ഗുണകർമ്മാടിസ്ഥാനത്തിൽ ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര എന്നി നാലുകുലങ്ങൾ, ഓരോ കുലത്തിലും വ്യത്യസ്തമായ കുല തൊഴിലുകൾ സ്വീകരിച്ച ജാതി തിരിവുകൾ, ജാതിയിൽ പിന്നെയും പലതരം തൊഴിലുകൾ കുല തൊഴിലായി സ്വീകരിച്ച ഉപജാതികൾ, ഉപജാതിക്ക് പിന്നെയും ഉപജാതികൾ ... അങ്ങനെ എത്രയെത്ര...
സ്ഥാനനാമങ്ങൾ പലതും ...
വാമൊഴി ജാതിപേരുകൾ പലതുമായി ചിന്നി ചിതറി കിടക്കുന്ന സമൂഹം,
പ്രാചീന കാലം മുതൽകുടുംബ പാരമ്പര്യമായി ഏതെങ്കിലും ഒരു തൊഴിൽ ചെയ്ത് വരുന്നവർ പിന്നീട് ആ തൊഴിൽ തന്നെ ജാതി പേരായി ഉടലെടുക്കുന്നുണ്ട്.
യന്ത്രവൽക്കരണം വന്നതോടെ ചില കുലതൊഴിലുകൾ അന്യം നിന്നുപോയതായി കാണാം, ആ തൊഴിൽ ഒരു ജാതിയായി മാറിയതു കൊണ്ട് ഇന്നും അവർ അതേ പേരിൽ തന്നെ അറിയപ്പെടുന്നു,
ഉദാ: ചക്കിൽ എണ്ണയാട്ടുന്നതാണ് ചക്കാലനായരുടെ കുലതൊഴിൽ, യന്ത്രങ്ങൾ വന്നപ്പോൾ ഈ തൊഴിൽ അന്യം നിന്നു.
വാളൻ എന്ന വിഭാഗത്തിൻ്റെ കുല തൊഴിൽ മരം അറുക്കലാണ്, യന്ത്രങ്ങൾ വന്നതോടെ ഈ തൊഴിലും ഇല്ലാതായി.
എഴുത്തശ്ശൻ വിഭാഗത്തിൻ്റെ കുല തൊഴിൽ അദ്ധ്യാപനം ആയിരുന്നു, ഇന്ന് ഈ തൊഴിലും ഇല്ല.
അങ്ങനെ എത്രയോ കുല തൊഴിലുകൾ അന്യം നിന്നു പോയി...
ആയുധകളരിയും വൈദ്യവും ബ്രഹ്മണൻ മുതൽ ശൂദ്രർ വരെയുള്ള എല്ലാ വിഭാഗങ്ങളിലും ഒരു പോലെ ഉണ്ടായിരുന്നതുകൊണ്ട് അതൊരു കുലത്തൊഴിലായി പരിഗണിച്ചിട്ടില്ല,
പുതിയ തലമുറയുടെ അറിവിലേക്കായി ആ പഴയ കുല തൊഴിലുകളും അവർ അറിയപ്പെട്ട ജാതിപ്പേരുകളും സ്ഥാനനാമങ്ങളും പങ്ക് വെയ്ക്കുന്നു,
( ബ്രാഹ്മണ - പൗരോഹിത്യം
ക്ഷത്രിയ -രാജഭരണം
വൈശ്യ - വ്യാപാരം
ശൂദ്ര- ദാസ്യം )
1) മൂത്തത് - ക്ഷേത്രം കഴുകി വൃത്തിയാക്കൽ, ഉത്സവ വേളകളിൽ തിടമ്പ് പിടിക്കുന്നവർ (ഇവരിൽ ഒരു വിഭാഗം പൊതുവാൾ എന്നും അറിയപ്പെടുന്നു )
2) ഇളയത് - ശൂദ്ര പൗരോഹിത്യം വഹിക്കുന്നവർ
3) മൂസ്സത് - കാളി ക്ഷേത്രത്തിൽ മദ്യവും മാംസവും ഉപയോഗിച്ച് പൂജ ചെയ്യുന്നവർ
