ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.
18 June 2022
തിഥിയെ പിടിച്ചാൽ വിധിയെ വെല്ലാം
17 June 2022
മലയാള മാസങ്ങളുടെ പൗരാണിക സങ്കല്‍പം
5 June 2022
വ്യാഴാഴ്ചയും ഗുരുവായൂരും തമ്മിലുള്ള ബന്ധം
22 November 2021
ഗ്രഹങ്ങൾ
ഗ്രഹങ്ങൾ
സൂര്യൻ :-
ഗ്രഹങ്ങളിൽ രാജാവാണ് സൂര്യൻ. അച്ഛൻ കശ്യപൻ, അമ്മ അദിതി.
പത്നിമാർ - ഛായ , സംജ്ഞ , സവർണ
സാരഥി - അരുണൻ. സൂര്യന്റെ രഥം വലിക്കുവാൻ ഏഴു കുതിരകളുണ്ട്.
ചന്ദ്രൻ :-
രാത്രി വെളിച്ചം തരുന്ന ദേവൻ. അത്രിമഹർഷിയ്ക്ക് അനസൂയയിലുണ്ടായ പുത്രൻ. ചന്ദ്രന്റെ രഥം വലിക്കുവാൻ പത്തു കുതിരകളുണ്ട്. ചന്ദ്രന്റെ ഭാര്യമാർ ദക്ഷന്റെ പുത്രിമാരായ ഇരുപത്തേഴു നക്ഷത്രങ്ങളാണ്.
വ്യാഴം :-
ദേവഗുരുവാണ്. എട്ടു വെള്ളക്കുതിരകളെ കെട്ടിയ രഥത്തിലാണ് സഞ്ചാരം. അംഗിരസ്സിന് വസുദയിലുണ്ടായ പുത്രനാണ് വ്യാഴം.
ശുക്രൻ :-
ഭൃഗുമഹർഷിയുടെ പുത്രനാണ് ശുക്രൻ. അസുരഗുരുവാണ്. കുതിരകളെ കെട്ടിയ വലിയ തേരിലാണ് സഞ്ചാരം.
ശനി :-
സൂര്യന് ഛായയിൽ ഉണ്ടായ പുത്രൻ. ആകാശത്തുള്ള വലിയ രഥത്തിൽ സഞ്ചരിക്കുന്നു. മെല്ലെ സഞ്ചരിക്കുന്ന ഗ്രഹമായതിനാൽ മന്ദൻ എന്നും പേരുണ്ട്.
ബുധൻ :-
ബൃഹസ്പതിയുടെ ഭാര്യയായ താരയിൽ ചന്ദ്രനുണ്ടായ പുത്രനാണ് ബുധൻ. വായുവേഗത്തോടുകൂടിയ എട്ടുകുതിരകളെ പൂട്ടിയ രഥത്തിലാണ് സഞ്ചാരം.
ചൊവ്വ :-
ഭൂമിയുടെ പുത്രനാണ് ചൊവ്വ. സ്വർണ്ണനിർമ്മിതമായ വലുപ്പമേറിയ രഥത്തിലാണ് സഞ്ചാരം.
രാഹു :-
കശ്യപപ്രജാപതിയ്ക്ക് സിംഹിക എന്ന ഭാര്യയിൽ ജനിച്ച പുത്രനാണ് രാഹു. രാഹുവിന്റെ രഥം ചാരനിറമുള്ളതും , കറുത്ത എട്ടു കുതിരകളോടുകൂടിയതുമാണ്.
കേതു :-
കശ്യപന് ദനുവിൽ ജനിച്ച പുത്രനാണ് കേതു. കൈകളിൽ വാളും വിളക്കും ധരിച്ചിരിക്കുന്നു. തേരിന് എട്ടുകുതിരകളുണ്ട്.
9 November 2021
സൂര്യന്റെ കാരകധര്‍മ്മങ്ങള്‍
സൂര്യന്റെ കാരകധര്‍മ്മങ്ങള്‍
സൂര്യഭഗവാന് നിരന്തരം ഉപയോഗിക്കപ്പെടുന്ന ഒരു ജ്യോതിഷപദം അഥവാ സംജ്ഞയാണ് കാരകന്‍ എന്നത്.
