ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

18 October 2019

ഗുരു

ഗുരു

ഓം
ഗുരുർബ്രഹ്മ
ഗുരുർ വിഷ്ണു
ഗുരുർ ദേവോ മഹേശ്വരാ
ഗുരുർ സക്ഷാൽ പരബ്രഹ്മ
തസ്മൈ ശ്രീ ഗുരുവേ നമ:

ആർഷ ഭാരത സംസ്കാരത്തിന്റെ ഏറ്റവും ഉദാത്തവും ശ്രേഷ്ഠവുമായ ചിന്താ ധാരയാണ് "ഗുരു"എന്ന സങ്കൽപം
ഗുരു എന്ന വാക്കിനു "അന്ധകാരം അകറ്റുന്നവൻ" എന്നും ഏറ്റവും ശ്രേഷ്ടമായതു എന്നും ആചാര്യ ഭാഷ്യം
യോഗദർശനതിൽ പതഞ്ജലി മഹർഷി പറയുന്നുണ്ട്..
"യോ ധര്മ്യാന് ശബ്ദാന് ഗൃണാത്യുപദിശതി സ ഗുരുഃ.
സ (ഏഷ) പൂര്‌വേഷാമപി ഗുരുഃ കാലേനാനവച്ഛേദാത്"

ഗുരു:- ഗൃീ ശബ്‌ദേ എന്ന ധാതുവില്‍നിന്നാണ് 'ഗുരു' എന്ന പദം സിദ്ധിക്കുന്നത്. സത്യധര്‍മത്തെ പ്രതിപാദിക്കുന്നതും സകല വിദ്യകളടങ്ങിയതുമായ വേദങ്ങളെ ഉപദേശിച്ചതിനാലും, സൃഷ്ടിയുടെ ആദികാലത്തില്‍ അഗ്നി, വായു, ആദിത്യന്‍, അംഗിരസ്സ്, ബ്രഹ്മാവ് മുതലായ ഗുരുക്കന്മാര്‍ക്കു കൂടി ഗുരുവായിരുന്നതുകൊണ്ടും ഒരിക്കലും നാശമില്ലായ്കയാലും ഈശ്വരനു ഗുരു എന്നു പേരായി.
കാലം കൊണ്ട് മുറിക്കാന്‍ കഴിയാത്ത പരമേശ്വരനാണ് യഥാര്‍ത്ഥത്തില്‍ ഗുരുവെന്നര്‍ത്ഥം..
ഒരോ ഗുരുവും സ്വയം പ്രകാശിക്കുന്ന സൂര്യ ഗോളങ്ങൽ ആണു.. അവനാൽ കണ്ണു തെളിഞ്ഞ ശിഷ്യന്മാർ ഇഹപര ലോകത്തിന്റെ അകം പൊരുൾ തേടിയും. സത്യശിവസുന്ദരമായ കാഴ്ചകളിൽ ആനന്ദം തേടിയും അതിൽമേലുള്ള അനുഭവങ്ങളിൽ അലിഞ്ഞും ആത്മ നിർവ്വൃതി തേടിയും, പ്രപഞ്ച സത്യങ്ങളിൽ മനസുറപ്പിച്ചും പരമമായ സത്യത്തെ അന്വേഷിക്കുന്നു.

അക്ഷര പൊരുളും ആത്മഞ്ജാനവും ആണു ഗുരു..
ലോകത്തിലെ ഏറ്റവും ദൃഡവും സൗമ്യവും പൂജ്യവും ആയ ബന്ധം ഏതെന്നു ചോദിചാൽ നിശംശയം പറയാം അതു ഗുരുശിഷ്യ ബന്ധം ആണെന്നു. ഒരു പക്ഷേ മാതൃ പിതൃ ബന്ധങ്ങൾക്കൊപ്പം തന്നേ ഉയർന്ന സ്ഥാനമാനു ഗുരുവിനു മർത്ത്യ ജന്മത്തിൽ കൽപിച്ചിരിക്കുന്നതു.

രാജാവിന്റെ മുൻപിൽ ആണെങ്കിലും ആത്മാനുഭൂതിയുടെ ഏതു അവസ്ഥയിൽ ആയിരുന്നാലും ഗുരുവിന്റെ വരവു അറിഞ്ഞാൽ വന്ദിച്ചീടേണം. അലിഖിതമായ ആർഷ ഭാരത തത്വമാണിതു. ആയതിനാൽ തന്നെ ഏതു പ്രവർത്തി തുടങ്ങിയാലും അവസാനിപ്പിച്ചാലും ഗുരു വന്ദനം നിർബന്ധമാണു. അതിൽ തുടങ്ങിയുള്ള സ്ഥനമാണു വിഗ്നേശ്വരനു പോലും കൽപിച്ചിട്ടുള്ളതു. വേദ പഠനത്തിലും പൂജാധി താന്ത്രിക കർമ്മങ്ങലിലും ഇതു അനുഷ്ടിക്കറുണ്ടെങ്കിലും. ദൈന്യംദിന ജീവിതത്തിലെ ഫലപ്രാപ്തി ഇഛിക്കുന്ന ഏതു കർമ്മത്തിനും ഗുരു വന്ദനം നിഷ്കർഷിക്കുന്നുണ്ടു പുണ്യ പുരാണങ്ങൽ.

