ശാക്തേയന്റെ മോക്ഷസങ്കൽപ്പം
ഒരു വേദാന്തിയെ സംബന്ധിച്ചിടത്തോളം ബ്രഹ്മത്തിൽ ലയിക്കുക ആല്ലെങ്കിൽ ബ്രഹ്മം ആയി തീരുക എന്നതാണ് മോക്ഷം. എന്താണ് ഒരു ശാക്തേയ ഉപാസകന്റെ മോക്ഷ സങ്കൽപ്പം ?
തന്ത്ര ശാസ്ത്രം 5 മണ്ഡലങ്ങളെ കുറിച്ച് പറയുന്നു.
1. ഉപാസക മണ്ഡലം
2. പൂജ മണ്ഡലം
3. ചക്ര മണ്ഡലം
4. യോഗിനി മണ്ഡലം
5. ഗുരുമണ്ഡലം
ഇതിൽ ഗുരുമണ്ഡല പ്രാപ്തിയാണ് ഒരു ശാക്തേയ ഉപാസകന്റെ ലക്ഷ്യം. ഉപാസകമണ്ഡലത്തിൽ സാധന തുടങ്ങും, പൂജാമണ്ഡലത്തിൽ സാധന ഉറയ്ക്കും, ചക്ര മണ്ഡലത്തിൽ സൂക്ഷ്മ ലോക ദർശനം ഉണ്ടാകും, യോഗിനീ മണ്ഡലത്തിൽ സാധന ഇളകും, അതിൽ വിജയിച്ചാൽ യോഗിനി വീര മേളനം സംഭവിക്കും. ഇങ്ങിനെ സാധന തുടരുന്ന സാധകൻ ഗുരുമണ്ഡലത്തിൽ പ്രവേശിക്കാൻ യോഗ്യൻ ആകുന്നു.
ഗുരുമണ്ഡലത്തെ മൂന്ന് സമൂഹങ്ങൾ ആയി തിരിച്ചിരിക്കുന്നു.
1. മാനവ ഔഘം
2. സിദ്ധ ഔഘം
3. ദിവ്യ ഔഘം
മാനവ ഔഘം മാനുഷിക പരിമിതികൾ ഭേദിച്ചു അമാനുഷിക പാതയിലൂടെ സഞ്ചരിക്കുന്നു.
അമാനുഷികവും സിദ്ധിയെയും പ്രാപിച്ചവർ ആണ് സിദ്ധ ഔഘം.
ദിവ്യ ഔഘം ശിവനുമായി സായൂജ്യം പ്രാപിച്ചു പരമ ശിവനിൽ നിന്ന് അഭിന്നനായി വിരാജിക്കുന്ന മണ്ഡലം ആണ്.
മണ്ഡലങ്ങളെ കുറിച്ചും ഔഘത്രയങ്ങളെ കുറിച്ചും കൂടുതൽ വിവരങ്ങൾ സ്വഗുരുവിൽ നിന്നോ അനുഭവത്തിലൂടെയോ അറിയുക...
No comments:
Post a Comment