പ്രതീകം, സൂചകം, പ്രതിനിധി, വകുപ്പ്, ഉടമ എന്നിങ്ങനെ പലതലമുണ്ട് കാരകന്‍ എന്ന വാക്കിന്. സൂര്യന്റെ കാരകധര്‍മ്മങ്ങള്‍ എന്നുവെച്ചാല്‍ സൂര്യന്‍ വ്യക്തമാക്കിത്തരുന്ന, സൂര്യന്‍ പ്രതിനിധാനം ചെയ്യുന്ന, സൂര്യനെക്കൊണ്ട് ചിന്തിക്കുന്ന, സൂര്യനാല്‍ മനസ്സിലാക്കപ്പെടുന്ന കാര്യങ്ങള്‍ എന്ന നിര്‍വചനം കുറച്ചൊക്കെ കൃത്യമാണ്.
പ്രപഞ്ചത്തില്‍ ഉള്ള ചെറുതും വലുതുമായ എല്ലാ വസ്തുക്കളെയും ഗ്രഹങ്ങളുമായി ബന്ധിപ്പിക്കുന്ന രീതി ജ്യോതിഷത്തിന്റെ അടിസ്ഥാനതത്ത്വമാണ്. അവയില്‍ സ്ഥാവരങ്ങളും, ജംഗമങ്ങളും, സചേതനങ്ങളും, അചേതനങ്ങളും ഉള്‍പ്പെടും. പുല്‍ക്കൊടിതൊട്ട് പൂര്‍വ്വാചലംവരെ' എന്ന പഴയശൈലിയില്‍ പറഞ്ഞാലും തെറ്റില്ല. അപ്പോള്‍ മനുഷ്യനും, എന്തിന് ദൈവങ്ങളും ആ പരിഗണനയില്‍ വരുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.
ഓരോ ഗ്രഹത്തിന്റെയും കാരകധര്‍മ്മങ്ങള്‍ വളരെ സംക്ഷേപിച്ചും വിസ്തരിച്ചും പ്രാചീന പ്രാമാണിക ഗ്രന്ഥങ്ങളില്‍ വായിക്കാം. ഗ്രഹകാരക ധര്‍മ്മങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടുള്ള ഒരു പഴയ സംസ്‌കൃത ഗ്രന്ഥമാണ് 'ഉത്തരകാലാമൃതം'. അതില്‍ എഴുപതിലധികം സൂര്യകാരക ധര്‍മ്മങ്ങള്‍ വായിക്കാം. (ശ്ലോകം തല്‍ക്കാലം വിടുന്നു)
1. ആത്മാവ്.
2.ശരീരശക്തി
3. അതിതീക്ഷ്ണത
4. കോട്ടകള്‍
5. ബലം
6. ഉഷ്ണം
7.സ്വാധീനത
8. അഗ്‌നി
9. ശിവപൂജ
10. ധൈര്യം
11. മുള്ളുള്ള വൃക്ഷങ്ങള്‍
12.രാജാശ്രയം (സര്‍ക്കാര്‍ ജോലി) 13.എരിവ്
14. വാര്‍ധക്യം
15. ജന്തുക്കള്‍
16.ദുഷ്ടത
17. ഭൂമി
18. അച്ഛന്‍
19. സ്വാദ്
20.അറിവ് നേടല്‍
21.ആകാശനിരീക്ഷണം
22. ഭീരുത്വം
23.മനുഷ്യലോകം
24 .ചതുരാകൃതി
25. എല്ല്
26. പരാക്രമം
27. പുല്ല്
28. വയറ്
29. ഉത്സാഹം
30. കാട്
31. അയനം (വഴി)
32. കണ്ണുകള്‍
33. വനസഞ്ചാരം
34. നാല്‍ക്കാലി 35.രാജാവ്
36. യാത്ര
37. ചൂട്
38. വൃത്തം
39. വനയാത്ര
40. പെരുമാറ്റം
41. പിത്തം
42. പ്രാണന്‍
43. നേത്രരോഗം
44. വൃക്ഷം
45.നൈര്‍മല്യം
46. രാജ്യാധിപത്യം
47. രോഗമുക്തി
48. സൗരാഷ്ട്രദേശം
49. ആഭരണം
50. ശിരോരോഗം
51. മുത്ത്
52. ആകാശാധിപത്യം
53. ഹ്രസ്വത
54. കിഴക്ക്
55. ചെമ്പ്
56. രക്തം
57. രാജ്യം
58 രക്തനിറവസ്ത്രം
59. ചുവന്ന രത്നം
60. കല്ല്
61. തുറന്നപെരുമാറ്റം
62. നദീതീരം
63. പത്മരാഗം
64. നട്ടുച്ച
65. മുഖം
66. കോപം
67.ശത്രുവിജയം
68. സാത്വികഗുണം
69. രക്തചന്ദനം
70. കാവിനിറം
71. തടിച്ചനൂല്‍ കൊണ്ടുള്ള വസ്ത്രം.
