ഭാരതത്തില്‍ ആദ്യം നടതുറക്കുന്ന ക്ഷേത്രം...
കോട്ടയത്തിനു പടിഞ്ഞാറുള്ള "തിരുവാര്‍പ്പ്" എന്ന ശ്രീകൃഷ്ണസ്വാമി ക്ഷേത്രം .ഒട്ടേറെ പ്രത്യേകതകള്‍ ഇവിടുത്തെ ആചാര പദ്ധതികള്‍ക്കുണ്ട്. വെളുപ്പിന് രണ്ടു മണിക്ക് കൃത്യമായി നട തുറക്കണം എന്നതാണ് ഏറ്റവും പ്രധാനം . പണ്ട് ഇവിടുത്തെ പൂജാരിയെ,സ്ഥാനം ഏല്‍പ്പിക്കുമ്പോള്‍ കയ്യില്‍ ശ്രീകോവിലിന്‍റെതാക്കോലിനൊപ്പം ഒരു കോടാലി കൂടി നല്കുമായിരുന്നത്രേ . ഇനി അബദ്ധവശാല്‍ താക്കോല്‍ കൊണ്ട് നടതുറക്കാന്‍ കഴിയാതെ വന്നാല്‍ വാതില്‍ വെട്ടിപ്പൊളിച്ച് അകത്തു കടക്കാനായിരുന്നു ഇത് . അത്രയ്ക്കും സമയം കൃത്യമാകണം . നട തുറന്നാല്‍ ആദ്യം അഭിഷേകം നടത്തി ഉടന്‍ നിവേദ്യം നടത്തുകയും വേണം . ആദ്യം നടത്തുന്ന ഇവിടുത്തെ നിവേദ്യം അമ്പലപ്പുഴ പാല്‍പ്പായസം പോലെ പ്രസിദ്ധമാണ് . ഉഷപ്പായാസം എന്ന് പറയുമെങ്കിലും "തിരുവാര്‍പ്പില്‍ ഉഷ " എന്ന അപര നാമമാണ് ഏറെ പ്രസിദ്ധം . അഞ്ചുനാഴിഅരി ,അമ്പതുപലം ശര്‍ക്കര ,അഞ്ചുതുടം നെയ്യ് ,അഞ്ചു കദളിപ്പഴം ,അഞ്ചു നാളികേരം ,എന്നിവ ചേര്‍ത്താണ് ഉഷപ്പായസം ഉണ്ടാക്കുന്നത് . ഒരു മാസം വരെ ഈ പായസം കേടു കൂടാതെ ഇരിക്കുമത്രേ.അഭിഷേകം കഴിഞ്ഞാല്‍ വിഗ്രഹത്തി ന്‍റെ മുടി മാത്രം തോര്‍ത്തിയാല്‍ ഉടന്‍ ഈ പായസം നിവേദിക്കണം എന്നാണ് വ്യവസ്ഥ . അല്ലങ്കില്‍ വിശപ്പുമൂലം ഭഗവാന്‍റെ കിങ്ങിണി ഊരിപ്പോകും എന്ന് കരുതുന്നു .ഒരു ദിവസം ഏഴുനേരം നിവേദ്യം ഇവിടെയുണ്ട് . കൂടാതെ ഗ്രഹണ സമയത്ത് പൂജ നടക്കുന്ന ഏക ക്ഷേത്രം തിരുവാര്‍പ്പാണ്. പിന്നെയുമുണ്ട് പറയാന്‍ അത്താഴ പൂജ കഴിഞ്ഞു ദീപാരാധന നടത്തുന്ന ഏക ക്ഷേത്രവും ഇത് തന്നെ . ഇവിടുത്തെ കൃഷ്ണന്‍ രാവിലെ ഉഷപ്പായാസം കഴിച്ച ശേഷം അവിടെനിന്നും ഉച്ചയ്ക്ക് മുങ്ങും . അമ്പലപ്പുഴയ്ക്ക് . അവിടെ പാല്‍പ്പായസം വിളമ്പുന്ന സമയം അത് കഴിച്ചു മടങ്ങും . വൈകിട്ട് തിരുവനന്തപുരം പത്മനാഭ സ്വാമിക്ഷേത്രത്തില്‍ പോയി അത്താഴവും കഴിക്കും . കൂടാതെ അടയും ,അവില്‍ നനച്ചതും ,ഉണ്ണിയപ്പവും.
No comments:
Post a Comment