ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

1 February 2023

സൂര്യദേവൻ

സൂര്യദേവൻ

ഹിന്ദുമതത്തിൽ പ്രപഞ്ചത്തിന്റെ അധിപധി ആയി സൂര്യദേവനെ കണാക്കാക്കുന്നു. കശ്യപമഹർഷിയുടേയും അദിതിയുടെയും പുത്രനായി കണക്കാക്കുന്നു. മഹാവിഷ്ണുവിൽ നിന്നു ബ്രഹ്മാവും, ബ്രഹ്മാവിൽ നിന്ന് മരീചിയും, മരീചിയിൽ നിന്നു കശ്യപപ്രജാപതിയും ജനിച്ചു. കശ്യപന് ഭക്ഷപുത്രിയായ അദിതിയിൽ അനേകം പുത്രന്മാരുണ്ടായി. അവർ മൊത്തത്തിൽ ആദിത്യവസുരുദ്രന്മാർ മുതലായ പേരുകളിൽ അറിയപ്പെടുന്നു. അവരിൽ ആദിത്യന്മാർ 12 ആണ്. ഈ 12 ആദിത്യന്മാർ ആരെന്നുള്ള തന്നെത്തന്നെ അഭിപ്രായവ്യത്യാസമുണ്ട്.

അഗ്നിപുരാണം 51 അധ്യായം അനുസരിച്ച്...
1.വരുണൻ, 2.സൂര്യൻ 3.സഹസ്രാംശു 4.ധാതാവ് 5.തപനൻ 6.സവിതാവ് 7.ഗഭസ്തി 8.രവി 9.പർജ്ജന്യൻ 10.ത്വഷ്ടാവ് 11.മിത്രൻ 13.വിഷ്ണു
എന്നിവരാണ് ദ്വാദശാദിത്യന്മാർ,

എന്നൽ... ദ്വാദശാദിത്യന്മാർ 1.ധാതാവ് 2.അര്യമാവ് 3.മിത്രൻ 4.ശുക്രൻ 5.വരുണൻ 6.അംശൻ 7.ഭഗൻ 8.വിവസ്വാൻ 9.പുഷാവ് 10.സവിതാവ് 11.ത്വഷ്ടാവ് 12.വിഷ്ണു എന്നിവരാണ് മ.ഭാ ആദിപർവ്വം 56-ാം അദ്ധ്യായം 15-ാം പദ്യത്തിൽ കാണുന്നു.

ഇവയെല്ലാം സൂര്യന്റെ പര്യായപദങ്ങളായി പലപ്പോഴും ഉപയോഗിച്ചു കാണുന്നു... അതിനാൽ ആദിത്യന്മാർ പലരുണ്ടെന്നും അവരിൽ ലോകങ്ങൾക്ക് പ്രകാശം കോടുക്കുന്ന ദേവത സൂര്യനാണെന്നും സങ്കൽപ്പിക്കുന്നതാണ് ഉത്തമം. ഈ സൂര്യൻ തന്നെയാണ് വിവസ്വാൻ എന്തുകൊണ്ടെന്നാൽ വിവസ്വാനിൽ നിന്ന് വൈവസ്വത മനുവും വൈവസ്വതമനുവിൽ നിന്ന് സൂര്യവംശത്തിലെ ആദ്യ രാജാവായ ഇക്ഷ്വാകുവും ജനിച്ചതായി പ്രസ്താവിക്കപ്പെട്ടിരിക്കുന്നു.