മലയാളശ്ലോകം കൂടി വായിക്കാം.
അച്ഛനും ദേവനും രാജാ-
വാത്മാവും പ്രാണനസ്ഥിയും
വൈദ്യം ജ്യോതിര്‍ ദിവാ
ധൈര്യം പ്രതാപം രാജസേവയും
താമ്രം സുവര്‍ണം വിജയം
ഹോമകാര്യങ്ങള്‍ പര്‍വ്വതം
ശിവകാര്യം വനം ശൗര്യം
ഉത്സാഹം ദേവതാഗൃഹം
നഖവും ദന്തവും ചര്‍മ്മം
ഓജസ്സും നേത്രമുന്നതി
ഗായത്രീമന്ത്രവും ശൈവ
തന്ത്രവും ശിവലിംഗവും
താപസന്മാര്‍ തപസ്ഥാനം
ഇതെല്ലാം സൂര്യനൊത്തിടും'
(ജാതക ദര്‍പ്പണം).
ഇവ കൂടാതെ രാഷ്ട്രീയം, വൈദ്യം, തലച്ചോര്‍, ഹൃദയം, ആമാശയം, ഭരണകൂടം, സമിതികള്‍, അവയുടെ നേതൃത്വം, താമരപ്പൂവ്, ഗോതമ്പ്, എരിക്ക്, പകല്‍, ജ്യോതിഷവിദ്യ, പുരുഷന്‍, പൗരുഷം, പുരുഷ മേധാവിത്വം, വീരരസം, ഭേദോപായം, ഗര്‍വ്വ്, തല ഉയര്‍ത്തി നടക്കുന്ന ശീലം, ഊര്‍ജതന്ത്രം, നയം, ചുവന്നകാള, കൂവളം, വേനല്‍, ഗ്രീഷ്മ ഋതു, കാട്ടുതീ, വ്യവസ്ഥയെ അനുസരിക്കല്‍, പിതാവിന്റെ തൊഴില്‍ ചെയ്യല്‍, അധികാരം, ചൂടുള്ള ഭക്ഷണം, രാജവഴി, രാജതന്ത്രങ്ങള്‍, രാഷ്ട്രമീമാംസ, കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് വെയര്‍- അങ്ങനെ നിത്യജീവിതത്തിലെ ഒരുപിടി കാര്യങ്ങള്‍കൂടി സൂര്യനെക്കൊണ്ട് ചിന്തിക്കാം.
ഇതോടൊപ്പം ഭാവകാരകത്വവുമുണ്ട്, ഓരോ ഗ്രഹത്തിനും ലഗ്നഭാവത്തിന്റെ കാരകന്‍ സൂര്യനാണ്. വ്യക്തി, വ്യക്തിത്വം, ഓജസ്സ്, തേജസ്സ്, ആരോഗ്യം, കീര്‍ത്തി, ജയം എന്നിവ ലഗ്നം കൊണ്ട് ചിന്തിക്കുന്നു. കൂടാതെ പിതൃഭാവമായ ഒമ്പതാം ഭാവത്തിന്റെയും കര്‍മ്മഭാവമായ പത്താമെടത്തിന്റെയും ഭാഗിക കാരകത്വവും സൂര്യന്‍ വഹിക്കുന്നുണ്ട്.
