ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 May 2020

തത്ത്വംചിന്തയ

തത്ത്വംചിന്തയ

സംശയങ്ങളും സന്ദേഹങ്ങളും ആണ് ഒരു മനുഷ്യനെ ഉത്തരത്തിലേക്ക് നയിക്കുന്നത്. നീയാരാണ്?  ആരുടെതാണ്? എവിടെ നിന്നണ് നീ വരുന്നത്?  നിന്റെ ഭാര്യ ആരാകുന്നു.? പുത്രനാരകുന്നു?  ഇത്തരം തത്ത്വങ്ങളെകുറിച്ച്  ചിന്തിക്കുക.. ഏറ്റവും ചിന്തനീയമായ ചോദ്യങ്ങൾ.

നിരന്തര സംശയമുള്ളവനായിരിക്കും യഥാർത്ഥ പഠിതാവ്. ഉപനിഷത്തുക്കൾ മിക്കവയും സംശയങ്ങളിലൂടെയാണ്  മുന്നേറുന്നത്.  കഠോപനിഷത്തു തന്നെ ഉദാഹരണമായി എടുക്കാം. ഉദ്ദാലകന്റെ പുത്രനായ നചികേതസ് ആദ്യം തന്നെ പിതവിനെ സംശയങ്ങളും ചോദ്യങ്ങളുമായി വീർപ്പുമുട്ടിക്കുന്നു.  പിന്നീട് മരണദൂതനായ യമനുമായുള്ള സംവാദമായി മാറുന്നു. ആ സംശയങ്ങളും സംവാദവുമാണ് നചികേതസ്സിനെ ജ്ഞാനിയാക്കുന്നത്. 'പ്രശ്നോപനിഷത്തിലെന്റെ ശീർഷകം തന്നെ സംശയത്തെ സൂചിപ്പിക്കുന്നു. നിരവധി പ്രശ്നങ്ങളും അഥവാ സംശയങ്ങളാണ് ഈ ഉപനിഷത്തിനും ആധാരം.  ഉപനിഷത്തിന്റെ ജ്ഞാനമണ്ഡലത്തെ കൂട്ടുപിടിക്കുന്നതാണ്

മുമ്പ് പരസ്പരം  കാണുകയോ അറിയുകയോ ചെയ്തിട്ടില്ലാത്തവർ ഒരു പ്രത്യേക സാഹചര്യത്തിൽ ഒരുമിക്കുന്നു.  വിവാഹം കഴിക്കുന്നു അതിനുമുമ്പ് അവർ ആരയിരുന്നെന്നോ,  എന്തായിരുന്നെന്നോ ഉള്ള അറിവും സ്പ്ഷ്ടമല്ലയിരുന്നു.  അവർ കുടുംബം സൃഷ്ടിക്കുന്നു,  കുഞ്ഞിനെ സൃഷ്ടിക്കുന്നു. അതുവരെ ഈ പുത്രനെവിടെയായിരുന്നു.?  ഇത്തരം കാര്യങ്ങൾ ചിന്തിച്ചു ചിന്തിച്ചു പോകുമ്പോൾ  'ഞാൻ'  ഭാവത്തിലെത്തിച്ചേരുന്നു.   ആരാണ് ഞാൻ?  എന്ന അന്വേഷണം ' ആരുടെതാണു ഞാൻ'?  എന്ന ചിന്തയ്ക്ക് കൂടി കാരണമാകുന്നു.  തുടർന്ന് എവിടെ നിന്നാവാം  'ഞാൻ'  എന്ന ഭാവത്തിന്റെ അസ്തിത്വമുടലെടുത്തത് എന്ന അന്വേഷണത്തിലേക്ക് നിരന്തര ചിന്തകളെത്തുന്നു .  ആരംഭത്തെക്കുറിച്ചുള്ള ഈ അന്വേഷണം വ്യാവഹാരിതലത്തിലെ  'ഞാൻ ' എന്ന അഭാവത്തിനു കാരണമാകുന്നു. പ്രസ്തുത ഭാവത്തിന്റെ അഭാവം.  പുത്രകളത്രാദികളെല്ലാം ഭ്രമം മാത്രമാണെന്ന തിരിച്ചറിവുണ്ടാകുന്നു.

എല്ലാം അല്പ്കാലത്തേക്കുള്ളതാണ് അഥവാ തോന്നൽ മാത്രമാണ്.  ഇന്നുവരെ കണ്ടവരെ നാളെ കാണണമെന്നില്ല. ഇന്നു കാണാത്തവർ നാളെ ഉദയം ചെയ്തേക്കാം ലോകജീവിതം വിചിത്രംതന്നെ..  ഇങ്ങനെ കാണുകയും കാണാതിരിക്കുകയും ബന്ധങ്ങൾ ഉണരുകയും അറ്റുപോകുകയും  ചെയ്യുന്ന ലോകജീവിതം സത്യമാണെന്ന് കരുതുന്നത്  മിഥ്യതന്നെ,  എന്താണ് ബന്ധം?  അതു എപ്രകാരം ഉടലെടുത്തു.? എന്ന് ബന്ധങ്ങൾ ഉടലെടുത്തത് എങ്ങനെ എന്ന് ചിന്തിക്കുമ്പോൾ ലോകജീവിതത്തിന്റെ നശ്വരത വെളിപ്പെടുന്നു.   ഈ ഭ്രമത്തിൽ നിന്നും  മോചനം നേടാനാണ്.... ....  " തത്ത്വംചിന്തയ....."   എന്ന് ഉപേദേശിക്കുന്നത്.    തത്ത്വത്തെ സൃഷ്ടിസ്ഥിതിലയ കാരണത്തെക്കുറിച്ച് നിരന്തരം ചിന്തിക്കുക .... ഓരോന്നിനെ കുറിച്ചറിയുമ്പോഴും ' ഇതല്ല.  ഇതല്ല' (നേതി...നേതി)  സത്യമെന്ന് തിരിച്ചറിയുന്നു.

No comments:

Post a Comment