ആയുര്‍വേദവും ശസ്ത്രക്രിയയും
ആയുര്‍ വേദത്തിലെ ശസ്ത്രക്രിയാ വിദഗ്ധന്‍ എന്നറിയപ്പെടുന്ന വ്യക്തി സുശ്രുതന് ആണ്. എന്നാല്‍ ഇദ്ദേഹം ആരായിരുന്നു? ഏതു കാലഘട്ടത്തില്‍? എന്നൊക്കെ ഇന്നും തര്‍ക്ക വിഷയം ആണ്. എന്നായാലും സുശ്രുതന് എന്നൊരു ആയുര്‍വേദ ആചാര്യന് നമുക്ക് ഉണ്ടായിരുന്നു എന്ന് ഭാരസ്തീയ്ര്ക്ക് അഭിമാനിക്കാം. വിശ്വാമിത്രന്റെ പുത്രനും കാശിരാജാവായ ദിവോദാസ ധന്വന്തരിയുടെ ശിഷ്യനും ആണ് താന്‍ എന്ന് തന്റെ സംഹിതയില്‍ സുശ്രുതന് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസിദ്ധ ചിന്തകന്‍ ആയിരുന്ന ചക്രദത്തന് പറയുന്നു സുശ്രുതന് വിശ്വാമിത്രന്റെ പുത്രനും കാശിരാജാവായ ദിവോദാസ ധന്വന്തരിയുടെ ശിഷ്യനും ആയിരുന്നു എന്നുള്ളത് സത്യമാണ് എന്ന് ഭാവ പ്രകാശം എന്നാ ഗ്രന്ഥത്തില്‍ വിശ്വാമിത്രന് തന്റെ പുത്രനായ സുശ്രുതനെ കാശിരാജാവായ ദിവോ ദാസന്റെ അടുത്തേക്ക് പഠിക്കുവാന്‍ അയച്ചതായി പറയുന്നു
രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന ആര്യ നാഗാര്‍ജ്ജുനന്റെ, ഉപായ ഹൃദയം എന്നാ തത്വ ശാസ്ത്ര ഗ്രന്ഥം ഇന്ന് ലഭ്യമാണ് പക്ഷെ അതിന്റെ മൂല ഗ്രന്ഥം സംസ്കൃതത്തില്‍ അല്ല മൂല ഗ്രന്ഥത്തിന്റെ ചൈനീസ് ഭാഷയുടെ വിവര്‍ത്തനം പ്രോഫെസ്സര്‍ തുച്ചി സംസ്ക്രുതത്ത്തിലേക്ക് വിവര്‍ത്തനം ചെയ്തതാണ് അതായത് ആര്യ നാഗാര്ജ്ജുനന് സംസ്കൃതത്തില്‍ എഴുതിയ ഗ്രന്ഥം ചൈനീസ് ഭായിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടു ഇപ്പോള്‍ ആ ചൈനീസ് തര്‍ജ്ജമയുടെ സംസ്കൃതം തര്‍ജ്ജമയാണ് പ്രോഫസ്സര്‍ തുച്ചി തെയ്യാരാക്കിയിട്ടുള്ളത് എന്ന് സാരം ഈ ഗ്രന്ഥത്തില്‍ സുശ്രുതനെ പറ്റി പറയുന്നുണ്ട് അപ്പോള്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ആണ് സുശ്രുതന്റെ കാലഘട്ടം എന്ന് ഉറപ്പാണ് എന്നാല്‍ ചില വിദ്വാന്മാര് സുശ്രുതനെ ക്രിസ്തുവിനു ശേഷം ഉള്ള വ്യക്തി ആയിട്ടാണ് കാണുന്നത് ലിട്ടാര് ട് മാക്സ് ന്യു ബരര് എന്നിവര്‍ പറയുന്നത് ADഒന്നിനും പത്തിനും ഇടക്കുള്ള നൂറ്റാണ്ടുകളില്‍ ആണ് സുശ്രുതന് ജീവിച്ചിരുന്നത് എന്നാണു. ഇത് അംഗീകരിക്കാന്‍ പ്രയാസം ആണ് കാരണം 6 തരത്തിലുള്ള കുഷ്ഠ രോഗത്തെ കുറിച്ച് സുശ്രുത സംഹിതയില്‍ വിവരിക്കുന്നുണ്ട് ഈ രോഗത്തെ കുറിച്ചുള്ള പഠനത്തിനു ഇന്ത്യയിലും ചൈനയിലും രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷത്തെ പഴക്കം ഉണ്ട്. അപ്പോള്‍ അത്രയും പഴക്കം സുശ്ര്യുതനും അദ്ദേഹത്തിന്റെ കൃതിക്കും കല്പ്പിക്കണമല്ലോ ഇദ്ദേഹം ആണ് ആയുര്‍വേദത്തിലെ ശസ്ത്രക്രിയയുടെ ഉപജ്ഞാതാവ് എന്ന് പറയാം.
