ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 October 2017

എന്താണ് സനാതനധര്‍മ്മം ?? [5]

എന്താണ് സനാതനധര്‍മ്മം ??

ഭാഗം - 05

നാം പ്രാകൃതം എന്ന് പറയുന്ന സനാതനധര്‍മ്മ പാരമ്പര്യത്തിൽ രോഗങ്ങളെ കുറിച്ചും അവയുടെ ചികിത്സാ രീതികളെ കുറിച്ചും ഉള്ള അറിവുകളെ പറ്റി ഒന്നു കണ്ണോടിക്കാം....

ഏകദേശം 3000 വർഷങ്ങൾക്ക്‌ മുൻപ്‌ ഭാരതത്തിൽ ജീവിച്ചിരുന്ന ശുശ്രുത മഹർഷി
"ശാസ്ത്രക്രീയയുടെ പിതാവ്‌"
എന്ന് അറിയപ്പെടുന്നു. ആയുർവേദ അടിസ്ഥാന ഗ്രന്ഥങ്ങളിൽ ഒന്നായ ശുശ്രുത സംഹിത രചിച്ചത്‌ ഇദ്ദേഹം ആണ്‌. ഹിമാലയ താഴ്‌വാരങ്ങളിലും, കാശ്മീർ, കാശി, വാരണാസി എന്നീ പുരാതന നഗരങ്ങളിൽ അദ്ദേഹം വസിച്ചിരുന്നതായി "ബോവർ" ലിഖിതങ്ങൾ പറയുന്നു. വ്യത്യസ്തങ്ങളായ എട്ട്‌ തരത്തിലുള്ള ശാസ്ത്രക്രീയാ മാർഗ്ഗങ്ങളെ പറ്റി ആഴത്തിൽ വിവരിക്കുന്നുണ്ട്‌ ശുശ്രുത സംഹിതയിൽ. പൂർവ തന്ത്ര, ഉത്തര തന്ത്ര എന്ന് രണ്ടായി വിഭജിച്ചിരിക്കുന്ന ഈ സംഹിതയിൽ 184 അദ്ധ്യായങ്ങളിലായി 1120 തരം രോഗങ്ങളെ കുറിച്ചും അവയുടെ ചികിത്സാ രീതികളെ കുറിച്ചും വിവരിക്കുന്നുണ്ട്‌. പ്രകൃതി ദത്തവും, ജന്തുജന്യവുമായ പലതരം മരുന്നുകൾ ഉണ്ടാക്കുന്ന വിധവും പറഞ്ഞു തരുന്നു. അക്കാലത്ത്‌ ശാസ്ത്രക്രീയാ ഉപകരണങ്ങൾ ഉണ്ടാക്കുന്ന വിധവും അതിന്റെ പേര്‌ സൂചിപ്പിക്കുന്ന ചിത്രവും കാണുക. മനുഷ്യ ശരീരത്തിലെ രക്ത ചംക്രമണത്തെ കുറിച്ചും ഓരോ അവയവങ്ങളുടെ വ്യക്തമായ ധർമ്മത്തെകുറിച്ചും അന്നുള്ളവർക്ക്‌ അറിയാമയിരുന്നു, വൃക്കയില്ലെ കല്ല് ശാസ്ത്രക്രീയയിലൂടെ പുറത്തെടുക്കുന്നത്‌ മുതൽ യുദ്ധത്തിലും മറ്റും സംഭവിക്കുന്ന എല്ലുകളുടെ പൊട്ടൽ ചികിത്സിക്കുന്ന രീതികൾ വരെ വ്യക്തമായി എഴുതിയിരിക്കുന്നു. തുകൽ സഞ്ചികളിൽ വെള്ളം നിറച്ചും, ചത്ത മൃഗങ്ങളിൽ ശാസ്ത്രക്രീയ നടത്തിയും ശിഷ്യന്മാർക്ക്‌ പരിശീലനം കൊടുക്കുന്നതായി പറയുന്നു.
വൈൻ പോലുള്ള ലഹരി പാനീയങ്ങളോ വിഷാശമുള്ള പച്ചില മരുന്നുകളോ കൊടുത്ത്‌ ശരീരത്തെ ശസ്ത്രക്രീയക്ക്‌ പാകമാക്കുകയും പിന്നീട്‌ സഞ്ചീവനി പോലുള്ള പച്ചമരുന്ന് കൊടുത്ത്‌ ഉണർത്തുന്നതും വിവരിക്കുന്നതിലൂടെ അക്കാലത്ത്‌ വൈദ്യശാസ്ത്രത്തിൽ ഭാരതീയർ നേടിയ അറിവിനു മുൻപിൽ അറിയാതെ നമിച്ചുപോകും.
8ാ‍ം നൂറ്റാണ്ടിൽ അറബി ഭഷയിലേക്ക്‌ തർജ്ജമ ചെയപെട്ട ഈ സംഹിത Kitab i-Susurud എന്ന് അറിയപ്പെട്ടു അവിടെ നിന്ന് ഗ്രീക്കിലേക്കും മറ്റ്‌ യൂറോപ്പ്യൻ ഭാഷകളിലേക്കും തർജ്ജമ ചെയപ്പെട്ടു.


കര്‍ക്കിടകരോഗം എന്ന് ആയുര്‍വേദം പറയുന്ന Cancer ആയുര്‍വേദ വിജ്ഞാനപ്രകാരം മാരകരോഗങ്ങളുടെ കൂട്ടത്തില്‍ പെടുന്നേയില്ല. സ്വന്തമായി ഒരു നിദാനം പോലുമില്ലാത്ത ഒരു രോഗമത്രേ അത്. ആയുര്‍വേദത്തില്‍ ചികിത്സയും ഉണ്ട്. സ്വാമിജി നടത്തിയ ഒരു പഠനശിബിരം.

https://www.youtube.com/playlist?list=PLCE69ABD805DD76A4

No comments:

Post a Comment