4) മൂസ് / മൂസത് - പാരമ്പര്യ വൈദ്യൻമാരായ ഉപബ്രാഹ്മണ വിഭാഗം
5) പിടാരൻ - ദുർമന്ത്രവാദം കുലത്തൊഴിലാക്കിയവർ (പാമ്പുപിടത്തക്കാരും പിടാരൻ എന്നറിയപ്പെടുന്നു)
6) തീയാട്ടുണ്ണി- ക്ഷേത്ര സന്നിധാനത്തിൽതീയ്യാട്ടം നടത്തുന്നവർ, പിടാരൻമാരുടെ സമ്പ്രദായം പിൻതുടരുന്നു
7 ) നമ്പ്യാതിരി/വാൾനമ്പി / നമ്പ്യാട്ടിരി- ആയുധകളരിയുള്ള ഉപബ്രാഹ്മണർ
8 ) പിഷാരടി - ക്ഷേത്രത്തിലെ ഉപജീവനക്കാർ
9 ) ഗുരുക്കൾ- ആരംഭത്തിൽ അദ്ധ്യാപനം, പിന്നീട് ക്ഷേത്ര അടിച്ചുതെളി, ഉത്സവത്തിന് ശീവേലി വിഗ്രഹം തലയിൽ ഏറ്റുന്നു,
10) അടികൾ- ഭദ്രകാളികാവുകളിൽ ഉഗ്രപൂജ ചെയ്യുന്നവർ,
11 ) പുഷ്പക ഉണ്ണി - ക്ഷേത്ര പൂജയ്ക്ക് പൂവ് ഒരുക്കുന്നവർ
12 ) നാട്ടുപട്ടർ - മാലകെട്ട്, അടച്ചു തളി
13 ) കുട്ടിപട്ടർ - ബ്രാഹ്മണ, ക്ഷത്രിയ ഗൃഹങ്ങളിലെ അടുക്കള പണി ചെയ്യുന്നവർ
14) ചാക്യാർ - സ്വന്തമായി ഗാനങ്ങൾ ഉണ്ടാക്കി പാഠകം ചൊല്ലുന്നവർ, ക്ഷേത്രത്തിൽ കൂത്ത് നടത്തുന്നവർ
15) നമ്പ്യാർ - ചാക്യാർകൂത്ത് നടത്തുമ്പോൾ മിഴാവ് കൊട്ടുന്നവർ, ഇടപ്രഭു സ്ഥാനി യരും ഉണ്ട്,
16) വാര്യർ - ക്ഷേത്രത്തിലെ കഴക ജോലികൾ ചെയ്യുന്നു, ശവസംസ്കാര ചടങ്ങുകളും നിർവ്വഹിക്കുന്നു
17 ) മാരാർ - അഞ്ച് തരം വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യും, (ചെണ്ട,കറുങ്കുഴൽ, തിമില, ഇടയ്ക്ക, ധമനം), ഒരു വിഭാഗം മാരാർ ബ്രാഹ്മണർക്ക് പുലകുളി അടിയന്തിരം നടത്തുന്നു
18 ) ഉലുമ്പൻ - ക്ഷേത്രങ്ങളിൽ പാൽ, നെയ്യ് കൊടുക്കുന്നവർ
19 ) മേനോക്കി - ക്ഷേത്രത്തിൽ കണക്കെഴുത്ത്
20) പട്ടാല മേനോൻ - പ്രഭുക്കളുടെ കണക്ക് എഴുതുന്നവർ
21 ) ഗണക /കണിയാൻ /കണിശൻ - ജ്യോതിഷം കൈകാര്യം ചെയ്യുന്നവർ, ക്ഷേത്രത്തിലേക്കുള്ള ഓലക്കുട കെട്ടി കൊടുക്കുന്നു
22) എഴുത്തശ്ശൻ/എഴുത്തച്ചൻ/എഴുത്താശാൻ - കുടി പള്ളികൂടത്തിലെ അധ്യാപനം,
