തഞ്ചാവൂർ
തമിഴ്നാട്ടിൽ കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്തഞ്ചാവൂർ ബ്രിട്ടീഷുകാർ തഞ്ചോർ എന്നാണിതിനെ വിളിച്ചിരുന്നത്. ഇന്നത്തെ തഞ്ചാവൂർ ജില്ല“തമിഴ്നാടിന്റെ അന്നപാത്രം“ എന്നും അറിയപ്പെടുന്നു. ചെന്നൈയിൽ നിന്നു 200 കി.മി. തെക്കു ഭാഗത്തായാണ് തഞ്ചാവൂർ സ്ഥിതി ചെയ്യുന്നത്. രാജരാജേശ്വരക്ഷേത്രംഅഥവാ ബൃഹദീശ്വരക്ഷേത്രത്തെ ചുറ്റി വളർന്നു വന്ന ഒരു നഗരമാണ് തഞ്ചാവൂർ. അതുകൊണ്ട് ക്ഷേത്രനഗരങ്ങൾക്ക് ഒരു ഉത്തമോദാഹരണമാണ് ഈ പട്ടണം
തഞ്ചനൻ എന്ന അസുരൻ പണ്ടു ഈ നഗരത്തിൽ നാശ നഷ്ടങ്ങൾ സൃഷ്ടിക്കുകയും അവസാനം ശ്രീ ആനന്ദവല്ലി ദേവിയും നീലമേഘ പെരുമാളും (വിഷ്ണു) ചേർന്നു വധിക്കുകയും ചെയ്തു. മരിക്കുന്നതിനു മുൻപ് ഈ അസുരൻ നഗരം പുന:സൃഷ്ടിക്കുമ്പോൾ തന്റെ പേരു നൽകണമെന്നു യാചിക്കുകയും കരുണതോന്നിയ ദൈവങ്ങൾ അതനുവദിച്ചു നൽകുകയും അങ്ങനെ നഗരത്തിനു ആ പേരു നൽകുകയും ചെയ്തു എന്നും ഐതിഹ്യങ്ങൾ പ്രചാരമുണ്ട്.
No comments:
Post a Comment