ആരൂഢശാസ്‌ത്രം
➖〰➖〰➖〰➖〰➖
ജ്യോതിഷത്തില്‍ ഫലപ്രവചനത്തിന് പല മാര്‍ഗ്ഗങ്ങളുണ്ടെങ്കിലും പെട്ടെന്ന് ഫലം അറിയാവുന്ന എളുപ്പവഴിയാണ് 'ആരൂഢശാസ്‌ത്രം'. വലിയ പഞ്ചാംഗം നോക്കുന്നപോലെ ഇത് സ്വയം നിര്‍ണ്ണയിക്കാവുന്ന ശാസ്‌ത്രവുമാണ്. കോടങ്കിശാസ്‌ത്രം, കുറുവന്മാരുടെ തത്തയെക്കൊണ്ട് ചീട്ടെടുപ്പിച്ച് ഫലപ്രവചനം എന്നിവപോലെ നിമിഷങ്ങള്‍ക്കകം ഫലമറിയാവുന്ന ഒരു ശാസ്‌ത്രശാഖയാണിത്. രാശിചക്രത്തില്‍ ഗ്രഹനിലയ്‌ക്കു പകരം കൂപം, വാസിഷ്‌ഠം, ഉദരം എന്നിങ്ങനെ ഫലങ്ങളെ മൂന്നാക്കി തിരിച്ചിരിക്കുന്നു.
ആരൂഢശാസ്‌ത്രത്തില്‍ തൊഴില്‍, യാത്ര, കാര്യസിദ്ധി, ചോരന്മാര്‍, മോഷണം, കടം, കൃഷി, വാസസ്‌ഥലം എന്നിങ്ങനെ എട്ട് വിഭാഗങ്ങളുണ്ട്.
*തൊഴില്‍:*
രാശിചക്രത്തില്‍ തൊട്ടത് കൂപമെങ്കില്‍ ദീര്‍ഘകാലംകൊണ്ട് നേടിയെടുക്കാന്‍ കഴിയും. തൊട്ടത് വാസിഷ്‌ഠമാണെങ്കില്‍ കാലദൈര്‍ഘ്യം കൂടാതെ കൈവരിക്കാന്‍ കഴിയും. തന്മൂലം ധാരാളം ഗുണങ്ങള്‍ ഉണ്ടാവുകയും ചെയ്യും. എന്നാല്‍ തൊട്ടത് ഉദരമാണെങ്കില്‍ ജോലി ലഭിക്കാന്‍ സാദ്ധ്യതയില്ലെന്നും മനസ്സിലാക്കാവുന്നതാണ്.
*യാത്ര:*
യാത്ര ഗുണവും ദോഷവും വരുത്തിവയ്‌ക്കുന്നു. യാത്രാരംഭത്തിന് മുമ്പ് ഇഷ്‌ടദേവനെ ധ്യാനിച്ച് രാശിചക്രത്തില്‍ തൊടുക. തൊട്ടത് വാസിഷ്‌ഠമെങ്കില്‍ യാത്ര ഗുണമെന്നും കൂപമാണെങ്കില്‍ ദോഷമെന്നും തൊട്ടത് ഉദരമാണെങ്കില്‍ പോയാല്‍ ശുഭകരമല്ലെന്നും മനസ്സിലാക്കാം.
*കാര്യസിദ്ധി:*
ആരൂഢശാസ്‌ത്രവിധി പ്രകാരമുള്ള രാശിനിലാചക്രത്തിലെ വാസിഷ്‌ഠമാണ് തൊട്ടതെങ്കില്‍ നിശ്‌ചയിച്ച് ഉറപ്പിക്കപ്പെട്ട കാര്യം പെട്ടെന്നുതന്നെ സാധിക്കുമെന്ന് മനസ്സിലാക്കാവുന്നതാണ്. തൊട്ടത് കൂപമെങ്കില്‍ കാലതാമസംകൊണ്ട് കാര്യസാദ്ധ്യം കൈവരിക്കും. തൊട്ടത് ഉദരമാണെങ്കില്‍ നിശ്‌ചയിച്ചുകൊണ്ടുപോകുന്ന കാര്യം സാധിക്കുകയില്ലെന്നും കണക്കാക്കണം.
