ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

Showing posts with label വാസ്തു ശാസ്ത്രം. Show all posts
Showing posts with label വാസ്തു ശാസ്ത്രം. Show all posts

25 June 2024

പറമ്പുകളുടെ ആകൃതിയും അവയുടെ ഫലങ്ങളും

പറമ്പുകളുടെ ആകൃതിയും അവയുടെ ഫലങ്ങളും

വൃത്താകാരത്തിലുള്ള പറമ്പിൽ വീട് പണിതു പാർത്താൽ കടുത്ത ദാരിദ്ര്യമായിരിക്കും ഫലം. 

അർദ്ധചന്ദ്രാകാരത്തിലുള്ള പറമ്പിൽ വിട് പണിത് പാർത്താൽ ദുഖമായിരിക്കും ഫലം.

മൂന്നു, അഞ്ച്, ആറ് കോണുകളോടുകൂടിയ പറമ്പിൽ വിട്  പണിത് താമസിച്ചാൽ രാജഭീതിയും ധനക്ഷയവുമായിരിക്കും

മത്സ്യത്തിന്റെയോ ആമയുടെയോ പുറം പോലെ ഉയർന്നിരിക്കുന്ന പറമ്പിൽ വിട് പണിതു താമസിച്ചാൽ നാൽക്കാലിനാശമായിരിക്കും ഫലം.

മുറത്തിന്റെ ആകൃതിയിലുള്ള പറമ്പിൽ വിട് പണിതു പാർത്താൽ ഗൃഹവാസികൾക്ക് വാതരോഗം ഉണ്ടാകുമത്രെ.

കുടത്തിന്റെ ആകൃതിയിൽ പറമ്പിൽ വിട് പണിതു പാർത്താൽ കുഷ്ഠരോഗം പിടിപെടുന്നതാണത്രെ.

നാഗപ്രുഷ്ഠത്തിൽ ഗൃഹനിർമ്മാണം അശുഭകരം

കിഴക്ക്പടിഞ്ഞാറ് നീളത്തിൽ തെക്കുവടക്ക് വീതികുറഞ്ഞ ഭൂപ്രദേശത്തെ നാഗപുഷ്‌ടം എന്ന പേരിലറിയപ്പെടും. അതിൽ വിട് പണിതു പാർത്താൽ പുത്രനാശം, ധനനാശം, ഭാര്യാഹാനി, ദുർമരണം  ഇവയായിരിക്കും ഫലം.

എന്നാൽ തെക്കുവടക്ക് നീളത്തിലുള്ള പറമ്പിൽ വിട് നിർമ്മിച്ച് പാർക്കുന്നത് സർവ്വസിദ്ധിക്കും, നീളത്തിൽ മൂന്നിലൊന്ന് വീതി കുറഞ്ഞാൽ ധനാഗമനത്തിനും, ചതുരമായ ഭൂമി ബുദ്ധിവൃദ്ധിക്കും കാരണമാകും.

വീടിന്റെ സ്ഥാനനിർണ്ണയം / ലക്ഷണങ്ങൾ

വീടിന്റെ സ്ഥാനനിർണ്ണയം / ലക്ഷണങ്ങൾ

ഒരു പറമ്പിൽ വീടിനുള്ള സ്ഥാനനിർണ്ണയത്തെപ്പറ്റി പറയാം. ഉദാഹരണമായി ഇരുപത് സെന്റ് പുരയിടത്തിൽ കിഴക്കോട്ട് ദർശനമാകുന്ന വീടിന് തെക്കും വടക്കും സമമാക്കി തെക്കോട്ട് ഗമനം വെച്ച് തെക്കുപടിഞ്ഞാറ് കുറ്റിയിൽ സ്ഥാനനിർണ്ണയം ചെയ്യാം. 

