ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 August 2018

സപ്തമാതൃക്കൾ

സപ്തമാതൃക്കൾ

ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, കൌമാരി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ ദേവിമാരാണ്‌ സപ്തമാതാക്കൾ. ചാമുണ്ഡിക്ക് പകരം നാരസിംഹിയെയാണ്‌ ചിലയിടങ്ങളിൽ കാണുന്നത്‌. കലിയടങ്ങാത്ത നരസിംഹമൂർത്തിയുടെ കോപത്തെ സ്വീകരിച്ചു ലോകരക്ഷ ചെയ്യാൻ അഥർവാണ ഭദ്രകാളി നാരസിംഹികയുടെ രൂപത്തിൽ അവതരിച്ചു. ഇതാണ് പ്രത്യംഗിരിദേവി എന്ന് വിശ്വാസം.

ബ്രഹ്മാവ്‌, ശിവൻ, വിഷ്ണു, യമൻ, ഇന്ദ്രൻ, മുരുകൻതുടങ്ങിയ ദേവന്മാരുടെ ശരീരത്തിൽ നിന്ന് ആവിർഭവിച്ച ശക്തിഭാവങ്ങൾ ആണ് സപ്തമാതാക്കൾ എന്ന്‌ അവരുടെ പേരുകൾ സൂചിപ്പിക്കുന്നു.

ശിവനും വിഷ്ണുവും അന്ധകാസുരനെ കൊല്ലാൻ ശ്രമിച്ച്‌ ഫലിക്കാതെ വന്നപ്പോൾ സപ്തമാതൃക്കളെ സൃഷ്ടിച്ചുവെന്നാണ്‌ ഒരു കഥ. അടർക്കളത്തിൽ വീഴുന്ന അന്ധകാസുരന്റെ രക്തത്തിൽ നിന്നും വീണ്ടും അസുരൻ ജനിക്കയാൽ സപ്തമാതാക്കൾ അന്ധകന്റെ രക്തം പാനം ചെയ്യുകയും അങ്ങിനെ ശിവനും വിഷ്ണുവും അന്ധകനെ വധിക്കുകയും ചെയ്തു.

വാമനപുരാണം 56-ാ‍ം അധ്യായത്തിൽ സപ്തമാതൃക്കളുടെ ജനനത്തെപ്പറ്റി ഇങ്ങനെയാണ്‌ പറയുന്നത്‌. ഒരിയ്ക്കൽ യുദ്ധത്തിൽ അസുരന്മാർ തോറ്റപ്പോൾ രക്തബീജനെന്ന അസുരൻ തന്റെ അക്ഷൌഹിണിപടയുമായിയുദ്ധത്തിനൊരുങ്ങി. ഇതു കണ്ട ചണ്ഡികാപരമേശ്വരി ഒരു സിംഹനാദം പുറപ്പെടുവിച്ചു.

ഭഗവതിയുടെ തിരുവായിൽ നിന്ന്‌ ബ്രഹ്മാണിയും തൃക്കണ്ണിൽ നിന്ന്‌ മഹേശ്വരിയും, അരക്കെട്ടിൽ നിന്ന്‌ കൌമാരിയും കൈകളിൽ നിന്ന്‌ വൈഷ്ണവിയും പൃഷ്ടഭാഗത്തു നിന്ന്‌ വരാഹിയും, ഹൃദയത്തിൽ നിന്ന്നാ നരസിംഹിയും പാദത്തിൽ നിന്ന്‌ ചാമുണ്ഡിയും ഉത്ഭവിച്ചു.

കാർത്യായനി ദേവിയുടെ (കൌശിക) രൂപഭേദങ്ങളാണ്‌ സപ്തമാതൃക്കൾ. ഭഗവതി തന്റെ ജട നിലത്തടിച്ചപ്പോൾ സപ്തമാതൃക്കളുണ്ടായി എന്നും കഥയുണ്ട്‌.