സൂര്യന്റെ തേര്
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
സൂര്യൻ അതിവിസ്തൃതമായ ഒരു രഥത്തിൽ കയറി സഞ്ചരിക്കുന്നു എന്നാണ് പൗരാണിക സങ്കൽപ്പം. സൂര്യൻറെ തേര് 9000 യോജന നീളമുള്ളതാണ്. അതിലാണ് തേരിന്റെ ചക്രം ഉറപ്പിച്ചിട്ടുള്ളത്. മൂന്ന് നാഭികളും, അഞ്ച് അരങ്ങളും, ആറ് നേമികളുമുള്ള അക്ഷയസ്വരൂപമായ ആ സംവത്സരത്തിലാണ് കാലചക്രം മുഴുവനും പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. അതിന് ഏഴു കുതിരകൾ ഉണ്ട്. അവ ഏഴും ഛന്ദസ്സുകളാകുന്നു. 1.ഗായത്രി 2.ബൃഹതി 3.ഉഷ്ണിക് 4.ജഗതി 5.ത്രിഷ്ടുപ്പ് 6.അനുഷ്ടുപ്പ് 7.പംക്തി എന്നീ ഏഴു ഛന്ദസ്സുകളാണ് സൂര്യന്റെ കുതിരകൾ. സൂര്യന്റെ തേരിലുള്ള മറെറാരച്ചു തണ്ട് നാൽപ്പത്തയ്യായിരത്തിഅഞ്ഞുറു യോജന നീളമുള്ളതാകുന്നു. നുകത്തിന്റെ രണ്ടു പകുതികളുടെ നീളം അച്ചുതണ്ടുകളുടെ അളവിനനുസരിച്ചാകുന്നു. തോരിന്റെ നീളം കുറഞ്ഞ അച്ചുതണ്ട്: നുകത്തിന്റെ ചെറിയ പകുതിയോടുകൂടി ധ്രുവനിൽ സ്ഥിതി ചെയ്യുന്നു. മറ്റെ അച്ചുതണ്ടിന്മേൽ ഉറപ്പിച്ചിട്ടുള്ള ചക്രം മാനസോത്തര പർവ്വതത്തിലും സ്ഥിതി ചെയ്യുന്നു.

സൂര്യന്റെ രഥത്തിൽ മാസംതോറും മാറി മാറി കയറിയിരിക്കുന്നതു വെവ്വെറെയുള്ള ആദിത്യന്മാർ, ഋഷികൾ, ഗന്ധർവ്വന്മാർ, അപ്സരസ്സുകൾ, യക്ഷന്മാർ, സർപ്പങ്ങൾ, രാക്ഷസന്മാർ എന്നിവരാകുന്നു.

ചൈത്രമാസത്തിൽ
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
മധുമാസം എന്നു പറയാറുള്ള ചൈത്രമാസത്തിൽ എല്ലാദിവസവും സൂര്യന്റെ തേരിൽക്കയറി ഇരിക്കുന്ന ഏഴ് മാസിധികാരികൾ
ധാതാവ് എന്ന ആദിത്യനും
ക്രതുസ്ഥലാ എന്ന അപ്സരസ്സും
പുലസ്ത്യൻ എന്ന ഋഷിയും
വാസുകി എന്ന സർപപ്പവും
രഥഭൃത് എന്ന യക്ഷനും
ഹേതി എന്ന രാക്ഷസനും
തംബുരു എന്ന ഗന്ധർവ്വനുമാകുന്നു.

വൈശാഖമാസത്തിൽ
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
മാധവം എന്നു പറയാറുള്ള വൈശാഖമാസത്തിൽ
ആര്യമാ എന്ന ആദിത്യനും
പുഞ്ജിക സ്ഥല എന്ന അപ്സരസ്സും
പുലഹൻ എന്ന ഋഷിയും
കച്ഛവീരൻ എന്ന സർപപ്പവും
രഥൗജസ്സ് എന്ന യക്ഷനും
പ്രഹേതി എന്ന രാക്ഷസനുമാകുന്നു

ജ്യേഷ്ഠമാസത്തിൽ
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
മിത്രൻ എന്ന ആദിത്യനും
മേനക എന്ന അപ്സരസ്സും
അത്രി എന്ന ഋഷിയും
തക്ഷകൻ എന്ന സർപപ്പവും
രഥസ്വനൻ എന്ന യക്ഷനും
പൗരുഷേയൻ എന്ന രാക്ഷസനും
ഹാഹാ എന്ന ഗന്ധർവ്വനുമാകുന്നു.

ആഷാഢമാസത്തിൽ
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
വരുണൻ എന്ന ആദിത്യനും
സഹജന്യ എന്ന അപ്സരസ്സും
വസിഷ്ഠൻ എന്ന ഋഷിയും
നാഗം എന്ന സർപപ്പവും
ചിത്രരഥൻ എന്ന യക്ഷനും
രഥൻ എന്ന രാക്ഷസനും
ഹൂഹു എന്ന ഗന്ധർവ്വനുമാകുന്നു.