വടക്കോട്ട് ദർശനമാകുന്ന വീടിന് കിഴക്കുപടിഞ്ഞാറ് ദിക്കുകളിലെ ഗൃഹദൈർഘ്യം കഴിച്ച് ബാക്കി ഇരുഭാഗങ്ങളും സമമാക്കി കിഴക്കോട്ട് കണ്ട് അതിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് കുറ്റിയടിച്ച് പറമ്പിന്റെ കിടപ്പനുസരിച്ച് സ്ഥാനനിർണ്ണയം ചെയ്യാം.

ഗൃഹത്തിന് സ്ഥാനനിർണ്ണയം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ

വീടിന് സ്ഥാനം നിർണ്ണയിക്കുമ്പോൾ ചരടുപോട്ടിയാൽ മൃത്യു വൈകാതെ സംഭവിക്കുമെന്ന് പറയണം.

സ്ഥാനത്ത് ഉറപ്പിക്കാനുള്ള സ്ഥാനകുറ്റിയുടെ കിഴക്കുദിക്കിലെക്കോ, ഈശകോണിലേക്കോ, വടക്കുദിക്കിലെക്കോ, വായുകോണിലേക്കോ ചുവടുഭാഗം ആയി കണ്ടാൽ മഹാരോഗമുണ്ടാകുമെന്ന് പറയണം.

വീട് പണിയുന്ന വ്യക്തിയെ സ്ഥാനനിർണ്ണയസമയത്തോ അതിനു മുൻപോ ദുഖിതനായി കണ്ടാൽ മരണഫലത്തെ പറയണം.

സ്ഥാനകുറ്റി ഏത് രാശിയെ ലക്ഷ്യമാക്കിയാണോ കിടക്കുന്നത് അത് ലഗ്നമായികണ്ട് ആ ഭൂമിയുടെ പുരാതനസ്ഥിതികളും തല്ക്കാലനിലകളും വരാനിരിക്കുന്ന കാര്യങ്ങളും പറയാം. 

സ്ഥാനകുറ്റിയുടെ ചുവടുഭാഗം വിപരീതമായാൽ രോഗവും, വായു അഗ്നി കോണുകളിലേക്കായാൽ മരണവും, വടക്ക് അഗ്രവും തെക്ക് ചുവടുമായാൽ വീടുപണി പൂർത്തിയാകാൻ കാലദൈർഘ്യവും

കിഴക്ക് അഗ്രവും പടിഞ്ഞാറ് ചുവടുമായാൽ താമസം കൂടാതെ വീടുപണി പൂർത്തിയാകുമെന്നും പറയാം. കന്നിരാശിയിലേക്ക് ചുവടുഭാഗവും ഈശകോണിലേക്ക് അഗ്രവുമായാൽ സുഖവുമായിരിക്കും

കുറ്റി ഉണക്കമരമായാൽ അശുഭവും പാലുള്ളതായാൽ ശുഭവും പുന്നമരമായാൽ ഏറെ ഉത്തമവുമാണ്. 

6 January 2021

സ്വസ്തിക ചിഹ്നവും വാസ്തുവും

സ്വസ്തിക ചിഹ്നവും വാസ്തുവും

സ്വേച്ഛാധിപതിയായിരുന്ന ഹിറ്റ്‌ലര്‍ തന്‍റെ കൊടിയടയാളമായി ഉപയോഗിച്ചതിനാല്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു പൌരാണിക അടയാളമാണ് സ്വസ്തിക.

ഈ സംസ്കൃത വാക്കിന്‍റെ അര്‍ത്ഥം സ്വാഗതം എന്നാണ്. ഹിറ്റ്‌ലറെ ഒഴിച്ചു നിര്‍ത്തിയാല്‍ ലോകമൊട്ടാകെ വിശുദ്ധമായ അടയാളമായാണ് സ്വസ്തികയെ കാണുന്നത്.

വാസ്തു ശാസ്ത്രത്തില്‍ സ്വസ്തിക അടയാളത്തിന് വളരെയധികം പ്രാധാന്യമുണ്ട്. സ്വസ്തിക എന്ന വാക്കിന്‍റെ അര്‍ത്ഥം തന്നെ ‘നല്ല ജീവിതത്തിനോട് ചേര്‍ന്നുള്ള ചെറിയ കാര്യങ്ങള്‍’ എന്നാണ് വാസ്തുശാസ്ത്രം വിശദീകരിക്കുന്നത്.