23) മരാശാരി / മരയാചാരി / തച്ചൻ - മരത്തിൽ കൊത്തുപണി ചെയ്യുന്നവർ, തച്ചുശാസ്ത്രവും വാസ്തു ശാസ്ത്രവും കൈകാര്യം ചെയ്യുന്ന ഇവർ പാരമ്പര്യമായി ക്ഷേത്ര സ്ഥപതിമാരാണ്
24) കല്ലാശാരി / കൽതച്ചൻ - കേരളത്തിൽ വെട്ടുകല്ല് (ചെങ്കല്ല്) ഉപയോഗിച്ച് കെട്ടിടം പണിയുന്നവർ
25) തട്ടാൻ / കംസല / പൊന്നാശാരി _ പാരമ്പര്യ സ്വർണ്ണപ്പണിക്കാർ
26) കൊല്ലൻ/കമ്മാര/ കർമ്മാചാരി - ഇരുമ്പ് പണിക്കാർ
27) മൂശാരി / കന്നാൻ - വെങ്കല ശില്പിമാർ
28) കല്ശില്പി / ശില്പാചാരി - കരിങ്കല്ലിൽ കൊത്തുപണി ചെയ്യുന്നവർ
29 ) തച്ചർ / വാളൻ - മരം വെട്ടും തടിയറുക്കലും കുല തൊഴിലായിട്ടുള്ളവർ (വിശ്വകർമ്മ വിഭാഗം അല്ല )
30 ) കഞ്ചാരൻ -പിച്ചളനിർമ്മാണം
31 ) ഓടായി - ഉരുനിർമ്മാണം
32) ഈർച്ചകൊല്ലൻ - തടിയറുക്കുന്നവർ
33 )കള്ളാടി -കല്ലുവെട്ടുകാർ
34) നാട്ട് കല്ലൻ - അമ്മിയും ഉരലും കൊത്തുന്നവർ
35 ) വിൽകുറുപ്പ് / വില്ലാശാൻ - അമ്പും വില്ലും ഉണ്ടാക്കുന്നവർ, അമ്പെയ്ത്ത് വിദ്യ പഠിപ്പിക്കുന്നവർ
36 ) കളരികുറുപ്പ് / കളരിപണിക്കർ -ജ്യോതിഷികൾ
37) തോൽകുറുപ്പ് - ചെണ്ട, മൃദ്യംഗം തുടങ്ങിയ വാദ്യോപകരണങ്ങൾ നിർമ്മിക്കുന്നവർ
38) കല്ലാറ്റ്കുറുപ്പ് / പുതുശ്ശേരി കുറുപ്പ് - ക്ഷേത്രത്തിലെ കളമെഴുത്തുപാട്ട് നടത്തുന്നവർ, ക്ഷേത്രവാദ്യത്തിനും അവകാശമുണ്ട്,
39) വാരണാട്ട് കുറുപ്പ് - ക്ഷേത്രത്തിൽ കളംപാട്ടും മുടിയേറ്റും നടത്തുന്നവർ
40) നായർകുറുപ്പ് - കോട്ട/ കൊട്ടാരം കാവൽക്കാർ
41) കിരിയത്ത് നായർ -രാജാക്കൻമാരുടെ പ്രധാനമന്ത്രി, പടത്തലവൻ സ്ഥാനം വഹിക്കുന്നവർ (മൂപ്പിൽ നായർ എന്നും അറിയപ്പെടുന്നു)
42) ഇല്ലത്ത് നായർ - ബ്രാഹ്മണ ഗൃഹങ്ങളിലെ പരിചാരകൾ
43) സ്വരൂപത്തിൽ നായർ - ക്ഷത്രിയ ഭവനങ്ങളിൽ പരിചാരകർ
44) കൈമൾ നായർ - അധികാരം കൈയാളുന്നവർ, പ്രമാണി
45 ) കർത്ത നായർ - ഇടപ്രഭു, ജൻമി
46) മേനോക്കി നായർ - കാര്യസ്ഥൻ