ശ്രാവണമാസത്തിൽ
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
ഇന്ദ്രൻ എന്ന ആദിത്യനും
പ്രമ്ളോച എന്ന അപ്സരസ്സും
അംഗിരസ്സ് എന്ന ഋഷിയും
ഏലാപുത്രൻ എന്ന സർപപ്പവും
സോതൻ എന്ന യക്ഷനും
സർപ്പി എന്ന രാക്ഷസനും
വിശ്വാവസു എന്ന ഗന്ധർവ്വനുമാകുന്നു.

ഭാദ്രപദമാസത്തിൽ
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
വിവസ്വൻ എന്ന ആദിത്യനും
അനുമ്ളോച എന്ന അപ്സരസ്സും
ഭൃഗു എന്ന ഋഷിയും
ശംഖപാലൻ എന്ന സർപപ്പവും
ആപൂരണൻ എന്ന യക്ഷനും
വ്യാഘ്രൻ എന്ന രാക്ഷസനും
ഉഗ്രസേനൻ എന്ന ഗന്ധർവ്വനുമാകുന്നു.

അശ്വിനിമാസത്തിൽ
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
പൂഷാവ് എന്ന ആദിത്യനും
ഘൃതാചി എന്ന അപ്സരസ്സും
ഗൗതമൻ എന്ന ഋഷിയും
ധനഞ്ജയൻ എന്ന സർപപ്പവും
സുഷേണനും എന്ന യക്ഷനും
വാതൻ എന്ന രാക്ഷസനും
വസുരുചി എന്ന ഗന്ധർവ്വനുമാകുന്നു.

കാർത്തികമാസത്തിൽ
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
പർജ്ജനൻ എന്ന ആദിത്യനും
വിശ്വാചി എന്ന അപ്സരസ്സും
ഭരദ്വാജൻ എന്ന ഋഷിയും
ഐരാവതൻ എന്ന സർപപ്പവും
സേനജിത് എന്ന യക്ഷനും
ആപനുമാൻ എന്ന രാക്ഷസനും
വിശ്വാവസു എന്ന ഗന്ധർവ്വനുമാകുന്നു.

മാർഗ്ഗശീർഷമാസത്തിൽ
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
അംശൻ എന്ന ആദിത്യനും
ഉർവ്വശി എന്ന അപ്സരസ്സും
കശ്യപൻ എന്ന ഋഷിയും
മഹാപത്മൻ എന്ന സർപപ്പവും
താർഷ്യൻ എന്ന യക്ഷനും
വിദ്യുത് എന്ന രാക്ഷസനും
ചിത്രസേനൻ എന്ന ഗന്ധർവ്വനുമാകുന്നു.

പൗഷമാസത്തിൽ
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
ഭഗൻ എന്ന ആദിത്യനും
പൂർവ്വചിത്തി എന്ന അപ്സരസ്സും
ക്രതു എന്ന ഋഷിയും
കാർക്കോടകൻ എന്ന സർപപ്പവും
അരിഷ്ടനേമി എന്ന യക്ഷനും
സ്ഫൂർജ്ജൻ എന്ന രാക്ഷസനും
ഊർണ്ണായു എന്ന ഗന്ധർവ്വനുമാകുന്നു.

മാഘമാസത്തിൽ
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
ത്വഷ്ടാ എന്ന ആദിത്യനും
തിലോത്തമ എന്ന അപ്സരസ്സും
ജമദഗ്നി എന്ന ഋഷിയും
കുംബലൻ എന്ന സർപപ്പവും
ഋതജിത്. എന്ന യക്ഷനും
ബ്രഹ്മോപേതൻ എന്ന രാക്ഷസനും
ധൃതരാഷ്ട്രൻ എന്ന ഗന്ധർവ്വനുമാകുന്നു...

ഫാൽഗുണമാസത്തിൽ
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
വിഷ്ണു എന്ന ആദിത്യനും
രംഭ എന്ന അപ്സരസ്സും
വിശ്വാമിത്രൻ എന്ന ഋഷിയും
അശ്വതരൻ എന്ന സർപപ്പവും
സത്യജിത് എന്ന യക്ഷനും
യജ്ഞോപേതൻ എന്ന രാക്ഷസനും
സുവർച്ചസ്സ് എന്ന ഗന്ധർവ്വനുമാകുന്നു.

