ഗോമാതാവ് - സര്‍വ്വലോക ജനനി
പശുവിനെ ഗോമാതാവ് ആക്കാന്‍ ഭാരതീയത നമ്മെ പ്രേരിപ്പിച്ചത് എന്തുകൊണ്ട്?
പശുവിനെ ഗോമാതാവായി വിശേഷിപ്പിച്ചാല്‍ നിത്യവും പശുവിറച്ചി തിന്നുന്നവര്‍ക്ക് അത്രക്കിഷ്ടമാകില്ല. സാത്വിക ലക്ഷണ പ്രതീകമായ പശുവിനെ കൊന്നു തിന്നുന്നവരില് അതീവ താല്പര്യം കാണിക്കുന്നവരില്‍ നിന്നും എങ്ങിനെയാണ് നന്മ പ്രതീക്ഷിക്കാനാവുക.
എങ്കിലും ഗോമാതാവ് എന്നാ സങ്കല്പം ആദികാലം മുതല്‍ ഭാരതീയര്‍ക്കുണ്ടായിരുന്നു. പരിശുദ്ധിയുടെ പര്യായമായി ഗണിച്ചു പോരുന്ന പശുവിനെ മാതാവായി സങ്കല്പ്പിക്കാന് ഒട്ടനവധി കാരണങ്ങളുണ്ട്. പശുവിന്റെ പാല്, ചാണകം, മൂത്രം ഇവയെല്ലാം പരിശുദ്ധിയുള്ളതായാണ് സങ്കല്പം. കൂടാതെ പശുവിനെ കണി കാണുന്നത് പോലും നന്മയായിട്ടാണ് മുന്‍ തലമുറക്കാര്‍ കണ്ടിരുന്നത്.
ഊര്‍ജ്ജസ്രോതസ്സായും അതിന്റെ പ്രതീകമായുമാണ് പശുവിനെ കരുതിപ്പോരുന്നത്. അതുകൊണ്ടാണ് തികച്ചും മാതാവിന്റെ സ്ഥാനം നല്കി, ഗോമാതാവ് എന്ന് പശുവിനെ വിളിക്കാന്‍ ഭാരതീയത നമ്മെ പ്രേരിപ്പിച്ചതും. ആദികാലം മുതല്‍ തന്നെ പശുവിനെ പവിത്ര മൃഗമായി കരുതിപ്പോരുന്നുണ്ട്. പശുവിന്റെ ഉത്ഭവത്തെപ്പറ്റിയുള്ള കഥകള്‍ കൊച്ചുകുട്ടികള്‍ക്ക് പോലും ഹൃദിസ്ഥമാണ്. പാലാഴി കടഞ്ഞപ്പോള്‍ ആഴത്തില്‍ നിന്നും ഉയര്‍ന്നുവന്ന കാമധേനുവിന്റെയും ശ്രീകൃഷ്ണന് തന്റെ മേനിയില്‍ നിന്നും സൃഷ്ടിച്ച കാമാധേനുവിന്റെയുമൊക്കെ വേറിട്ട കഥകളും പലര്‍ക്കും അറിയാം. സമസ്ത ദേവന്മാരും ഗോമാതാവിന്റെ ശരീരത്തില്‍ വസിക്കുന്നതായാണ് സങ്കല്പംആയ്യുര്വേദത്തിലെ പല ഔഷധക്കൂട്ടുകള്‍ക്കും പാലോ പാലുല്‍പ്പന്നങ്ങളോ ചേരുവകളുമാണ്.
ഗോപാലകൃഷ്ണന് എന്ന ഒരു സങ്കല്പം പോലും ഭാരതീയതയില്‍ ഉണ്ട്. ഗോക്കളെ പാലിക്കുന്ന കൃഷ്ണനെ ഭക്തര്‍ക്ക് ഭയങ്കര ഇഷ്ടമാണ്. സനാതന ഭാരതീയ സംസ്കാരത്തില്‍ ഒട്ടും പുറകിലല്ല ഗോമാതാവ് എന്ന സങ്കല്പം.
അമൃത് പ്രദാനം ചെയ്യുന്ന അമ്മയെ പോലെ കരുണ ചൊരിയുന്ന ഗോവിനെ മാതാവെന്നു വിളിക്കുന്നതിലും പരിപാലിക്കുന്നതിലും ഭാരതീയര്‍ കാണിക്കുന്ന വിശുദ്ധി അന്ഗീകരിക്ക പെടെണ്ടതാണ് എന്നാണ് പാശ്ചാത്യരായ ചിലരെങ്കിലും സമ്മതിച്ചിട്ടുള്ളത്. മറ്റൊരു ജീവിയെ വൈശിഷ്ട്യതോടെയും വിശുദ്ധിയോടെയും കാണാന്‍ കഴിയുന്ന സംസ്കാരം അന്ഗീകരിക്ക പെടെണ്ടതാണ് എന്നാണ് അവരുടെ വാദം.
പശുവില്‍ നിന്നും നമുക്ക് ഒന്നാമതായി ലഭിക്കുന്നത് പാല് തന്നെയാണ്. ഔഷധങ്ങളുടെ ചേരുവയായി എക്കാലത്തും ഉപയോഗിച്ചു വരുന്ന പാലില്‍ നിന്നും തൈര്, വെണ്ണ, നെയ്യ് തുടങ്ങിയവയും ലഭ്യമാകുന്നുണ്ട്. മലത്തെ സ്വാഭാവികമായും അശുദ്ധമായി കണക്കാക്കുമ്പോള്‍ പശുവിന് ചാണകത്തെ വിശുദ്ധിയുടെ പര്യായമായിട്ടാണ് കണക്കാക്കി വരുന്നത്. ഗന്ധമുണ്ടാകുന്നില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്. മാത്രമല്ല സസ്യലതാദികള്‍ക്ക് ഇത് ആഹാരവുമാകുന്നു. ഔഷധങ്ങളില്‍ ചേര്‍ക്കുന്ന ഏറ്റവും വലിയ മരുന്നാണ് ഗോമൂത്രം ഉപയോഗിക്കാറുണ്ട്. പുണ്യാഹത്തിനും അണുനശീകരണതിനുമൊക്കെ ഉപയോഗിക്കാറുണ്ട്. മാത്രമല്ല ദിവ്യ ഔഷധമായി കണക്കാക്കി വരുന്ന ഗോരോചനം പശുവിന്റെ നാസികയില്‍ നിന്നും പുറത്തു വരുന്നതാണെന്ന് അധികമാരും മനസിലാക്കിയിട്ടില്ല.
ഇത്തരത്തില്‍ മനുഷ്യന് സകലവിധത്തിലും ഗുണം ചെയ്തു കൊണ്ടിരിക്കുന്ന ഒരു സാധു ജീവിയെ മാതാവ് എന്ന് വിളിക്കുന്നതില്‍ ഒരു തെറ്റുമില്ല.
🗣🕉🕉🕉
H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚
എന്ത് കൊണ്ട് മറ്റ് ജീവികൾക്ക് പ്രാധാന്യമില്ല? കാളയില്ലാതെ പശു നില നിൽക്കുമോ?
ReplyDelete