47 ) പണിക്കർ നായർ - കളരിപയറ്റുവിദഗ്തൻ
48) മണവാളൻ നായർ / മണിയാണിനായർ - നൂൽനൂല്പ്, പശുവളർത്തൽ ( ഇപ്പോൾ കല്പണി ചെയ്തുവരുന്നുണ്ട് )
49) ഇടച്ചേരി നായർ - പശുപരിപാലനം
50 ) പള്ളിച്ചൻ നായർ - പല്ലക്ക്ചുമക്കുന്നവർ
51) പാദമംഗലത്തു നായർ - തിടമ്പിന് അകമ്പടി സേവിക്കുന്നവർ
52 ) വട്ടക്കാട്ട് നായർ - ക്ഷേത്രത്തിലേക്ക് എണ്ണ കൊടുക്കുന്നവർ
53) ചക്കാല നായർ - എണ്ണആട്ടുന്നവർ
54) കുലാല നായർ / ആന്തൂർ നായർ - ക്ഷേത്രം, ബ്രാഹ്മണ ഗൃഹത്തിലേക്ക് മൺപാത്രങ്ങൾ നിർമ്മിച്ച് കൊടുക്കുന്നവർ
55) വെളുത്തേടത്ത് നായർ - തുണിഅലക്കുകാർ
56) വിളക്കിത്തല നായർ - ക്ഷുരകവൃത്തി (മുടിവെട്ടുന്നവർ)
57) ചെമ്പ് കൊട്ടി നായർ - ചെമ്പോല നിർമ്മിക്കുന്നവർ
58) ഓടത്തു നായർ - ഓട്നിർമ്മിക്കുന്നവർ
59) അത്തികുറുശ്ശിനായർ - ശവസംസ്കാര ചടങ്ങിൽ മുഖ്യകാർമികത്വം വഹിക്കുന്നവർ
60 ) വലച്ചി നായർ - പുഴയിലും കായലിലും വലയെറിഞ് മീൻ പിടിച്ച്ഉപജീവനം നടത്തുന്നവർ
61) ചാലിയ / ശാലിയ -തുണി നെയ്ത്ത്
62 ) വെള്ളാളർ - നെൽച്ചെടി പറച്ചുനടീൽ, ജലസേചന വൃത്തിയും
63) ഗൗഡർ / ഇടയർ / കോലാർ -ആട്മേയ്ക്കുന്നവർ
64 ) കുശവൻ /കുംഭാരൻ / കുമ്മാര/ കുടുംബി / വേളാൻ / ഉടൈയാർ_ മൺപാത്രനിർമ്മാണം
65) മാഡിക-തുകൽ പണിക്കാർ
66 ) വണ്ണാൻ / പെരുവണ്ണാൻ - വീരപുരുഷൻമാരുടെയും വീരാംഗനമാരുടെയും ,ദേവതകളുടെയുംതെയ്യം കെട്ടിയാടുന്നവർ ,ആടയാഭരണങ്ങൾ അധികമായി അണിഞ്ഞ്,( പെരുവണ്ണാൻ സ്ഥാനനാമം)
67) മലയൻ / പണിക്കർ - ദൈവങ്ങളുടെ തെയ്യക്കോലം കെട്ടിയാടുന്നവർ, കുരുത്തോല അണിഞ്ഞ്, (പണിക്കർ സ്ഥാനനാമം)
68) തുളുവേലൻ - ചാമുണ്ടി തെയ്യം കെട്ടുന്നവർ
69) മലനാട്ട് വേലൻ - ചില തെയ്യകോലങ്ങൾ കെട്ടിയാടുന്നു ,അഞ്ഞൂറ്റാൻ, മുന്നൂറ്റാൻ എന്നിസ്ഥാന പേരുകൾ ഉണ്ട്,
70 ) കോപ്പാളൻ/നൽക്കത്തായ - പഞ്ചുരുളിതെയ്യം കെട്ടിയാടുന്നവർ, പഞ്ചി എന്നാൽ തുളു ഭാഷയിൽ പന്നി, (വാരാഹിതെയ്യം, കാന്താര'ചലചിത്രം ശ്രദ്ധേയം )