ഓര്‍മ്മിക്കുക, ഇത് അര്‍ദ്ധവിരാമം മാത്രമാണ്. എല്ലാം പറയാനായിട്ടില്ല. കാലത്തിന്റെ മാറ്റവും പ്രപഞ്ച പരിണാമവും ദൈവജ്ഞന്റെ പരിഗണനയില്‍ വരണം. അപ്പോള്‍ യുക്തിപൂര്‍വം എന്തും അയാള്‍ക്ക് ഗ്രഹങ്ങളുടെ അധികാരത്തിനൊപ്പം കൂട്ടിച്ചേര്‍ക്കാനാവും. ജീവിതം അടിമുടി മാറി, ജ്യോതിഷം പഴഞ്ചനായല്ലോ? എന്ന തോന്നല്‍ ശരിയല്ല. സ്വയം നവീകരിക്കാനും കാര്യങ്ങളെ യുക്തിസഹമായി വ്യഖ്യാനിക്കാനും ഉള്ള കഴിവ് ദൈവജ്ഞന്‍ നേടിയെടുക്കുമ്പോള്‍ ഒന്നും കാലഹരണപ്പെടില്ല. അപ്പോള്‍ മാത്രമാണ് ദൈവജ്ഞനും ജ്യോതിഷവും ലോകവും സമന്വയത്തിലാവുക. ആ വേളയിലാണ്, സഹവര്‍ത്തിത്വത്തോടെയും തുല്യ വേഗതയിലും തോളോട്തോള്‍ ചേര്‍ന്നും തന്നെയാണ് അവ സഞ്ചരിക്കുന്നതെന്ന് പറയാന്‍ കഴിയുന്നതും.
20 September 2021
ബുധൻ ജ്ഞാനത്തിന്റെ പ്രതീകമായ ഗ്രഹം
ബുധൻ ജ്ഞാനത്തിന്റെ പ്രതീകമായ ഗ്രഹം
സ്ഥൂലത്തിൽ നിന്നും സൂക്ഷ്മത്തിലേക്ക് പോകാൻ, വികാരത്തിൽ നിന്നും വിചാരത്തിലേക്ക് പോകാൻ, വാക്കിൽ നിന്നും പൊരുളിലേക്ക് പോകാൻ മനുഷ്യന് വിശേഷബുദ്ധിയുണ്ട്. ഇതിനെ നാം ജ്ഞാനം എന്ന് പറയുന്നു. ജ്ഞാനത്തിന്റെ, ബുദ്ധിയുടെ, വിദ്യയുടെ ഒക്കെ ജ്യോതിഷ സാന്നിധ്യമാണ് ബുധൻ എന്ന ഗ്രഹം. അജ്ഞാന ത്തിന്റെ ഇരുട്ടറകളിൽ കിടന്നുഴലുമ്പോൾ ജ്വലിക്കുന്ന അറിവായി വന്നെത്തുന്നത് ബുധൻ അല്ലാതെ മറ്റാരും അല്ല സൂര്യനെപ്പോലെ പ്രഭ ചൊരിയുന്ന വാക്ക് എവിടെയുണ്ടോ അവിടെ ബുധനുണ്ട് ചാണക്കല്ലിലുരച്ച രത്നം പോലെ എവിടെ ബുദ്ധി പ്രവർത്തിക്കുന്നുവോ അവിടെ ബുധൻ ഉണ്ട്. എഴുത്തിൽ മഷിയായി, ഗണിതത്തിൽ യുക്തി യായി, കളിയിൽ ചിരിയായി ബുധൻ നിറയുന്നു. നാം വിദ്യാഭ്യാസത്തിലൂടെ വിജയ കിരീടം ചൂടി ഉയരങ്ങളിൽ എത്തുന്നതും പാണ്ഡിത്യത്തിലൂടെ വിജ്ഞാനത്തിന്റെ നിറകുടമായി ആദരവ് നേടുന്നതും താർക്കിക മായ കരുത്തുകൊണ്ട് വ്യവഹാരലോകം