ഭക്തനും സാധകനും
ഭക്തനും സാധകനും തമ്മിൽ വളരെ വലിയ ഒരു അന്തരം ഉണ്ട്. ഭക്തി എന്നത് തന്നിൽ നിന്ന് വ്യത്യസ്തമായ ഏതോ ഒരു ശക്തിയെ അറിയാൻ ശ്രമിക്കുമ്പോൾ സാധകൻ തന്നിൽ നിക്ഷിപ്തമായ ആത്മാവിനെ തേടുന്നു. ഭക്തനെ സംബന്ധിച്ചിടത്തോളം കയ്യിൽ ഖഡ്ഗം ഏന്തിയ കൃഷ്ണനെ സങ്കല്പിക്കാൻ കഴിയില്ല. എന്നാൽ ഒരു സാധകൻ തന്റെ മുന്നിൽ നിൽക്കുന്ന പിതൃ തുല്യരെ പോലും ധർമ്മാധർമ്മത്തെ മാറ്റുരച്ചു കൊണ്ട് അർജ്ജുനനോട് ആയുധം കൊണ്ട് ഹനിക്കാൻ പറഞ്ഞ കൃഷ്ണനെ ആരാധിക്കാൻ പറ്റും.
ഇവിടെ ഭക്തനും ഈശ്വരൻ പുറത്തും സാധകന് ഈശ്വരൻ അവനവനിൽ നിക്ഷിപ്തമായ ആത്മ ചൈതന്യമാകുന്നു
കൗള ഗീതയിൽ കൃഷ്ണൻ അര്ജ്ജുനന് പറഞ്ഞു കൊടുക്കുന്ന അറിവുകൾ യഥാർത്ഥ വീര സാധകന്റെ വാക്കുകൾ ആണ്.
No comments:
Post a Comment