71) വേലൻ/മണ്ണാൻ - തുണി അലക്ക് കുലതൊഴിൽ , ഈഴവരുടെ മുത്തപ്പൻ /കുട്ടിചാത്തൻ കാവുകളിൽ കളംപാട്ടും വാദ്യവും നടത്തുന്നവർ
72) പാണൻ - അയിത്തജാതിക്കാരുടെ ക്ഷുരകവൃത്തി, ഓലക്കുട കെട്ടും
73) കവരർ - കുട്ടമെടയുന്നവർ
74) വള്ളുവർ - കക്കവാരൽ, നീറ്റു കക്ക, ചുണ്ണാമ്പ് / കുമ്മായം നിർമ്മാണം
75) ഈഴവ / തിയ്യ-തെങ്ങിൻ കള്ള് ചെത്തും കളള് വില്പനയും കുലത്തൊഴിലായിട്ടുള്ളവർ, ഇവർ പാട്ട ഭൂമിയിൽ കൃഷിയും ചെയ്തിരുന്നു,
ചേകവർ - ആയുധ കളരിവിദഗ്തനായ തിയ്യന് 'ചേകവർ' എന്നാണ് സ്ഥാന നാമം,
76) നാടാർ / ചാന്നാർ - പനങ്കള്ള്ചെത്തും വില്പനയും, കേരളത്തിൽ കൃഷി പണിയും ചെയ്തു വരുന്നുണ്ട്
77) തണ്ടാൻ - തെങ്ങുകയറ്റകാരൻ
78) കാവുതീയ്യ/ ഈഴവാത്തി - കാളി ക്ഷേത്രങ്ങളിൽ മദ്യവും മാംസവും ഉപയോഗിച്ച് പൂജ ചെയ്യുന്നവർ,തിയ്യരുടെ മരണാനന്തര കർമ്മവും മുടിവെട്ടും ഇപ്പോൾ ചെയ്തു വരുന്നു,
79) കുടുമിചെട്ടി - കൊങ്കിണിമാരുടെ ദാസിപ്പണി ചെയ്യുന്നവർ
80 ) പപ്പടചെട്ടി / പണ്ടാരം _ പപ്പട നിർമ്മാണം
81) പൂപണ്ടാരം - പൂവ് വില്പനക്കാർ
82) അരയ/ ധീവര / മൂകയ/മുക്കുവ_ കടലിൽ നിന്ന് മത്സ്യം പിടിക്കുന്നവർ
83) വാലൻ - കടത്തുകാരൻ
84 ) തെയ്യമ്പാടി നമ്പ്യാർ - കളംപാട്ട്
85) പുലയർ / ചേരമർ - നെൽകൃഷി പണി
86) പുള്ളുവർ - നാഗക്കാവുകളിൽ കളംപാട്ട് നടത്തുന്നവർ
87) പറയർ/ സാംബവ -മുറം ,കുട്ട, പനമ്പായ, കൈതോലപായ നെയ്യുന്നവർ
88)കുറുവൻ - പച്ചകുത്തുന്നവരും കൈനോട്ടക്കാരും
89) കുറിച്യർ - അമ്പും വില്ലും ഉപയോഗിച്ച് വേട്ടയാടുന്നവർ, കൃഷി പണിയും
90 ) വേട്ടുവർ - കാട്ടരുവിയിൽ കുന്തംകൊണ്ട് കുത്തി മീൻ പിടിക്കുന്നവർ
91) ഉള്ളാടർ - പെരുച്ചാഴിയെ വേട്ടയാടുന്നവർ, കിഴങ്ങ് വർഗ്ഗകൃഷിയിടത്തിലെ പെരുച്ചാഴികളെ കെണി വെച്ച് പിടിച്ച് കൃഷിയെ സംരക്ഷിക്കുന്നു