സ്വസ്തിക ചിഹ്നം യഥാര്‍ത്ഥത്തില്‍ ജ്യോതിശ്ശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. ഏഴ് നക്ഷത്രങ്ങളുടെ കൂട്ടായ്മയെ ആണ് സ്വസ്തിക ചിഹ്നം പ്രതിനിധീകരിക്കുന്നത്. ചിഹ്നത്തിന്‍റെ കിഴക്കും പടിഞ്ഞാറുമുള്ള കാലുകള്‍ നക്ഷത്രങ്ങളുടെ ഉദയസ്തമനങ്ങളെയും മറ്റ് രണ്ട് കാലുകള്‍ തെക്ക് വടക്ക് ദിശകളെയും പ്രതിനിധീകരിക്കുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍ സപ്ത നക്ഷത്രങ്ങളുടെ ഊര്‍ജ്ജത്തിന്‍റെ പ്രതീകമാണ് സ്വസ്തിക ചിഹ്നം.

ഊര്‍ജ്ജ്വസ്വലത, പ്രേരണ, ഉന്നതി, സൌന്ദര്യം എന്നിവയുടെയെല്ലാം സംയോജനമായതിനാല്‍ സ്വസ്തിക മനുഷ്യ ജീവനെയും ലോകത്തെ തന്നെയും അഭിവൃദ്ധിപ്പെടുത്തുന്നു എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്.

വാസ്തു ശാസ്ത്രപരമായി, താമസ സ്ഥലത്തോ ഓഫീസിലോ സ്വസ്തിക അടയാളം പതിക്കുന്നതിലൂടെ നല്ല ഊര്‍ജ്ജത്തെ സ്വാഗതം ചെയ്യുകയാണ്.

വീടിന്‍റെ പ്രധാന വാതിലിനു മുകളില്‍ സ്വസ്തിക ചിഹ്നം പതിക്കുന്നത് ആരോഗ്യകരമായ ഊര്‍ജ്ജത്തെ പ്രദാനം ചെയ്യുന്നു. ഇത്തരത്തില്‍ പ്രധാന വാതിലിനു മുകളില്‍ വെളിയിലായി സ്വസ്തിക പതിക്കുന്നതിനൊപ്പം അകത്തും ഇതേ സ്ഥലത്ത് ആദ്യത്തേതിനോട് പുറം തിരിഞ്ഞരീതിയില്‍ സ്വസ്തിക പതിക്കണമെന്ന് വാസ്തു ശാസ്ത്രകാരന്‍‌മാര്‍ അഭിപ്രായപ്പെടുന്നു.

2 August 2020

വാസ്തുപൂജ' എന്നാലെന്ത് ?

വാസ്തുപൂജ' എന്നാലെന്ത് ?

വാസ്തുപുരുഷനെ പ്രീതിപ്പെടുത്താനും തദ്വാരാ ഗുണം ലഭിക്കാനും വേണ്ടി ചെയ്യുന്ന 'വാസ്തുശാന്തിപൂജ'യാണ് വാസ്തുപൂജ. ശിലാസ്ഥാപനം. കട്ടളവയ്പ്, ഗൃഹപ്രവേശം തുടങ്ങിയ അവസരങ്ങളിലാണ് ഇത് നടത്താറുള്ളത്. ആശാരിമാരാണ് വാസ്തുപൂജ ചെയ്യുക.

