ഗർഭം ഒരു രോഗമാണോ?
ആധുനിക ഗവേഷണത്തിൽ ഒരു ഗർഭിണിയും അല്ലാത്തൊരു സ്ത്രീയുമായിട്ട് എന്താ ഭേദം..? വൈദ്യശാസ്ത്രം സംബന്ധമായൊരു രോഗിയാണ് ഗർഭിണി എന്നൊരു തോന്നൽ വരുത്തിയിട്ടുണ്ട് എന്ന് തോന്നുന്നു. എനിക്ക് തോന്നുന്നത് ഏതെങ്കിലും ഡോക്ടറെ കാണാൻ പോയാൽ ഒന്നുകിൽ ഇൻ പേഷ്യന്റ് വിഭാഗത്തിൽ അല്ലെങ്കിൽ ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ റജിസ്റ്റർ ചെയ്തിട്ടാണ് കാണുന്നത്. വളരെ പുരോഗമിച്ച വൈദ്യശാസ്ത്രജ്ഞന്മാർ പോലും അച്ഛനും അമ്മയും ഭർത്താവുമൊക്കെകൂടി ചെല്ലുമ്പോൾ പേഷ്യന്റ് വിഭാഗത്തിൽ ഒരു ഗർഭിണിയെ പെടുത്തുന്നു എന്ന് വരുമ്പോൾ ആ കാർഡും ആശുപത്രിയെ കുറിച്ചുള്ള ചിന്തയും മരുന്നുകളും എല്ലാം അവളുടെ മസ്തിഷ്കത്തിൽ എങ്ങനെയാണ് രൂപാന്തരപ്പെടുത്തുന്നത്. ? അവളുടെ മനസ്സിനെ എങ്ങനെയാണ് രൂപാന്തരപ്പെടുത്തുന്നത്.? അവളുടെ നിത്യ ജീവിത ക്രമത്തെ എന്തെല്ലാം പരിധിയിൽ നിറുത്തിയാണ് അത് സംക്ഷോഭം ഉണ്ടാക്കുന്നത്? അവളോട് വീട്ടുകാരുടെ, വിദ്യാഭ്യാസമുള്ളവരുടെയൊക്കെ സമീപം എങ്ങനെയാണ്? ഇത് ഒരു കാര്യമാണ്. വളരെ നിർണായകമാണ്. ഇത് കുഞ്ഞിനെ സംബന്ധിച്ചും അമ്മയെ സംബന്ധിച്ചും വളരെ നിർണായകമല്ലേ.. ?
കാരണം ഒരു ഗർഭിണി അവർക്ക് ആരോഗ്യം ഉണ്ട് എന്ന ധനാന്മകമായ ചിന്തയെക്കാൾ സമാജവും ഭിഷഗ്വരന്മാരും എല്ലാം അവൾക്ക് കൊടുക്കുന്നത് വൈകല്യങ്ങളുടെ ഒരു ചിന്തയല്ലേ..? അത് അവളെ എന്നെങ്കിലും കൈവല്യത്തിലേക്ക് നയിക്കുമോ? കൂടുതൽ വൈകല്യങ്ങളിലേക്കല്ലേ നയിക്കൂ? ഇത് ഒരു കാര്യമാണ്. രണ്ട് അവളുടെ വാക്ക് പ്രവർത്തി മുതലായവയെല്ലാം വളരെ നല്ലൊരു ദിശയിലായിരിക്കണമെന്ന് ശാസ്ത്രം സമൂഹം ഇവ നിർണ്ണയിച്ചിട്ടുണ്ടോ? ഇന്ന് ഇല്ലെന്ന് തോന്നുന്നു..!
No comments:
Post a Comment