സ്ത്രീപൗരോഹിത്യം
മറ്റു മതങ്ങളിൽ നിന്നന്യമായി ഹൈന്ദവ സംസ്കൃതിയെ സംബന്ധിച്ചെടുത്തോളം സ്ത്രീകളുടെ പൗരോഹിത്യം ഒരു പുതുമയുള്ള സംഗതിയല്ല. വേദങ്ങളിൽ സ്ത്രീപുരോഹിതരെ കുറിച്ചുള്ള പരമാർശം കാണാം. വേദകാലഘട്ടത്തിൽ യജ്ഞം നിർവഹിക്കുന്ന സ്ത്രീകൾ ഒരപൂർവ കാഴ്ചയല്ല. വൈദേശികാക്രമങ്ങൾ മൂലം സ്ത്രീകള്ക്ക് വേദ പഠനം നടത്താനാകാതെ പൗരോഹിത്യം കുറഞ്ഞ ഒരു സ്ഥിതിവിശേഷം സംജാതമായി എങ്കിലും ചില ക്ഷേത്രങ്ങളിൽ സ്ത്രീ പുരോഹിതരെ ഇന്നും കാണാൻ സാധിക്കും. കേരളത്തിൽ സ്ത്രീ പുരോഹിതയായിരിക്കുന്ന പ്രസിദ്ധ ക്ഷേത്രമാണ് മണ്ണാറശാല. 1986 മുതൽ 1996 വരെയുള്ള കാലഘട്ടങ്ങളിൽ ആറായിരത്തോളം സ്ത്രീകൾ പൌരോഹിത്യം പഠിച്ചു എന്നു ഭണ്ഡാർക്കർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ലെ Dr . വി. എൽ. മഞ്ജുൾ പറയുന്നു.
എന്നാൽ മറ്റു മതങ്ങള്ക്ക് സ്ത്രീകളുടെ പൗരോഹിത്യം യാതൊരു കാരണവശാലും അംഗീകരിക്കാൻ സാധിച്ചിരുന്നില്ല. ഇസ്ലാം മതം അതിനെക്കുറിച്ച് യാതൊരു പരാമർശവും നടത്താതിരിക്കുമ്പോൾ, ദുർമന്ത്രവാദികൾ എന്ന് മുദ്രകുത്തി ലക്ഷക്കണക്കിന് സ്ത്രീകളെ ജീവനോടെ ചുട്ടു കൊന്ന വിച്ച് ഹണ്ട് എന്ന സമ്പ്രദായത്തിന്റെ ചരിത്രമാണ് ക്രിസ്തുമതത്തിന് പറയാനുള്ളത്.
No comments:
Post a Comment