ലളിതാപരമേശ്വരിയുടെ അംഗങ്ങള് , ആഭരണങ്ങള് എന്നിവയിൽനിന്ന് വിശ്വസൃഷ്ടി ഉണ്ടായവിധം
ശ്രീലളിതാത്രിപുരസുന്ദര്യൈ നമഃ
1. കേശപാശം ➖ തിമിരം (ഇരുട്ട് )
2. നേത്രങ്ങൾ ➖ ചന്ദ്രസൂര്യന്മാർ
3. ഫാലമുക്താകലാപം ➖ താരാമണ്ഡലം [ നെറ്റിയിലെ രത്നമുത്തുകളുടെ സമൂഹം ]
4. വാലീവതംസമുക്താഭിഃ ➖ നവഗ്രഹങ്ങൾ [ ഉദരാഭരണത്തിലെ മുത്തുകളിൽനിന്ന്]
5. ആജ്ഞാചക്രം ➖ ദണ്ഡനീതി
6. നിശ്വാസവായു ➖ വേദത്രയീ
7. മഹിമാ ➖ അഥർവവേദം
8. മധുരോക്തി (മധുരസംസാരം) ➖ കാവ്യം, നാടകം, അലങ്കാരങ്ങൾ
9. ജിഹ്വാ ➖ സരസ്വതി
10. ചുബുകം (താടി) ➖ വേദാംഗങ്ങൾ
11. കണ്ഠോർദ്ധ്വരേഖ ➖ മീമാംസാ , ന്യായം, തന്ത്രം, പുരാണം, ധർമ്മശാസ്ത്രം
12. കണ്ഠമദ്ധ്യരേഖ ➖ ആയുർവേദം , ധനുർവേദം
13. കണ്ഠാധഃസ്ഥരേഖ ➖ ഗാന്ധർവ്വവേദം, ശിൽപശാസ്ത്രം.
14. കണ്ഠകൂപം ➖ ചതുഃഷഷ്ടി വിദ്യകൾ
15. അംസം (ചുമലുകൾ) ➖ ഛന്ദസുകൾ
16. ദോർമൂലം (കക്ഷം) ➖ കാമശാസ്ത്രം
17. സ്തനം ➖ അഷ്ടനാഗകുലം
18. പാർശ്വം ➖ അന്തരീക്ഷം,ദിശകൾ.
19. മനസ് ➖ ആനന്ദശക്തി
20. ബാഹു ➖ പാശാഷ്ടകം
21.കരാംഗുലീഃ (കൈവിരലുകൾ) ➖ കാമബാണപഞ്ചകം
22. കരാംഗുലീനഖാഗ്രൈഃ(പത്ത് കൈവിരലുകളുടെ നഖാഗ്രങ്ങളിൽനിന്ന്) ➖ മത്സ്യാദി ദശാവതാരങ്ങൾ
23. പാണി ➖ സന്ധ്യ
24. മുഖം ➖ ഇന്ദ്രൻ , അഗ്നി
25. പ്രാണൻ ➖ വായു
26. പാദം ➖ ഭൂമി
27. വീക്ഷണം ➖ ധർമ്മാധർമ്മങ്ങൾ
28. മന്ദസ്മിതം ➖ പരമാനന്ദം
29. നാഭീകുണ്ഡം ➖ പുരുഷൻ
30. നാഭിമൂലം ➖ പ്രകൃതി
31. നിതംബം ➖ മഹത്
32. ഉൗരുമൂലം (തുട തുടങ്ങുന്നഭാഗം) ➖ അഹങ്കാരം
33. ജാനു (കാൽമുട്ടുകൾ) ➖ തന്മാത്രകൾ
34. ജംഘാ (കണങ്കാൽ) ➖ ഭൂതപഞ്ചകം
35. ഗുൽഫം (നെരിയാണി) ➖ സപ്തസാഗരം
36. പാദതലം ➖ രസാതലം
37. രോമജാലം ➖ ധേനുക്കൾ
38. മുഖം ➖ ബ്രാഹ്മണന്മാർ
39. ബാഹു ➖ ക്ഷത്രിയന്മാർ
40. ഉൗരൂഃ ➖ വൈശ്യന്മാർ
41. പാദം ➖ ശൂദ്രന്മാർ
42. രോമകൂപം ➖ ഉദ്ഭിജം
43. സ്വേദം ➖ സ്വേദജം
44. മദ്ധ്യം ➖ ജരായുജം