*ചോരന്മര്‍:*
ഇഷ്‌ടദേവനെ ധ്യാനിച്ച് രാശിനിലചക്രത്തില്‍ തൊട്ടത് കൂപമെങ്കില്‍ കാലതാമസം കൊണ്ടാണെങ്കിലും ചോരനെ തിരിച്ചറിയാം. തൊട്ടത് ഉദരമെങ്കില്‍ ഉടനടി ചോരനെ കണ്ടുപിടിക്കുമെന്നും എന്നാല്‍ തൊട്ടത് വാസിഷ്‌ഠമെങ്കില്‍ പ്രതീക്ഷയ്‌ക്ക് വകയില്ലെന്നും മനസ്സിലാക്കാം.
*മോഷണം:*
മോഷണം പോയ മുതല്‍ തിരികെ കിട്ടുമോ എന്ന് മനസ്സിലാക്കാന്‍ രാശിചക്രത്തിലെ കൂപമാണ് തൊട്ടതെങ്കില്‍ മുതല്‍ തിരികെ കിട്ടുമെന്നും,വാസിഷ്‌ഠമാണെങ്കില്‍ കുറച്ച് തിരികെ കിട്ടുമെന്നും, തൊട്ടത് ഉദരമെങ്കില്‍ മുതല്‍ തിരികെ കിട്ടുമെന്നുള്ള പ്രതീക്ഷയ്‌ക്ക് വകയില്ലെന്നും മനസ്സിലാക്കാം.
*കടം:*
കടംതീര്‍ക്കാന്‍ സാധിക്കുമോ എന്ന് മനസ്സിലാക്കാന്‍ രാശിചക്രത്തില്‍ തൊടുക. തൊട്ടത് കൂപമെങ്കില്‍ അല്‌പാല്‌പം തീര്‍ക്കാമെന്നും,വാസിഷ്‌ഠമെങ്കില്‍ പെട്ടെന്ന് കടം തീര്‍ക്കാന്‍ കഴിയുമെന്നും, ഉദരമെങ്കില്‍ കഴിയില്ലെന്നും കാലാവധി കൂടുമെന്നും മനസ്സിലാക്കാം.
*കൃഷി:*
രാശിനിലാചക്രത്തില്‍ തൊട്ടത് കൂപമെങ്കില്‍ ലാഭവും, നഷ്‌ടവും ഉണ്ടാവുകയില്ല. വാസിഷ്‌ഠമാണെങ്കില്‍ കൃഷി നഷ്‌ടമായിരിക്കും. ഉദരമാണെങ്കില്‍ കൃഷികൊണ്ട് നേട്ടവും നല്ല വിളവുമുണ്ടാകും.
*വാസസ്‌ഥലം:*
വാസസഥലത്തെപ്പറ്റി മനസ്സിലാക്കാന്‍ രാശിചക്രത്തിലെ കൂപമാണ് തൊട്ടതെങ്കില്‍ ആ വീട് അനുയോജ്യമായതല്ലെന്നും, അവിടെ പാര്‍ക്കുന്നത് ആപത്തിനിടയാക്കുമെന്നും, തൊട്ടത് വാസിഷ്‌ഠമെങ്കില്‍ താമസക്കാര്‍ക്ക് രോഗങ്ങള്‍ പിടിപെടുമെന്നും ഉദരമാണ് തൊട്ടതെങ്കില്‍ താമസത്തിന് അനുയോജ്യമെന്നും അറിയണം.
ചെറിയ മരപ്പലകയിലോ, കാര്‍ഡ്‌ബോര്‍ഡിലോ സ്വന്തമായി ആരൂഢശാസ്‌ത്രഗ്രഹനില ഉണ്ടാക്കാം. ചുരുക്കിപ്പറഞ്ഞാല്‍ ആര്‍ക്കും കൈകാര്യം ചെയ്യാവുന്ന ഈ 'ഉടന്‍ ജ്യോതിഷം' ശ്രദ്ധേയമാണ്.
*H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*
No comments:
Post a Comment