'വാസ്തുബലി' നടത്തുന്നത് എപ്പോഴാണ് ?
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
പുതുഗ്രഹത്തില് കുടിതാമസമാക്കുന്നതിന്റെ തലേരാത്രി നടത്തുന്ന പുണ്യകര്മ്മമാണ് വാസ്തുബലി. മൂത്ത ആശാരിയാണ് വാസ്തുബലി നടത്തുക. പൂജാവിധികളോടുകൂടിയ വാസ്തുബലി ചെയ്യുന്നതിന്റെ ഫലമായി സ്ഥലദോഷങ്ങള് മാറി ഐശ്വര്യവും സമൃദ്ധിയും ലഭിക്കുമെന്നതാണ് വിശ്വാസം.

പഞ്ചശിരസ്സ് സ്ഥാപിക്കുന്നതെന്തിന് ?
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഗൃഹദോഷങ്ങളെ അകറ്റി ഗൃഹത്തില് ഐശ്വര്യവും സന്തോഷവും കളിയാടാനാണ് പഞ്ചശിരസ്സ് സ്ഥാപിക്കുന്നത്.

ആന, സിഹം, ആമ, പന്നി, കാള ഇവകളുടെ ശിരസ്സിന്റെ ചെറിയ രൂപങ്ങള് സ്വര്ണ്ണം അഥവാ തങ്കം അല്ലെങ്കില് പഞ്ചലോഹങ്ങള് (സ്വര്ണ്ണമാണെങ്കില് ഒന്നേകാല് പണയിട മതിയാകും) കൊണ്ട് നിര്മ്മിച്ച് ഒരു ചെറിയ ചെമ്പ്പെട്ടിക്കുള്ളിലാക്കി വിധിപ്രകാരം പൂജാകര്മ്മങ്ങള് ചെയ്തതിനുശേഷം ഗൃഹദോഷം കണ്ടെത്തിയ സ്ഥാനത്ത് സ്ഥാപിക്കുക.
ചെമ്പ്പെട്ടിക്കുള്ളില് ആനയുടെ ശിരസ്സ് നടുവിലും മറ്റു നാലെണ്ണങ്ങളില് കാളയും സിംഹവും ഒരു ഭാഗത്തും ആമയും പന്നിയും മറുഭാഗത്തുമായി കിഴക്കോട്ടുമുഖമാക്കി വെയ്ക്കുന്നു.
പഞ്ചശിരസ്സുകളെ അടക്കം ചെയ്ത ചെമ്പ്പേടകം ഗൃഹദോഷസ്ഥാനത്ത് ഒരു ചാണ് താഴ്ത്തിയാണ് സ്ഥാപിക്കേണ്ടത്.

കുറ്റുപൂജ അഥവാ കുറ്റുശ അല്ലെങ്കില് കുറ്റീശ എന്ന ചടങ്ങ്.
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
പുതു ഗൃഹത്തില് പണികളെല്ലാം തീര്ത്ത ശില്പി ഗൃഹത്തെ വീട്ടുടമയെ ഏല്പ്പിക്കുന്ന ചടങ്ങാണിത്. പുതിയ വീട്ടില് കയറി താമസമാക്കുന്നതിന്റെ തലേരാത്രിയാണ് ഈ ചടങ്ങ് നടത്തുക.
അന്ന് വീട്ടുടമ തന്റെ പണിക്കാരെയെല്ലാവരെയും വിളിച്ചുവരുത്തി അവര്ക്ക് മൃഷ്ടാനഭോജനം, പാരിതോഷികങ്ങള് മുതലായവ നല്കി അവരെ സന്തോഷിപ്പിച്ച് മടക്കിയയയ്ക്കുന്ന ഒരു ചടങ്ങ്. അതോടനുബന്ധിച്ച് പുതിയവീട്ടില് സത്കര്മ്മങ്ങളും പൂജകളും മറ്റും നടത്തുന്നതാണ് .






