ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 April 2018

തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം [തൃശ്ശൂർ]

തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം [തൃശ്ശൂർ]

ശ്രീ വടക്കുനാഥൻ, പാറമേൽക്കാവ് ക്ഷേത്രങ്ങളോളം പഴക്കമില്ലെങ്കിലും തൃശ്ശൂരിലെ അതിപുരാതന ക്ഷേത്രങ്ങളിലൊന്നാണ് തിരുമ്പാടി ശ്രീകൃഷ്ണക്ഷേത്രം. തൃശ്ശൂർ പൂരത്തിന്റെ മുഖ്യ പങ്കാളികളിൽ ഒന്നായ ക്ഷേത്രമാണ് ഇത്. തൃശ്ശൂർ നഗരത്തിന് വടക്കുഭാഗത്ത് പാട്ടുരായ്ക്കൽ ഷൊർണ്ണൂർ റോഡിലായി സ്ഥിതിചെയ്യുന്നു.

ചരിത്രം
ॐ➖➖➖➖ॐ➖➖➖➖ॐ
വൈഷ്ണവ ഭക്തർ ആശ്രയകേന്ദ്രമായി കരുതി പോരുന്ന തിരുവമ്പാടി ക്ഷേത്രം നേരത്തെ ഭഗവതിക്കാവായിരുന്നു എന്നാണ് ചരിത്രം. ടിപ്പുവിന്റെ പടയോട്ടകാലത്താണ് തിരുവമ്പാടിയുടെ ചരിത്രത്തിന്റെ തുടക്കം. ടിപ്പുവിന്റെ പട്ടാളത്തെ ഭയന്ന് എടക്കളത്തുരിൽ നിന്ന് ശാന്തിക്കാരൻ എടുത്ത് ഓടിയ കൃഷ്ണവിഗ്രഹമാണ് ഇവിടത്തെ പ്രതിഷ്ഠ. വടക്കെ അങ്ങാടിയിൽ കണ്ടൻകാവിലായിരുന്നു ആദ്യ പ്രതിഷ്ഠ. കൃഷ്ണനോടൊപ്പം പോന്നതായി സങ്കൽപ്പിക്കുന്ന ബാലഭഭ്രകാളിയേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. എടക്കളത്തുരിൽ നിന്നു കൊണ്ടുവന്ന വിഗ്രഹം കാറ്റാനപ്പുള്ളി മനയിൽ ആദ്യം കുടിയിരുത്തപ്പെട്ടു എന്ന ഐതിഹ്യമുണ്ട്. പിന്നീട് തിരുവമ്പാടി ഭഗവതി ക്ഷേത്രത്തിൽ ശ്രീകൃഷ്ണനെ പ്രതിഷ്ഠിച്ചു. ഭഗവതിയെ ‘എടത്തരിക’ത്തേക്കു മാറ്റി.

പ്രതിഷ്ഠ
ॐ➖➖➖➖ॐ➖➖➖➖ॐ
തിരുവമ്പാടി കൃഷ്ണനാണ് ഇവിടെ മുഖ്യ പ്രതിഷ്ഠ. തിരുവമ്പാടി ഭഗവതിയാണ് മറ്റൊരു പ്രധാനപ്പെട്ട പ്രതിഷ്ഠ. ഉണ്ണികൃഷ്ണന്റെ രൂപത്തിലുള്ള ഭഗവദ്വിഗ്രഹത്തിന് മൂന്നടി പൊക്കമുണ്ട്. ബാലരൂപത്തിലുള്ള ഭദ്രകാളിയാണ് തിരുവമ്പാടിയമ്മ. പടിഞ്ഞാട്ട് ദർശനമായാണ് രണ്ടുപ്രതിഷ്ഠകളും. ഗണപതി, ശാസ്താവ്, നാഗങ്ങൾ, ബ്രഹ്മരക്ഷസ്സ്, ഹനുമാൻ, സുബ്രഹ്മണ്യൻ, നവഗ്രഹങ്ങൾ, ഘണ്ഠാകർണൻ, ഭൈരവൻ തുടങ്ങിയ ദേവതകൾ ആണ് ഉപദേവതകൾ.

വിശേഷ ആഘോഷങ്ങൾ
ॐ➖➖➖➖ॐ➖➖➖➖ॐ
ധനുമാസത്തിലെ വേലയും മേടത്തിലെ പൂരവും ഭഗവതിയുടേതാ‍ണ്. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, ധനുമാസത്തിലെ സ്വർഗ്ഗവാതിൽ ഏകാദശി എന്നിവയും കുംഭമാസത്തിലെ പൂയത്തിൽ കൊടിയേറി 8 മത്തെ ദിവസം ആറാട്ടോടെ ആഘോഷിക്കുന്ന ഉത്സവവും ശ്രീകൃഷ്ണന്റെ ആണ്ടുവിശേഷങ്ങളായി കൊണ്ടാടുന്നു. ആണ്ടുതോറുമുള്ള മറ്റൊരാഘോഷം പ്രതിഷ്ഠാദിനം.

തിരുമ്പാടി ദേവസ്വം
ॐ➖➖➖➖ॐ➖➖➖➖ॐ
ക്ഷേത്രഭരണം തിരുമ്പാടി ദേവസ്വം എന്ന പേരിൽ സ്വയം ഭരിച്ചു വരുന്നു. ഇപ്പോൾ ക്ഷേത്രത്തിന് സ്വന്തമായി വ്യവസായ കെട്ടിടങ്ങളും, കല്ല്യാണ മണ്ഡപങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉണ്ട്.

സ്ഥാപനങ്ങൾ
ॐ➖➖➖➖ॐ➖➖➖➖ॐ
കൗസ്തുഭം ആഡിറ്റോറിയം

പടിഞ്ഞാറേ നടക്കാവിൽ ഓഫീസ് കെട്ടിടം / ഷോപ്പിങ് കോംപ്ലക്സ്

അമ്പലത്തിന് മുന്നിലെ ഓഫീസ് കെട്ടിടം

അമ്പലത്തിന് മുന്നിലെ കല്ല്യാണമണ്ഡപം, ഓഫീസ് കോംപ്ലക്സ്

സാന്ദീപനി വിദ്യാനികേതൻ സ്കൂൾ

തിരുവമ്പാടി കൺവെൻഷൻ സെന്റർ

No comments:

Post a Comment