45. ഗുൽഫപിണ്ഡം ➖ അണ്ഡജം
46. ദന്തപ്രഭാ ➖ കീർത്തി , പുഷ്ടി , സമ്പത്ത്
47. ഗണ്ഠതലം (കവിൾത്തടം) ➖ കാന്തി
48. ഹൃദയം ➖ ബാല
49. ബുദ്ധി ➖ ശ്യാമള
50. അഹങ്കാരം ➖ വാരാഹി
51. സ്മിതം ➖ മഹാഗണപതി
52. ഷട്ചക്രം ➖ ഷഡാമ്നായങ്ങൾ
53. ക്രീഡാഃ ➖ ത്ര്യക്ഷ്യരീബാല
54. അങ്കുശം ➖ സമ്പൽക്കരി
55. പാശം ➖ അശ്വാരൂഢ
56. താലു(അണ്ണാക്ക്) ➖ നകുലേശ്വരി
57. കുണ്ഡലിനി ➖ രശ്മിമാല
58. രക്തം ➖ പ്രാണൻ
59. മാംസം ➖ ബലം
60. മേദസ ➖ ഭൂതിഃ(ഐശ്വര്യം)
61. അസ്ഥി ➖ അങ്കുശാദി മഹായുധങ്ങൾ
62. മജ്ജാധാതു ➖ യജ്ഞവിദ്യ , ഗുഹ്യവിദ്യ , സ്വാത്മവിദ്യ
63. രജസ്(ആർത്തവം) ➖ അമൃതം , വാരുണി
64. അംഗസൗന്ദര്യം ➖ ലക്ഷ്മി
65. കടാക്ഷം ➖ മൻമഥൻ.
66. പാദം ➖ മഹാപാതാളം
67. പാദഗുൽഫം ➖ പാതാളം
68. ജംഘാ ➖ രസാതലം
69. ജാനു ➖ മഹാതലം
70. ഉൗരു ➖ സുതലം
71. ഉരുമൂലം ➖ വിതലം
72. നിതംബം ➖ അതലം
73. ജഘനം ➖ ഭൂലോകം
74. മദ്ധ്യം ➖ ഭുവർലോകം
75. സ്തനയുഗ്മം ➖ സുവർലോകം
76. ബാഹുഭ്യാം ➖ മഹർലോകം
77. അംശദേശം ➖ ജനർലോകം
78. കണ്ഠം ➖ തപോലോകം
79. ശിരസ ➖ സത്യലോകം
80. മൂലാധാരം ➖ ത്രൈലോക്യമോഹനചക്രം
81.സ്വാധിഷ്ഠാനം ➖ സർവാശാപരിപൂരകചക്രം
ശ്രീനാരായണ്യൈ നമഃ
82. മണിപൂരകം ➖ സർവസംക്ഷോഭണചക്രം
83. അനാഹതം ➖ സർവസൗഭാഗ്യദായകചക്രം
84. വിശുദ്ധി ➖ സർവാർത്ഥസാധകചക്രം
85. ആജ്ഞ ➖ സർവരക്ഷാകരചക്രം
86. ബ്രഹ്മരന്ധ്രം ➖ സർവരോഗഹരചക്രം
87. ദ്വാദശാന്തം ➖ സർവസിദ്ധിപ്രദചക്രം
88. ഷോഡശാന്തം/ആനന്ദസ്വരൂപം ➖ സർവാനന്ദമയചക്രം
89. ഹൃദയാകാശം ➖ മാർത്താണ്ഡഭൈരവൻ , തിഥിനിത്യകൾ
90. അംഗഷട്കം ➖ ഷഡംഗയുവതികൾ
91.ഹുംകാരനാദം ➖ ചതുഃഷഷ്ടി കോടിയോഗിനിചക്രം
ലളിതാംബിക സൃഷ്ടിച്ച ദേവതാശക്തികള്
1. സമ്പൽക്കരി
•സൃഷ്ടി ➖ അങ്കുശാസ്ത്രത്തിൽനിന്ന് .
•വാഹനം ➖ രണകോലാഹലൻ എന്ന ആന.
•ആയുധം ➖ ഖഡ്ഗം.
•വധിച്ച അസുരൻ ➖ ദുർമദൻ, പുരുഷേണൻ .
2. അശ്വാരൂഢ
•സൃഷ്ടി ➖ അങ്കുശാസ്ത്രം.