സ്വർണ്ണം വാങ്ങുന്നത് മംഗളകരമായ ദിവസങ്ങൾ

പ്രപഞ്ചത്തിലെ ഓരോ ഭൂതത്തിനും (പഞ്ചഭൂതങ്ങൾക്കും) സവിശേഷമായൊരു പരിശുദ്ധ ഇടമാണ് ഇന്ത്യ നൽകുന്നത്. ലോഹങ്ങളിൽ ഏറ്റവും പരിശുദ്ധമായത് സ്വർണ്ണമാണെന്ന് ഇന്ത്യാക്കാർ വിശ്വസിക്കുന്നു, കാരണം സ്വർണ്ണത്തിന്റെ ആത്മീയവും മതപരവുമായ പ്രാധാന്യം അത്രയ്ക്കുണ്ട്. ഒരാളുടെ മൊത്തത്തിലുള്ള വളർച്ചയെ ആത്മീയമായും മാനസികമായും തടയുന്ന എല്ലാത്തിനെയും എരിച്ചുകളയുന്ന അഗ്നിയെന്ന ഭൂതത്തിൽ നിന്നുള്ള ഊർജ്ജ തരംഗങ്ങളിൽ നിന്നാണ് സ്വർണ്ണം ഉത്ഭവിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു.

ഏത് ദിവസവും സ്വർണ്ണം വാങ്ങാമെങ്കിലും, വർഷത്തിലെ മൂന്നര ദിവസത്തെ പിന്തുടർന്നുകൊണ്ട് സ്വർണ്ണം വാങ്ങുന്നത് തീർത്തും മംഗളകരമാണെന്നാണ് വിശ്വാസം.

ഗുഡി പഡ്വ: ഹിന്ദു കലണ്ടർ പ്രകാരം, ചൈത്ര മാസത്തിലാണ് ഗുഡി പഡ്വ ആചരിക്കുന്നത്. ശുക്ലപക്ഷത്തിന്റെ ആദ്യ ദിവസമാണിത്. സാധാരണ ഗതിയിൽ മാർച്ചിലോ ഏപ്രിലിലോ ആണ് ഈ ആഘോഷം വരുന്നത്. ഗുജറാത്തിലും മഹാരാഷ്ട്രയിലും വടക്കേ ഇന്ത്യയിലും ആന്ധ്രാപ്രദേശിലും തെലങ്കാനയിലും കർണാടകത്തിലും പുതുവർഷമായി ഗുഡി പഡ്വ കൊണ്ടാടുന്നു.

അക്ഷയ തൃതീയ: ഹിന്ദു കലണ്ടർ പ്രകാരം വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിന്റെ മൂന്നാം ദിവസമാണിത്. അഖ തീജ് അല്ലെങ്കിൽ അഖാത്രിജ് എന്നും അക്ഷയ തൃതീയയെ വിളിക്കുന്നു. പൊതുവെ, ഏപ്രിൽ മാസത്തിലോ മെയ് മാസത്തിലോ ആണ് അക്ഷയ തൃതീയ കൊണ്ടാടുന്നത്.

ദസ്സറ: അശ്വിനി മാസത്തിലെ ശുക്ലപക്ഷത്തിന്റെ പത്താം ദിവസമാണിത്. സെപ്തംബറിലോ ഒക്ടോബറിലോ ഇത് കൊണ്ടാടുന്നു. രാക്ഷസരാജാവായ രാവണനെ രാമൻ കൊന്നത് ഈ ദിവസമാണ്. തിന്മയ്ക്ക് മേൽ നന്മ വിജയം കൈവരിച്ച ഈ ദിവസം സ്വർണ്ണം വാങ്ങാൻ ശുഭകരമാണ്.

പകുതി മുഹൂർത്തം: ദീപാവലി ദിവസത്തിന്റെ പകുതിയാണിത്, അതായത് കാർത്തിക് ശുക്ല പ്രതിപാദ. ഗുജറാത്തികൾ ഇതിനെ പുതുവർഷമായും ആചരിക്കുന്നു.
ഹിന്ദു കലണ്ടറിനെ അടിസ്ഥാനമാക്കിയതാണ് ഈ ദിവസങ്ങൾ എന്നതിനാൽ, ഓരോ വർഷവും ഇവയിലോരോന്നും ആഘോഷിക്കുന്ന തീയതികൾ മാറും.