ദേവി തത്ത്വം - 23
PART - 01
മനസ്ത്വം വ്യോമത്വം മരുതസി മരുത് സാരഥി രസി ത്വം ആപഹ ത്വം ഭൂമിഃ ത്വയ് പരിണതായാം നഹി പരം ത്വമേവ സ്വാത്മാനം പരിണമയിതും വിശ്വ വപുഷാ ചിദാനന്ദാകാരം ശിവ യുവതി ഭാവേന വിദൃശേ
എന്നാണ് സൗന്ദര്യ ലഹരിയിൽ.
മനസ്ത്വം നിശ്ചലമായ ശിവനിൽ നിന്നും അംബികാദേവി ആദ്യം ആവിർഭവിക്കുന്നത് മനസ്സിന്റെ രൂപത്തിലാണ്. പിന്നെ time and space. മനസ്സ് അടുത്ത പടിയായി വിരിയുന്നത് ആകാശമായിട്ടാണ്. പിന്നെ കാറ്റ്. പിന്നെ കാറ്റും ആകാശവും തമ്മിലുള്ള ഫ്രിക്ഷനിൽ ഉണ്ടാകുന്ന അഗ്നി. പിന്നെ അഗ്നിയും കാറ്റും തമ്മിലുള്ള സമ്പർക്കത്തിൽ ജലം. ജലം ബാക്കിയുള്ള ഭൂതങ്ങളുമായിട്ടുള്ള സമ്പർക്കത്തിൽ പ്രഥ്വി. ഇങ്ങനെ പ്രപഞ്ചം മുഴുവനായി പരിണമിക്കുന്നത് ശുദ്ധമായ നിർഗ്ഗുണമായ തത്ത്വം തന്നെയാണ്. ആ തത്ത്വം തന്നെയാണ് പ്രപഞ്ചാകാരം പൂണ്ട് നമ്മുടെ മുമ്പിൽ നിൽക്കുന്നത്.
ഇതറിഞ്ഞ് കഴിഞ്ഞാൽ ഈ കാണുന്ന പ്രപഞ്ചം മഹാമായയുടെ പ്രത്യക്ഷ സ്വരൂപമാണ്, ശക്തിയുടെ സ്വരൂപമാണ്. അവളാണ് നമ്മുടെ ഉള്ളിലിരുന്ന് ഓരോ വികാരമായിട്ടും ചിന്തയായിട്ടും അഭിമാന വൃത്തിയായിട്ടുമൊക്കെ പ്രവർത്തിക്കുന്നത്. അവളാണ് ഈശ്വരനായി ഹൃദയ സ്ഥാനത്തിരുന്ന് നമ്മെ നിയന്ത്രിക്കുന്നതും.
ഈശ്വര സർവ്വ ഭൂതാനാം ഹൃദ്ദേശേ അർജുന തിഷ്ഠതി ഭ്രാമയൻ സർവ്വ ഭൂതാനാം യന്ത്രാരൂഢാനി മായയാ.
തമേവ ശരണം ഗച്ഛ സർവ്വഭാവേന ഭാരത
ആ അന്തർയാമിയായിട്ടുള്ള ഈശ്വരന് അഥവാ ശക്തിയുടെ ശുദ്ധ സാത്വിക രൂപത്തിന് ശരണാഗതി ചെയ്താൽ പരാം ശാന്തീം സ്ഥാനം പ്രാപ്സ്യസി ശാശ്വതം. പരമമായ ശാന്തി, നിർവൃതിയുണ്ടാകും. ഇതാണ് അദ്ധ്യാത്മ സാധനയുടെ അവസാന വാക്ക്.
നമ്മൾ ധ്യാനത്തിൽ ആത്മ വിചാരം കൊണ്ട് അകമേയ്ക്ക് അഹങ്കാരത്തിന് മൂലാന്വേഷണം ചെയ്ത് നിത്യ ശുദ്ധ മുക്ത സ്വഭാവമായ പ്രജ്ഞയെ അഥവാ ബോധത്തിനെ അകമേയ്ക്ക് തെളിച്ച് കണ്ട് കഴിഞ്ഞാലും വീണ്ടും ശരീരത്തിന്റെ മണ്ഡലത്തിൽ വരുമ്പോൾ നാമ രൂപാത്മകമായ പ്രപഞ്ചം കാണപ്പെടും.
ഇങ്ങനെ കാണപ്പെടുമ്പോൾ രണ്ട് വഴികളാണ് നമുക്കുള്ളത്.
ഒന്ന് സമ്പ്രദായ ശാസ്ത്രീയ വേദാന്തത്തിൽ പറയുന്നത് മരുഭൂമിയിൽ കാണുന്ന വെള്ളം പോലെയാണ് എന്ന് അറിഞ്ഞു കൊള്ളുക. വെറും മരീചികയായ വെള്ളത്തിന് ദാഹം തീർക്കാൻ സാധിക്കില്ലല്ലോ. അങ്ങനെ അതിനെ ശ്രദ്ധിക്കാതിരിക്കാം. മറ്റൊരു മാർഗ്ഗം ഈ പ്രപഞ്ചം ജഗദീശ്വരി തന്നെയാണ് എന്ന് അറിയുക. ശിവനിൽ നിന്നു ദിക്കുന്ന ഈ നാമരൂപാത്മക പ്രപഞ്ചം ആ ശിവൻ തന്നെയാണ് അഥവാ ശിവന്റെ തന്നെ മാതൃ ഭാവമാണ്. ഇതറിഞ്ഞ് കഴിയുമ്പോൾ നമുക്ക് എല്ലാത്തിനോടും പ്രിയവും എല്ലാവരുടേയും ഹൃദയ സ്ഥാനത്തിരിക്കുന്ന ഈശ്വരനോട് ഭക്തിയുണ്ടാവുകയും ചെയ്യുന്നു.
No comments:
Post a Comment