ദാരികവധത്തിന് വേണ്ടി ദേവന്മാരുടെ ശരീരത്തിൽ നിന്നും ആദ്യം ആറ് ശക്തികൾ ഉണ്ടായി. ഭദ്രകാളി ഉൾപ്പെടെ ഏഴു ദേവിമാരെയും ചേർത്ത് സപ്തമാതാക്കൾ എന്ന് വിളിക്കുന്നു എന്നും കഥയുണ്ട്. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ സപ്തമാതാക്കളുടെ പ്രതിഷ്ഠ കാണാം. ഒരോ ദേവിക്കും വാഹനവും ആയുധവും രൂപസവിശേഷതകളും ഉണ്ട്.

സപ്തമാതൃക്കളെ കുറിച്ച് “ശ്രീ മഹാദേവി ഭാഗവതത്തിൽ” വിസ്തരിച്ച് പറയുന്നുണ്ട്. പ്രധാന എല്ലാ ക്ഷേത്രങ്ങളിലും സപ്തമാതൃ സങ്കല്പത്തിൽ പ്രതിഷ്ഠ ഉണ്ടാകും. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് ബലിക്കൽ രൂപത്തിൽ ഒൻപത് ശിലകളായിട്ടാണ് പ്രതിഷ്ഠിക്കാറുള്ളത്. ചിലപ്പോൾ വിഗ്രഹരൂപത്തിലും പ്രതിഷ്ഠിക്കാറുണ്ട്. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് വടക്കോട്ട് ദർശനമായി സപ്തമാതൃക്കളായ ശ്രീബ്രഹ്മാണി, ശ്രീമഹേശ്വരി, ശ്രീവൈഷ്ണവി, ശ്രീകൌമാരി, ശ്രീഇന്ദ്രാണി, ശ്രീവരാഹി, ശ്രീചാമുണ്ഡേശ്വരി  എന്നീ ദേവികളെയും അംഗരക്ഷകരായി ഗണപതി, വീരഭദ്രൻ എന്നിവരെയും പ്രതിഷ്ഠിക്കുന്നു. ഉത്സവബലി പൂജയിൽ ഇവർക്ക് പ്രത്യേക പൂജാദികാര്യങ്ങൾ നടത്തുക പതിവുണ്ട്.

1. ശ്രീ ബ്രാഹ്മീ
ബ്രഹ്മാവി൯റ്റെ ശക്തി ദേവതയാണ്. ഈ ദേവതയെ മഞ്ഞനിറമുളള നാലു തലകളും, ആറു കയ്യകളുമുള്ള ദേവി ആയിട്ടാണ് വിവരിക്കുന്നത് .ബ്രഹ്മാവിനെ പോലെ കയ്യിൽ രുദ്രാക്ഷമാലയും, കമണ്ടലുവും, ധരിച്ച് ഒരു താമര കയ്യിൽ പിടിച്ച് ഹംസത്തി൯ പുറത്ത് ഇരിക്കുന്നു. ഹംസം വാഹനമാണത്രെ. സ൪വ്വാഭരണഭൂഷിത ആയിട്ടാണ് എപ്പോഴും. കണ്ഠമുുക്ത എന്ന ഒരു ആഭരണം തലയിൽ അണിയും.

"ഓം ബ്രഹ്മീ ശക്ത്യൈ വിധ്മഹെ പീത വര്‍ണ്ണായൈ ധീമഹി തന്നോ ബ്രാഹ്മീ പ്രചോദയാത് "

2. ശ്രീ മാഹേശ്വരീ
മഹാശിവ൯റ്റെ ശക്തി ദേവതയാണ്. മഹേശ്വരിക്ക് രുദ്രി, രുദ്രാണി, മഹേഷി എന്നീ പേരുകളുമുണ്ട്. ശിവ൯റ്റെ വാഹനമായ *നന്ദി* കാളപ്പുറത്താണ് ഇരിപ്പ്, നാലുകയ്യുകളുള്ള ദേവതയായിട്ടും വെളുത്ത ശരീരമുള്ളതും, മൂന്ന് കണ്ണുകളുമുള്ള ദേവത.കയ്യിൽ തൃശ്ശൂലം, ഡമരു, അക്ഷമാല, പാനപാത്രം, കഴുത്തിൽ പാമ്പ്, തലയിൽ ചന്ദ്രക്കല എന്നിവയായിട്ടാണ് വിവരിക്കുന്നത്.

