്മാരല്ല. "സാദൃശ്യം ചേഷ്ടതേ സ്വസ്യ: പ്രകൃതേർ, ജ്ഞാനവാനപി/ പ്രകൃതീം, യാന്തി, ഭൂതാനി നിഗ്രഹ: കിം കരിഷ്യാതി? (ഗീത). എല്ലാം അിറവുള്ളവനായാലും തന്റെ ജന്മ പ്രകൃതിക്കനുസരിച്ചേ പ്രവർത്തിക്കുവാനാകൂ. കരണം ചരാചരങ്ങളെല്ലാം പ്രകൃതിയെയാണ് ആശ്രയിച്ചിരിക്കുന്നത്. സ്വ പ്രകൃതിയെ നിഗ്രഹിക്കുവാൻ ആർക്കു സാദ്ധ്യമല്ല. മനുഷ്യരായി പിറന്നിട്ടുണ്ടെങ്കിൽ അഥവ മറ്റു ജീവജാലങ്ങളായി പിറന്നിട്ടുണ്ടെങ്കിൽ കരയും, ചിരിക്കും, സന്തോഷിക്കും, ദു:ഖിക്കും. പക്ഷെ നേരറിവുണ്ടെങ്കിൽ അപ്പോഴൊക്കെ ആത്മബധം എന്ന സത്യം സദാ തുണക്കും. ഇതെല്ലാം ചെയ്യുന്നത് എന്നിലെ നിത്യമായ ഞാൻ അല്ല. പ്രകൃതിയുടെ ഗുണങ്ങൾ പ്രാപഞ്ചികമായ ശരീരത്തിൽ പ്രവർത്തിക്കുകയാണ്. എന്നിലെ നിത്യമായ ഞാൻ ഗുണാതീതനും, നിർദ്വന്ദ്വനുമാണ് എന്ന ഈ അിറവുണ്ടായാൽ ഏത് പ്രാപഞ്ചിക വികാരത്തിന്റെ തള്ളിച്ചയിലും അടിപതറാതെ നില നിൽക്കുവാനാകും. ഈ അറിവ് നിത്യവും പരിപൂർണ്ണവുമായാൽ ഈശ്വര സാക്ഷാല്കാരവുമായി. രാമന്റെ ദു:ഖത്തിന് ദാർശിനികമായ മറ്റൊരു തലവും കൂടിയുണ്ട്. ഈശ്വരാംശം തന്നെയാണ് പ്രകൃതി. ഗണസമതുലനം നഷ്ടമായി അത് നഷ്ടപ്പടുമ്പോൾ, അലങ്കോലമാകുമ്പോൾ അതിൽ രമിക്കുന്ന ജീവൻ ക്ളേശം വരുന്നു. ഈ വിപരീയം പ്രാപഞ്ചിക ദു:ഖത്തിന്റെ തലത്തിലോ, തരത്തലോ പരിഗണിക്കപ്പെടാവുന്നതല്ലെങ്കിലും അതൊരു കഷ്ടസ്ഥിതി തന്നെയാണ്. നമ്മുടേയും സ്ഥിതകൾ ഇതിൽ നിന്നും വ്യത്യസ്തമല്ല.
                                
രാവണൻ, വിഭീഷണൻ, കുംഭകർണ്ണൻ എന്നീ മൂന്നു സഹോദര കഥാപാത്രങ്ങളെ നമുക്കെല്ലാവർക്കും സുപരിചിതങ്ങളാണല്ലോ. ഈ മൂവ്വരിലും ഗണഭേദ ഭാവം പ്രകടമായി കാണാവുന്നതാണ്. എല്ലാവരിലും ഗുണേഭദങ്ങൾ ഏറ്റക്കുറച്ചിലുകളിലൂടെ കണ്ടെത്താനാകും. രാവണനിൽ രജസ്സ് ഗുണം ഏറ്റവും മുന്തി നില്ക്കുന്നു. അതിന്റെ അടുത്തായി തമോ ഗുണവും, അവസാനമായി സാത്വീക ഗുണവും നില്ക്കുന്നു. വിഭീഷണനിൽ എറ്റവും മുന്തി നില്ക്കുന്നത് സാത്വീക ഗുണവും, അതിനടുത്തായി രജോ ഗുണവും അവസാനമായി തമോ ഗുണവും നില്ക്കുന്നു. എന്നാൽ കുംഭകർണ്ണനിലാകട്ടെ ഏറ്റവുമധികം മുഴച്ചു നില്ക്കുന്നത് തമോ ഗുണവും, അതിന്റെ തൊട്ടടുത്തായി രജോ ഗുണവും അവസാനമായി സത്വ ഗുണവും കാണുന്നു. ഈ ക്രമങ്ങൾ ഓരോ വ്യക്തിക്കും അവരുടെ പ്രഭാവത്തിനനുസരിച്ച് കിട്ടിയിരിക്കും. എന്നു വെച്ചാൽ ഈ ഗുണങ്ങൾ എല്ലാം തന്നെ എല്ലാ മനുഷ്യരിലും വിവിധ അളവുകളിൾ ദർശിക്കാവുന്നതാണ്.