92) നായാടി - നായയെ വേട്ടയാടുന്നവർ, ഭിക്ഷയെടുക്കലും
93) പരവൻ - കുടികെട്ടുന്നവർ
94) മരുത്തവർ / പണ്ഡിതർ / അമ്പട്ടൻ - മുടിവെട്ട് കുലതൊഴിൽ
95) അരുന്ധതിയാർ / തോൽകൊല്ലൻ -ചെരുപ്പുകുത്തി
96)ഭിഷഗ്വരർ - പ്രാചീന കാലത്ത് വൈദ്യം കുല തൊഴിൽ സ്വീകരിച്ചവർ, പിന്നീട് കച്ചവടത്തിലേക്ക് തിരിഞ്ഞു
97) വണിക/വാണിയ - കച്ചവടക്കാർ
98) കാട്ടുനായ്ക്കർ / തേൻകുറുമർ -തേൻ ശേഖരണം, മരുന്ന് ശേഖരണം, വനവിഭവ ശേഖരണം, പുറം ലോകവുമായി ബന്ധമുള്ളവർ, വീടുകളിൽ താമസം, കന്നട കലർന്ന മലയാള ഭാഷ
99) മുള്ളക്കുറുമർ- നായാട്ട്, തേൻ ശേഖരണം
100) വയനാടൻ പുലയർ / മാതപുലയർ - കൃഷിപ്പണി ,മധ്യമ ദേവതകളുടെ തെയ്യക്കോലം കെട്ടിയാടൽ
101) പണിയർ - കൃഷിപ്പണി, കുട്ടനെയ്ത്, വട്ടക്കളി എന്ന കലാരൂപം ഉണ്ട്
102) വടുകൻ/വടുക - എരുമ വണ്ടിയിൽ കച്ചവടം നടത്തുന്നവർ / കാളവണ്ടിയിൽ ചരക്ക് കടത്തുന്നവർ,
103) കളനാടികൾ -തിറയാട്ടം
104) കാടർ - മുള, ഈറ്റ കൊണ്ട് കുട്ട, മുറം നെയ്യുന്നവർ,
105) വലിഞ്ച്വൻ - ഇസ്രയേലിൽ നിന്നും വന്ന് ഇവിടെ മീൻപിടിത്തം ഉപജീവന മാർഗ്ഗം ആക്കിയവർ,
106) ചോലനായ്ക്കർ - വനവിഭവ ശേഖരണം, അളകൾ, ഗുഹകളിൽ താമസം, പുറം ലോകവുമായി ബന്ധമില്ല
107) അടിയർ/ റാവുളർ_ കൃഷിപ്പണി, റാവുള ഭാഷ സംസാരിക്കുന്നു,ഗദ്ദിക എന്ന കലാരൂപം ഉണ്ട്,
108) മാവിലൻ - ചില തെയ്യങ്ങൾ കെട്ടിയാടുന്നു, തുളു കലർന്ന മലയാള ഭാഷ
109) ഇരുളർ - കൃഷിപ്പണി, ഇരുള ഭാഷ സംസാരിക്കുന്നു
110 )മലപണിക്കർ - കാട്ടുവൈദ്യം ചെയ്യുന്നവർ
111) കാണിക്കാർ - കാട്ടുവൈദ്യവും വനത്തിലെ കൃഷിപ്പണിയും
112) നമ്പൂതിരി ബ്രാഹ്മണ വിഭാഗത്തിൽ വിവിധ തരം യാഗാദി കർമ്മങ്ങൾ ചെയ്തിട്ടുള്ളവർ, വേദാധികാരികൾക്ക് വ്യത്യസ്ത സ്ഥാന നാമങ്ങൾ ഉണ്ട്, അക്കിത്തിരിപ്പാട്, സോമയാജിപ്പാട്, അടിതിരിപ്പാട്, ഭട്ടതിരിപ്പാട്, ആയുധം എടുത്ത ബ്രാഹ്മണൻ തിരുമുല്പ്പാട്.
No comments:
Post a Comment