''ഓം ശ്വേത വര്‍ണ്ണായൈ വിധ്മഹെ ശൂല ഹസ്തായൈ ധീമഹി തന്നോ മാഹേശ്വരി പ്രചോദയാത്"

3. ശ്രീ കൌമാരീ
സുബ്രമണ്യ ദേവ൯റ്റെ ദേവത. കുമാരി, കാ൪ത്ത്യായിനി, അംബികാ എന്നീ പേരുകൾ ഉണ്ട്. യുദ്ധദേവതയായിട്ടാണ് കണക്കാക്കുന്നത്. വാഹനം മയ്യിൽ ആണ്, നാല്, അല്ലെങ്കിതൽ പന്ത്രണ്ട് കയ്യുകളുണ്ടായിട്ടാണ് ചിത്രീകരിക്കുന്നത്. വേൽ, മഴു, വില്ല് അമ്പ്, ശക്തി ദേവതയുടെ കൂജ എന്നിവ എപ്പോഴും കൂടെ ഉണ്ടാവും. ചിലസമയത്ത് കാ൪ത്തികേയ൯റ്റെ പോലെ ആറു തലകളുമായി കണക്കാക്കുന്നു. വൃത്താകൃതിയിലുള്ള ഒരു കിരീടം ധരിക്കുന്നു.

''ഓം ശിഖി വാഹനായൈ വിധ്മഹെ ശക്തി ഹസ്തായൈ ധീമഹി തന്നോ കൌമാരീ പ്രചോദയാത്"

4. ശ്രീ വൈഷ്ണവീ
വിഷണു ദേവ൯റ്റെ ശക്തി ദേവതയാണ്. ഈ ദേവതയെ ഗരുഡ൯റ്റെ പുറത്തിരിക്കുന്ന ഒരു ദേവതയായിട്ടും, നാല് കയ്യകളും,അതിൽ ശംഖ്, ചക്രം, ഗദ, പത്മം, വാൾ, വില്ല്, പിന്നെ വരദമുദ്ര (എന്നാൽ ആശി൪വ്ദിക്കുന്ന മുദ്ര), അഭയമുദ്രയും ഉണ്ട്.  വിഷണു ദേവനെ പോലെ സകലവിധ ആഭരണങ്ങളും അണിയുന്ന ദേവതയാണ്. കീ൪ത്തിക മുഗ്താ എന്ന് സ്വ൪ണ്ണകിരിടവും

''ഓം ശ്യാമ വര്‍ണ്ണായൈ വിധ്മഹെ ചക്ര ഹസ്തായൈ ധീമഹി തന്നോ വൈഷ്ണവീ പ്രചോദയാത്"

5. ശ്രീ വാരാഹി
വരാഹ ദേവ൯റ്റെ ദേവതയാണ്. വൈരാലി എന്നും പേരുണ്ട്. ആണാട് അല്ലെങ്കിംൽ പോത്ത് ആണ് വാഹനം. ദണ്ഡ്, കലപ്പ, ചാട്ട, വജ്രം, വാൾ പുറമെ പാനപാത്രവും കയ്യുകളിൽ ഉണ്ടാവും.ചിലസമയത്ത് കയ്യിൽ മണി, ചാമരം, ചക്രം, അമ്പ് എന്നിവയുമുണ്ടാവും. കരണ്ഡ്മുക്ത എന്ന കിരീടവും ധരിക്കുന്നു.

