ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

15 August 2017

മോക്ഷം

മോക്ഷം

മായയുടെ ബന്ധനത്തില്‍ നിന്ന് മോചനം നേടുന്നത് ആണ് മോക്ഷം .സാപേക്ഷികം ആയ സഗുണ ബ്രഹ്മത്തിന്‍റെയും അഥവാ സാകാരനും സഗുണനും സൃഷ്ടി - സ്ഥിതി - സംഹാര കാരകനും ആയ ഈശ്വരന്‍റെയും സാംസ്കാരിക ജീവിതത്തിന്‍റെയും ജനന മരണങ്ങളുടെയും എല്ലാം വ്യാവഹാരിക സ്ഥിതി മായ യുടെ പ്രഭാവത്തില്‍ അധീനം ആണ് .

മായ  ജീവിതത്തിന്‍റെ മൂല പ്രകൃതിയാണ് .അതേ സമയം മായ ഈശ്വരന്‍റെ (ബ്രഹ്മത്തിന്‍റെ) ശക്തി വിശേഷവും ആണ്... അത് വ്യവഹാര ജഗത്തില്‍ ഇന്ദ്രിയ ഗോചരമോ പ്രാതിഭാസികമോ ആയ സത്തയും അല്ല. അത് അഗോചരവും അവര്‍ണ്ണനീയവും ആണ്. അത് കൊണ്ടു തന്നെ അതില്‍ നിന്നും മോചനം നേടുക എളുപ്പവും അല്ല.

ഏതെങ്കിലും വിധത്തില്‍, സാധനകളില്‍ കൂടി, മായയില്‍  നിന്നും മോചനം നേടിയാല്‍ വ്യക്തിക്ക് താന്‍ ഈശ്വര സ്വരൂപി ആണ് എന്നും പരമാത്മാവില്‍ നിന്നും അഭിന്നന്‍ ആണ് എന്നും ബോധ്യമാകും ഇതാണ് വ്യക്തിയുടെ  ജീവന്‍മുക്ത അവസ്ഥ. അപ്പോള്‍ ലോകത്തില്‍ ഉള്ള സമസ്ത വസ്തുക്കളും ഈശ്വരമയം എന്ന് മനസ്സില്‍ ആകും .

ആ അറിവ് അനുഭൂതി യാകുന്നത് ആണ് മോക്ഷം .

No comments:

Post a Comment