അർജ്ജുനപത്ത്
മഹാഭാരതത്തിലെ പ്രധാന കഥാപാത്രമായ അർജ്ജുനന്റെ പത്തുപേരുകളാണ് അർജ്ജുനപത്ത് എന്നറിയപ്പെടുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം പേടികുറയ്ക്കാൻ അർജ്ജുനപത്ത് ജപിക്കുന്നത് ഉപകരിക്കും എന്നു വിശ്വസിക്കുന്നു.
"അർജ്ജുനൻ ഫൽഗുനൻ പാർഥൻ വിജയനും,വിശ്രുതമായപേർ പിന്നെ കിരീടിയും,ശ്വേതാശ്വനെന്നും ധനഞ്ജയൻ ജിഷ്ണുവും,ഭീതീഹരം സവ്യസാചി വിഭത്സുവും,പത്തുനാമങ്ങളും നിത്യം ജപിക്കലോ നിത്യഭയങ്ങളകന്നുപോം നിശ്ചയം.
1 അർജ്ജുനൻ വെളുപ്പു നിറമുള്ളവൻ
2 ഫൽഗുണൻ ഫാൽഗുണമാസത്തിൽ ജനിച്ചവൻ
3 പാർത്ഥൻ പൃഥയുടെ പുത്രൻ (കുന്തിദേവിയുടെ ശരിയായ നാമം; ഭോജരാജാവിന്റെ -കുന്തിഭോജൻ- വളർത്തുമകളായതിനാൽ കുന്തിയെന്നറിയപ്പെട്ടു)
4 വിജയൻ ഏതിലും (എല്ലാ ആയോധനവിദ്യയിലും) വിജയം കൈവരിച്ചവൻ
5 കിരീടി അച്ഛന്റെ (ദേവേന്ദ്രൻ) കിരീടമണിഞ്ഞവൻ; ദേവേന്ദ്രൻ മകന്റെ മികവു മനസ്സിലാക്കി സന്തോഷത്തോടെ ദേവസിംഹാസനത്തിൽ ഇരുത്തി കിരീടം ചൂടിച്ചു.
6 ശ്വേതവാഹനൻ വെളുപ്പു നിറമുള്ള കുതിരയെ വാഹനമാക്കിയവൻ
7 ധനജ്ഞയൻ യുധിഷ്ഠിരന്റെ രാജസൂയയാഗത്തെത്തുടർന്ന് നാലു അനുജന്മാരെയും നാലു ദിക്കിലേക്ക് ധനസംഭരണത്തിനയച്ചു. ഉത്തരദിക്കിലേക്ക് പോയ അർജ്ജുനൻ മറ്റുള്ളവരിലും കൂടുതൽ രാജ്യങ്ങളെ തോൽപിച്ച് ധനം സമ്പാദിച്ചു.
8 ഭീഭത്സു ശത്രുക്കൾ എപ്പോഴും പേടിയോടെ നോക്കുന്നവൻ ആരോ അവൻ
9 സവ്യസാചി ഇരുകൈയ്യിലും വില്ലേന്തി ഒരേസമയം രണ്ടു ലക്ഷ്യങ്ങളെ ഉന്നം വെച്ച് അമ്പെയ്യാൻ കഴിവുള്ളവൻ
10 ജിഷ്ണു വിഷ്ണുവിനു (കൃഷ്ണൻ) പ്രീയപ്പെട്ടവൻ; വിഷ്ണുവിന്റെ മറ്റൊരു നാമംകൂടിയാണ്.
No comments:
Post a Comment