കീഴടക്കുന്നതും ബുധൻ കഴിഞ്ഞു നൽകുന്ന കൃപാവരങ്ങളാലാണ്. ഭൂമിയായി, ഗന്ധമായി, പ്രാണവായുവായി ബുധൻ പ്രപഞ്ചത്തിൽ തുളുമ്പുന്നു വിദ്യതന്നെ വിവേകം എന്നും ബുദ്ധി തന്നെ ശക്തി എന്നും തിരിച്ചറിയുമ്പോൾ നാം പരോക്ഷമായി ബുധന്റെ പ്രവർത്തനങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ അംഗീകാരം നൽകുകയാണ് ചെയ്യുന്നത്
ബുധന്റെ ഉല്പത്തി
ദേവലോകത്ത് കോളിളക്കം സൃഷ്ടിച്ച പ്രണയമായിരുന്നു ചന്ദ്രന്റേത്. ആ പ്രണയ ബന്ധത്തിലെ നായിക ദേവഗുരുവായ ബൃഹസ്പതിയുടെ പത്നിയായ താരയായിരുന്നു എന്നതുതന്നെ കാരണം. അവളെ ചൊല്ലി ചന്ദ്രനും ബൃഹസ്പതിയും നെടുനാൾ കലഹത്തിലുമേർപ്പെട്ടു. ദേവന്മാർ അതിൽ പക്ഷം പിടിച്ചതോടെ കലഹം യുദ്ധമായി. ബ്രഹ്മദേവൻ ഇടപെട്ട് പ്രശ്നം ഒരു വിധം രമ്യമാക്കി തീർത്തപ്പോഴാണ് താര ഗർഭിണിയാണെന്ന വാർത്തയെത്തിയത്. അതോടെ അവളുടെ ഗർഭത്തിന് ഉത്തരവാദി തങ്ങളാണെന്ന് ചന്ദ്രനും ബൃഹസ്പതിയും വീണ്ടും വഴക്കും വക്കാണവും ആയി. ഒടുവിൽ താര തന്നെ മൗനം ഭഞ്ചിച്ചു. ഗർഭസ്ഥശിശുവിന് അവകാശി ചന്ദ്രൻ ആണെന്നും താര വ്യക്തമാക്കി. അങ്ങനെ ചന്ദ്ര താര ദമ്പതികളുടെ പുത്രനായി ജനിച്ച നവഗ്രഹ പദവിയിലേക്ക് ഉയർന്ന ദേവനാണ് ബുധൻ.
ദേവഗുരുവായ ബൃഹസ്പതി തന്നെയാണ് ബുധന്റെ വിദ്യാഭ്യാസം നിർവഹിച്ചതും സകല വിദ്യകളിലും ജ്ഞാനശാസ്ത്രങ്ങളിലും ബുധൻ പാരംഗതനായി . യൗവനത്തിൽ ബുധൻ ഇള എന്ന സുന്ദരിയെ വിവാഹം കഴിച്ചു. അവർക്കുണ്ടായ പുത്രനാണ് പുരൂരവസ്സ് സൂര്യ വംശവും ചന്ദ്രവംശ വും ആയിരുന്നു പ്രാചീന ഭാരതത്തിലെ രാജവംശങ്ങൾ അതിൽ സൂര്യവംശത്തിന്റെ കഥ രാമായണത്തിലും ചന്ദ്രവംശത്തിന്റെ കഥ മഹാഭാരതത്തിലും പ്രതിപാദിക്കുന്നു. ചന്ദ്രൻ, ബുധൻ, പുരൂരവസ്സ് എന്നിവരിലൂടെയാണ് ചന്ദ്രവംശം വികസിക്കുന്നത്. ഒടുവിലത് ധർമ്മരാഷ്ട്രൻമാരിലും പാണ്ഡവന്മാരിലും വന്നെത്തുന്നു.