•വാഹനം ➖ അപരാജിത എന്ന കുതിര .
•ആയുധങ്ങൾ ➖ പാശം , അങ്കുശം, വേത്രം, ഹയവൽഗം.
3. ദണ്ഡനാഥ
•സൃഷ്ടി ➖ അഹങ്കാരത്തിൽനിന്ന് .
•വാഹനങ്ങൾ ➖ വജ്രഘോഷൻ എന്ന സിംഹം , കിരിചക്രരഥം .
•ആയുധങ്ങൾ ➖ ഹലം , മുസലം.
•വധിച്ച അസുരൻ ➖ വിശുക്രൻ .
4. മന്ത്രിണി
•സൃഷ്ടി ➖ ബുദ്ധിയിൽനിന്ന് .
•വാഹനങ്ങൾ ➖ വജ്രഘോഷൻ എന്ന സിംഹം , ഗേയചക്രരഥം.
•ആയുധങ്ങൾ ➖ ശുകം , ചിത്രജീവം എന്ന വില്ല്
•വധിച്ച അസുരൻ ➖ വിഷംഗൻ .
5. നകുലീശ്വരി
•സൃഷ്ടി ➖ താലുവിൽനിന്ന്
•വാഹനം ➖ ഗരുഡൻ .
•ആയുധങ്ങൾ ➖ ഗരുഡാസ്ത്രം, ദണ്ഡം .
•വധിച്ച അസുരൻ ➖ കരങ്കൻ , കാകവസിതൻ , വജ്രദന്തൻ , വജ്രമുഖൻ , വജ്രലോമൻ .
6. തിരസ്ക്കരിണി
•സൃഷ്ടി ➖ ദണ്ഡനാഥാ പ്രത്യംഗം .
•വാഹനം ➖ തമോലിപ്തം എന്ന വിമാനം .
•ആയുധം ➖ മോഹനം എന്ന വില്ല് , അന്ധാസ്ത്രം , ഖഡ്ഗം .
•വധിച്ച അസുരൻ ➖ വലാഹകൻ , സൂചിമുഖൻ , ഫാലമുഖൻ , വികർണൻ , വികടാനനൻ , കരാളാക്ഷൻ , കരതകൻ .
7. ബാല
•സൃഷ്ടി ➖ ലീലാവിനോദത്തിൽനിന്ന് .
•വാഹനം ➖ ഹംസയുഗ്യഷഡൈര്യുക്തം കർണിനാമ രഥം (ആറ് ഹംസങ്ങൾ വലിക്കുന്ന രഥം).
•ആയുധങ്ങൾ ➖ ധനുസ് , ബാണം , നാരായണാസ്ത്രം .
•വധിച്ച അസുരൻ ➖ ചതുർബാഹു , ചകോരാക്ഷൻ , ചതുശ്ശിരൻ , വജ്രഘോഷൻ , ഊർദ്ധ്വകേശൻ , മഹാമായൻ , മഹാഹനു , മഘശത്രു , മഘസ്കന്ദീ , സിംഹഘോഷൻ , സുരാലകൻ , അന്ധകൻ , സിന്ധുനേത്രൻ , കൃപകൻ , കൃപലോചനൻ , ഗുഹാക്ഷൻ , ഗണ്ഡലൻ , ചണ്ഡവർമ്മാവ് , യമാന്തകൻ , ലഡ്ഡനൻ , പണ്ഡസേനൻ , പുരുജിത് , പൂർവമാരകൻ , സ്വർഗശത്രു , സ്വർഗബലൻ , ദുർഗൻ , സ്വർഗകണ്ഡകൻ, അതിമായൻ , ബൃഹന്മായൻ , ഉപമായൻ .
8. മഹാഗണപതി
•സൃഷ്ടി ➖ സ്മിതവീക്ഷണത്തിൽനിന്ന് .
•ആയുധങ്ങൾ ➖ ബീജാപൂരം (മാതളനാരങ്ങ), ഗദ, ഇക്ഷുചാപം, ശൂലം , സുദർശനം,ശംഖം, പാശം, ഉത്പലം, ധാന്യമഞ്ജരി , സ്വവിഷാണം(കൊമ്പ് ), രത്നകലശം .
•വധിച്ച അസുരൻ ➖ ഗജാസുരൻ , ജയവിഘ്നം എന്ന മഹായന്ത്രം
H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E
No comments:
Post a Comment