ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

31 August 2017

ചരകന്‍?

ചരകന്‍?

ഒരു ആയുര്‍വേദ ആചാര്യന്‍ അതില്‍ ആര്‍ക്കും തര്‍ക്കം ഇല്ല പക്ഷെ കാലം? അത് പ്രശ്നം ആണ്. കനിഷ്കന്റെ സമകാലികന്‍ ആയിരുന്നു ചരകന്‍ എന്നൊരു വാദം, ബൌധ ഗ്രന്ഥം ആയ ത്രിപീടികയില്‍ കനിഷ്കന്റെ കൊട്ടാരം വൈദ്യന്‍ ആയിരുന്ന വ്യക്തിയാണ് ചരകന്‍ എന്ന് പറയുന്നു. എന്നാല്‍ AD നൂറാം ആണ്ടിന് അടുത്താണ് കനിഷ്കന്റെ കാലഘട്ടം എന്നാണു വിദേശികളുടെ നിഗമനം. ത്രിപീടിക എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉള്ളവയാണ്. അപ്പോള്‍ അതില്‍ എങ്ങിനെ ഈ കാര്യം പരാമര്‍ശിക്കും?BCഅഞ്ചു ആറു നൂറ്റാണ്ടുകള്‍ക്കിടയില്‍ ആണ് ചരകന്റെ കാലഘട്ടം എന്ന് മറ്റൊരു കൂട്ടര്‍ വേദകാലത്തിനും മുമ്പാണെന്നു ചിലര്‍ പറയുന്നു കാരണം തൈത്തിരീയ ബ്രാഹ്മണത്തില്‍ ചരകനെപറ്റി പരാമര്‍ശം ഉണ്ട് ബൌധ കാലത്ത് ജീവിച്ചിരുന്ന മഹാ ഭാഷ്യകാരന്‍ പതഞ്‌ജലി തന്നെയാണ് ചരകന്‍ എന്നൊരു വാദം ഉണ്ട് ചക്രപാണിവിജ്ഞാനഭിക്ഷു, രാമഭദ്രദീക്ഷിതര്‍ ഭോജന്‍ എന്നിവര്‍ ഇത് അംഗീകരിക്കുന്നു. കൂടാതെ വ്യാസന്റെ ശിഷ്യന്‍ ആയ വൈശ്മ്പായണന്‍ ചരകന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. കൂടാതെ വേദ പണ്ഡിതനും ആയുര്‍വേദ ശാസ്ത്രത്തില്‍ സമര്‍ത്ഥനും ആയ അനന്തന്‍ മുനിവേഷം എടുത്തു ഭൂമിയിലെ സ്ഥിതിഗതികള്‍ അറിയാനായി സഞ്ചരിച്ചുവത്ര ആ അനന്തന്‍ പതഞ്‌ജലി എന്നാ പേരില്‍ അറിയപ്പെട്ടു. സഞ്ചാരം സ്വഭാവം ആയതിനാല്‍ ചരകന്‍ എന്നാ പേരിലും അറിയപ്പെട്ടു. അപ്പോള്‍ പതഞ്‌ജലി തന്നെയാണ് ചരകന്‍ എന്നും അത് അനന്തന്റെ അവതാരം ആണ് എന്നുള്ളതും ആണ് കൂടുതല്‍ വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ ഒന്നിലധികം ചരക്ന്മാര്‍ ഉണ്ടായിരിക്കാം വിവിധ ഗ്രന്ഥങ്ങ്ളില്‍ വിവിധ വ്യക്തികളെ ആയിരിക്കും പറഞ്ഞിട്ടുണ്ടാകുക. ശരിക്കും ആയുര്‍വേദ ആചാര്യനായ ചരകന്‍ അനന്തന്റെ അവതാരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പതഞ്‌ജലി തന്നെ ആകാനാണ് സാധ്യത

No comments:

Post a Comment