പഞ്ചാക്ഷരി മന്ത്രരഹസ്യം - 08
ശ്ലോകം :-
അഥവേദമിദം സർവം
ത്യജാമിപരമാത് പതയേ
അർഥം ധർമം ച കാമംച
വാഞ്ഛം ച ജഗദീശ്വരം
അർത്ഥം :-
ധർമം അർഥം കാമം മോക്ഷം എന്നിവയാണ് പുരുഷാർഥങ്ങൾ. ഇവയിൽ മോക്ഷമാണ് പ്രധാനം. മോക്ഷത്തിലേക്കെത്തിക്കുന്നതാണ് മറ്റു മൂന്നും .ഈശ്വര പദത്തിലേക്കുള്ള യാത്രയിൽ ധർമാർഥ കാമങ്ങൾ പൊതിച്ചോറാണ്. ഇവയൊക്കെ ഈശ്വരൻ നമുക്ക് നല്‍കിയതാണ്. വേദ മാതാവ് പറയുന്നു - ആയു: പ്രാണം പ്രജാം പശും കീർത്തിം ദ്രവിണം ബ്രഹ്മ വർച്ചസം മഹ്യം ദത്വാ വ്രജത ബ്രഹ്മലോകം."ആയുസ് പ്രാണൻ സന്തതി നാല്ക്കാലി സമ്പത്ത്, കീർത്തി പണം ബ്രഹ്മവർച്ച സ് എന്നിവ ഞാൻ നിനക്ക് നല്‍കിയതാണ്. ഈ ലോകത്തിലെ ജീവിതത്തിനു അസ്ട്രോ ലൈവ് വേണ്ടിയാണിവ നല്‍കിയത്.ഇവയൊന്നും തന്നെ പരലോകത്തിൽ പ്രയോജനപ്രദമല്ല. അതിനാൽ ബ്രഹ്മലോകത്തിലേക്ക് പോവുന്ന തിനു മുൻപ് ഞാൻ തന്നതെല്ലാം തിരിച്ചുനല്‍കണം. കളിപ്പാട്ടത്തിലും കളിയിലും മുഴുകിയ കുഞ്ഞിനെ അമ്മ ശ്രദ്ധിക്കുകയില്ല. കളിപ്പാട്ടം വലിച്ചെറിഞ്ഞിട്ട് അമ്മയെ വിളിച്ചു കരഞ്ഞാൽ അസ്ട്രോ ലൈവ് അമ്മയോടിയെത്തി കുഞ്ഞിനെ വാരിപ്പുണരും. മാത്രമല്ല വാത്സല്യ ദുഗ്ദ്ധം വയർ നിറയെ ത്തരുകയും ചെയ്യും.പരമേശ്വരനെ ലഭിക്കാനായി ലോകമെന്ന കളിപ്പാട്ടത്തെ ത്യജിക്കണം. ഇതിനെ വിട്ടാലേ അതു ലഭിക്കൂ.
തുടരും.....
No comments:
Post a Comment