ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 October 2016

അഷ്ടസിദ്ധികൾ

അഷ്ടസിദ്ധികൾ

യോഗിക്ക് പ്രാപ്തമാകുന്ന പ്രധാന സിദ്ധികൾ

കുണ്ഡലിനി യോഗ മൂലം ഒരു പരിപൂർണ യോഗിക്ക് 8 പ്രധാന സിദ്ധികൾ ലഭിക്കുന്നു. അവ അണിമ , മഹിമ , ലഘിമ , ഗരിമ ,പ്രാപ്തി, പ്രാകമ്യ, വശീത്വം ,ഈശ്വിത്വം എന്നിവയാകുന്നു .

1. അണിമ:
ഇതുലഭിച്ചാൽ യോഗിക്ക് താൻ ആഗ്രഹിക്കുന്നത്ര ശരീരത്തെ ചെറുതാക്കാൻ സാധിക്കുന്നു.

2.മഹിമ:
ഇതിന്റെ ഫലം അണിമക്ക് വിപരീതമാണ് . യോഗി മനസ്സില് സങ്കൽപ്പിക്കുന്ന അത്രയും ശരീരത്തെ വലുതാക്കുവാൻ സാധിക്കും. വിരാട് സ്വരൂപം വേണമെന്ന് ആഗ്രഹിച്ചാലും അതുപോലെ തന്നെ സംഭവിക്കും.

3.ലഘിമ:
യോഗി ശരീരത്തെ ഒരു തൂവൽ പോലെ ലഘുവാക്കുന്നു. പ്ലവിണി പ്രാണായാമം വഴി ശരീരം ലഘുവാക്കുവാൻ സാധിക്കും . ഇതിൽ അദ്ദേഹം ധാരാളം വായു അകത്തേക്ക് വലിച്ചെടുത്ത്‌ ഭൂമിയുടെ ഗുരുത്വാകർഷണത്തിൽ നിന്നും മോചനം നേടുന്നു. ആയിരക്കണക്കിന് നാഴികകൾ ഈ സിദ്ധി വെച്ച് യോഗിക്ക് ആകാശ മർഗേണ യാത്ര ചെയ്യുവാനാകും .വായു സ്തംഭനം ,ജലസ്തംഭനം എന്നിവ ഈ സിധിയിലൂടെ പരിശീളിക്കാവുന്നതാണ്.

4. ഗരിമ:
ലഘിമയുടെ വിപരീത ഗുണം . ഇതിൽ യോഗി ധാരാളം വായു അകത്തേക്ക് വച്ചെടുത്ത്‌ ഗുരുത്വാകര്ഷണ ഫലം കൂടുതലാക്കി പർവതം പോലെ ശരീര ഭാരം വർധിപ്പിക്കുന്നു.

5. പ്രാപ്തി:
ഈ സിദ്ധി ലഭിച്ചല്ൽ യോഗിക്ക് ഉയരത്തിലുള്ള വസ്തുക്കളും എത്തിപ്പിടിക്കുവാൻ സാധിക്കും.സൂര്യനെയും ചന്ദ്രനേയും അനായാസം സ്പർശിക്കാം. ഈ സിധിയിൽ യോഗിക്ക് അസാമാന്യ ശക്തികൾ ലഭിക്കുന്നു.അദ്ദേഹത്തിന് ഭാവി പ്രവചിക്കുവാനും സാധിക്കുന്നു. അതീന്ദ്രിയജ്ഞാനം, അതീന്ദ്രിയ ശ്രവണ ശക്തി ,ടെലിപ്പതി എന്നിവ സാധ്യമാകുന്നു.കൂടാതെ മറ്റുള്ളവരുടെ ചിന്തയും പക്ഷിമൃഗാദികളുടെ ആശയവിനിമയവും ശ്രവിക്കാനാകും.എല്ലാവിധ രോഗങ്ങള ശമിപ്പിക്കുവാനും പരിചയമില്ലാത്ത ഭാഷ ഗ്രഹിക്കുവാനും ഉള്ള കഴിവ് ഈ സിദ്ധിയിലൂടെ ലഭ്യമാകും ..

6.പ്രകമ്യ:
യോഗിക്ക് ഈ സിദ്ധി മൂലം വെള്ളത്തിനടിയിൽ എത്രനേരം വേണമെങ്കിലും ചിലവഴിക്കാനാകും. സമാധിയടഞ്ഞ ബനാറസ്സിലെ ത്രിലിംഗ സ്വാമികൾ ഗംഗയിൽ ആറുമാസം വരെ ചിലവഴിച്ചിരുന്നതായി പറയപ്പെടുന്നു. ഈ സിദ്ധിയിലൂടെ അദൃശ്യനാകുവാനുള്ള കഴിവും പരകായ പ്രവേശവും പ്രാപ്തമാകുന്നതാണ്. ദക്ഷിണ ഭാരതത്തിലെ തിരുമുള്ളർ ഒരു ആട്ടിടയന്റെ ശരീരത്തില പ്രവേശിച്ചിരുന്നു. എന്നും യുവത്വം കാത്തുസൂക്ഷിക്കുവാൻ ഈ സിദ്ധി ഉപയോഗപ്രദമാണ്. യയാതി മഹാരാജാവും വിക്രമാദിത്യ മഹാരാജാവും ഈ സിദ്ധി നേടിയവരാണ്.

7. വശീത്വം:
ക്രൂര മൃഗങ്ങളെ വശീകരിച്ചു സ്വന്തം നിയന്ത്രണത്തിൽ കൊണ്ടുവരുവാനും മാസ്മര വിദ്യ പ്രയോഗിച്ചു മൃഗങ്ങളെ അനുസരിപ്പിക്കുവാനുമുള്ള സിദ്ധിയാണ് ഇത്.. വികാരങ്ങൾക്കും അഭിനിവേശങ്ങൾക്കും തടയിടാൻ ഈ സിദ്ധിയാൽ സാധ്യമാണ്.. ഇത് സ്ത്രീകളെയും,പുരുഷന്മാരെയും ,വസ്തുക്കളെയും നിഷ്പ്രയാസം വശത്താക്കാനുള്ള സിദ്ധിയാണ് .

8. ഇശിത്വം:
ഇത് ദിവ്യശക്തിയാണ്.. യോഗി വിശ്വത്തിന്റെ അധീശനാകുന്നു.. മരിച്ചവരെ പുനർജീവിപ്പിക്കുവാൻ ഈ സിദ്ധിയുള്ള യോഗിക്ക് സാധിക്കും . കബീർദാസ്, തുളസീദാസ് ,അക്കൽകൊട്ട് സ്വാമി എന്നിവർക്ക് ഈ സിദ്ധി പ്രപ്തമായിരുന്നു

1 comment:

  1. ഇന്ന് ജീവിച്ചിരിക്കുന്ന ആരെന്കിലുമുണ്ടോ ഈ സിദ്ധികള് ഉള്ളവര്

    ReplyDelete