ഈ ഏഴെഴുപേർ അതാതു മാസങ്ങളിൽ സൂര്യ മണ്ഡലത്തിലെ വസിക്കുന്നു. മഹർഷിമാർ സൂര്യനെ സ്തുതിക്കുന്നു; ഗന്ധർവന്മാർ പാടുന്നു; അപ്സരസ്സുകൾ നൃത്തം ചെയ്യുന്നു; രാക്ഷസന്മാർ അകമ്പാടിയായി പിന്നാലെ പോകുന്നു; സർപ്പങ്ങൾ തേരിൽ കെട്ടുവാനുള്ള കുതിരകളെ തയ്യാറാക്കുന്നു; യക്ഷന്മാർ കടിഞ്ഞാൺ പിടിക്കുന്നു; ബാലഖില്യന്മാർ സൂര്യന്റെ ചുറ്റും നിരന്നു നിൽക്കുന്നു. സൂര്യമണ്ഡലത്തിൽ പേർ ഈ ഏഴെഴുപേർ അടങ്ങിയ സംഘങ്ങളാണ് അവരവരുടെ കാലത്ത് ചൂട്, തണുപ്പ്, മഴ എന്നിവയ്ക്ക് കാരണം ആയിതീരുന്നത്. [വിഷ്ണു പുരാണം 2-ാം അംശം 8-ാം അദ്ധ്യായം]

സൂര്യന്റെ വേദസ്വരൂപം
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
സൂര്യൻ സപ്ത ഗുണങ്ങളിൽ അതിൽ ഒരുവൻ ആണെങ്കിലും പ്രാധാന്യം കൊണ്ട് മറ്റുള്ളവരെക്കാൾ മേലെയാണ്. ഋക്ക്, യജുസ്സ്, സാമം എന്നിവയാണ് വിഷ്ണുവിൻറെ പൂർണ്ണമായ പരാശക്തി. മൂന്നു വേദങ്ങളുടെ രൂപത്തിലുള്ള ആ ശക്തി തന്നെയാണ് സൂര്യൻറെ സ്വരൂപത്തിൽ തപിക്കുന്നത്. ലോകത്തുള്ള പാപങ്ങളെല്ലാം നശിപ്പിക്കുന്നത് ആ ശക്തി തന്നെ... ജഗത്തിന്റെ നിലനിൽപ്പിനും പരിപാലനത്തിനുമായി ആ വിഷ്ണു ഋക്ക്, യജുസ്സ്, സാമം എന്നിവയുടെ രൂപത്തിൽ ആദിത്യാന്റെ അന്തർഭാഗത്ത് സ്ഥിതിചെയ്യുന്നു. ഓരോ മാസത്തിലും ഏതേത് ആദിത്യനോ അതാതിലാണ് വിഷ്ണുവിൻറെ വേദമയിയായ ആ പരാശക്തി കുടികൊള്ളുന്നത്. പൂർവ്വാഹ്നത്തിൽ ആദിത്യാന്റെ ഋക്കുകൾ സ്തുതിക്കുന്നു. മദ്ധ്യാഹ്നത്തിൽ യജുസ്സുകൾ; സായാഹ്നത്തിൽ ബൃഹദ്രഥന്തരം മുതലായ സാമങ്ങളും ഋക്ക്, യജുസ്സ്, സാമം എന്ന മൂന്നു വേദങ്ങൾ വിഷ്ണുവിൻറെ അംശമാകുന്നു. ഈ വിഷ്ണുശക്തിയാണ് എല്ലായ്പ്പോഴും ആദിത്യനിൽ സന്നിധാനം ചേയ്യുന്നത്. ആ വേദമയമായ വൈഷ്ണവശക്തി സൂരനിൽ മാത്രമല്ല സ്ഥിതിചെയ്യുന്നത്. ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നി ത്രിമൂർത്തികളിലും ആ ശക്തിതന്നെയാകുന്നു. സൃഷ്ടി കാലത്തിൽ ബ്രഹ്മാവ് ഋക്സ്വരൂപനായിരുന്നു. സ്ഥിതി കാലത്തിൽ വിഷ്ണു യജുർമ്മയനാകുന്നു. ലയനകാലത്തിൽ രുദ്രൻ സാമമയനായിത്തിരുന്നു. അതിനാൽ സാമധ്വനി അശുചിയാകുന്നു. ഇപ്രകാരം സത്വഗുണരൂപയും വേദമയിയുമായ ആ വൈഷ്ണവശക്തി ആ ദേവന്റെ അംശമായ സപ്തഗണത്തിലെല്ലാം ഇണ്ടെങ്കിലും സൂര്യനിലാണ് അധികമൂള്ളത്. ആ ശക്തിയുടെ ഇരിപ്പിടമായതു നിമിത്തം ആദിത്യൻ തന്റെ കാരണങ്ങൾ കോണ്ട് അത്യാന്തം ജ്വലിക്കയും സകല ലോകങ്ങളിലുമുള്ള അന്ധകാരമസകലം നശിപ്പിക്കുകയും ചെയ്യുന്നു.

