പത്ത് തലയുള്ള രാവണൻ
രാവണൻ പത്തു തലയുള്ളവൻ. പത്തു തലകളിൽ ഓരോന്ന് മുറിക്കുമ്പോഴും
പുതിയ തലകൾ വന്നുകൊണ്ടേയിരുന്നു എന്ന് ഭൗതിക വിലയിരുത്തൽ. അതും വര പ്രഭാവം കൊണ്ടെന്നു.. എന്താണ് ഇതിലെ ആത്മീയത ?
എട്ടു രാഗങ്ങളും വിദ്യ അവിദ്യ രണ്ടും കൂടി ആണ് പത്തു തലകൾ. ഇതിൽ ഓരോ തല മുറിക്കുന്നുവെന്നു പറയുമ്പോൾ അതെന്താ ണെന്നു നോക്കാം ! 1.കാമം, 2.ക്രോധം, 3.ലോഭം, 4.മോഹം, 5. മദം, 6.മാത്സര്യം, 7.ഡംഭ്, 8.അഹങ്കാരം എന്നിങ്ങനെ എട്ടണ്ണം.
കാമം എന്ന വികാരത്തെ മുറിച്ചാലും മറ്റുള്ള ഏഴെണ്ണം നിലനിൽക്കുമ്പോൾ കാമം വീണ്ടും ജനിക്കും. അത്പോലെ ലോഭം എന്ന രാഗത്തെ മുറിച്ചാലും മറ്റു ഏഴു രാഗങ്ങൾ ഉള്ളതുകൊണ്ടു മുറിച്ചത് വീണ്ടും വരും. ഇങ്ങനെ മറ്റു ആറു രാഗങ്ങളിൽ ഓരോന്ന് മുറിച്ചാലും ഇതുപോലെ തന്നെ സംഭവിക്കും. ഒടുവിൽ ഹൃദയത്തെ അഗസത്യസ്ത്രം കൊണ്ട് ആദിത്യ ഹൃദയം മന്ത്രം ജപിച്ചു ഭേദിക്കുമ്പോഴാണ് രാവണൻ മരിക്കുന്നത്. ഇവിടെയും അഗസ്ത്യസ്ത്രം എന്നത് ബുദ്ധിയെയും, ആദിത്യ ഹൃദയം ജ്ഞാനത്തെയും ആണ് സൂചിപ്പിക്കുന്നത്. അതായത് അഷ്ട രാഗങ്ങൾ, ഭൗതിക വിദ്യ, ആത്മവിദ്യ എന്നിവ ഇല്ലാതാകണമെങ്കിൽ (രാവണൻ,) ഹൃദയം ജ്ഞാനം കൊണ്ടും ബുദ്ധികൊണ്ടും ശുദ്ധീകരിക്കണമെന്ന് അർഥം. അപ്പോഴേ ഏകത്വം പ്രാപ്തമാകു. ഇങ്ങിനെ ഭൗതികമായും ആത്മീയമായും ഒരുമിച്ചു പോകുന്നതാണ് ഇതിഹാസങ്ങൾ എന്നറിയുക !!..
No comments:
Post a Comment