പൂജാസമയങ്ങളിൽ ദേവന്റേ വലതുഭാഗത്തും, നസ്യക്രമത്തിൽ മൂർദ്ദാവിലുമാണ് ഗുരുവിന്റേ സ്ഥാനം. മറ്റുള്ള എല്ലാകർമ്മങ്ങളിലും സദസിലും ഗുരുവിന് ജനകസ്ഥാനവും വിഘ്നേശ്വരനുഗ്രത്തിന്റേ മാർഗദർശിയുമാകുന്നു...
"നാസ്യേദ് ഗുരുൻമൂർധനീ
മൂലചക്രേ ഗണേശ്വം"
ഭാരതീയ ഗുരു സങ്കൽപത്തിൽ ഗുരു പരമാത്മസ്വരൂപനാണ്, ഗുരുവിനും ബ്രഹ്മത്തിനും തുല്യസ്ഥാനം..
ബ്രഹ്മം അദൃശ്യമായ ആത്മസങ്കൽപ്പമാണെങ്കിൽ, ഗുരു ദേഹ ദേഹിയുള്ള സ്ഥായിസങ്കൽപമാണ്, ഗുരുവാണ് ബ്രഹ്മപദത്തേ ചിത്തത്തിലുറപ്പിക്കുന്നതും..
ഈശ്വരത്വം കൈവന്ന ഗുരുവും ഈശ്വരനും രണ്ടല്ല, അതിനാൽ തന്നേ ഗുരുവിൽ മനുഷ്യബുദ്ധിയേ കരുതുകയോ, മനുഷ്യനെന്ന പോലേ പരിചരിക്കുകയുമരുത്...
മൂഢനായ ഒരു വ്യക്തി യാതൊരഭ്യാസവുമില്ലാതേ മഹാത്മാവായ ഒരു ഗുരുവിന്റേ അനുഗ്രഹത്താൽ പരമപദം വരെയെത്തും, അതുപോലേ തന്നേ ഗുരുശാപത്താൽ അത്യന്തം ഞ്ജാനിയായ ഒരുവൻ ഗുരുശാപത്താൽ പാമരനാകപ്പെടുകയും ചെയ്യും..
വ്യാസശിഷ്യനും യഥുർവേദാത്തിയുമായിരുന്ന യാഞ്ജവൽക്യമഹൻഷി ഗുരുഭ്രഷ്ടിനാൽ അലയേണ്ടിവന്ന കഥ ഇതിഹാസം പറഞ്ഞു തരുന്നുണ്ട് നമുക്ക്..

ഈശ്വരശിക്ഷയിൽ നിന്നും ഗുരുവിന് ശിഷ്യനേ കരകയറ്റാം പക്ഷേ ഗുരുശാപത്തിന് ഈശ്വരങ്കിൽ പോലും പോംവഴിയില്ല എന്ന് ആചാര്യഭാഷ്യങ്ങൾ ഉണർത്തിക്കുന്നുണ്ട്.....
"സദാശിവ സമാരംഭം
ശങ്കരാചാര്യ മധ്യമം
അസ്മാത് ആചാര്യപര്യന്തം
വന്ദേ ഗുരു പരസതം"
പരമേശ്വരനിൽനിന്നും നേടിയത് പൂർവസൂരികളായ മുനികളിലൂടേ കൈമാറ്റം ചെയ്ത് ശങ്കരാചാര്യശിഷ്യപരമ്പരകളിലൂടേ ഇന്നും ധാരയേകുന്നു.

മനുഷ്യരാശിയുടേ തെളിഞ്ഞ കാഴ്ചയ്ക് വേണ്ടി..
ജലം, സൂര്യൻ, അഗ്നി, വായു, തുടങ്ങി വേശ്യസ്ത്രീവരേയുള്ള ഇരുപത്തിനാല് ഗുരുസ്ഥാനങ്ങളിൽ നിന്നും പഠിക്കാനുള്ള മാർഗങ്ങളുപദേശിക്കുന്നുണ്ട്..

അറിവിന്റെ ആദ്യക്ഷരം കുറിച്ചവൻ ഗുരു...

അകകണ്ണിന്റെ കാഴ്ചയും പുറം കണ്ണിന്റെ കാഴ്ചയും ആദ്യമായി ബന്ധിച്ചു തന്നവൻ ഗുരു...

എല്ലാ ചിന്തകൾക്കും പൂർണ്ണതയിലെക്കു വഴി തെളിച്ചവൻ ഗുരു...

എല്ലാ അറിവിനും മൂലാധാരമായവൻ ഗുരു...

എല്ലാ പ്രവർത്തികൾക്കും സോപനം പാകിയവൻ ഗുരു...

ബുദ്ധിയേയും ശക്തിയേയും കടലുകടഞ്ഞു കരുത്തു കാട്ടിയവൻ ഗുരു...

വിവേകവവും അവിവേകവവും ഇഴ കീറി കാട്ടി തന്നവൻ ഗുരു...

ദിക്കും ദിശയും അതിരും, അതിർവ്വരമ്പും, ശ്രേഷ്ടവും മ്ലേച്ചവും, ദേഹവും, ദേഹിയും,
നിഷിദ്ധവും, അഭികാമ്യവും, വിജയവും, പരാജയവും,
കാമ, മോഹ, ലോപവും അങ്ങനെ എല്ലാം മനസിൽ കുടിയിരുത്തി നിർവ്വചിച്ചു തന്നവൻ ഗുരു...

ദേശ, സമയ, ഭാവ ബന്ധങ്ങൽക്കു അതീതമയി പൂജിക്കപെടേണ്ടവൻ ഗുരു...

No comments:

Post a Comment