ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

24 December 2018

അക്ഷരജ്ഞാനം

അക്ഷരജ്ഞാനം

വാണീദേവീ സുനീലവേണി സുഭഗേ വീണാരവം കൈതൊഴാം

വാണീവൈഭവാ മോഹിനീ ത്രിജഗതാം നാഥേ വിരിഞ്ജ പ്രിയേ!

വാണീദോഷമശേഷമാശു കളവാനെൻനാവിലാത്താദരം

വാണീടേണ മതിന്നു നിന്നടിയിൽ ഞാൻ വീഴുന്നു മൂകാംബികേ...

എല്ലാവസ്തുക്കളിലും നിലനിൽക്കുന്ന നാശരഹിതമായ ഉണ്മയെ അറിയുന്നാതാണ് അക്ഷരജ്ഞാനം. "ക്ഷരം എന്നാൽ നശിക്കുന്നത് അക്ഷരം എന്നാൽ നശിക്കാത്തത്. നശിക്കാത്തത് എന്താണ്? ഈ ദൃശ്യപ്രപഞ്ചത്തിൽ അഥവാ ഇന്ദ്രിയാനുഭൂതിയായി ഉള്ളതല്ലാം നശിക്കുന്നതാണ്. നശിക്കാത്തത് എന്താണുള്ളത്, ആ നശിക്കാത്തതിനെ അറിയുന്നതണ് അക്ഷരജ്ഞാനം. നമ്മിൽ ഏല്ലാവരിലും നാശരഹിതമായി അനന്തവും അജയ്യവും ആനന്ദകരവുമായ ആ ശക്തിയെ അറിയാൻ നടത്തുന്ന യജ്ഞമാണ് അക്ഷരാഭ്യാസം. നാശരഹിതമായ അവസ്ഥയെ ശക്തിയെ അറിയുന്നവനാണ് 'സാക്ഷര'ൻ, അറിയാത്തവരുടെ അവസ്ഥ അതിനു വിപരീതമാണ് എങ്ങിനെയെന്നാൽ 'സാക്ഷര'ൻ എന്ന പദം തിരിച്ചെഴുതുമ്പോൾ 'രാക്ഷസ'ൻ , അതേ അക്ഷരജ്ഞാനമുള്ളവൻ സാക്ഷരനും , അക്ഷരജ്ഞാനമില്ലാത്തവൻ രാക്ഷസനുമാണ്.

അമ്മയുടെ ഗർഭപാത്രത്തിൽ രൂപംകൊള്ളുമ്പോൾ മുതലാണ് വിദ്യാഭ്യാസം നടക്കേണ്ടത്, അമ്മയുടെ ഗർഭപാത്രം ഒരു സർവ്വകലാശാലയാണ്. ഗർഭകാലത്ത് അമ്മയുടെ ശാരീരിക മാനസിക ബൗദ്ധിക, ആത്മീയ വ്യാപരങ്ങളാണ് സന്താനത്തെ സർവ്വതോമുഖമായി രൂപപ്പെടുത്തുന്നത്. അജ്ഞാനാവരമണിഞ്ഞ കുഞ്ഞ് ഉചിതമായ സാഹചര്യത്തിൽ പരസ്പര്യപ്പെടുമ്പോൾ അദൃശ്യമായി ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന ശക്തി പൊട്ടിവിടർന്ന് ജ്ഞാനത്താൽ പരിശോഭിതമാകുന്നു. അമ്മയാണ് കുഞ്ഞിനെ ആദ്യാക്ഷരം പഠിപ്പിക്കുന്നത് വിജയദശമിക്ക് നാം നടത്തുന്നത് അക്ഷരമെഴുത്തിന്റെ ആരംഭം മാത്രമാണ്. വിദ്യാരംഭം അമ്മയുടെ ഗർഭപാത്രത്തിൽ നിന്നുതന്നെ ആരംഭിക്കണം. അമ്മയാണ് കുഞ്ഞിന് ആദ്യം പഠിപ്പിക്കുന്ന അക്ഷരം നാശരഹിതമായ 'അ' എന്ന അക്ഷരമാണ്. അമ്മ കുഞ്ഞിന് ആഹാരം നൽകുമ്പോൾ അടച്ചുപിടിച്ചിരിക്കുന്ന കുഞ്ഞിന്റെ വായ് പിളർന്നു കിട്ടാൻ കുഞ്ഞിനെ നോക്കി സ്നേഹവാത്സല്യത്തോടെ ഓമനപ്പേരുവിളിച്ചുകൊണ്ട് അ..അ..അ.. എന്നു സ്വരിപ്പിച്ചു കേൾപ്പിക്കുന്നു. കുഞ്ഞ് അതിനനുസരിച്ച് പ്രതികരിക്കുന്നു. ഇങ്ങനെ പലതും മാതാപിതാക്കളിൽ നിന്നും അഭ്യസിക്കുന്നു. എഴുത്തിന്റെ ആരംഭം രണ്ടാമതാണ് നടക്കുന്നത്.

അമ്മയുടെ ഗർഭത്തിൽ ഒമ്പതു മാസവും, ഒമ്പതു ദിവസവും, ഒമ്പതു നാഴികയും, ഒമ്പതു വിനാഴികയും കൊണ്ട് ജ്ഞാനാത്മകതയാൽ രൂപം പ്രാപിച്ചെങ്കിലും മായബന്ധത്തോടെ - അജ്ഞാനത്തോടെ - ബാഹ്യലോകത്തേക്ക് ജനിച്ച് വീണശേഷം മായാബന്ധത്തിൽ നിന്നും അജ്ഞതയിൽ നിന്നും ജ്ഞാനപ്രകാശത്തിലേക്ക് എത്തുന്നതിനു വേണ്ടിയാണ് ബാഹ്യലോകത്ത് ഒമ്പതു ദിവസം അമ്മയെ പൂജിച്ച് - നവരാത്രി പൂജനടത്തി - വിജയദശമി ദിനത്തിൽ ഓങ്കാരസ്മരണയോടെ - ഓങ്കാരമോതലോടെ - വിദ്യാരഭം കുറിക്കുന്നത്. ഇത് പൂർണ്ണതയിൽ നിന്നും പുർണ്ണത സംഭവിക്കുന്നു....

No comments:

Post a Comment