ജപമാലാ ഗുണങ്ങള്‍
മനനാത് ത്രായതേ ഇതി മന്ത്ര:
മനനം ചെയ്യുന്നവനെ രക്ഷിക്കുന്നവയാണ് മന്ത്രങ്ങള്‍ എന്നര്‍ഥം.
മന്ത്രജപത്തിന് ഉപയോഗിക്കുന്ന ജപമാലയ്ക്കും പ്രത്യേകതകള്‍ ഉണ്ട്. സാധാരണയായി രുദ്രാക്ഷം, ചന്ദനം, സ്ഫടികം, രക്ത ചന്ദനം എന്നിവ കൊണ്ടുള്ള ജപമാലകള്‍ ഉപയോഗിക്കാറുണ്ട്.
രക്തചന്ദനം ശത്രുദോഷ ശാന്തിക്കും സ്ഫടികം മോക്ഷ ലബ്ധിക്കും രുദ്രാക്ഷം പാപശാന്തിക്കും അനുയോജ്യമാണ്.
പതിനെട്ടു മണി കോര്‍ത്ത ജപമാലകള്‍ വിദ്യാ വിജയത്തിനും, ഇരുപത്തിയൊന്നു കോര്‍ത്തവ സന്താന ഭാഗ്യത്തിനും ഉപകാരപ്പെടും. അതുപോലെ ഇരുപത്തി അഞ്ച് മുക്തിക്കും മുപ്പത് ധനാഭി വൃദ്ധിക്കും മുപ്പത്തിരണ്ട് മോഹന പ്രയോഗത്തിനും മുപ്പത്തിയാറ് ദേവാവശ്യത്തിനും ഉപയോഗിക്കാം. നാല്പത് മണി കോര്‍ത്ത ജപമാല സംഹാര പ്രദമാണ്. അന്പത്തിയൊന്നു കോര്‍ത്തത് ഐശ്വര്യത്തിനും നൂറ്റിയെട്ട് കോര്‍ത്തത് അഭീഷ്ട സിദ്ധിക്കും ഉപ കരിക്കും.
ജപത്തിനായി ഇരിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ക്കുമുണ്ട് പ്രത്യേകതകള്‍. കമ്പിളി വസ്ത്രത്തില്‍ ഇരുന്ന് ജപിച്ചാല്‍ അഭീഷ്ട സിദ്ധിയും ദാമ്പത്യവിജയവും ഫലമാകുന്നു. പട്ടുവസ്ത്രത്തില്‍ ഇരുന്ന് ജപിച്ചാല്‍ ധന ഭാഗ്യങ്ങളും, ദര്‍ഭാസനത്തില്‍ ഇരുന്നാല്‍ രോഗ ശാന്തിയും സന്താന ലാഭവും ഫലമാകും. ആട്ടിന്‍ തോലില്‍ ഇരുന്ന് ജപിക്കുന്നത് ക്ഷുദ്ര ക്രിയകള്‍ക്കാണ്.
H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E
No comments:
Post a Comment