ഇപ്രകാരമുള്ള ആദിത്യഭഗവാനെ

മഹർഷിമാർ സ്തുതിക്കുന്നു; ഗന്ധർവന്മാർ പാടുന്നു; അപ്സരസ്സുകൾ നൃത്തം ചെയ്യുന്നു; രാക്ഷസന്മാർ അകമ്പാടിയായി പിന്നാലെ പോകുന്നു; സർപ്പങ്ങൾ തേരിൽ കെട്ടുവാനുള്ള കുതിരകളെ തയ്യാറാക്കുന്നു; യക്ഷന്മാർ കടിഞ്ഞാൺ പിടിക്കുന്നു; ബാലഖില്യന്മാർ സൂര്യന്റെ ചുറ്റും നിരന്നു നിൽക്കുന്നു. വേദശക്തിയുടെ രൂപം ധരിച്ച സൂര്യസ്വരൂപനായ വിഷ്ണു ഭരിക്കലും ഉദിക്കുന്നതുമില്ല, അസ്തമിക്കുന്നതുമില്ല. ഇപ്പറഞ്ഞ സപ്തഗണം ആ വിഷ്ണുവിൽ നിന്നും ഭിന്നമാകുന്നു. ഒരു സ്തഭത്തിൽ ഉറപ്പിച്ചു വെച്ചിട്ടുള്ള കണ്ണാടിയിൽ, അടുത്തു ചെല്ലുന്നവരുടെയെല്ലാം ഛായകൾ മാറിമാറി നിഴലിച്ചു കാണുന്നതുപോലെ, ആ വൈഷ്ണവശക്തി സൂര്യരഥത്തിൽനിന്നു വിട്ടു പോകാതെ മാസം തോറും ഊഴമിട്ടുവരുന്ന ആദിത്യനിൽ അധിഷ്ഠാനം ചെയ്യുന്നു. [വിഷ്ണു പുരാണം 2-ാം അംശം 11-ാം അദ്ധ്യായം]

സൂര്യഗതി
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀
സൂര്യൻ കിഴക്കുനിന്ന് പശ്ചിമാബ്ധിയുടെ നേർക്ക് ഗമിക്കുന്നു. കിഴക്ക് പടിഞ്ഞാറ് എന്നി ദിക്കുകളുടെ വിഭാഗവും ഈ ഉദയാസ്തമനങ്ങൾ കൊണ്ട് സങ്കല്പ്പിക്കപ്പെടുതാകുന്നു. വാസ്തവത്തിൽ കിഴക്കു പ്രകാശിക്കുമ്പോൾ സൂര്യൻ പിൻഭാഗത്തും പാർശ്വഭാഗങ്ങളിലും പ്രകാശിക്കുന്നുണ്ട്. മഹാമേരുവിന്റെ മുകളിലുള്ള ബ്രഹ്മാവിന്റെ സഭയിൽ മാത്രം സൂര്യൻ പ്രകാശിക്കുന്നില്ല. ആ സഭയിലേക്ക് ചെല്ലുന്ന സൂര്യകിരണങ്ങളെല്ലാം അതിന്റെ തേജസ്സു കോണ്ടു പിന്നോട്ടു തട്ടിക്കളയപ്പെടുന്നു. മെരുപർവ്വതം എല്ലാ ദ്വീപങ്ങളുടെയും എല്ലാ വർഷങ്ങളുടെയും വടക്കുഭാഗത്താകുന്നു. അതിനാൽ ആ പർവ്വതത്തിൽ ഒരു ഭാഗത്ത് എല്ലായ്പോഴും പകലു മറ്റേ ഭാഗത്ത് രാത്രിയും ആകുന്നു.

ഓം സൂര്യ ദേവായ നമഃ

No comments:

Post a Comment