"ഓം മഹിഷദ്വജായ വിധ്മഹെ ദണ്ടഹസ്തായ ധീമഹി തന്നോ വാരാഹീ പ്രചോദയാത്"

6. ശ്രീ ഇന്ദ്രാണീ
ഇന്ദ്ര൯റ്റെ ദേവതയായിട്ടാണ് അറിയപ്പെടുന്നത്. ദേവലോകത്തി൯റ്റെ ദേവതയായ ഈ ദേവിക്ക് അനി൯ദ്രി, മഹേ൯ദ്രി, ശാകരി, ശച്ചി, വജ്രി എന്നും പേരുകൾ ഉണ്ടത്രെ. ആനപ്പുറത്താണ് ഇരിപ്പ്, ഇരുണ്ട നിറം ആണ്.രണ്ട്, നാല്, ആറ് കയ്യുകളുണ്ട്, ഒപ്പം ആയിരം കണ്ണുകൾളും. കയ്യുകളിൽ വജ്രം, അങ്കുശം, കുരുക്കും, താമരയും, കീ൪ത്തിമുക്താ എന്ന് ആഭരണവും.

"ഓം ശ്യാമ വര്‍ണ്ണായൈ വിധ്മഹെ വജ്ര ഹസ്തായൈ ധീമഹി തന്നോ ഐന്ദ്രീ പ്രചോദയാത്"

7.ശ്രീ ശ്രീചാമുണ്ഡേശ്വരി 
കാളി ദേവിയുടെ എല്ലാ സ്വഭാവങ്ങളുമുണ്ട് ഈ ദേവതയ്ക്കും. കറുപ്പ് നിറംമുള്ള ദേവതയായിട്ടാണ് വ൪ണ്ണിക്കുന്നത്. ഉണ്ടമാല, തൃശ്ശൂലം, വാൾ, പാനപാത്രം എന്നിവ ധരിക്കുന്നു. സഞ്ചരിക്കാ൯ ചെന്നായ ആണ് വാഹനം. മൂന്ന് കണ്ണുകളും, ഭീകര രുപവും ആയിട്ടാണ് ചിത്രീകരിക്കുന്നത്.

''ഓം കൃഷ്ണ വര്‍ണ്ണായൈ വിധ്മഹെ ശൂല ഹസ്തായൈ ധീമഹി തന്നോ ചാമുണ്ടാ പ്രചോദയാത്സപ്ത കന്യക ഗായത്രീ"

സപ്തമാതൃക്കളും നവരാത്രിയും
➖➖➖➖➖➖➖➖➖
നവരാത്രിയുടെ സാധനാപരിധിയില്‍ കടന്നുവരുന്ന മറ്റൊരു പ്രധാന ദേവതാ കാഴ്ചപ്പാടാണ് സപ്തമാതൃക്കള്‍. ബ്രാഹ്മി, മാഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, മാഹേന്ദ്രി, ചാമുണ്ഡ എന്നീ സപ്തമാതൃക്കള്‍ ഈ പേരില്‍ സപ്തമാതൃക്കളായി വേദത്തില്‍ കാണുന്നില്ല. ചിലപ്പോള്‍ ലക്ഷ്മിയെക്കൂടി കൂട്ടി അഷ്ടമാതൃക്കളെന്നും പറയാറുണ്ട്. ഭാരതത്തില്‍ നിലനില്ക്കുന്ന ശക്തമായ ശ്രീവിദ്യോപാസന നവരാത്രികളില്‍ ശ്രീചക്രപൂജയായി നടക്കാറുണ്ട്. ശ്രീചക്രമെന്നത് പ്രപഞ്ചംതന്നെയാണ്. പ്രപഞ്ചത്തിന്റെ ശക്തിയും സ്രഷ്ടാവായ സദാശിവനും ഒരുമിച്ചിരിക്കുന്ന ബിന്ദുവരെ ഉള്‍ക്കൊള്ളുന്ന അസാധാരണമായ ജ്യാമിതീയരൂപമാണ് ശ്രീചക്രമെന്നു പറയാം. ശ്രീചക്രത്തിലെ ആദ്യ ആവരണത്തില്‍ എട്ട് ശക്തികള്‍ കടന്നുവരുന്നുണ്ട്. അതിലുണ്ട് മേല്‍പറഞ്ഞ ഏഴ് മാതൃക്കളും.
ഋഗ്വേദത്തില്‍ സപ്ത ശിവാസു മാതൃഷു (1-141-2) എന്നൊരു പ്രയോഗമുണ്ട്. ഇതേപോലെ മറ്റൊരിടത്ത് 'സപ്തവാണി' (ഋ. 3-1-6) എന്നും പറയുന്നുണ്ട്. അഗ്‌നനിക്കും ശ്രീചക്രത്തിനും തമ്മില്‍ സാദൃശ്യം ചിന്തിക്കുന്നവരുമുണ്ട്. അഗ്‌നനി മുകളിലേക്ക് കത്തി ഉയരുമ്പോള്‍ അതിന് ഏഴുപാടും നാവുകള്‍ ഉണ്ടാകും. മുകളില്‍ ഒരു ബിന്ദുവും. ഇതേപോലെ ബിന്ദുവും അഗ്‌നനിനാളസമാനമായ കോണുകളും ദളങ്ങളും ശ്രീചക്ര മഹാമേരുവില്‍ കാണാം. അഗ്‌നനിക്ക് ഏഴ് ജിഹ്വകളുണ്ടെന്ന് മുണ്ഡകോപനിഷത്തും പറയുന്നുണ്ട്.