ആയുര്‍വേദത്തിന്റെ ഉദ്ഭവത്തെ പറ്റി സുശ്രുതന് തന്റെ സംഹിതയില്‍ ഇപ്രകാരം പറയുന്നു -
ഇഹ ഖലായുര് വേദോ നാമ യദു പാംഗമഥര്വ്വ വേദസ്യ
അനുല്‍ പദൈൃവ പ്രജാഃശ്ലോക ശത സഹസ്രം -അദ്ധ്യായ സഹസ്രം ച കൃതവാന് സ്വയം ഭുഃ
അര്‍ത്ഥം - ആയുര്‍വേദം എന്ന പേരോട് കൂടിയ പ്രതിപാദ്യം അഥര്‍വ്വ വേദത്തിന്റെ ഉപാംഗമാണ് പ്രജകളുടെ ഉല്‍പ്പത്തിക്കു മുന്‍പുതന്നെ 100 ആയിരം ശ്ലോകങ്ങളും ആയിരം അധ്യായങ്ങളും ഉള്ള ഇത് സ്വയം ഭൂവാല് സൃഷ്ടിക്കപ്പെട്ടു
മൂല രൂപം ഋഗ്വേദത്തിലും വികസിത രൂപം അഥര്‍വ്വ വേദത്തിലും ആണ് വ്യാസന് ഋഗ്വേദത്തിന്റെ ഉപവേദം ആയാണ് ആയുര്‍വേദത്തെ പറഞ്ഞിരിക്കുന്നത്. ചരകന്റെയും സുശ്രുതന്റെയും ചുവടു പിടിച്ച് വാഗ് ഭടന് പറയുന്നു, ബ്രഹ്മാവ് ആയുര്‍വേദം സ്മരിച്ചു പ്രജാപതിയായ സ്വയം
ഭുവന് ഉപദേശിച്ചു അദ്ദേഹത്തില്‍ നിന്ന് ആശ്വനീ ദേവകളും അവരില്‍ നിന്ന് ഇന്ദ്രനും ഇന്ദ്രനില് നിന്ന് ദിവോദാസ ധന്വന്തരിയും ആയുര്‍വ്വേദം പഠിച്ചതായി സുശ്രുതന് പറയുന്നു എന്ന് ദിവോദാസ ധന്വന്തരി ആണ് തന്റെ ഗുരു എന്ന് സുശ്രുതന് പറയുന്നു ആ ധന്വന്തരിയില് നിന്ന് സുശ്രുതന്, ഔപധേനന്‍, വൈതരണന്‍, ഔരദ്രന്‍, പുഷ്കലാവതന്‍, കരന്, വീര്യന്, ഗോപുരന്‍, രക്ഷിത്ന്, നിമി, ഭോജന്, കാങ്കായണന്‍,ഗാലവന്, ഗാര്‍ഗ്ഗ്യന്‍, തുടങ്ങിയവര്‍ ശല്യ ചികിത്സാ പ്രധാനമായ ആയുര്‍വേദം പഠിക്കുകയും സ്വന്തമായി തന്ത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു അതില്‍ ഏറ്റവും ശ്രദ്ധേയം ആയതു സുശ്രുതന്റെ സംഹിതയാണു. ശല്യ ചികിത്സ എന്ന് പറയുന്നത് ശാസ്ത്ര ക്രിയയെ ആണ്. ഇന്ദ്രനില് നിന്ന് ആയുര്‍വേദം രണ്ടു ശാഖകള്‍ ആയി ആണ് പ്രചരിച്ചത് എന്നൊരു ഐതിഹ്യമുണ്ട്. അതില്‍ ഭരദ്വാജന് കായ ചികല്‍സാ പ്രധാനവും കാശിരാജനായ ശിവോ ദാസ ധന്വന്തരി ശസ്ത്രക്രിയാ ചികിത്സാ പദ്ധതിയും പ്രചരിപ്പിച്ചു എന്നും വിശ്വസിക്കപ്പെടുന്നു തന്റെ സംഹിതയിലൂടെ പ്രമുഖനായ സുശ്രുതന് ആണ് ശല്യ ചികിത്സ വികസിപ്പിച്ചു എടുത്തത്, ഇദ്ദേഹത്തിന്റെ ശല്യ തന്ത്രം നാഗാര്ജ്ജുനന് പരിഷ്കരിച്ചു ഇതിന്റെ പരിഷ്കരണം AD മൂന്നോ നാലോ നൂറ്റാണ്ടുകളില്‍ സംഭവിച്ചതാണ് എന്ന് പറയപ്പെടുന്നു ഗുരുവായ ധന്വന്തരിയും ശിഷ്യനായ സുശ്രുതനും തമ്മിലുള്ള സംഭാഷണ രൂപത്തില്‍ ആണ് ഇതിന്റെ ആഖ്യാനം
No comments:
Post a Comment