ബുധന്റെ നാമങ്ങൾ
"രൗഹിണേയോ ബുധസൗമ്യസമൗ" എന്നിങ്ങനെ അമരകോശം. ചന്ദ്രന്റെ യഥാർത്ഥ ഭാര്യമാർ അശ്വതി, ഭരണി, കാർത്തിക തുടങ്ങിയ ഇരുപത്തിയേഴു നക്ഷത്രങ്ങൾ ആയിരുന്നു. അവരിലൊരാൾ ആയ രോഹിണിയാണ് ബുധനെ ലാളിച്ചു വളർത്തിയത്. അതുകൊണ്ടാണ് രോഹിണിയുടെ പുത്രൻ എന്ന അർത്ഥത്തിൽ ചന്ദ്രനെ,'രൗഹിണേയൻ ' എന്ന് പറയുന്നത് ' ബുധൻ ' എന്ന വാക്കിന് എല്ലാമറിയുന്നവൻ എന്നാണ് അർത്ഥം സോമന്റെ ( ചന്ദ്രന്റെ) പുത്രനായതിനാൽ ' സൗമ്യൻ' എന്ന പേരുണ്ടായി
സിംഹാരൂഡം ചതുർബാഹും
ഹഡ്ഗ ചർമ ഗദാന്വിതം
ധ്യായേത് അഭയദം സൗമ്യം പത്രശ്യാമളസുന്ദരം
6 September 2021
ഗ്രഹങ്ങൾ
ഗ്രഹങ്ങൾ
സൂര്യൻ :-
ഗ്രഹങ്ങളിൽ രാജാവാണ് സൂര്യൻ. അച്ഛൻ കശ്യപൻ, അമ്മ അദിതി.
പത്നിമാർ - ഛായ, സംജ്ഞ, സവർണ
സാരഥി - അരുണൻ.
സൂര്യന്റെ രഥം വലിക്കുവാൻ ഏഴു കുതിരകളുണ്ട്.
ചന്ദ്രൻ :-
രാത്രി വെളിച്ചം തരുന്ന ദേവൻ. അത്രിമഹർഷിയ്ക്ക് അനസൂയയിലുണ്ടായ പുത്രൻ. ചന്ദ്രന്റെ രഥം വലിക്കുവാൻ പത്തു കുതിരകളുണ്ട്. ചന്ദ്രന്റെ ഭാര്യമാർ ദക്ഷന്റെ പുത്രിമാരായ ഇരുപത്തേഴു നക്ഷത്രങ്ങളാണ്.
വ്യാഴം :-
ദേവഗുരുവാണ്. എട്ടു വെള്ളക്കുതിരകളെ കെട്ടിയ രഥത്തിലാണ് സഞ്ചാരം. അംഗിരസ്സിന് വസുദയിലുണ്ടായ പുത്രനാണ് വ്യാഴം.
ശുക്രൻ :-
ഭൃഗുമഹർഷിയുടെ പുത്രനാണ് ശുക്രൻ. അസുരഗുരുവാണ്. കുതിരകളെ കെട്ടിയ വലിയ തേരിലാണ് സഞ്ചാരം.
ശനി :-
സൂര്യന് ഛായയിൽ ഉണ്ടായ പുത്രൻ. ആകാശത്തുള്ള വലിയ രഥത്തിൽ സഞ്ചരിക്കുന്നു. മെല്ലെ സഞ്ചരിക്കുന്ന ഗ്രഹമായതിനാൽ മന്ദൻ എന്നും പേരുണ്ട്.
ബുധൻ :-
ബൃഹസ്പതിയുടെ ഭാര്യയായ താരയിൽ ചന്ദ്രനുണ്ടായ പുത്രനാണ് ബുധൻ. വായുവേഗത്തോടുകൂടിയ എട്ടുകുതിരകളെ പൂട്ടിയ രഥത്തിലാണ് സഞ്ചാരം.
ചൊവ്വ :-
ഭൂമിയുടെ പുത്രനാണ് ചൊവ്വ. സ്വർണ്ണനിർമ്മിതമായ വലുപ്പമേറിയ രഥത്തിലാണ് സഞ്ചാരം.
രാഹു :-
കശ്യപപ്രജാപതിയ്ക്ക് സിംഹിക എന്ന ഭാര്യയിൽ ജനിച്ച പുത്രനാണ് രാഹു. രാഹുവിന്റെ രഥം ചാരനിറമുള്ളതും , കറുത്ത എട്ടു കുതിരകളോടുകൂടിയതുമാണ്.
കേതു :-
കശ്യപന് ദനുവിൽ ജനിച്ച പുത്രനാണ് കേതു. കൈകളിൽ വാളും വിളക്കും ധരിച്ചിരിക്കുന്നു. തേരിന് എട്ടുകുതിരകളുണ്ട്.