കാളീ കരാളീ ച മനോജ വാ ച
സുലോഹിതാ യാ യ സുധൂമ്രവര്‍ണാ
സ്ഫുലിംഗിനീ വിശ്വരുചീ ച ദേവീ
ലേലായമാനാ ഇതി സപ്ത ജിഹ്വാ (1-2-4)

കാളി, കരാളീ, മനോജവാ, സുലോഹിതാ, സുധൂമ്രവര്‍ണാ, സ്ഥുലിംഗിനീ, വിശ്വരുചീ എന്നിങ്ങനെ അഗ്‌നനിക്ക് ഏഴ് ജിഹ്വകളുണ്ടെന്ന് ഈ പ്രസ്താവനകൂടി ചൂണ്ടിക്കാട്ടിയാണ് അഗ്‌നനിതന്നെ ശ്രീചക്രമെന്ന കാഴ്ചപ്പാട് ഉണ്ടായിട്ടുള്ളത്. 'ശ്രീവിദ്യ' എന്ന സകല വിദ്യകളുടേയും പരദേവതയുടെ ധ്യാനശ്ലോകങ്ങള്‍ പരിശോധിച്ചാല്‍ അവിടെയെല്ലാം 'അരുണാഭമായ' എന്ന വിശേഷണം കാണാം. 'അരുണാഭം' എന്നത് അഗ്‌നനിയുടെ നിറമാണല്ലോ. അപ്പോള്‍ അഗ്‌നനിയുടെ രൂപം ശ്രീചക്രമഹാമേരുവിന് കല്പിക്കുകയും സപ്തമാതൃക്കള്‍ സപ്തജിഹ്വകളാണെന്നു കരുതുകയും അരുണാഭമായ രൂപഭാവമുള്ളവള്‍ ശ്രീവിദ്യയെന്നുമുള്ള കാഴ്ചപ്പാടുകള്‍ കടന്നുവരുമ്പോള്‍ നവരാത്രിയില്‍ പ്രതിദിനം ചെയ്യുന്ന ശ്രീ ചക്രോപാസന അഗ്‌നനിയജനത്തിന്റെ മറ്റൊരു രൂപംതന്നെ. ശ്രീചക്രത്തിലെ ഒമ്പത് ആവരണങ്ങള്‍ക്കും ഓരോ ദിവസവും പരിവാരദേവതകള്‍ക്കടക്കം പൂജ ചെയ്യുന്ന പദ്ധതി നവരാത്രി കാലത്ത് ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി മുത്തുസ്വാമി ദീക്ഷിതരുടെ നവാവരണകീര്‍ത്തനങ്ങള്‍ ഓരോ ദിവസമായി ആലപിച്ചിരുന്നു.

No comments:

Post a Comment